ഓപ്പറേഷന്‍ സാഗര്‍ റാണി: 4612 കിലോഗ്രാം കേടായ മത്സ്യം പിടികൂടി

ഓപ്പറേഷന്‍ സാഗര്‍ റാണി: 4612 കിലോഗ്രാം കേടായ മത്സ്യം പിടികൂടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് നടന്ന പരിശോധനകളില്‍ 4612.25 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മാര്‍ച്ച് 19 ഞായറാഴ്ച നടന്ന പരിശോധനയില്‍ 369 കിലോഗ്രാം മത്സ്യമാണ് പിടിച്ചെടുത്തത്. തിങ്കളാഴ്ച സംസ്ഥാനത്താകെ 198 കേന്ദ്രങ്ങളില്‍ നടന്ന പരിശോധനകളില്‍ 21 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം അമരവിളയില്‍ നിന്നും കടമ്പാട്ടുകോണത്ത് നിന്നുമാണ് 4350 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്. ഏപ്രില്‍ 4ന് ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ ആദ്യദിനം 2866, ഏപ്രില്‍ 6ന് 15641, ഏപ്രില്‍ 7ന് 17018, ഏപ്രില്‍ 8ന് 7558, ഏപ്രില്‍ 9ന് 7755, ഏപ്രില്‍ 10ന് 11756, ഏപ്രില്‍ 11ന് 35,786, ഏപ്രില്‍ 12ന് 2128, ഏപ്രില്‍ 13ന് 7349, ഏപ്രില്‍ 14ന്…

Read More

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ചൊവ്വാഴ്ച മുതല്‍

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതോടെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രണ്ടാഴ്ച മുമ്പ് തന്നെ റിയല്‍ ടൈം പിസിആര്‍ മെഷീന്‍ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡി.എന്‍.എ. എക്ട്രാക്റ്റ് കിറ്റ്, റീയേജന്റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി കഴിഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിനേയും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിനോട് ചേര്‍ന്നാണ് കോവിഡ് ലാബും പ്രവര്‍ത്തിക്കുക. മഞ്ചേരി മെഡിക്കല്‍ കോളേജിലെ സാമ്പിളുകള്‍ കോവിഡ് പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ലാബിലാണ് ഇതുവരെ അയച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ലാബില്‍…

Read More

സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ്

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് സ്ഥിരീകരിച്ച എല്ലാവരും കണ്ണൂര്‍ ജില്ലക്കാരാണ്. കോവിഡ് സ്ഥിരീകരച്ചവരില്‍ അഞ്ചു പേരും വിദേശത്തു നിന്ന് വന്നവരാണ് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 21 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതില്‍ 19 പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 408 ആയി. 114പേര്‍ ചികില്‍സയിലുണ്ട്. 46323 പേര്‍ നിരീക്ഷണത്തിലുണ്ട്. 45925 പേര്‍ വീടുകളിലും 398 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 62 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 19756 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 19074 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആശുപത്രികളില്‍ ക്വാറന്റീനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കും. ഇത് 2,3 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം…

Read More

കേരളത്തിന് നന്ദി പറഞ്ഞ് റോബര്‍ട്ടോ ടൊണോസോ യാത്രതിരിച്ചു; കേരളം മറ്റെവിടത്തേക്കാളും സുരക്ഷിതം

കേരളത്തിന് നന്ദി പറഞ്ഞ് റോബര്‍ട്ടോ ടൊണോസോ യാത്രതിരിച്ചു; കേരളം മറ്റെവിടത്തേക്കാളും സുരക്ഷിതം

തിരുവനന്തപുരം: കോവിഡ് 19ല്‍ നിന്നും മുക്തിനേടിയ ഒരു വിദേശി കൂടി കേരളത്തോട് നന്ദി പറഞ്ഞ് യാത്രയായി. ഇറ്റലിയില്‍ നിന്നുള്ള റോബര്‍ട്ടോ ടൊണോസോ (57) ആണ് നീണ്ട ആശുപത്രി വാസത്തിന് ശേഷം തികഞ്ഞ സന്തോഷത്തോടെ തലസ്ഥാനത്തോട് വിട പറഞ്ഞത്. തിരുവനന്തപുരത്തു നിന്നും ബംഗലൂരുവിലേക്കും അവിടെ നിന്നും ചൊവ്വാഴ്ച ഇറ്റലിയിലേക്കുമാണ് റോബര്‍ട്ടോ ടൊണോസോ പോകുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ റോബര്‍ട്ടോ ടൊണോസോയുമായി വീഡിയോ കോള്‍ വഴി സംസാരിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യാത്രയയ്ക്കാനെത്തി. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ വര്‍ക്കലയില്‍ ഏറെ ആശങ്കയുണ്ടാക്കിയയാളാണ് റോബര്‍ട്ടോ ടൊണോസോ. മാര്‍ച്ച് 13നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാക്കി. നിരീക്ഷണത്തിലായിരുന്ന സമയത്ത് ഇദ്ദേഹം നിരവധി സ്ഥലങ്ങളില്‍ യാത്രനടത്തിയതും എവിടെയൊക്കെ പോയി ആരോടെല്ലാം സമ്പര്‍ക്കം പുലര്‍ത്തി എന്ന് പറയാന്‍ അറിയാത്തതും ഭാഷയുമെല്ലാം സമ്പര്‍ക്ക…

Read More

കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ റോബോട്ട്; കണ്ട് സംസാരിക്കാനുള്ള സംവിധാനവും

കോവിഡ് രോഗികള്‍ക്ക് ഭക്ഷണവും മരുന്നുമെത്തിക്കാന്‍ റോബോട്ട്; കണ്ട് സംസാരിക്കാനുള്ള സംവിധാനവും

തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സമയത്ത് നമ്മളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് കോവിഡ് രോഗികളുടെയടുത്ത് ഭക്ഷണമെത്തിച്ച റോബോട്ടുകള്‍. രോഗ വ്യാപനമുണ്ടാകുന്നതിനാല്‍ പി.പി.ഇ. കിറ്റുള്‍പ്പെടെ ധരിച്ച് മാത്രമേ ഇത്തരം രോഗികളുടെ അടുത്തെത്താന്‍ പറ്റൂ. ഈയൊരു സാഹചര്യത്തിലാണ് റോബോട്ട് ശ്രദ്ധ നേടിയത്. ചൈനയിലാകാമെങ്കില്‍ നമുക്കും ആകാമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കേരളവും. കൂടുതല്‍ പോസിറ്റീവ് കേസുകളുള്ള കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിലാണ് ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായി റോബോട്ടും രംഗത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ‘നൈറ്റിംഗല്‍-19’ രൂപകല്‍പന ചെയ്തത്. ചൈനയേക്കാള്‍ വെല്ലുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ചൈനയില്‍ ഭക്ഷണവും മരുന്നും മാത്രം നല്‍കാനാണ് റോബോട്ടിനെ ഉപയോഗിച്ചത്. എന്നാല്‍ ഇതില്‍ ഘടിപ്പിച്ച പ്രത്യേക ഡിസ്പ്ലേയിലൂടെ ജീവനക്കാരുമായോ ബന്ധുക്കളുമായോ കണ്ട് സംസാരിക്കാവുന്നതാണ്. 6 പേര്‍ക്കുള്ള ഭക്ഷണവും വെള്ളവും അല്ലെങ്കില്‍ 25 കിലോഗ്രാം ഭാരം…

Read More