കോട്ടയത്ത് 15 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്ക്

കോട്ടയത്ത് 15 പേര്‍ക്കു കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ നാലു പേര്‍ക്ക്

കോട്ടയം: ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന അയ്മനത്തെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ക്കും ഇവരുടെ ബന്ധുവായ വെച്ചൂര്‍ സ്വദേശിനിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. പാറത്തോട്ടില്‍ മസ്‌കറ്റില്‍നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേര്‍ രോഗബാധിതരായി. രോഗം ബാധിച്ചവരില്‍ 13 പേര്‍ ഹോം ക്വാറന്റയിനിലും ഒരാള്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഏഴു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. എട്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. രോഗം ബാധിച്ചവരില്‍ മൂന്നു പേര്‍ പത്തു വയസില്‍ താഴെയുള്ള കുട്ടികളാണ്. ജില്ലയില്‍ ആറു പേര്‍കൂടി രോഗമുക്തരായി. നിലവില്‍ 134 പേരാണ് ചികിത്സയിലുള്ളത്. കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 27, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി…

Read More

തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം; 46 പേര്‍ക്ക് സമ്പര്‍ക്കം, ജില്ല അതീവജാഗ്രതയില്‍

തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം; 46 പേര്‍ക്ക് സമ്പര്‍ക്കം, ജില്ല അതീവജാഗ്രതയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് 69 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചു. 46 പേര്‍ക്ക് സമ്പര്‍ക്കം വഴി. അതിനു പുറമേ എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, ബഫര്‍ സോണുകള്‍ ഇവിടങ്ങളില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുന്നു. ജില്ലയിലെ 9 തദ്ദേശ സ്ഥാപനങ്ങളിലായി 45 വാര്‍ഡുകളാണ് ഇതുവരെ കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്. ഇവിടങ്ങളില്‍ സാമൂഹിക അവബോധം വര്‍ധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗണ്‍സ്‌മെന്റ്, സോഷ്യല്‍ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു. കണ്ടെയ്ന്‍മെന്റ് പ്രദേശങ്ങളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക് റെസ്‌പോണ്‍സ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ…

Read More

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോവിഡ് ബാധ സ്ഥിരീകരിക്കുന്നവര്‍ 400ല്‍ കൂടുന്നു. 143 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരത്ത് 66 വയസ്സുള്ള സെയ്ഫുദീന്‍, എറണാകുളത്ത് 79 വയസ്സുള്ള പി.കെ. ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഈ രണ്ടുപേരുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇന്നു രോഗം ബാധിച്ചവരില്‍ 167 പേര്‍ വിദേശത്തിനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം വഴി 234 പേര്‍ക്കാണ് രോഗം. ആരോഗ്യപ്രവര്‍ത്തകര്‍ 2, ഐടിബിപി 2, ബിഎസ്എഫ് 2, ബിഎസ്സി 4. നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 6 കൊല്ലം 26 പത്തനംതിട്ട 43 ഇടുക്കി 4 കോട്ടയം 6 ആലപ്പുഴ 11 എറണാകുളം 3 തൃശൂര്‍ 17…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കൊച്ചിയില്‍ മരണം മൂന്നായി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി;  കൊച്ചിയില്‍ മരണം മൂന്നായി

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം പെരുമ്പാവൂര്‍ പുല്ലുവഴി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍ക്കാണ് (79) കൊവിഡ് സ്ഥിരീകരിച്ചത്. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മകനും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ബാലകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയിലെ കൊവിഡ് മരണങ്ങള്‍ മൂന്നായി. സംസ്ഥാനത്തെ 29ാം കൊവിഡ് മരണമാണിത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക തയാറായിക്കൊണ്ടിരിക്കുകയാണ്. പെരുമ്പാവൂര്‍ കോലഞ്ചേരി മെഡിക്കല്‍ മിഷനിലെ ജോലിക്കാര്‍ നിരീക്ഷണത്തില്‍ പോയി. രായമംഗലം പഞ്ചായത്തില്‍ കൊവിഡ് അടിയന്തര യോഗം ചേര്‍ന്നു. ബാലകൃഷ്ണന്‍ ആദ്യമായി ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് തത്കാലികമായി അടച്ചു.

Read More

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത്; ഗൂഢാലോചന നടത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്ളാറ്റില്‍ വച്ച്

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത്; ഗൂഢാലോചന നടത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്ളാറ്റില്‍ വച്ച്

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ ഗൂഢാലോചന നടത്തിയത് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ളാറ്റില്‍ വച്ച്. ഹെതര്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. സ്വപ്നയും സരിത്തും സന്ദീപും ഫ്ളാറ്റിലെ നിത്യ സന്ദര്‍ശകരായിരുന്നുവെന്നാണ് വിവരം. മുന്‍ ഐടി സെക്രട്ടറി ശിവശങ്കര്‍ ഈ ഫ്ളാറ്റില്‍ താമസിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അടക്കം സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് സമീപത്തുള്ള ഹെതര്‍ ടവര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇവിടെ ഒരു അനൗദ്യോഗിക പരിശോധന നടത്തിയിരുന്നു. ഇവര്‍ തങ്ങിയിരുന്നത് എഫ് 6 ഫ്ളാറ്റിലാണ്. ഇവിടെ വച്ച് സ്വര്‍ണക്കച്ചവടക്കാരുമായി പ്രതികള്‍ സംസാരിച്ചിരുന്നുവെന്നും വില ഉറപ്പിച്ചിരുന്നുവെന്ന വിവരങ്ങളുമാണ് പുറത്തുവരുന്നത്. കസ്റ്റംസ് ഇക്കാര്യത്തെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. ഫ്ളാറ്റില്‍ സന്ദര്‍ശനം നടത്തിയവരെ അടക്കം കണ്ടെത്തേണ്ടതുണ്ട്.

Read More

ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ ഗൂഢനാടകമോ?; ഒളിക്കാന്‍ ശ്രമിക്കാതെ സരിത്തിന്റെ കീഴടങ്ങല്‍, സ്വപ്നയ്ക്കു കേസില്‍ പങ്കില്ലെന്നു മൊഴി

ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ ഗൂഢനാടകമോ?; ഒളിക്കാന്‍ ശ്രമിക്കാതെ സരിത്തിന്റെ കീഴടങ്ങല്‍, സ്വപ്നയ്ക്കു കേസില്‍ പങ്കില്ലെന്നു മൊഴി

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജില്‍ 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ ഉന്നതര്‍ കുടുങ്ങാതിരിക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സരിത് കീഴടങ്ങുകയായിരുന്നെന്നു സംശയം. സരിത്തിനെ കിട്ടാതായാല്‍ കൂടെയുണ്ടായിരുന്നവരിലേക്ക് അന്വേഷണം നീളുമെന്ന സംശയത്തിലായിരുന്നു കീഴടങ്ങല്‍ നാടകമെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. സ്വര്‍ണം കടത്തിയത് ഒറ്റയ്ക്കാണെന്നും സ്വപ്നയ്ക്കു കേസില്‍ പങ്കില്ലെന്നുമാണ് സരിത് കസ്റ്റംസിനോട് പറഞ്ഞത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയില്ല. രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തിലുള്ള പങ്കു മൂടിവയ്ക്കാനാണു സരിത് ശ്രമിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. കഴിഞ്ഞ മാസം അവസാനമാണു നയതന്ത്ര ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. രേഖകളില്‍ പിഴവു കണ്ടെത്തിയതിനെത്തുടര്‍ന്ന് ബാഗേജ് പിടിച്ചുവച്ചപ്പോള്‍ കോണ്‍സുലേറ്റ് പിആര്‍ഒ എന്നപേരില്‍ ഇടപെടല്‍ നടത്തിയതു സരിത്താണ്. ബാഗേജ് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടപ്പോഴാണ് സരിത്തിന്റെ ഇടപാടുകളെക്കുറിച്ച് സംശയമുണ്ടാകുന്നത്. കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും ഒരിക്കല്‍ സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തി. പിന്നീട് പിടിക്കപ്പെടുമെന്ന്…

Read More