മീശമാധവന്‍ 19-ാം വര്‍ഷത്തിലേക്ക്…സച്ചിയെയും ഓര്‍മിക്കണം

മീശമാധവന്‍ 19-ാം വര്‍ഷത്തിലേക്ക്…സച്ചിയെയും ഓര്‍മിക്കണം

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ മീശമാധവന്‍ പത്തൊമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. അന്തരിച്ച പ്രതിഭ സച്ചി ആദ്യമായി സിനിമാ ടൈറ്റിലില്‍ തെളിഞ്ഞത് മീശമാധവനുവേണ്ടിയാണെന്ന് നിര്‍മാതാവ് മഹാ സുബൈര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പറഞ്ഞു. എന്നാല്‍ എഴുത്ത് സംബന്ധിയായല്ല അദ്ദേഹം മീശമാധവനുമായി സഹകരിച്ചത്. ലീഗല്‍ അഡൈ്വസര്‍ എന്നതായിരുന്നു ചിത്രത്തില്‍ സച്ചിയുടെ സ്ഥാനം. ദിലീപിനെ സൂപ്പര്‍താരപദവിയിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ സിനിമയാണ് മീശമാധവന്‍. കേരളത്തില്‍ 250 ദിവസമാണ് ചിത്രം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്. ബി, സി ക്ലാസ് തിയറ്ററുകളിലും മീശമാധവന്‍ നൂറ് ദിവസത്തിന് മേല്‍ ഓടി. ദിലീപിന് പുറമേ കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍, ഹരിശ്രി അശോകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയ താരനിര അണനിരന്ന സിനിമ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.

Read More

ബാഴ്‌സയോടെ ഗുഡ്‌ബൈ പറയുവാന്‍ തയറായി മെസി

ബാഴ്‌സയോടെ ഗുഡ്‌ബൈ പറയുവാന്‍ തയറായി മെസി

തന്നെ വളര്‍ത്തി ഇന്നത്തെ ഇതിഹാസതാരമാക്കി മാറ്റുന്നതില്‍ നിര്‍ണായ സ്വാധീനം ചെലുത്തിയ ക്ലബ്ബ് വിടുവാന്‍ സൂപ്പര്‍ താരം ലയണല്‍ മെസി തീരുമാനിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുഴ. അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മാനേജ്‌മെന്റിലും പരിശീലകനിലും മെസി സന്തുഷ്ടനല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബാഴ്‌സ മുന്നോട്ടുവച്ച കരാര്‍ പുതുക്കലിനോട് താരം പ്രതികരിച്ചിട്ടില്ല. 2021 വരെ ബാഴ്‌സയില്‍ കരാറുള്ള അദ്ദേഹം അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്നാണ് വിവരം. ടീമിന്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കുന്നുണ്ട്. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിക്കുന്നു. ആര്‍തര്‍ മെലോ, മാര്‍ക്കം, കുട്ടീഞ്ഞോ തുടങ്ങിയ താരങ്ങളെ വിറ്റും ലോണില്‍ അയച്ചും ഒഴിവാക്കിയ രീതിയും അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നെത്തിയ അന്റോയിന്‍ ഗ്രീസ്മാനോട് ക്ലബിന്റെ പെരുമാറ്റവും അദ്ദേഹത്തെ ചൊടിപ്പിക്കുന്നു. ഒപ്പം, പരിശീലകന്‍ ക്വിക്കെ സെറ്റിയനിലും മെസിയും പീക്കെയുമടങ്ങുന്ന മുതിര്‍ന്ന താരങ്ങള്‍…

Read More

ഭൂമിയെ തൊട്ടുരുമി ഒരു കുഞ്ഞന്‍ ഗ്രഹം!!

ഭൂമിയെ തൊട്ടുരുമി ഒരു കുഞ്ഞന്‍ ഗ്രഹം!!

കഴിഞ്ഞ ദിവസം ഒരു ഛിന്നഗ്രഹം ഭൂമിയെ കടന്ന് പോയതായ നാസ വെളിപ്പെടുത്തി. എന്നാല്‍ അത്ര ചെറുതല്ല; 6 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള ഭീമന്‍ ഛിന്നഗ്രഹമായിരുന്നു അത്. ഇന്നലെ രാത്രി 11.20ഓടെയാണ് ആസ്‌റ്റെറോയ്ഡ് 2002 എന്‍എന്‍4 എന്ന ഛിന്നഗ്രഹം ഭൂമിയെ തൊട്ടുരുമ്മി കടന്നുപോയത്. തൊട്ടുരുമ്മി എന്നാല്‍ ഭൂമിയില്‍ നിന്ന് 5.1 മില്ല്യണ്‍ കിലോമീറ്റര്‍ അകലെ. 1870 അടിക്ക് മുകളിലായിരുന്നു ഈ ഛിന്നഗ്രഹത്തിന്റെ വ്യാസം എന്ന് ശാസ്ത്രകാരന്മാര്‍ പറയുന്നു. 2029 ജൂണില്‍ വീണ്ടും ആസ്‌റ്റെറോയ്ഡ് 2002 എന്‍എന്‍4 ഭൂമിയെ തൊട്ടുരുമ്മി കടന്നു പോകുമെന്ന് നാസ പറയുന്നു. ഛിന്നഗ്രഹങ്ങളുടെ സഞ്ചാരം ഭൂമിക്ക് അരികിലൂടെയാവുന്നത് ഇടക്കിടെ കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്. അവ ഭൂമിയിലേക്ക് പതിക്കുന്നത് വളരെ വിരളമായാണ്. രണ്ടോ മൂനോ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരെണ്ണം ഭൂമിയിലേക്ക് പതിച്ചാലായി എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 2013ല്‍ 55 അടി വ്യാസമുള്ള ഒരു ഛിന്നഗ്രഹം റഷ്യയില്‍ പതിച്ചിരുന്നു. 1000ഓളം…

Read More

എഡിറ്റ് ഓപ്ഷന്‍ വാഗദാനവുമായി ട്വിറ്റര്‍

എഡിറ്റ് ഓപ്ഷന്‍ വാഗദാനവുമായി ട്വിറ്റര്‍

ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലായെന്നുള്ളത് എന്നും ട്വിറ്ററിന്റെ പോരായ്മ്മ തന്നെയാണ്. എന്നാല്‍ ട്വിറ്റര്‍ ഇപ്പോള്‍ പുതിയൊരു പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. എഡിറ്റ് ബട്ടണ്‍ തരാമെന്ന് ട്വിറ്റര്‍ അധികൃതര്‍ പറയുന്നു. ഒരു നിബന്ധന അധികൃതര്‍ വയ്ക്കുന്നുണ്ട്, എല്ലാവരും മാസ്‌ക് വയ്ക്കുന്ന സമയത്ത് മാത്രമേ എഡിറ്റ് ബട്ടണ്‍ തരുവെന്നാണ് ട്വിറ്റര്‍ അധികൃതരുടെ വാക്ക്. കൊവിഡ് സമയത്ത് നല്‍കാന്‍ പറ്റിയ മികച്ച വാഗ്ദാനമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുഇടങ്ങളിലെ മാസ്‌കിന്റെ ഉപയോഗത്തിന്റെ ആവശ്യത്തെക്കുറിച്ച് ട്വിറ്ററില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. അമേരിക്കയിലാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ കൂടുതലായി ചൂടുപിടിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കുന്നതിനെതിരെ പ്രതിഷേധക്കുന്നവര്‍ പോലും ഉണ്ട്. തമാശ രൂപേണയാണ് ട്വിറ്റര്‍ ഈ വാഗ്ദാനം നല്‍കിയതെങ്കിലും കുറേ പേര്‍ ട്വിറ്ററിനെതിരെയും രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ സമൂഹ മാധ്യമമായ ട്വിറ്റര്‍ പക്ഷം പിടിക്കുകയാണെന്നാണ് ഇവരുടെ വാദം. നിരവധി പേരാണ് ട്വിറ്ററിന്റെ ട്വീറ്റിന് മറുപടി നല്‍കിയിരിക്കുന്നത്. ട്വിറ്ററിന്റെ സിഇഒ ആയ ജാക്…

Read More