റീസൈക്കിള്‍ ക്യാപെയിനിന്റെ ഭാഗമായി കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത

റീസൈക്കിള്‍ ക്യാപെയിനിന്റെ ഭാഗമായി കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണത്തിനായുള്ള ഡിവൈഎഫ്‌ഐയുടെ ‘റീ സൈക്കിള്‍ കേരള’ ക്യാംപെയിനില്‍ പങ്കാളിയായി യാക്കോബായ സഭ വക്താവും വെട്ടിക്കല്‍ സെമിനാരിയുടെ പ്രിന്‍സിപ്പാളുമായ അഭിവന്ദ്യ ഡോ.കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്ത. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭവനായി അയ്യായിരം രൂപയും പഴയ പത്ര കെട്ടുകളും ഡിവൈഎഫ്‌ഐ ഒഇഎന്‍ യൂണിറ്റ് പ്രസിഡന്റ് അനശ്വര മോഹനന് കൈമാറി. ഇവ വിറ്റുകിട്ടുന്ന തുകയും അയ്യായിരും രൂപയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. വരു ദിവസങ്ങളും ക്യാംപെയിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. തിരുവാണിയൂര്‍ മേഖലാ പ്രസിഡന്റ് സൂരജ് സജി, സെക്രട്ടറി ദീപു ദാമോദരന്‍, കോലഞ്ചേരി ബ്ലോക്ക് ജോ.സെക്രട്ടറി ടി.ഡി.പ്രശാന്ത്, എ.എസ്.സുജിത്ത് എന്നിവര്‍ പങ്കെടുത്തു.

Read More

നടി ഭാവന മുത്തങ്ങയില്‍; സ്രവസാംപിളെടുത്ത ശേഷം ക്വാറന്റീനിലേക്ക്

നടി ഭാവന മുത്തങ്ങയില്‍; സ്രവസാംപിളെടുത്ത ശേഷം ക്വാറന്റീനിലേക്ക്

ബത്തേരി: ബെംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്കു തിരിച്ച നടി ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തി.അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ നടി തുടര്‍ന്ന് സഹോദരനൊപ്പമാണ് യാത്ര തുടര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് നടി മുത്തങ്ങയില്‍ എത്തിയത്.ചെക്‌പോസ്റ്റുകളിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് വിധേയയായി. ഭാവനയുടെ സ്രവസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഫെസിലിറ്റേഷന്‍ സെന്ററിലും പരിസരത്തും ഉണ്ടായിരുന്നവര്‍ക്കെല്ലാം ഭാവനയുടെ പെട്ടെന്നുള്ള വരവ് കൗതുകമായി. ചിലര്‍ സാമൂഹിക അകലമൊക്കെ പാലിച്ച് സെല്‍ഫി പകര്‍ത്തുന്നതും കണ്ടു. തുടര്‍ന്ന് ഹോം ക്വാറന്റീനിലേക്ക് പൊലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ തുടര്‍ യാത്ര.

Read More