കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ കര്‍ശന നിയന്ത്രണം, നാലു മേഖല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അറിയാം

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ കര്‍ശന നിയന്ത്രണം, നാലു മേഖല തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അറിയാം

തിരുവനന്തപുരം: കോവിഡ് ബാധിത പ്രദേശങ്ങളെ രോഗത്തിന്റെ തീവ്രതയനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാല് വടക്കന്‍ ജില്ലകളെ ഒറ്റ ഹോട്‌സ്‌പോട്ടായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹോട്‌സ്‌പോട്ടായ പ്രത്യേക പ്രദേശങ്ങള്‍ കണ്ടെത്തി പൂര്‍ണമായി അടച്ചിടും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങള്‍ പൂര്‍ണതോതില്‍ നടപ്പാക്കും. സംസ്ഥാനാന്തര യാത്രകളും ജില്ലകള്‍ക്കിടയിലുള്ള യാത്രകളും അനുവദിക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരും. രണ്ടാമത്തെ മേഖലയായ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 24നു ശേഷം ഇളവുകള്‍ അനുവദിക്കും. മൂന്നാമത്തെ മേഖലയില്‍പ്പെടുന്ന തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ 24 മുതല്‍ ഭാഗീകമായി സാധാരണ ജീവിതം അനുവദിക്കും.കോട്ടയം, ഇടുക്കി ജില്ലകളില്‍ സാധാരണജീവിതം അനുവദിക്കും. എന്നാല്‍ കൂട്ടംചേരല്‍ തടയും. എല്ലാ മേഖലകളിലും പൊതുനിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം…

Read More

ദുബായില്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറങ്ങാന്‍ അനുമതി; നിയന്ത്രണം ശക്തം

ദുബായില്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മാത്രം പുറത്തിറങ്ങാന്‍ അനുമതി; നിയന്ത്രണം ശക്തം

ദുബായ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുബായിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇനി അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാകുന്നത്. ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങണമെങ്കില്‍ ദുബായിലെ താമസക്കാര്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം എന്നതാണ് നിലവിലെ നിയമം. ഇതാണ് മൂന്നു ദിവസത്തില്‍ ഒരിക്കലായി ചുരുക്കിയത്. പുറത്ത് പോകുന്നതിന് അനുവാദം നല്‍കുന്ന ദുബായ് പൊലീസിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉള്ളത്. ഇതുപ്രകാരം ഒരു വ്യക്തിക്ക് മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തുപോകാന്‍ അനുവാദം ലഭിക്കൂ. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് അഞ്ചു ദിവസത്തില്‍ ഒരിക്കലാണ് അനുമതി നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ വീടുകളില്‍ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ദുബായ് പൊലീസ് യാത്രയ്ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തിയത്. പേര്, എമിറേറ്റ്‌സ് ഐഡി, ആവശ്യം, വിലാസം, പൗരത്വം എന്നിവ നല്‍കണം. കോവിഡ്…

Read More

ഏഴ് പേര്‍ക്ക് കൂടി കോവിഡ്, 27 പേര്‍ക്ക് രോഗമുക്തി; കേന്ദ്രനിര്‍ദേശം നടപ്പാക്കും

ഏഴ് പേര്‍ക്ക് കൂടി കോവിഡ്, 27 പേര്‍ക്ക് രോഗമുക്തി; കേന്ദ്രനിര്‍ദേശം നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ 4, കോഴിക്കോട് 2, കാസര്‍കോട് 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകളുടെ എണ്ണം. 5 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗം വന്നു. 27 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. കാസര്‍കോട് 24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകള്‍. ഇതുവരെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 147 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 88855 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 88332 പേര്‍ വീടുകളും 532 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുവരെ 17400 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ ഏതാണ്ട് മൂന്നിരട്ടി പേര്‍…

Read More

‘കള്ളം പറയലാണോ രാഷ്ട്രീയം’ -ഷാജിക്കെതിരെ എ.എ.റഹിം; മുനീറിനെതിരെയും വിമര്‍ശനം

‘കള്ളം പറയലാണോ രാഷ്ട്രീയം’ -ഷാജിക്കെതിരെ എ.എ.റഹിം; മുനീറിനെതിരെയും വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ കെ.എം.ഷാജിക്കെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം രംഗത്ത്. കെ.എം.ഷാജിയും എം.കെ.മുനീറും പഠിച്ച രാഷ്ട്രീയം കള്ളം പറയലാണോ എന്നു ചോദിക്കുന്ന റഹിം, ഷാജിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ഒപ്പമുണ്ടായിരുന്ന എം.കെ.മുനീറിനെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. സി.എച്ചിന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ നല്‍കിയ വാര്‍ത്തയുടെ ചിത്രം കൂടി പങ്കുവച്ചായിരുന്നു വിമര്‍ശനം. ജനങ്ങളുടെ പണം കൊണ്ടാണ് പഠിച്ചതും മിഠായി വാങ്ങിത്തിന്നതും കട്ടന്‍ കുടിച്ചതും എന്ന് ഷാജിയുടെ ചെവിയില്‍ താങ്കള്‍ക്ക് ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നില്ലേ എന്നും റഹിം സമൂഹമാധ്യമത്തില്‍ കുറിച്ചു. എ.എ.റഹിമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ നിന്ന് ലേശം ഉളുപ്പ്…. ഏയ് പ്രതീക്ഷിക്കരുത്. വികൃത മനസ്സല്ല, വിഷലിപ്തമായ മനസ്സാണ്. ”സര്‍ക്കാരിന്റെ പൈസ, ദുരിതാശ്വാസ നിധിയാണെങ്കിലും, സര്‍ക്കാരിന്റെ ഫണ്ടാണെങ്കിലും അത് ജനങ്ങളുടെ പൈസയാണ്. എന്റെ കോര്‍ പോയിന്റ് അതാണ്’. (ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ കെ എം ഷാജി ) അതാണ്….. തൊട്ടരികില്‍…

Read More