ഡെങ്കുവിനെ തുരത്താന്‍ തോട്ടങ്ങളിലേക്ക് നീങ്ങാം

ഡെങ്കുവിനെ തുരത്താന്‍ തോട്ടങ്ങളിലേക്ക് നീങ്ങാം

തിരുവനന്തപുരം: ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൂടി ‘തോട്ടങ്ങളിലേക്ക് നീങ്ങാം’ എന്ന കാമ്പയിന്‍ ഈ മാസം 25 ന് സംഘടിപ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊതുക് നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. തോട്ടം മേഖലകളില്‍ ഈഡിസ് കൊതുകിന്റെ വര്‍ദ്ധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് തോട്ടങ്ങളില്‍ അവയുടെ സജീവ ഉറവിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംസ്ഥാനമൊട്ടാകെയുള്ള റബര്‍, കമുക്, പൈനാപ്പിള്‍, കൊക്കോ തുടങ്ങിയ തോട്ടങ്ങളില്‍ ഈഡിസ് കൊതുകിന്റ ഉറവിടം നശിപ്പിക്കുന്നതിനായാണ് ഇത്തരമൊരു ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് നടത്തുന്ന പതിവ് കൊതുക്, കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി തോട്ടം മേഖലയിലെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നത്. കാമ്പയിനോടനുബന്ധിച്ച്…

Read More

വ്യാപാര സ്ഥാപനങ്ങളും ഇനി ഓണ്‍ലൈനിലാക്കാം; ട്രെന്റായി ‘ബുക്ക് ക്യു ആപ്പ്’

വ്യാപാര സ്ഥാപനങ്ങളും ഇനി ഓണ്‍ലൈനിലാക്കാം; ട്രെന്റായി ‘ബുക്ക് ക്യു ആപ്പ്’

കൊച്ചി: കൊവിഡ് കാലമാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങണം…! മെഡിക്കല്‍ ഷോപ്പില്‍ പോകണം വരുന്ന വഴി ടെക്‌സ്‌റ്റൈല്‍സിലും കയറണം തിരക്കുണ്ടെങ്കിലോ എന്നതാണ് ആശങ്ക. എന്നാല്‍ അത്തരം ആശങ്കകള്‍ക്കെല്ലാം വിരാമം കുറക്കുകയാണ് യുവസംരഭകന്‍ ജിബിന്‍ സി തയാറാക്കിയ ‘ബുക്ക് ക്യു’ ആപ്പ്. തിരക്കുകളില്ലാതെ ഏതു കടയില്‍ നിന്നും സ്വയം തിരഞ്ഞെടുക്കുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ കഴിയുന്നതരത്തില്‍ ഇ ക്യു സംവിധാനമൊരുക്കുകയാണ് നോവിന്‍ഡസ് ടെക്‌നോളജീസെന്ന കമ്പിനി. ബുക്ക് ക്യു ആപ്പ് ഇന്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങള്‍ക്ക് ആവശ്യമുള്ള കടയിലോ മെഡിക്കല്‍ ഷോപ്പിലോ മറ്റ് സ്ഥാപനങ്ങളിലോ ഓണ്‍ലൈന്‍ വഴി സമയം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഈ സമയമെത്തി ആവശ്യമുള്ള കാര്യം സാധിച്ച് മടങ്ങാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കി ആപ്പ് നിര്‍മിച്ചരിക്കുന്നതിനാല്‍ ഇഷ്ടമുള്ള സമയം സ്വയം തെരഞ്ഞെടുക്കാന്‍ ഓരോ വ്യക്തിക്കും കഴിയും. ഒരു…

Read More