ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കുട്ടികളുടെ നഗ്‌നത തിരഞ്ഞു ! 150 പേരുടെ പട്ടിക തയ്യാറാക്കി കേരള പോലീസ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും…

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് കുട്ടികളുടെ നഗ്‌നത തിരഞ്ഞു ! 150 പേരുടെ പട്ടിക തയ്യാറാക്കി കേരള പോലീസ്; വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങും…

തിരുവനന്തപുരം: ബാലലൈംഗികത അന്വേഷിച്ചു നടക്കുന്ന ഞരമ്പുരോഗികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തും പഞ്ഞമില്ല. ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 ആളുകളെ തിരിച്ചറിഞ്ഞെന്ന് പോലീസ് വ്യക്തമാക്കി. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി തുടങ്ങി. കേരളാ പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നത അന്വേഷിക്കുന്നവരുടെ എണ്ണം കൂടിയതായി കണ്ടെത്തിയത്. കുട്ടികളെ പലതും പറഞ്ഞ് പാട്ടിലാക്കി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ ഡാര്‍ക്ക്നെറ്റുകളിലും ടെലഗ്രാം, വാട്സ് ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈബര്‍ ഡോം നിരീക്ഷണം നടത്തിയത്. തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ വിവിധ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു കൊണ്ട് കണ്ടെത്തി അവരുടെ വെബ് ക്യാം അടക്കമുള്ളവ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും സംഘടിപ്പിക്കുന്ന…

Read More

കൊച്ചിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് മരിച്ചു

കൊച്ചിയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ് മരിച്ചു

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളെജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്ന അസം സ്വദേശി ബിജോയ് കൃഷ്ണന്‍ (23) മരിച്ചു. ഏപ്രില്‍ 11 നാണ് ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അഡ്മിറ്റ് ആയത്. ഇദ്ദേഹത്തിന് കൊവിഡ് ഇല്ലായിരുന്നുവെന്ന് 3 തവണ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കളമശേരിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ കഴിഞ്ഞ ആറു മാസമായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ചു വര്‍ഷത്തോളമായി കേരളത്തിലെത്തിയിട്ട്.

Read More

ഇതാണ് യഥാര്‍ത്ഥ ഓഫ്‌റോഡ്: ഹൈവേയില്‍ തിരിയാന്‍ മറന്നു, മേല്‍പാലത്തിന്റെ പടികള്‍ കയറി എസ്യുവി: വിഡിയോ

ഇതാണ് യഥാര്‍ത്ഥ ഓഫ്‌റോഡ്: ഹൈവേയില്‍ തിരിയാന്‍ മറന്നു, മേല്‍പാലത്തിന്റെ പടികള്‍ കയറി എസ്യുവി: വിഡിയോ

സ്പീഡ്വേകളിലും ദേശീയപാതകളിലും ഒരു എക്‌സ്സിറ്റ് എടുക്കാന്‍ മറന്നാല്‍ പിന്നെ കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ മാത്രമേ യൂടേണ്‍ എടുക്കാന്‍ സാധിക്കാറുള്ളു. ഇത്രയും ദൂരം പോയി യൂടേണ്‍ എടുത്തുവരാന്‍ മടിയായതുകൊണ്ട് കിലോമീറ്ററുകള്‍ക്ക് മുമ്പേ വരെ ശ്രദ്ധിച്ചേ എല്ലാവരും സഞ്ചരിക്കൂ. യൂടേണ്‍ എടുക്കാനുള്ള മടികൊണ്ട് ചൈനയില്‍ ഒരു വിരുതന്‍ ഒപ്പിച്ച പണിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. എക്‌സ്സിറ്റ് എടുക്കാന്‍ മറന്നതിനാല്‍ കൂറേ ദൂരം സഞ്ചരിച്ച് യൂടേണ്‍ എടുക്കാന്‍ മടിച്ച് കാല്‍നടക്കാര്‍ക്കായുള്ള ഓവര്‍ബ്രിഡ്ജിലൂടെ കാര്‍ കയറ്റി ഇരിക്കുകയാണ് ഇയാള്‍. സുസുക്കി ജിംനിയുടെ മൂന്നാം തലമുറ മോഡലിലാണ് ഈ ഡ്രൈവിങ് അഭ്യാസം കാണിച്ചത്. പരമാവധി 1000 കിലോഗ്രാം മാത്രം കയറാന്‍ പറ്റുന്ന പാലത്തിലുടെ കാര്‍ പോയിരുന്നെങ്കില്‍ അതൊരു ദുരന്തമായി മാറിയേനെ എന്നാണ് പൊലീസ് പറയുന്നത്. മേല്‍പാലത്തിലൂടെ റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതിന് മുമ്പ് പൊലീസ് എത്തിയതുകൊണ്ട് പടികള്‍ കയറി ഇറങ്ങാനെ പറ്റിയുള്ളൂ. ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പെട്ടെന്ന്…

Read More

കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ ലാബ് ഇന്റേണ്‍: യുഎസ് മാധ്യമം

കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ ലാബ് ഇന്റേണ്‍: യുഎസ് മാധ്യമം

വാഷിങ്ടന്‍: ചൈനയിലെ വുഹാനിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ ഇന്റേണ്‍ ആയി ജോലി ചെയ്യുന്നയാള്‍ അബദ്ധത്തില്‍ ചോര്‍ത്തിയതാണ് നോവല്‍ കൊറോണ വൈറസെന്ന് യുഎസ് മാധ്യമം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫോക്‌സ് ന്യൂസിലെ ഈ വാര്‍ത്ത അംഗീകരിക്കാനും തള്ളിക്കളയാനും തയാറായിട്ടില്ല. കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും എന്താണ് സംഭവിക്കുന്നതെന്നു നോക്കാമെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. വൈറസ് ജൈവ ആയുധമല്ലെന്നും വവ്വാലുകളില്‍ കാണപ്പെടുന്ന ഒരു ശ്രേണിയില്‍പ്പെടുന്നതാണെന്നും ഫോക്‌സ് ന്യൂസ് വാര്‍ത്തയില്‍ പറയുന്നു. ഈ വവ്വാലിനെ ലബോറട്ടറിയില്‍ പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നു. ഈ വവ്വാലില്‍നിന്നാണ് മനുഷ്യനിലേക്ക് വൈറസ് പകര്‍ന്നത്. ആദ്യമായി വൈറസ് കയറിയ മനുഷ്യശരീരം (പേഷ്യന്റ് സീറോ) ലബോറട്ടറിയില്‍ ജോലി ചെയ്തയാളുടേതാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അബദ്ധത്തിലാണ് ഇന്റേണ്‍ ആയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വൈറസ് കയറിയത്. ഇവരുടെ ആണ്‍സുഹൃത്തിലേക്ക് എത്തിയ വൈറസ് പിന്നീട് വുഹാന്‍ മാര്‍ക്കറ്റിലേക്കും ബാക്കിയുള്ളവരിലേക്കും പകരുകയായിരുന്നു. ഇക്കാര്യം ട്രംപിന്റെ ദൈനംദിനെയുള്ള വൈറ്റ് ഹൗസ് ബ്രീഫിങ്ങില്‍…

Read More

ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി ഉത്രാളിക്കാവ് സീതാരാമന്‍ ചരിഞ്ഞു

ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തി ഉത്രാളിക്കാവ് സീതാരാമന്‍ ചരിഞ്ഞു

തൃപ്പൂണിത്തുറ: ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ നിത്യശീവേലിക്ക് എഴുന്നള്ളിച്ചിരുന്ന കൊച്ചി ദേവസ്വം ബോര്‍ഡിന്റെ ഉത്രാളിക്കാവ് സീതാരാമന്‍ എന്ന ആന ചരിഞ്ഞു. എഴുപത് വയസായിരുന്നു പ്രായം. ഇന്നലെ രാവിലെ 6.30 ന് ക്ഷേത്രത്തില്‍ നടന്ന നിത്യ ശിവേലിക്കുശേഷം ആനയെ തീറ്റയെടുക്കാനായി തേവരക്കാവ് റോഡില്‍ കളപ്പുരയ്ക്കല്‍ ലൈനില്‍ കണിയാംപറമ്പ് മഠം വീട്ടില്‍ നാരായണസ്വാമിയുടെ വീട്ടുപറമ്പില്‍ കൊണ്ടുവന്നതായിരുന്നു. പറമ്പില്‍ നടന്ന് തീറ്റയെടുക്കുന്നതിനിടയില്‍ പെട്ടെന്ന് ശരീരം വിറയുകയും അടുത്തുള്ള മരത്തില്‍ ചാരി നില്‍ക്കുകയും ചെയ്തു. പരിഭ്രാന്തരായ പാപ്പാന്മാര്‍ ഇതുകണ്ട് ആനയുടെ അടുത്ത് ഓടി എത്തിയെങ്കിലും ആന മസ്തകം നിലത്ത് കുത്തി മറിഞ്ഞു വീണ് ചരിഞ്ഞു. ഉടനെ പാപ്പാന്മാര്‍ ക്ഷേത്രത്തിലെ ദേവസ്വം ഓഫീസര്‍ പി.ബി ബിജുവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ദേവസ്വം വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ സുനില്‍കുമാര്‍ സ്ഥലത്തെത്തി ആനയെ പരിശോധിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. കോടനാട്…

Read More