കാറിലെ എസി റീസര്‍ക്കുലേഷന്‍ മോഡിലാണോ ഉപയോഗിക്കുന്നത് ?

കാറിലെ എസി റീസര്‍ക്കുലേഷന്‍ മോഡിലാണോ ഉപയോഗിക്കുന്നത് ?

ഇന്ന് എല്ലാ കാറുകളിലും എസിയുണ്ട്. എയര്‍കണ്ടിഷനിങ്ങിന്റെ സുഖശീതളിമയിലല്ലാത്തെ യാത്ര ആലോചിക്കാന്‍ തന്നെ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. സ്ഥിരമായി വാഹനത്തിലെ എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ എ സി റീസര്‍ക്കുലേഷന്‍ മോഡിലിടണോ അതോ ഫ്രഷ് എയര്‍ മോഡലിടണോ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും സംശയമാണ്. കാറിന്റെ എസി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഏതു മോഡിലിടണം? ഉള്ളിലെ വായു തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീസര്‍ക്കുലേഷന്‍ മോഡ്. പുറത്തു നിന്ന് വായു അകത്തേയ്ക്കു സ്വീകരിക്കുന്നതാണ് ഫ്രഷ് എയര്‍മോഡ്. രണ്ടു മോഡിനും അതിന്റേതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. കുറേസമയം അല്ലെങ്കില്‍ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്നതിനു ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുകന്നതായിരിക്കും നല്ലത്. കാരണം വാഹനത്തിനുള്ളിലെ അശുദ്ധ വായു അതിവേഗം പുറത്തേയ്ക്കു പോകാനിതു സഹായിക്കും. കൂടാതെ വെയിലത്ത് കിടക്കുന്ന വാഹനത്തിലെ ചൂടു വായു…

Read More

കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ല; ഭീഷണി നിലനില്‍ക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ല; ഭീഷണി നിലനില്‍ക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇതുവരെയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് അനുമാനിക്കാവുന്നത്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതു തടയാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ യാത്രകള്‍ക്കായി ജില്ല കടക്കുന്നതിന് പൊലീസ് ആസ്ഥാനത്തുനിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫിസുകളില്‍നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം. കളിയിക്കാവിളയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടറെയും അവരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച ഡോക്ടറായ ഭര്‍ത്താവിനെയും ക്വാറന്റീന്‍ ചെയ്തു. രണ്ടു പേര്‍ക്കുമെതിരെ കേസെടുത്തു. വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിര്‍ത്തിയിലൂടെ കര്‍ണാടകയില്‍…

Read More

സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ്; 8 പേർ രോഗമുക്തരായി

സംസ്ഥാനത്ത് 10 പേർക്ക് കൂടി കോവിഡ്; 8 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി 4, കോഴിക്കോട്, കോട്ടയം രണ്ട് വീതം, തിരുവനന്തപുരം, കൊല്ലം 1 വീതം കേസുകളുമാണുണ്ടായത്. 8 പേർക്ക് രോഗം ഭേദമായി. കാസര്‍കോട് 6, മലപ്പുറം, കണ്ണൂർ 1 വീതം കേസുകൾ നെഗറ്റീവ് ആയി. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 10 പേരില്‍ നാല് പേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. 2 പേർ വിദേശത്തു നിന്നെത്തി. സമ്പർക്കം വഴി നാലു പേർക്കും രോഗം ബാധിച്ചു. 447 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര്‍ ഇപ്പോൾ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

Read More

കുടങ്ങല്‍ വെള്ളംത്തിന്റെ അതിശയിപ്പിക്കും ഗുണങ്ങള്‍ അറിയാമോ ആരോഗ്യം വര്‍ദ്ധിക്കും!… രോഗപ്രതിരോധശേഷി കൂട്ടും

കുടങ്ങല്‍ വെള്ളംത്തിന്റെ അതിശയിപ്പിക്കും ഗുണങ്ങള്‍ അറിയാമോ ആരോഗ്യം വര്‍ദ്ധിക്കും!… രോഗപ്രതിരോധശേഷി കൂട്ടും

രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും മികച്ച പാനീയമാണ് കുടങ്ങല്‍ ഇലയിട്ട് തിളപ്പിച്ച വെള്ളം. വേനല്‍ക്കാലത്തെ അമിത ക്ഷീണവും നിര്‍ജലീകരണവും ഒഴിവാക്കാന്‍ സഹായിക്കുന്നു. മികച്ച ഉറക്കം പ്രദാനം ചെയ്യാനും അദ്ഭുതകരമായ കഴിവുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ദഹനപ്രക്രിയ സുഗമമാക്കും. അള്‍സറിന് പ്രതിവിധിയായി ഉപയോഗിക്കാം. രക്തധമനികളിലെ ബ്ലോക്ക് നീക്കം ചെയ്യാനും സഹായിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഈ പാനീയം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉത്തമമാണ്. സന്ധിവാതം, സന്ധികളിലെ നീര് എന്നിവ ശമിപ്പിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്നതാണ് കുടങ്ങല്‍ ഇല വെള്ളം. നാഡികളുടെയും ഞരമ്പുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും. കിഡ്‌നിയെ സംരക്ഷിക്കുന്ന ഈ പാനീയം മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുന്നതിനൊപ്പം കരളിന്റെ ആരോഗ്യവും സംരക്ഷിക്കുന്നു ഈ അത്ഭുത പാനീയം. ചര്‍മരോഗങ്ങളെ അകറ്റി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് ചര്‍മത്തിന് യൗവനം നല്‍കും.

Read More

വെല്ലുവിളികളെ അതിജീവിച്ച് കോവിഡ് പ്രതിരോധത്തില്‍ രാജിയും

വെല്ലുവിളികളെ അതിജീവിച്ച് കോവിഡ് പ്രതിരോധത്തില്‍ രാജിയും

തിരുവനന്തപുരം: കോവിഡ്-19നെ അതിജീവിക്കാനുള്ള വലിയ പ്രയത്നത്തിലാണ് കേരളം. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുെടെയും രാധാകൃഷ്ണന്‍ ഉണ്ണിയുടെയും മകളായ രാജി രാധാകൃഷ്ണനും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാകുകയാണ്. കോവിഡ് കാലത്ത് എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് മാസ്‌ക് നിര്‍മ്മാണത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു ഭിന്നശേഷിക്കാരിയായ രാജി. ഇതിനകം ആയിരക്കണക്കിന് മാസ്‌കുകള്‍ വീട്ടില്‍ സ്വയം നിര്‍മ്മിച്ച് പോലീസുകാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം നടത്തിയിട്ടുണ്ട്. ഇനിയും കഴിയുന്നത്രയും മാസ്‌കുകള്‍ നിര്‍മ്മിച്ച് സൗജന്യമായി ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനും രാജി തയ്യാറാണ്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന രാജി തന്റെ അമ്മയില്‍ നിന്നുമാണ് തയ്യല്‍ കണ്ടുപഠിച്ചത്. സ്വന്തമായി തയ്യാറാക്കിയ മാസ്‌കുകളുമായി രാജി, ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കാണുകയും അത്…

Read More

സംസ്ഥാനത്ത് ബി ജെ പി – സി പി എം കൂട്ടുകെട്ടെന്ന് ബെന്നി ബെഹനാന്‍; സുരേന്ദ്രന്റെ ശ്രമം പിണറായിയെ രക്ഷിക്കാനെന്നും യു ഡി എഫ് കണ്‍വീനര്‍

സംസ്ഥാനത്ത് ബി ജെ പി – സി പി എം കൂട്ടുകെട്ടെന്ന് ബെന്നി ബെഹനാന്‍; സുരേന്ദ്രന്റെ ശ്രമം പിണറായിയെ രക്ഷിക്കാനെന്നും യു ഡി എഫ് കണ്‍വീനര്‍

കൊച്ചി: സ്പ്രിങ്ക്‌ലര്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ശ്രമമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആരോപിച്ചു. മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായ സംശയിക്കപ്പെടുന്ന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്റെ നടപടി അപഹാസ്യമാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം സംശയത്തിനിട നല്‍കുന്നതാണ്. സംസ്ഥാനത്തെ ബി ജെ പി – സി പി എം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനം കൂടിയാണിതെന്ന് ബെന്നി ബെഹനാന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയമാണ് സി പി എമ്മിനെ സഹായിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിക്കുന്നത്. കേരളത്തില്‍ സി പി എമ്മിന് തുടര്‍ഭരണം ഉണ്ടാക്കുന്നതിനാണ് ബി ജെ പി യുടെ ശ്രമം. ഇതിനായി സി പി എമ്മിനെ സഹായിക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിക്കുന്നത്.കോവിഡ്…

Read More

വിടവാങ്ങിയ മിമിക്രി കലാകാരന്റെ കുടുംബത്തിന് കൈത്താങ്ങുമായി സര്‍ക്കാര്‍

വിടവാങ്ങിയ മിമിക്രി കലാകാരന്റെ കുടുംബത്തിന് കൈത്താങ്ങുമായി സര്‍ക്കാര്‍

തിരുവനന്തപുരം: അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് മന്ത്രി എ.കെ. ബാലന്റെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ 2 ലക്ഷം രൂപയുടെ ധനസഹായം അനുവദിച്ചു. കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയില്‍ നിന്നും പ്രത്യേക കേസായി ധനസഹായം അനുവദി ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 20 വര്‍ഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയാ യിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയര്‍ന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വര്‍ഷമായി ഭാര്യ രോഗ ബാധിത യായി കിടപ്പിലാണ്. 4 കുട്ടികളുണ്ട്. കുടുംബത്തിന്റെ ദയനീയ സ്ഥിതി ശ്രദ്ധയില്‍പെട്ട തിനെ തുടര്‍ന്നാണ് അടിയന്തിര ധനസഹായത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

Read More