വായ്പ്പ പദ്ധതിയുമായി മാരുതി; ഇനി എളുപ്പം വണ്ടി സ്വന്തമാക്കാം

വായ്പ്പ പദ്ധതിയുമായി മാരുതി; ഇനി എളുപ്പം വണ്ടി സ്വന്തമാക്കാം

ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് പുതിയ വായ്പാ പദ്ധതി ഒരുക്കുന്നത്. തെരഞ്ഞെടുക്കുന്ന മാരുതി ഇടപാടുകാര്‍ക്ക് എട്ടു വര്‍ഷക്കാലയളവിലേക്ക് വാഹനത്തിന്റെ ഓണ്‍ റോഡ് വില പൂര്‍ണമായും വായ്പയായി ലഭിയ്ക്കും.ഇഎംഐയില്‍ പ്രതിവര്‍ഷം 10 ശതമാനം വര്‍ധന വരുത്തിക്കൊണ്ടുള്ള സ്‌റ്റെപ് അപ് ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഈ വായ്പയുടെ കാലാവധി ഏഴു വര്‍ഷമാണ്.അഞ്ചുവര്‍ഷംകൊണ്ട് അവസാനിക്കുന്ന ബലൂണ്‍ ഇഎംഐ പദ്ധതിയാണ് മറ്റൊന്ന്. ഇതില്‍ അവസാന ഇഎംഐ വായ്പത്തുകയുടെ 25 ശതമാനമായിരിക്കും. ആദ്യ മൂന്നു മാസത്തക്കാലത്ത് ഒരു ലക്ഷം രൂപയ്ക്ക് 899 രൂപ പ്രതിമാസ ഗഡു അടച്ചു തീര്‍ക്കാവുന്ന വായ്പയും ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ പദ്ധതികള്‍ 2020 ജൂലൈ 31 വരെ ലഭ്യമായിരിക്കും. ഉപഭോക്താക്കളുടെ ആവശ്യം കണക്കിലെടുത്ത് ചെലവു കുറഞ്ഞ വായ്പാ പദ്ധതിയാണ് ബാങ്ക് മാരുതിയുമായി ചേര്‍ന്നു ലഭ്യമാക്കുന്നത്.

Read More

ലിയാന്‍ഡര്‍ പേസ്; ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം കളം വിടുമോ?

ലിയാന്‍ഡര്‍ പേസ്; ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം കളം വിടുമോ?

ലിയാന്‍ഡര്‍ പേസ് എന്ന ഇന്ത്യന്‍ ടെന്നീസ് താരം ലോക കായിക പ്രേമികള്‍ക്ക് ഒട്ടേറെ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. 30 വര്‍ഷത്തോളം കാലം ഒരേ കായികക്ഷമതയോടെ കളിക്കളത്തില്‍ തുടരുകയും എണ്ണമറ്റ കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത ലിയാന്‍ഡര്‍ ഇപ്പോഴും കളി തുടരുകയാണ്. 2020ല്‍ വിരമിച്ചേക്കുമെന്ന സൂചന നല്‍കിയിരുന്നെങ്കിലും 2021ലെ ഒളിമ്പിക്‌സിലും താരം കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിനുവേണ്ടി 30 വര്‍ഷത്തോളം കാലം ഒരേ കായികക്ഷമതയോടെ കളിക്കാനായത് തന്നെ സംബന്ധിച്ച് അഭിമാനകരമാണെന്ന് ലിയാന്‍ഡര്‍ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് സ്‌പോര്‍സ് എന്നത് ജനങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാഹനം പോലെയാണ്. സ്വന്തം ശരീരവും മനസും കൊണ്ട് അതിരുകള്‍ ഭേദിക്കാന്‍ അതിന് കഴിയും. ആരോഗ്യവും ശാരീരികക്ഷമതയുമാണ് തന്നെ ഇത്രയും കാലം കളിക്കളത്തില്‍ നിലനിര്‍ത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശാരീരിക അകലം പാലിക്കാന്‍ കഴിയുന്ന കായിക ഇനങ്ങള്‍ പതുക്കെ ആരംഭിക്കുകയും അതിലൂടെ സ്വാഭാവിക ജീവിതം തിരിച്ചുപിടിക്കുകയും ചെയ്യണമെന്നും പേസ് പറയുന്നു.

Read More

രണ്ടാം അങ്കത്തിനൊരുങ്ങുന്നു കസബ

രണ്ടാം അങ്കത്തിനൊരുങ്ങുന്നു കസബ

മമ്മൂട്ടിയെ നായകനാക്കി നടന്‍ രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിതിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്ത് വന്‍ ബോക്‌സോഫീസ് ഹിറ്റ് സമ്മാനിച്ച ചിത്രമാണ് കസബ. മമ്മൂട്ടിയുടെ രാജന്‍ സക്കരിയ എന്ന കഥാപാത്രം ഏറെ കൈയ്യടി വാങ്ങിയപ്പോള്‍ അതേസമയം സ്ത്രീവിരുദ്ധതയുടെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ഈ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധ നിലപാട് വിമര്‍ശിച്ചിക്കപ്പെടുകയുണ്ടായി. ഇതിന്റെ പേരില്‍ നടി പാര്‍വതിയും റിമാ കല്ലിങ്കലും പിന്നീട് സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്ത് 4 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുമെന്ന സൂചനകള്‍ നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോബി ജോര്‍ജ്ജ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്. ‘നാല് കൊല്ലം മുമ്പ് ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ…

Read More

പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി സാന്ദ്രതോമസ് വരുന്നു

പുതിയ പ്രൊഡക്ഷന്‍ കമ്പനിയുമായി സാന്ദ്രതോമസ് വരുന്നു

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമകള്‍ ഓണ്‍ലൈന്‍ റിലീസുകള്‍ക്ക് ഒരുങ്ങുന്നതിനിടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി പ്രഖ്യാപിച്ച് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫേസ്ബുക്ക് പോസിറ്റിലൂടെയാണ് ഇക്കാര്യം സാന്ദ്ര അറിയിച്ചത്. തന്റേതായിരുന്ന െ്രെഫഡേ ഫിലിം ഹൗസും താന്‍ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരുന്നു. സ്വന്തം നിര്‍മാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷന്‍സ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. ടഠജയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. കഥകളുടെ മിന്നാമിനുങ്ങുകള്‍ നിറഞ്ഞ വെളിച്ചത്തിന്റെ ഒരു കുപ്പി നിലാവിലേക്ക് തുറന്ന് വിടുന്നതു പോലെയുള്ള സ്വപ്നക്കാഴ്ചയിലാണ് െ്രെഫഡേ ഫിലിം ഹൗസിന്റെ സിനിമകള്‍ തുടങ്ങിയിരുന്നത്. സത്യം പറയട്ടെ, സിനിമ ഒരിക്കലും എന്റെ സ്വപ്നത്തിന്റെ അറ്റങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടറിഞ്ഞതും കേട്ട്‌നിറഞ്ഞതും മനസിനെ തൊട്ടതുമൊക്കെ സ്വപ്നമാക്കാന്‍ പഠിപ്പിച്ചത് സിനിമയാണ്. ആ സിനിമ പിന്നെ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്നു. സിനിമയിലുടെയുള്ള നടത്തങ്ങള്‍…

Read More

മലയാള സിനിമയുടെ കിരീടത്തിന് 31

മലയാള സിനിമയുടെ കിരീടത്തിന് 31

മലയാളം കണ്ട ക്ലാസിക്കുകളില്‍ ഒന്നായ കിരീടത്തിന് ഇന്ന് വയസ്സ് 31 ആണ്. 1989ല്‍ ഇതുപോലൊരു ജൂലായ് ഏഴിനാണ് കിരീടം റിലീസാവുന്നത്. ലോഹിതദാസ്, മോഹന്‍ലാല്‍, സിബി മലയില്‍, തിലകന്‍, മുരളി. ഇതിഹാസങ്ങളുടെ സംഗമമായിരുന്നു കിരീടം. കുടുംബ ചിത്രത്തില്‍ തുടങ്ങി വൈകാരികതയുടെ എല്ലാ എലമന്റുകളിലൂടെയും സഞ്ചരിച്ച് റിവഞ്ച് ഡ്രാമയില്‍ അവസാനിച്ച കിരീടം മാജിക്ക് മലയാളി അന്നോളം കാണാത്ത ഒരു അനുഭവമായിരുന്നു. സേതു കീരിക്കാടനെയും കൂട്ടരെയും തല്ലുന്നത് അച്ഛനെ രക്ഷിക്കാനാണ്. അവിടെ സര്‍വൈവ് ചെയ്യുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ്യം. താന്‍ പൊലീസുകാരനാവണമെന്ന ആഗ്രഹത്തോടെ നടക്കുന്ന ആളാണെന്നും കീരിക്കാടന്‍ കുപ്രസിദ്ധ ഗുണ്ടയാണെന്നതുമൊക്കെ അയാള്‍ മറന്നു. ആരുമല്ലാതിരുന്ന സേതു പിന്നീട് ഗ്രാമത്തിന്റെ ഹീറോയാവുന്നു. കീരിക്കാടനെ തല്ലിയോടിച്ച അയാളില്‍ ഗ്രാമം ഒരു രക്ഷകനെ കാണുന്നു. അയാള്‍ മാറിനിന്നിട്ടും ഹൈദ്രോസും രമണനും അയാളെ ആ വിലാസത്തില്‍ തളച്ചിടുന്നു. ഇതിനിടയില്‍ പ്രണയിനിയെ മറ്റൊരാള്‍ വിവാഹം കഴിക്കുന്നു. ആകെ…

Read More