കാസ്റ്റിങ് കോളിലൂടെയുള്ള ലൈംഗിക ചൂഷണവും; തട്ടിപ്പും തടയാന്‍ ഫെഫ്ക

കാസ്റ്റിങ് കോളിലൂടെയുള്ള ലൈംഗിക ചൂഷണവും; തട്ടിപ്പും തടയാന്‍ ഫെഫ്ക

കൊച്ചി: ഓഡിഷന്റെ പേരിലും കാസ്റ്റിങ് കോളിലൂടെയും നടക്കുന്ന ലൈംഗിക ചൂഷണവും, തട്ടിപ്പും തടയാന്‍ ഫെഫ്ക തുടങ്ങിയ സംവിധാനത്തിനെതിരെ ഫിലിം ചേംബര്‍. കാസ്റ്റിങ് കോളും, ഓഡിഷനും സിനിമാ നിര്‍മ്മാണവുമായി ബന്ധപ്പെട്ട മേഖലയാണെന്നും ഇതിന്റെ പ്രാഥമിക ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. സംവിധായകനെയും സാങ്കേതിക പ്രവര്‍ത്തകരെയും നിശ്ചയിക്കുന്നതിന് മുമ്പ് നിര്‍മാതാവ് ടൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തുന്നതും പ്രൊജക്ട് സമര്‍പ്പിക്കുന്നതും ഫിലിം ചേംബറിലാണ്. അതിനാല്‍ കാസ്റ്റിങ്കോളിലും ഓഡിഷനിലും സുതാര്യത ഉറപ്പാക്കാനും, കൃത്യത ഉറപ്പാക്കാനും ചേംബര്‍ ഇക്കാര്യം ഏറ്റെടുക്കും. ടൈറ്റില്‍ രജിസ്ട്രേഷന് പ്രൊജക്ട് സമര്‍പ്പിക്കുമ്പോള്‍ നിര്‍മാതാവ് നല്‍കുന്ന അഫിഡവിറ്റിനൊപ്പം കാസ്റ്റിങ് കോളും, ഓഡിഷനും ചേംബറിനെ അറിയിക്കാമെന്ന സമ്മത പത്രവും ഇനി മുതല്‍ നല്‍കണം. എവിടെ വച്ചാണ് ഓഡിഷന്‍, തിയതി, സമയം എന്നിവ ഉള്‍പ്പെടെ യഥാസമയം ഫിലിം ചേംബറിനെ നിര്‍മാതാവ് രേഖാമൂലം അറിയിക്കണമെന്നാണ് തീരുമാനം. നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാനും തട്ടിക്കൊണ്ടുപോകാനും…

Read More

കൊച്ചിയില്‍ കോവിഡ് 19 സമൂഹവ്യാപനം നടന്നിട്ടില്ല: മന്ത്രി വി.എസ്.സുനില്‍കുമാര്‍

കൊച്ചിയില്‍ കോവിഡ് 19 സമൂഹവ്യാപനം നടന്നിട്ടില്ല: മന്ത്രി വി.എസ്.സുനില്‍കുമാര്‍

കൊച്ചി: കൊച്ചി നഗരത്തില്‍ കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായവരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഉറവിടം കണ്ടെത്തുന്നതിനാല്‍ ആശങ്ക ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലുവ മുന്‍സിപ്പാലിറ്റിയിലെ 8, 21 വാര്‍ഡുകളെക്കൂടി കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടെയ്മെന്റ് സോണുകളിലെ അവശ്യസാധന വില്‍പ്പന കേന്ദ്രങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. രാവിലെ എട്ട് മണിമുതല്‍ ഒരുമണിവരെ മാത്രമായിരിക്കും ഇവയുടെ പുതുക്കിയ പ്രവര്‍ത്തന സമയം. കണ്ടെയ്മെന്റ് സോണുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഹോം ഡെലിവറി സൗകര്യം മാത്രമാണ് ഏര്‍പ്പെടുത്തുക. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫോര്‍ട്ട്‌കൊച്ചി, പേഴക്കാപ്പിള്ളി, കാളമുക്ക് മത്സ്യമാര്‍ക്കറ്റുകര്‍ അടയ്ക്കും. കോവിഡ് രോഗവ്യാപനത്തെ താഴെത്തട്ടില്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചെല്ലാനം പഞ്ചായത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആക്ടീവ് സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നായരമ്പലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിനെ ഇന്ന് അര്‍ദ്ധരാത്രിയോടെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒിവാക്കും. നിയന്ത്രണങ്ങള്‍ മാറ്റിയാലും…

Read More

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണ്. സമ്പര്‍ക്കത്തിലൂടെ മാത്രം 133 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. 149 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണ്. സമ്പര്‍ക്കത്തിലൂടെ മാത്രം 133 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. വിദേശത്തു നിന്നു വന്നവര്‍117, ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍74, സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍133. 149 പേര്‍ രോഗമുക്തി നേടി. പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച് തിരുവനന്തപുരം 9 കൊല്ലം 10 പത്തനംതിട്ട 7 ആലപ്പുഴ 7 കോട്ടയം 8 ഇടുക്കി 8 കണ്ണൂര്‍ 16 എറണാകുളം 15 തൃശൂര്‍ 29 പാലക്കാട് 17 മലപ്പുറം 6 കോഴിക്കോട് 1 വയനാട് 3…

Read More

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

ചീഫ് സെക്രട്ടറിയുടെ ഡ്രൈവര്‍ക്ക് കോവിഡ്; മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സമ്പര്‍ക്ക പട്ടികയില്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ബിശ്വാസ് മേഹ്തയുടെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വട്ടപ്പാറ വെങ്കോട് സ്വദേശിയായ ഇദ്ദേഹം ജൂലൈ നാലാം തീയതി വരെ സെക്രട്ടേറിയറ്റില്‍ ജോലി ചെയ്തിരുന്നു. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമടക്കം നിരവധി പേര്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയിലുണ്ട്. ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചീഫ് സെക്രട്ടറിയുടെയും കുടുംബാംഗങ്ങളുടെയും സ്രവസാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രണ്ടാം സമ്പര്‍ക്ക പട്ടികയിലാണ്. ഡ്രൈവര്‍ക്ക് എങ്ങനെയാണ് കോവിഡ് പകര്‍ന്നതെന്നത് അടക്കമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read More

കൊറോണക്കാലത്തും പനി വിലസുന്നു

കൊറോണക്കാലത്തും പനി വിലസുന്നു

കൊറോണ നേരിടുന്ന സാഹചര്യത്തിന് പിന്നാലെയാണ് മഴക്കാലവുമെത്തിയിരിക്കുന്നത്. മഴക്കാലം എന്ന് കേള്‍ക്കുമ്പോഴേ അറിയാം പനികളുടെ കാലമാണെന്ന്. കോവിഡിനോടൊപ്പം മഴക്കാലരോഗങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നതാണ് ആരോഗ്യമേഖല ഉറ്റുനോക്കുന്നത്. വായുവില്‍ നിന്ന് വരുന്നവ, ജന്തുക്കളില്‍ നിന്ന് വരുന്നവ, കൊതുകുകള്‍ മൂലം വരുന്നവ, ജലജന്യമായി വരുന്നവ എന്നിങ്ങനെ നാല് വിധത്തിലാണ് മഴക്കാലരോഗങ്ങള്‍ പടരുന്നത്. സാമൂഹിക അകലം പാലിക്കല്‍, വ്യക്തിശുചിത്വം പാലിക്കല്‍, മാസ്‌ക്ക് ധരിക്കല്‍ എന്നിവയിലൂടെമഴക്കാലരോഗങ്ങളെക്കൂടി പ്രതിരോധിക്കാനാവും. പലതരം വൈറസുകള്‍ മൂലമുണ്ടാകുന്ന രോഗമാണ് പകര്‍ച്ചാ പനി. കഠിനമായ തലവേദന, ശരീര വേദന, തൊലിപ്പുറത്തെ പാടുകള്‍ എന്നിവയാണ് ലക്ഷണം. എല്ലാ പ്രായക്കാരെയും വൈറല്‍പ്പനി പിടികൂടാം. വെള്ളത്തിലൂടെയും വായുവിലൂടെയും പനി പകരും. സാധാരണ അഞ്ചു ദിവസം കൊണ്ട് അസുഖം ബേധമാകും. പക്ഷേ ചിലര്‍ക്ക് ആഴ്ചകളോളം നീണ്ടു നില്‍ക്കാം. കൃത്യമായി പരിശോധനകള്‍ നടത്തണം. വൈറല്‍പ്പനി നീണ്ടു നില്‍ക്കുന്നത് മഞ്ഞപ്പിത്തം, ന്യൂമോണിയ എന്നിവയുടെ ലക്ഷണമാണ്. ഡെങ്കിപ്പനിയും ഇപ്പോള്‍ സജീവമാണ്. കൊതു പകര്‍ത്തുന്ന…

Read More

കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ ഇതൊന്ന് ശ്രദ്ധിക്കണം

കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ ഇതൊന്ന് ശ്രദ്ധിക്കണം

കുട്ടികള്‍ക്ക് മരുന്ന് കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ വരുത്തുന്ന വലിയൊരു പിശകാണ് അളവിലെ പിഴവ്. അടുക്കളയില്‍ ഉപയോഗിക്കുന്ന സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ഉദ്ദേശിക്കുന്നതിലും കൂടുതല്‍ മരുന്ന് കുഞ്ഞിന്റെയുള്ളിലെത്തുന്നു. മരുന്ന് കൊടുക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് സ്പൂണിന്റെ അളവില്‍ നിന്നു മൂന്ന് ശതമാനം വ്യത്യാസം മറ്റു സ്പൂണില്‍ മരുന്ന് കൊടുക്കുമ്പോള്‍ ഉണ്ടാകും.കഴിവതും മരുന്നിനോടൊപ്പംതന്നെ അളക്കാനുള്ള ഉപകരണവും വാങ്ങുക. ഒരു വയസ്സു വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് സ്പൂണില്‍ മരുന്ന് കൊടുക്കുന്നതിനു പകരം ഡ്രോപ്പറിലോ സിറിഞ്ചിലോ മരുന്ന് കൃത്യമായി അളന്നെടുത്ത്, സ്പൂണിലോ ഗ്ലാസിലോ ഒഴിച്ച് നല്‍കുന്നതായിരിക്കും ഉത്തമം. മരുന്നിന്റെ കവറില്‍ ടീ സ്പൂണെന്നും ടേബിള്‍ സ്പൂണെന്നും എഴുതുന്നത് തമ്മില്‍ സാമ്യമുള്ളതിനാല്‍, അവ തമ്മില്‍ മാറി പോകാതെ ശ്രദ്ധിച്ചു വായിച്ചിട്ട് മരുന്ന് നല്‍കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവില്‍ സമയം തെറ്റാതെ കൊടുക്കേണ്ടത് നിര്‍ബന്ധമാണ്. പ്രത്യേകിച്ചും ആന്റിബയോട്ടിക്കുകള്‍ കൃത്യമായി 8 മണിക്കൂര്‍ ഇടവേളകളില്‍ നല്‍കണം. സമയക്രമം…

Read More

ബാഴ്‌സയില്‍ തുടരാന്‍ മെസിയോട് ഇതിഹാസതാരം

ബാഴ്‌സയില്‍ തുടരാന്‍ മെസിയോട് ഇതിഹാസതാരം

ബാഴ്‌സലോണയുമായുള്ള കരാര്‍ പുതുക്കാന്‍ ലയണല്‍ മെസി വിസമ്മതിച്ചതിന് പിന്നാലെ താരം ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. ഈ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍. മെസി ലാലിഗയില്‍ തുടരണമെന്നാണ് സിദാന്‍ അഭിപ്രായപ്പെട്ടത്. മെസി പോയാല്‍ അത് ലാ ലിഗയ്ക്ക് വന്‍നഷ്ടമാകുമെന്നും ബാഴ്‌സലോണ വിട്ട് മെസി പോകരുതെന്നും സിദാന്‍ പറയുന്നു. ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസി. ആ മെസി ഇവിടെ ഉണ്ടാകണം. ഏറ്റവും മികച്ച താരങ്ങള്‍ എതിരാളികളായി ഉണ്ടായാലേ റയല്‍ മാഡ്രിഡ് മെച്ചപ്പെടൂ, സിദാന്‍ വ്യക്തമാക്കുന്നു. നിലവില്‍ 2021വരെയാണ് മെസിയുമായി ബാഴ്‌സയ്ക്ക് കരാറുള്ളത്. അതിന് ശേഷം അദ്ദേഹം ക്ലബ്ബ് വിട്ടേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. അതേ സമയം മെസിയുടെ കൂടുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരാധകരും സജീവമായി ഏറ്റെടുത്തിരിക്കുകയാണ്. ബാഴ്‌സലോണ വിട്ടാല്‍ മെസി കളിക്കാന്‍ സാധ്യതയുള്ള ക്ലബ്ബേതെന്നാണ് ആരാധകര്‍ പ്രധാനമായും അന്വേഷിക്കുന്നത്. യുവന്റസില്‍ റൊണാള്‍ഡോയും…

Read More

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്രൊയേഷ്യയിലേക്ക് പറക്കും

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്രൊയേഷ്യയിലേക്ക് പറക്കും

ശേഷിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു മുമ്പായുള്ള ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിന് വേദിയാകാന്‍ തയ്യാറാണെന്ന് ക്രൊയേഷ്യ. ഇന്ത്യക്കായി വേദിയൊരുക്കാന്‍ തയ്യാറാണെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ ക്രൊയേഷ്യ അറിയിച്ചു. ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിന് സഹായമൊരുക്കാന്‍ തയ്യാറാണെന്നറിയിച്ച് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് കൂടിയായ ഇതിഹാസതാരം ഡെവോര്‍ സൂക്കര്‍ എഐഎഫ്എഫ് അധ്യക്ഷന് കത്തയച്ചിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസങ്ങളിലായാണ് ഇന്ത്യന്‍ ടീമിന്റെ വിദേശ മണ്ണിലെ പരിശീലന ക്യാമ്പ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് വന്ന യാത്രാ വിലക്കുകളില്‍ ഇളവ് ലഭിച്ചാല്‍ ഇന്ത്യന്‍ സംഘം ക്രൊയേഷ്യയിലേക്ക് പറക്കും. ക്രൊയേഷ്യയില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഇപ്പോള്‍ തന്നെ പുനാരംഭിച്ചിട്ടുണ്ട്. മാത്രമല്ല, വിദേശികള്‍ക്ക് ക്രൊയേഷ്യയിലേക്ക് എത്തുന്നതിന് വലിയ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. ക്രൊയേഷ്യയക്ക് പുറമെ സ്ലോവേനിയ, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ ക്രൊയേഷ്യയാണ് അനുകൂലമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ നിന്നുള്ള…

Read More

ആല്‍ബിനോ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കും

ആല്‍ബിനോ ഇനി ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കും

ഗോവയില്‍ നിന്നുള്ള യുവ ഗോള്‍കീപ്പര്‍ ആല്‍ബിനോ ഗോമസ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയിയുമായി കരാറൊപ്പിട്ടു. 26 കാരനായ ആല്‍ബിനോ ഒഡീഷ എഫ്‌സിയില്‍ നിന്നാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. സാല്‍ഗോക്കര്‍ താരമായിരുന്ന ആല്‍ബിനോ 2015 ല്‍ മുംബൈ സിറ്റി എഫ്‌സിയിലൂടെയാണ് ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. അവിടെ നിന്നും 2016–17ലെ ഐലീഗ് സീസണില്‍ ലോണിലൂടെ ഐസ്വാള്‍ എഫ്‌സിയില്‍ ചേര്‍ന്നു. ആ സീസണില്‍ 8 ക്ലീന്‍ ഷീറ്റുകളോടെ ഐലീഗില്‍ ക്ലബ്ബിന് കിരീടം ഉയര്‍ത്താന്‍ സഹായിക്കുന്നതായി അല്‍ബിനോയുടെ പ്രകടനം. 2016 ല്‍ എ.എഫ്.സി അണ്ടര്‍ 23 യോഗ്യതാ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ അണ്ടര്‍ 23 ടീമില്‍ അംഗമായിരുന്നു ആല്‍ബിനോ. ‘വരാനിരിക്കുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ഏറ്റവും ആവേശഭരിതമായ ആരാധകര്‍ക്ക് മുന്നില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വ്യക്തമായ ദീര്‍ഘവീക്ഷണമുള്ള ക്ലബ്ബാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നതിനാല്‍തന്നെ ശരിയായ സ്ഥലത്താണ് എത്തിപ്പെട്ടതെന്നെനിക്കുറപ്പുണ്ട്. എന്റെ…

Read More