എന്‍ഐഎ സ്വാഗതാര്‍ഹം, സ്വപ്ന ജോലി നേടിയതും അന്വേഷിക്കും: മുഖ്യമന്ത്രി

എന്‍ഐഎ സ്വാഗതാര്‍ഹം, സ്വപ്ന ജോലി നേടിയതും അന്വേഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎയ്ക്കുവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ അന്വേഷണം ആരംഭിച്ചതായാണ് മനസിലാകുന്നത്. അവരുടെ നടപടികള്‍ തുടരട്ടെ. എന്‍ഐഎ ഫലപ്രദമായി അന്വേഷിക്കാന്‍ പറ്റിയ ഏജന്‍സിയാണ്. എന്‍ഐഎ പറ്റില്ല സിബിഐ വേണം എന്ന് എങ്ങനെയാണ് പറയുകയെന്ന് ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്തില്‍ കുറ്റവാളികളെ കണ്ടെത്തട്ടെ. രാജ്യത്തിന്റെ സാമ്പത്തിക നില തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മുന്‍ കള്ളക്കടത്തും അന്വേഷിക്കുമെന്ന് എന്‍ഐഎ പറഞ്ഞിട്ടുണ്ട്. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് പലര്‍ക്കും ഉണ്ടാകും. അത്തരക്കാരാണ് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനു പ്രത്യേക നിയമം സംസ്ഥാനത്തു വേണോ എന്ന് ആലോചിക്കാവുന്നതാണ്. മറ്റു ചില സംസ്ഥാനങ്ങള്‍ നിയമം നിര്‍മിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റില്‍ ജോലി നേടിയത് പ്രത്യേകം…

Read More

തിരുവനന്തപുരം ജില്ലയില്‍ ഗുരുതര സാഹചര്യം; ഒറ്റദിവസം നൂറിലേറെ രോഗികള്‍

തിരുവനന്തപുരം ജില്ലയില്‍ ഗുരുതര സാഹചര്യം; ഒറ്റദിവസം നൂറിലേറെ രോഗികള്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം ഗുരുതരമാകുന്നു. ഒറ്റ ദിവസം നൂറിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം തലസ്ഥാന ജില്ലയില്‍ 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവതരമാണ്. തിരുവനന്തപുരം ജില്ലയില്‍ മാര്‍ച്ച് 11നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച വരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 266 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്. ബാക്കിയുള്ള രോഗികള്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ വന്നവരാണ്. വെള്ളിയാഴ്ച ജില്ലയില്‍ അഞ്ച് പേര്‍ക്കാണ് രോഗ മുക്തിയുണ്ടായത്. സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read More

416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി 204 രോഗികള്‍

416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കം വഴി 204 രോഗികള്‍

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് നിയന്ത്രണമില്ലാതെ വ്യാപിക്കുന്നു. വെള്ളിയാഴ്ച 416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 112 പേര്‍ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാള്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചു. ഇന്നു രോഗം ബാധിച്ചവരില്‍ 123 വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിലെ 51 പേര്‍. സമ്പര്‍ക്കം വഴി 204 പേര്‍ക്ക്. കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 129 കൊല്ലം 28 പത്തനംതിട്ട 32 ആലപ്പുഴ 50 കോട്ടയം 7 ഇടുക്കി 12 എറണാകുളം 20 തൃശൂര്‍ 17 പാലക്കാട് 28 മലപ്പുറം 41 കോഴിക്കോട് 12 കണ്ണൂര്‍ 23 കാസര്‍കോട് 17 കോവിഡ് നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 5 ആലപ്പുഴ 24 കോട്ടയം 9 ഇടുക്കി 4 എറണാകുളം 4 തൃശൂര്‍ 19 പാലക്കാട് 8…

Read More

സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍

സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്ന് അഭിഭാഷകന്‍ രാജേഷ് കുമാര്‍. കീഴടങ്ങുന്നതിനെ കുറിച്ച് സ്വപ്ന ചിന്തിച്ചിട്ടില്ല. അവര്‍ ചെയ്ത രാജ്യദ്രോഹം എന്തെന്ന് അറിയില്ല. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ച് അറിയില്ലെന്നും അഭിഭാഷകന്‍ പ്രതികരിച്ചു. അതേസമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്‍ഐഎ കേസ് ഏറ്റെടുത്തതായി കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും ഇവരുടെ ജാമ്യാപേക്ഷ തള്ളണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കേന്ദ്രത്തിന് വേണ്ടി അഡ്വക്കേറ്റ് രവിപ്രകാശ് ആണ് കോടതിയില്‍ ഹാജരായത്. എന്‍ഐഎ ഏറ്റെടുത്ത കേസ് ആയതുകൊണ്ട് തന്നെ ഹൈക്കോടതി കേസ് കേള്‍ക്കരുത് എന്നാണ് കേന്ദ്രം പറയുന്നത്. ഇത് എന്‍ഐഎ കോടതിയാണ് പരിഗണിക്കേണ്ടത്. ഹൈക്കോടതിയല്ല എന്നും കേന്ദ്രം പറയുന്നു.കേസ് എന്‍ഐഎക്ക് വിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെയാണ് ഉത്തരവിറക്കിയത്.

Read More

കോവിഡ്; എറണാകുളം മെഡിക്കല്‍ കോളേജിലും പ്ലാസ്മ ചികിത്സ

കോവിഡ്; എറണാകുളം മെഡിക്കല്‍ കോളേജിലും പ്ലാസ്മ ചികിത്സ

കൊച്ചി: പ്ലാസ്മ തെറാപ്പി ഉപയോഗിച്ചുള്ള കോവിഡ് ചികിത്സയ്ക്ക്എറണാകുളം മെഡിക്കല്‍ കോളേജിലും തുടക്കം. മെഡിക്കല്‍ കോളേജിലെ ചികിത്സയില്‍ രോഗം ഭേദമായവരില്‍ നിന്നും രക്തം സ്വീകരിച്ച് അതില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മയാണ്തെറാപ്പിക്ക് ഉപയോഗിക്കുന്നത്. നിലവില്‍ രോഗം ഭേദമായ അഞ്ചു പേരില്‍ നിന്നും രക്തദാനത്തിലൂടെ പ്ലാസ്മ സ്വീകരിച്ചിട്ടുണ്ട്. ചികിത്സയ്ക്ക് ഉടനെ തുടക്കം കുറിക്കും. ഗുരുതരനിലയിലുള്ള രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി നടത്തുക. രോഗം ഭേദമായവരുടെ ശരീരത്തിലുള്ള ആന്റിബോഡികളടങ്ങിയ പ്ലാസ്മ ജീവ രോഗാവസ്ഥയിലുള്ള രോഗിക്ക് ദാനം ചെയ്യുകയാണ് പ്ലാസ്മ തെറാപ്പിയൂടെ ചെയ്യുന്നത്. ഗുരുതരമായ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ഈ രീതി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കോവിഡ്വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന് ആന്റിറിട്രോവൈറല്‍ മരുന്നുകള്‍ നല്‍കിയുള്ള ചികിത്സയും എറണാകുളം മെഡിക്കല്‍ കോളേജ് അവലംബിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന 83കാരിക്ക്ഐഎല്‍6 ആന്റഗോണിസ്റ്റ് വിഭാഗത്തില്‍ പെടുന്ന ടോസിലിസുമാബ് നല്‍കിയുള്ള ചികിത്സയും മെഡിക്കല്‍ കോളേജില്‍ നടത്തി. ഈ…

Read More

ബയോഫ്ളോക്ക് മത്സ്യകൃഷി കേരളത്തില്‍ പ്രചരിപ്പിക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

ബയോഫ്ളോക്ക് മത്സ്യകൃഷി കേരളത്തില്‍ പ്രചരിപ്പിക്കും: മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊച്ചി: കേരളത്തിന്റെ മത്സ്യോല്‍പാദനം വലിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ വിട്ടുമുറ്റങ്ങളിലെ ബയോഫ്ളോക്ക് മത്സ്യകൃഷിക്ക് കഴിയുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ദേശിയ മത്സ്യകര്‍ഷക ദിനാചരണത്തോട് അനുബന്ധിച്ച് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്) ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കര്‍ഷകര്‍ക്കായുള്ള ബയോഫ്ളോക്ക് മത്സ്യകൃഷി പരിശീലന പരിപാടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ.മേഴ്സിക്കുട്ടിയമ്മ. ബയോഫ്ളോക്ക് മത്സ്യകൃഷിയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ സംസ്ഥാന വ്യാപകമായി ബയോഫ്ളോക്ക് യൂണിറ്റുകള്‍ നിലവില്‍ വരുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. ബയോഫ്ളോക്ക് യൂണിറ്റുകള്‍ക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായി മലമ്പുഴ, കുളുത്തൂപ്പുഴ, വരാപ്പുഴ എന്നിവിടങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഹാച്ചറികള്‍ തുടങ്ങുമെന്നും ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

Read More

സ്വപ്നയുടേത് വ്യാജ ബിരുദം; സര്‍വകലാശാല വ്യാജമാണെന്ന് സ്ഥിരീകരിച്ചു

സ്വപ്നയുടേത് വ്യാജ ബിരുദം; സര്‍വകലാശാല വ്യാജമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ഉള്‍പ്പെടെ ജോലിക്കായി സമര്‍പ്പിച്ച ബികോം ബിരുദ സര്‍ട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല ഇക്കാര്യം സ്ഥിരീകരിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നറിയിച്ച് മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ സര്‍വകലാശാല. എയര്‍ ഇന്ത്യ സാറ്റ്‌സുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് പൊലീസ് പിടിച്ചെടുത്തിരുന്നു. കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളിലെ സുരക്ഷാ മുദ്രകളൊന്നും ഇല്ലെന്നും സര്‍വകലാശാല വ്യക്തമാക്കി.സ്വപ്ന ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നില്ലെന്നും സര്‍വകലാശാലയിലോ അതിനു കീഴിലുള്ള കോളജുകളിലോ ബികോം കോഴ്‌സ് തന്നെ ഇല്ലെന്നും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ ഡോ. വിവേക് എസ് സാഥെയെ ഉദ്ധരിച്ച് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം…

Read More

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ; സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ ചുമത്തി എന്‍ഐഎ; സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി വച്ചു. ഹര്‍ജിയില്‍ വിപുലമായ വാദം കേള്‍ക്കേണ്ടതിനാല്‍ ചൊവ്വാഴ്ച പരിഗണിക്കാം എന്ന് ജഡ്ജി തീരുമാനിക്കുകയായിരുന്നു. കേസ് പരിഗണിക്കുമ്പോള്‍ തന്നെ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ കേസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ എടുത്ത കേസിന്റെ എഫ്‌ഐആര്‍ പകര്‍പ്പ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ യുഎപിഎ വകുപ്പ് ചുമത്തിയതായി എന്‍ഐഎ കോടതിയെ അറിയിച്ചു. യുഎപിഎ നിമയപ്രകാരം 15 മുതല്‍ 18 വരെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിന്റെ പ്രാരംഭ അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളതെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഐഎ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ സ്വപ്നയ്ക്കും സന്ദീപിനും പിടിയിലുള്ള സരിത്തിനും പങ്കുണ്ടെന്ന് സൗമ്യ കഴിഞ്ഞ ദിവസം മൊഴി നല്‍കിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയെ കണ്ടെത്തിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടു…

Read More

പ്രഭാസ് നായകനാകുന്ന 20-ാമത്തെ ചിത്രം വരുന്നു

പ്രഭാസ് നായകനാകുന്ന 20-ാമത്തെ ചിത്രം വരുന്നു

ബാഹുബലി താരം പ്രഭാസ് നായകനാകുന്ന ഇരുപതാം ചിത്രം അണിയറയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിടാനൊരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ജൂലൈ പത്തിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ഇരുപതാം ചിത്രത്തിന്റെ പേരും ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂടെ മാത്രമേ പുറത്ത് വിടുകയുള്ളൂ. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഫസ്റ്റ് ലുക്കിനെ സംബന്ധിച്ച പുതിയ വിവരം പുറത്തുവിട്ടത്. ടൈറ്റില്‍ അദ്യോഗികമായി അനൗണ്‍സ് ചെയ്യുന്ന ദിവസത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ആരാധകരും. രാധാകൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെയാണ് നായിക വേഷത്തില്‍ എത്തുന്നത്. ബഹുഭാഷാ ചിത്രമായി ഒരുക്കുന്ന ചിത്രം തെന്നിന്ത്യന്‍ ഭാഷകളായ തെലുങ്ക്, തമിഴ്, മലയാളം ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങുക. ഇത് കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി….

Read More

കോര്‍ട്ടിനോട് വിട പറയാന്‍ തയാറെന്ന് റോജര്‍ ഫെഡറര്‍

കോര്‍ട്ടിനോട് വിട പറയാന്‍ തയാറെന്ന് റോജര്‍ ഫെഡറര്‍

സമകാലീന ടെന്നീസിലെ വിസ്മയമായ റോജര്‍ ഫെഡറര്‍ ഇതിഹാസതാരമായാണ് വിലയിരുത്തപ്പെടുന്നത്. 100ല്‍ അധികം എടിപി കിരീടങ്ങളും 20 ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പുകളും സ്വന്തമായുള്ള സ്വിസ് താരം പ്രായമേറിയിട്ടും കളിക്കളത്തില്‍ സജീവമാണ്. കാലമേറുന്തോറും വീര്യമേറുന്ന വീഞ്ഞുപോലെ കളിക്കളത്തില്‍ തനിക്കുമാത്രം സ്വായത്തമായുള്ള ഷോട്ടുകളുമായി ആരാധകരെ ആനന്ദിപ്പിക്കുന്ന ഫെഡറര്‍ വിരമിക്കുന്നതിനെക്കുറിച്ച് മനസുതുറന്നു. കളിക്കളത്തില്‍ തുടരുന്നതിന് ആരോഗ്യത്തിന് മാത്രമായിരുന്നു താന്‍ ഇത്രയും കാലം പ്രാധാന്യം നല്‍കിയിരുന്നതെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫെഡറര്‍ പറഞ്ഞു. എത്രത്തോളം ആരോഗ്യം അനുവദിക്കുന്നുവോ അത്രയും കളിക്കളത്തില്‍ തുടരാനായിരുന്നു തീരുമാനം. എന്നാലിപ്പോള്‍ ആര്‍പ്പുവിളിക്കുന്ന സ്‌റ്റേഡിയങ്ങള്‍ എനിക്ക് നഷ്ടബോധമുണ്ടാക്കുന്നു. വിരമിക്കല്‍ സമയം അടുത്തുവരികയാണ്. ഇപ്പോള്‍ വിരമിക്കകയെന്നത് ഏറെ എളുപ്പമാണ്. എന്നാല്‍, കോര്‍ട്ടില്‍ ആസ്വദിച്ച് കളിക്കാന്‍ ഒരു അവസരം കൂടി നല്‍കുകയാണെന്ന് ഫെഡറര്‍ വ്യക്തമാക്കി. പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫെഡറര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഈ സീസണില്‍ ഇനി കളിക്കില്ലെന്ന് താരം സൂചന നല്‍കിയിരുന്നു….

Read More