ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കണം: ഉപരാഷ്ട്രപതി

ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കണം: ഉപരാഷ്ട്രപതി

ന്യുഡല്‍ഹി: ലോക്ക്ഡൗണ്‍ സമയത്ത് കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടു. ഈ കാലയളവില്‍ കൃഷിയും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കുനീക്കവും സുഗമമാക്കാനും ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. ഉപരാഷ്ട്രപതി ഭവനില്‍ കേന്ദ്ര കൃഷി മന്ത്രി ശ്രീ നരേന്ദ്രസിംഗ് തോമറുമായി നടത്തിയ ചര്‍ച്ചയില്‍ കാര്‍ഷികമേഖലയുടെ സംരക്ഷണത്തിനായി കൃഷി മന്ത്രാലയം സ്വീകരിച്ച വിവിധ നടപടികളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഉല്‍പാദകരുടെയും ഉപഭോക്താക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. എളുപ്പം നശിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളായ പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണത്തിനും വിപണനത്തിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. കൃഷിക്കാരില്‍ നിന്ന് നേരിട്ട് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുന്ന തരത്തില്‍ എപിഎംസി നിയമം ഉചിതമായി പരിഷ്‌കരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് ശ്രീ നായിഡു പറഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സുഗമമായ…

Read More

ആ കുരുന്ന് ഹൃദയം ‘തുറക്കുന്നതിന്’ ലോക്ക് ഡൗണും, അതിര്‍ത്തിയുടെ അതിരുകളും തടസമായില്ല, നാഗര്‍കോവിലിലെ കുഞ്ഞുമാലാഖയ്ക്ക് കേരളത്തിന്റെ ‘കൈനീട്ടം’,ജീവന്‍ മടക്കി നല്‍കി ലിസി ആശുപത്രി

ആ കുരുന്ന് ഹൃദയം ‘തുറക്കുന്നതിന്’ ലോക്ക് ഡൗണും, അതിര്‍ത്തിയുടെ അതിരുകളും തടസമായില്ല, നാഗര്‍കോവിലിലെ കുഞ്ഞുമാലാഖയ്ക്ക് കേരളത്തിന്റെ ‘കൈനീട്ടം’,ജീവന്‍ മടക്കി നല്‍കി ലിസി ആശുപത്രി

കൊച്ചി: ആ കുരുന്ന് ഹൃദയം ‘തുറക്കുന്നതിന്’ ലോക്ക് ഡൗണും, അതിര്‍ത്തിയുടെ അതിരുകളും ഒന്നും തടസ്സമായില്ല. കുഞ്ഞു ജീവിതത്തിലെ ആദ്യദിനം ആശങ്കകളുടെയും നീണ്ട യാത്രയുടെയും ആയിരുന്നെങ്കില്‍ രണ്ടാംദിനത്തിന്റെ ‘കൈനീട്ടം’ പുതിയ ജീവിതത്തിന്റെ മിടിപ്പ് ആയിരുന്നു. ഇന്നലെ നാഗര്‍കോവില്‍ ജയഹരണ്‍ ആശുപത്രിയില്‍ നിന്ന് തീവ്രപരിചരണ സൗകര്യമുള്ള ആംബുലന്‍സില്‍ ലിസി ആശുപത്രിയില്‍ എത്തിച്ച ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞു മാലാഖയാണ് അതിസങ്കീര്‍ണമായ ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്. മുഖ്യമന്ത്രിയുടെ ഇടപെടലാണ് കടുത്ത ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും കുഞ്ഞിനെ കേരളത്തില്‍ എത്തിക്കാന്‍ സഹായിച്ചത്. വിഷുദിനത്തില്‍ രാവിലെയാണ് നാഗര്‍കോവില്‍ സ്വദേശിയായ യുവതി ജയഹരണ്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ജനിച്ച ഉടന്‍ കുഞ്ഞിന്റെ ശരീരത്തില്‍ നീല നിറം പടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായി ഉടനെ കുഞ്ഞിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് അവിടുത്തെ കാര്‍ഡിയോളജിസ്‌റ് ഡോ. വെങ്കിടേഷ് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധനായ ഡോ. എഡ്വിന്‍…

Read More

എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍

എല്ലാ സ്ഥലങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് 19 തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമൊരുക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണ് കാന്‍സര്‍ രോഗികള്‍. അവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കുന്നത്. ഇപ്പോള്‍ ആര്‍.സി.സി.യുമായി ചേര്‍ന്നാണ് ചികിത്സാ സൗകര്യമൊരുക്കുന്നതെങ്കിലും മറ്റ് റീജിയണല്‍ കാന്‍സര്‍ സെന്ററുകളുമായും സഹകരിച്ച് കാന്‍സര്‍ ചികിത്സ സൗകര്യം വിപുലീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 21 കേന്ദ്രങ്ങളിലാണ് കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളൊരുക്കുന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂര്‍ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറല്‍ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല…

Read More

ഇന്ന് കോവിഡ് ഒരാള്‍ക്കു മാത്രം; 7 പേര്‍ക്ക് രോഗമുക്തി, നിരീക്ഷണത്തില്‍ 97,464 പേര്‍

ഇന്ന് കോവിഡ് ഒരാള്‍ക്കു മാത്രം; 7 പേര്‍ക്ക് രോഗമുക്തി, നിരീക്ഷണത്തില്‍ 97,464 പേര്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലക്കാരനായ രോഗിക്കു സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 7 പേര്‍ രോഗമുക്തരായി. കാസര്‍കോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ആകെ 387 പേര്‍ക്കാണു രോഗം, 167 പേര്‍ ചികിത്സയില്‍. കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയായി. 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16475 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 16002 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

Read More

‘ഹലോ… പത്തനംതിട്ടയിലെ മറിയാമ്മ ചേട്ടത്തിയല്ലേ… ഞാന്‍ ശൈലജ ടീച്ചറാ, ആരോഗ്യ വകുപ്പ് മന്ത്രി, മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ടോ, മറ്റെന്തെങ്കിലും ആവശ്യമോ ഉണ്ടോ, വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് മന്ത്രി

‘ഹലോ… പത്തനംതിട്ടയിലെ മറിയാമ്മ ചേട്ടത്തിയല്ലേ… ഞാന്‍ ശൈലജ ടീച്ചറാ, ആരോഗ്യ വകുപ്പ് മന്ത്രി, മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ടോ, മറ്റെന്തെങ്കിലും ആവശ്യമോ ഉണ്ടോ, വയോജനങ്ങളുടെ ക്ഷേമം അന്വേഷിച്ച് മന്ത്രി

തിരുവനന്തപുരം: ‘ഹലോ… പത്തനംതിട്ടയിലെ മറിയാമ്മ ചേട്ടത്തിയല്ലേ… ഞാന്‍ ശൈലജ ടീച്ചറാ, ആരോഗ്യ വകുപ്പ് മന്ത്രി. എന്തൊക്കെയാ വിശേഷം. മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ടോ. മരുന്നോ മറ്റെന്തെങ്കിലും ആവശ്യമോ ഉണ്ടെങ്കില്‍ ആശാവര്‍ക്കര്‍മാരെ അറിയിച്ചാല്‍ മതി…’ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പരിപാടിയുടെ ഭാഗമായി ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങളുടെ ക്ഷേമമന്വേഷിച്ചുള്ള ആദ്യ കോളായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വിളിച്ചത്. സംസ്ഥാനത്തുള്ള വയോജനങ്ങളെ ഫോണ്‍വഴി വിളിച്ച് ക്ഷേമമന്വേഷിച്ച് മതിയായ സഹായം ചെയ്യുന്ന ആരോഗ്യ വകുപ്പിന്റെ പദ്ധതിയാണിത്. ലോക് ഡൗണ്‍ കാലയളവില്‍ വിശ്രമത്തിലുള്ള വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരുള്‍പ്പെടെയുള്ളവരാണ് ഇവരുടെ ക്ഷേമമന്വേഷിച്ച് വിളിച്ച് പരിഹാരം കാണുന്നത്. രണ്ടര ലക്ഷത്തോളമുള്ള ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങളുടെ നമ്പരുകള്‍ ഇ-ഹെല്‍ത്തില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇത് വിഭജിച്ച് പ്രമുഖ വ്യക്തികള്‍ക്കും സോഷ്യോ സൈക്കോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കിയാണ് ഫോണ്‍ വിളിച്ച് ഇടപെടലുകള്‍ നടത്തുന്നത്.

Read More

എസ്.എ.ടി.യില്‍ ഐസൊലേഷനിലുള്ള കുട്ടികള്‍ക്ക് വേറിട്ടൊരു വിഷു

എസ്.എ.ടി.യില്‍ ഐസൊലേഷനിലുള്ള കുട്ടികള്‍ക്ക് വേറിട്ടൊരു വിഷു

തിരുവനന്തപുരം: വിഷുക്കാലം കുട്ടികളെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാണ്. പക്ഷെ കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് എന്ത് ചെയ്യാന്‍… കോവിഡ് 19 ബാധിച്ച് എസ്.എ.ടി. ആശുപത്രി ഐസൊലേഷനില്‍ ചികിത്സയില്‍ കഴിയുന്ന സഹോദരങ്ങളായ 8, 13 വയസുള്ള കുട്ടികള്‍ക്ക് അവരുടെ ഐസൊലേഷന്‍ മുറിയില്‍ തന്നെ വേറിട്ട വിഷു ആഘോഷം ഒരുക്കിയിരിക്കുകയാണ് എസ്.എ.ടി. ആശുപത്രി ജീവനക്കാര്‍. ഐസൊലേഷന്‍ മുറിയില്‍ കുട്ടികള്‍ക്ക് വിഷുക്കണി ഒരുക്കുകയും പുതുവസ്ത്രങ്ങളും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ അണിഞ്ഞാണ് ജീവനക്കാര്‍ കുട്ടികള്‍ക്ക് സന്തോഷമൊരുക്കിയത്. വിഷു ആശംസകളുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിയെത്തിയതോടെ അവര്‍ക്ക് സന്തോഷമായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടികളുമായി മന്ത്രി സംവദിച്ചത്. അമ്മയുടേയും കുഞ്ഞുങ്ങളുടേയും സന്തോഷത്തില്‍ മന്ത്രി പങ്കു ചേരുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ആ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന…

Read More