ഐപിഎല്ലിന് തയാറാകുവാന്‍ കളിക്കാരോട് ഓസ്‌ട്രേലിയ

ഐപിഎല്ലിന് തയാറാകുവാന്‍ കളിക്കാരോട് ഓസ്‌ട്രേലിയ

ടി20 ലോകകപ്പ് നടക്കുമോ എന്നതിനെകുറിച്ച് ഐസിസി വ്യക്തത വരുത്തുന്നതിന് മുന്‍പ് ടൂര്‍ണമെന്റ് നടന്നേക്കില്ലെന്ന് സൂചിപ്പിച്ച് ഓസ്‌ട്രേലിയ. ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ വെച്ചാണ് ലോകകപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍, കൊവിഡ് പശ്ചാത്തലത്തില്‍ ലോകകപ്പ് നീട്ടിവെക്കുന്നതിനെക്കുറിച്ച് ഐസിസി ആലോചിച്ച് വരികയാണ്. ഇതിനിടയിലാണ് ഓസ്‌ട്രേലിയ ലോകകപ്പ് നടക്കില്ലെന്ന സൂചന നല്‍കിയത്. സപ്തംബറിന് ശേഷം ഐപിഎല്ലിന് ഒരുങ്ങാമെന്ന് കളിക്കാരോട് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. ഒട്ടേറെ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഐപിഎല്ലില്‍ കളിക്കുന്നതിനാല്‍ അവര്‍ക്ക് അതിനായി ഇനി തയ്യാറെടുക്കാം. ഐപിഎല്‍ ഇന്ത്യയില്‍വെച്ച് നടക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ന്യൂസിലന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ ഐപിഎല്‍ നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ടി20 ലോകകപ്പ് നടന്നില്ലെങ്കില്‍ ആ സമയത്ത് മറ്റ് രാജ്യങ്ങളില്‍ ക്രിക്കറ്റ് പരമ്പരയില്ല എന്നതുകൊണ്ടുതന്നെ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കും. ബിസിസിഐ ഇത് എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചാകും ഐപിഎല്ലിന്റെ സാധ്യത. ഇന്ത്യയില്‍ നടത്താന്‍ പ്രാഥമിക പരിഗണന നല്‍കുമെന്ന്…

Read More

സ്മാര്‍ട്ട് ഫോണിന്റെ കൂടെ ഇനി ചാര്‍ജര്‍ പ്രതീക്ഷിക്കണ്ട..

സ്മാര്‍ട്ട് ഫോണിന്റെ കൂടെ ഇനി ചാര്‍ജര്‍ പ്രതീക്ഷിക്കണ്ട..

കുറച്ചു കാലം മുന്‍പ് വരെ നിങ്ങള്‍ ഒരു ഫോണ്‍ വാങ്ങിക്കുകയാണെങ്കില്‍ ഫോണ്‍ ലഭിക്കുന്ന ബോക്‌സില്‍ ഫോണ്‍ മാത്രമായിരുന്നില്ല ലഭിച്ചിരുന്നത്. പുത്തന്‍ ഫോണ്‍, ചാര്‍ജര്‍, ഹെഡ്!ഫോണ്‍, യൂസേഴ്‌സ് മാന്വല്‍, വാറന്റി കാര്‍ഡ് എന്നിവ ബോക്‌സിലുണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹെഡ്‌ഫോണുകള്‍ ഈ ബോക്‌സുകളില്‍ നിന്ന് അപ്രത്യക്ഷമായി. പകരം വിലക്കുറവുള്ള ബാക് കെയ്‌സുകള്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ ബോക്‌സില്‍ ഉള്‍പ്പെടുത്തി. ഇപ്പോള്‍ ചാര്‍ജറുകളെയും ഒഴിവാക്കാനുള്ള പദ്ധതികള്‍ നടക്കുന്നു എന്നാണ് റിപോര്‍ട്ടുകള്‍. സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ സാംസങ് ആണ് പുത്തന്‍ സ്മാര്‍ട്ടഫോണുകളോടൊപ്പം ചാര്‍ജര്‍ ഒഴിവാക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നത് എന്ന് ദക്ഷിണ കൊറിയന്‍ പത്രസ്ഥാപനമായ ഇടി ന്യൂസ് റിപ്പോര്‍ട്ട് ചെയുന്നു. പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വിലയേറുന്ന സാഹചര്യത്തില്‍ വില പിടിച്ചു നിര്‍ത്താനാണ് ഇത്തരമൊരു നീക്കം. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സ്‌ഫോടനാത്മകം എന്ന് വിളിക്കാവുന്ന ഈ തീരുമാനത്തിന് സാംസങിന്റെ മേലധികാരികള്‍ ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല എങ്കിലും സജീവ പരിഗണയിലാണ്…

Read More

ലാവ Z61ന്റെ വില അത്ഭുതപ്പെടുത്തുന്നത്..

ലാവ Z61ന്റെ വില അത്ഭുതപ്പെടുത്തുന്നത്..

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് തങ്ങളുടെ പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ലാവ Z61 പ്രോ അവതരിപ്പിച്ചു. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ ദ61 പ്രോ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്നും ദ നിരയിലെ ഏറ്റവും പുതിയ ഫോണ്‍ ആണെന്നും കമ്പനി വ്യക്തമാക്കി. മിഡ്‌നൈറ്റ് ബ്ലൂ, അംബര്‍ റെഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന ലാവ ദ61 പ്രോയ്ക്ക് ലവ് സെഡ് 61 പ്രോ രണ്ട് കളര്‍ ഓപ്ഷനുകളായ മിഡ്‌നൈറ്റ് ബ്ലൂ, അംബര്‍ റെഡ് എന്നിവയില്‍ ലഭ്യമാണ്, ഇതിന്റെ വില ഞ െ5,772 രൂപയാണ് വില. അതെ സമയം കേരളത്തില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകളിലൂടെ വാങ്ങുമ്പോള്‍ ഞ െ5,889 രൂപയായിരിക്കും വില. രാജ്യത്തുടനീളമുള്ള ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ റീട്ടെയില്‍ സംവിധാനങ്ങള്‍ വഴി ഉടന്‍ ലാവ ദ61 പ്രോ വില്പനക്കെത്തും. രണ്ട് സിമ്മുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ലാവ ദ61 പ്രോയ്ക്ക് 5.45…

Read More

ആന്റിബയോട്ടിക്കുകള്‍ ചുമ്മാ കഴിക്കാനുള്ളതല്ല

ആന്റിബയോട്ടിക്കുകള്‍ ചുമ്മാ കഴിക്കാനുള്ളതല്ല

ആന്റിബയോട്ടിക്കുകള്‍ കൃത്യമായി രീതിയില്‍ കഴിച്ചില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്നു മാത്രമല്ല, ദോഷമുണ്ടാകുകയും ചെയ്യും. ഇവ കൃത്യമായി, ഡോക്ടര്‍ നിര്‍ദേശിയ്ക്കുന്ന രീതിയില്‍ കഴിച്ചാല്‍ ഗുണം ലഭിയ്ക്കുകയും ചെയ്യും. ഒരിക്കലും ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഇവ കഴിയ്ക്കുവാന്‍ പാടുള്ളതുമല്ല. മിക്ക സന്ദര്‍ഭങ്ങളിലും, ആന്റിബയോട്ടിക്കുകള്‍ ഒരു ‘കോഴ്‌സ്’ ആയി എടുക്കേണ്ടതുണ്ട്. എന്ത് മരുന്നാണ് കഴിക്കേണ്ടതെന്നും എത്ര ദിവസമാണ് നിങ്ങള്‍ കഴിക്കേണ്ടതെന്നും, എത്ര അളവിലാണ് കഴിക്കേണ്ടതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍ അറിയിക്കും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മരുന്നിന്റെ ഫലം കണ്ട് തുടങ്ങുമെങ്കിലും, നിങ്ങള്‍ക്ക് എത്രമാത്രം സുഖം തോന്നുന്നുവെന്ന് പറഞ്ഞാലും, ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മരുന്നുകള്‍ മുഴുവന്‍ തീര്‍ക്കേണ്ടത് വളരെ പ്രധാനമാണ്. ആന്റിബയോട്ടിക് കോഴ്‌സുകള്‍ ചില സന്ദര്‍ഭങ്ങളില്‍ 2 മുതല്‍ 5 ദിവസം വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നീണ്ടുനില്‍ക്കും. മരുന്നിന്റെ ഫലത്തെക്കുറിച്ച് രോഗബാധയുള്ള ജീവികളില്‍ നടത്തിയ ശരിയായ ഗവേഷണത്തെ തുടര്‍ന്നാണ് മരുന്നിന്റെ ഈ ഡോസ്…

Read More