കൊവിഡ്; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും

കൊവിഡ്; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും

തിരുവനന്തപുരം: പകുതി ആളുകൾ മാത്രമെ ഒരു സമയം ഓഫീസിൽ ഉണ്ടാകാൻ പാടുള്ളു. മീറ്റിങ്ങുകൾ ഓൺലൈനാക്കണം. അയൽ സംസ്ഥാനത്ത് സെക്രട്ടറേറ്റിൽ തന്നെ മരണം ഉണ്ടായി. ഇതെല്ലാം കാണിക്കുന്നത് നിയന്ത്രണം കർശനമാക്കണം എന്നാണ്. ഓഫീസ് പ്രവർത്തനങ്ങൾ ചീഫ് സെക്രട്ടറി തന്നെ വിലയിരുത്തണം. കോവിഡ് ജോലി ചെയ്യുന്നവർ കുടുംബത്തോടൊപ്പം താമസിക്കരുത്. ആരോഗ്യപ്രവർത്തർക്ക് സുരക്ഷ കൂടുതൽ ശക്തിപ്പെടുത്ണം. വീഴ്ചയുണ്ടെങ്കിൽ പരിശോധിക്കും. രോഗവ്യാപനം കൂടിയാൽ കൂടുതൽ ആരോഗ്യപ്രവർത്തകരുടെ സേവനം ആവശ്യമാണ്. ഇപ്പോൾ സർവീസിലുള്ള 45 വയസിൽ താഴെയുള്ളവർക്ക് പരിശീലനം നൽകും. തൊഴിൽരഹിതരായ ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ, വിരമിച്ചവർ എന്നിവരെയെല്ലാം ഒരുക്കും.

Read More

പ്രവാസികൾക്ക് സഹായവുമായി കേരളസർക്കാർ

പ്രവാസികൾക്ക് സഹായവുമായി കേരളസർക്കാർ

തിരുവനന്തപുരം: കോവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലെ പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി. ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. വിമാന കമ്പനികളുടെ സഹകരണവും ഇന്ത്യൻ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണ്. യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമുണ്ട്. സൗദി, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ രാജ്യങ്ങളിൽനിന്ന് തിരിച്ചു വരുന്നവരുടെ പരിശോധനയ്ക്ക് ഇത് സഹായിക്കും. 2,79,657 ആളുകൾ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും സംസ്ഥാനത്തേക്ക് എത്തി. ഇതിൽ 1172 പേർക്ക് പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. 669പേർ വിദേശത്തുനിന്നും 503 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക്കൂടി കോവിഡ്; 89 പേര്‍ രോഗമുക്തര്‍: ആകെ മരണം 21

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക്കൂടി കോവിഡ്; 89 പേര്‍ രോഗമുക്തര്‍: ആകെ മരണം 21

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 89 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരണമടഞ്ഞു. എക്‌സൈസ് വകുപ്പിലെ ഡ്രൈവര്‍ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 3 പേര്‍ക്ക് രോഗം വന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. 1358 പേര്‍ ചികില്‍സയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതില്‍ 1967 പേര്‍ ആശുപത്രികളില്‍. ഇന്ന് 190 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1690 35 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. കോവിഡ് സ്ഥിരീകരിച്ചവര്‍ ജില്ല അടിസ്ഥാനത്തില്‍ പാലക്കാട് 14 കൊല്ലം 13 കോട്ടയം 11 പത്തനംതിട്ട 11 ആലപ്പുഴ 9 എറണാകുളം 6 തൃശൂര്‍ 6 ഇടുക്കി 6…

Read More