ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടോ എങ്കില്‍ നിങ്ങളുടെ വൃക്ക തകരാറിലായിരിക്കും സൂക്ഷിക്കുക

ഈ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടോ എങ്കില്‍ നിങ്ങളുടെ വൃക്ക തകരാറിലായിരിക്കും സൂക്ഷിക്കുക

മുതിര്‍ന്ന കുട്ടികളില്‍ കാണുന്ന മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണല്‍, മൂത്രമൊഴിക്കുമ്പോള്‍ സാധാരണമല്ലാത്തവിധം പതയല്‍, മൂത്രത്തിന്റെ അളവില്‍ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാന്‍ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാല്‍ ശരീരത്തിന്റെ പിന്‍വശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടര്‍ച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കല്‍ എന്നിവ വൃക്കരോഗലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഐ വി പി ടെസ്റ്റ്, എം സി യു എന്നീ പ്രത്യേകപരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം. ഇത്തരം രോഗലക്ഷണമുള്ള കുട്ടികള്‍ക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാല്‍ നിശ്ചിത പ്രായം കഴിയുമ്പോള്‍ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും. പത്തു മുതല്‍ ഇരുപതു വയസുവരെയുള്ള കൗമാരക്കാരില്‍ ചില ലക്ഷണങ്ങള്‍ ഗൗരവമായിത്തന്നെയെടുക്കണം. അതില്‍ പ്രധാനമാണ് മൂത്രത്തില്‍ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയില്‍ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരം…

Read More

ഓപ്പറേഷന്‍ സാഗര്‍ റാണി: 1797 കിലോ കേടായ മത്സ്യം പിടികൂടി

ഓപ്പറേഷന്‍ സാഗര്‍ റാണി: 1797 കിലോ കേടായ മത്സ്യം പിടികൂടി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ 1797 കിലോഗ്രാം ഉപയോഗ ശൂന്യമായ മത്സ്യം പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വെള്ളിയാഴ്ച നടന്ന പരിശോധനയില്‍ 1709 കിലോഗ്രാം മത്സ്യവും ശനിയാഴ്ച നടന്ന പരിശോധനയില്‍ 88 കിലോഗ്രാം മത്സ്യവുമാണ് പിടിച്ചെടുത്തത്. ലോക് ഡൗണ്‍ തീരുന്നതുവരെ ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ തുടരാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എല്ലാ ജില്ലകളിലേയും എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. ഭക്ഷ്യ സുരക്ഷ, പോലീസ്, റവന്യൂ, ഫുഡ് സേഫ്റ്റി, ഫിഷറീസ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ രണ്ടാഴ്ച നടന്ന പരിശോധനകളില്‍ 1,15,516…

Read More

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കും. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് അസുഖ ബാധിതനായ ആള്‍ വിദേശത്തു നിന്ന് വന്നതാണ്. കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് ഇന്ന് പരിശോധനാ ഫലം നെഗറ്റീവായി. ഇതുവരെ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 140 പേര്‍ ചികിത്സയിലാണ്. 67,190 പേരാണ് നിരീക്ഷണത്തിലുള്ളത്. 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 18,774 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 17,763 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Read More

കോവിഡ് പരിശോധനയ്ക്ക് 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി

കോവിഡ് പരിശോധനയ്ക്ക് 4 സര്‍ക്കാര്‍ ലാബുകള്‍ കൂടി

തിരുവനന്തപുരം: എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിക്കുന്നതിനുള്ള റിയല്‍ ടൈം പിസിആര്‍ ലാബുകള്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവയില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് ഐ.എസി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നുമുതല്‍ ഈ ലാബിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.സി.എം.ആറിന്റെ അനുമതി ലഭിച്ചാലുടന്‍ മറ്റ് മൂന്ന് ലാബുകളില്‍ കൂടി പരിശോധനകള്‍ തുടങ്ങാനാകുമെന്നും മന്ത്രി വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് കൂടി ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതോടെ കേരളത്തില്‍ 11 സര്‍ക്കാര്‍ ലാബുകളിലാണ് കോവിഡ് 19 പരിശോധന നടത്തുന്നത്. എന്‍.ഐ.വി. ആലപ്പുഴയിലായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍…

Read More