മാതൃദിനത്തില്‍ നടി നവ്യ നായര്‍ക്ക് മകന്‍ സായി നല്‍കിയ സര്‍പ്രൈസ് കണ്ടോ വീഡിയോ വൈറലാകുന്നു

മാതൃദിനത്തില്‍ നടി നവ്യ നായര്‍ക്ക് മകന്‍ സായി നല്‍കിയ സര്‍പ്രൈസ് കണ്ടോ വീഡിയോ വൈറലാകുന്നു

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനില്‍ നടി സജീവമായി. ഇപ്പോള്‍ നവ്യ അഭിനയിച്ച ഒരുത്തീ എന്ന സിനിമയുടെ വര്‍ക്കുകള്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കയാണ്. ലോക്ഡൗണില്‍ ആലപ്പുഴയിലെ വീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം നവ്യ ഉള്ളത്. മകന്‍ സായും നവ്യക്ക് ഒപ്പമുണ്ട്. ഇപ്പോള്‍ മാതൃദിനത്തില്‍ നവ്യ നായര്‍ക്കു സര്‍പ്രൈസുമായി മകന്‍ സായ് കൃഷ്ണ എത്തിയതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ലൈറ്റുകളണച്ച് അമ്മയുടെ കണ്ണുപൊത്തിയാണ് അമ്മയ്ക്കായി ഒരുക്കിയ സര്‍പ്രൈസ് മകന്‍ കാണിച്ചുനല്‍കുന്നത്. സര്‍പ്രൈസ് കണ്ട് ഞെട്ടിയ നവ്യ മകന് ഉമ്മ കൊടുക്കുന്നതും വീഡിയോയിലുണ്ട്. വൈറലായി മാറുന്ന വീഡിയോ കാണാം. ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു…

Read More

ഇന്ന് 26 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം വിപത്തിനെ കാണിക്കുന്നു: മുഖ്യമന്ത്രി

ഇന്ന് 26 പേര്‍ക്ക് കോവിഡ്; രോഗവ്യാപനം വിപത്തിനെ കാണിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3 പേര്‍ക്ക് നെഗറ്റീവായി. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 14 പേര്‍ പുറത്തുനിന്നുവന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങില്‍ നിന്നു വന്നവരാണ് മറ്റുള്ളവര്‍. 11 പേര്‍ക്ക് സംമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്‍നിന്നുള്ളയാളും. രോഗികളുടെ എണ്ണം വര്‍ധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാസര്‍കോട് രോഗം സ്ഥിരീകരിച്ച 2 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വയനാട്ടില്‍ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു, 36,910 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,266 പേര്‍ വീടുകളിലും 568 പേര്‍…

Read More