പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ നാല് എയര്‍പോര്‍ട്ടിലും വിപുലമായ സജ്ജീകരണമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രവാസികളെ പരമാവധി സഹായിക്കാന്‍ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് നിലവില്‍ വന്നിട്ടുണ്ട്. ഒട്ടെറെ പേര്‍ വലിയ തോതില്‍ പ്രയാസം അനുഭവിക്കുകയാണ്. അവരെയെല്ലാം കണ്ടെത്തി സഹായിക്കാന്‍ ഒരുമയോടെയുള്ള പ്രവര്‍ത്തനം മാതൃകാപരമാണ്. മറ്റു രാജ്യത്ത് യാത്രാസൗകര്യമില്ലാതെ കുടുങ്ങിപ്പോയവര്‍ നാട്ടിലേക്ക് വരാന്‍ വലിയതോതില്‍ ആഗ്രഹിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി നിരന്തരം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. തിരികെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചല സൂചനകള്‍ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു യോഗം. വലിയ…

Read More

കേരളത്തില്‍ കുടുങ്ങിയ 164 വിദേശസഞ്ചാരികളെ സ്വിസ് എയര്‍ സൂറിച്ചിലെത്തിച്ചു

കേരളത്തില്‍ കുടുങ്ങിയ 164 വിദേശസഞ്ചാരികളെ സ്വിസ് എയര്‍ സൂറിച്ചിലെത്തിച്ചു

കൊച്ചി: ദേശീയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ 164 വിദേശ വിനോദസഞ്ചാരികള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് തിരിച്ചു. കോവിഡ്19 രോഗ നിയന്ത്രണത്തിന് മാര്‍ച്ച് 23ന് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ അടച്ചശേഷം സഞ്ചാരികളുമായി യൂറോപ്പിലേക്കു പോകുന്ന നാലാമത്തെ വിമാനമാണിത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച രാത്രിവൈകി പുറപ്പെട്ട സ്വിസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനം ഞായറാഴ്ച രാവിലെ ഇന്‍ഡ്യന്‍ സമയം 10 മണിയോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെത്തി. കേരളത്തില്‍ നിന്നുള്ള 164 സഞ്ചാരികള്‍ക്കു പുറമെ കൊല്‍ക്കത്തയില്‍ നിന്നു അവിടെ കുടുങ്ങിയ 49 സഞ്ചാരികളെയും കൂട്ടിയായിരുന്നു യാത്ര. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബാംഗ്ലൂരിലുള്ള ഇന്‍ഡ്യയിലെ സ്വിസ് കോണ്‍സല്‍ ജനറല്‍ സെബാസ്റ്റ്യന്‍ ഹഗ്, തിരുവനന്തപുരത്തെ ജര്‍മന്‍ ഓണററി കോണ്‍സുലേറ്റിലെ ഓണററി കോണ്‍സല്‍ ഡോ സെയ്ദ് ഇബ്രഹിം എന്നിവര്‍ സംഘത്തിന്റെ യാത്രക്കു വേണ്ട നടപടികള്‍ പൂര്‍ത്തിയാക്കി. സഞ്ചാരികളില്‍ 115 പേര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ളവരായിരുന്നു. അവര്‍ക്കു പുറമെ ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ്,…

Read More

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ്; 4 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ്; 4 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്പെയിന്‍) രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്ത് 4 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍…

Read More

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 26ന് ഇടുക്കി, 27ന് കോട്ടയം, 28ന് പത്തനംതിട്ട, 29ന് കോട്ടയം, 30ന് വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5 എം.എം വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. ഇടിമിന്നല്‍ – ജാഗ്രത നിര്‍ദേശങ്ങള്‍: പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്….

Read More

കൊവിഡ് രോഗികളുടെ എണ്ണം 26,000-ല്‍ എത്തി, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെ

കൊവിഡ് രോഗികളുടെ എണ്ണം 26,000-ല്‍ എത്തി, ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്നലെ

ദില്ലി: ദേശീയ ലോക്ക് ഡൗണ്‍ 33- ദിവസം പിന്നിടുന്നതിനിടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു. ഞായറാഴ്ച രാവിലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 26,496 ആയി. ഇതുവരെ 824 പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. 5804 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 1990 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 24 മണിക്കൂറിനുള്ളില്‍ 49 കൊവിഡ് രോഗികള്‍ മരണപ്പെടുകയും ചെയ്തു. കോവിഡ് കേസുകളില്‍ 68 ശതമാനവും 27 ജില്ലകളിലായാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര – 7628, ഗുജറാത്ത് – 3071, ദില്ലി – 2625, രാജസ്ഥാന്‍ – 2083, മധ്യപ്രദേശ് – 1945, തമിഴ്‌നാട് – 1821,…

Read More

‘ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടി; ഡേറ്റാ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല’

‘ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷത്തിന് തിരിച്ചടി; ഡേറ്റാ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല’

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല വിധി പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളും ആരോപണങ്ങളും നിരാകരിക്കുന്ന വിധിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം കരാര്‍ റദ്ദാക്കണം അല്ലെങ്കില്‍ സ്റ്റേ ചെയ്യണം എന്നായിരുന്നു. അത് രണ്ടും ഹൈക്കോടതി അംഗീകരിച്ചില്ല. ഇപ്പോഴുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാനാണ് ഹൈക്കോടതി പറഞ്ഞത്. സര്‍ക്കാര്‍ അങ്ങനെ ചെയ്യും. ഡേറ്റാ സുരക്ഷയില്‍ സര്‍ക്കാരിന് ശക്തമായ നിലപാടാണുള്ളത്. അത് കോടതിയെ അറിയിച്ചു. ഡേറ്റ സുരക്ഷയില്‍ വീഴ്ച വന്നിട്ടില്ല. ഹൈക്കോടതി വിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാലവിധി സര്‍ക്കാരിനുള്ള മുന്നറിയിപ്പാണോ എന്ന ചോദ്യത്തിന്, വാദത്തിന്റെ ഘട്ടത്തില്‍ വിവരങ്ങള്‍ അറിയാന്‍ കോടതി പല ചോദ്യങ്ങളും ചോദിക്കും. നോക്കേണ്ടത് ഉത്തരവാണ്. അത് സര്‍ക്കാര്‍ നിലപാടിന് അനുകൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വിവരം ശേഖരിക്കാന്‍ ജനങ്ങളുടെ അനുമതി വേണമെന്ന കോടതി നിര്‍ദേശം സര്‍ക്കാര്‍ പറഞ്ഞ…

Read More

സ്പ്രിന്‍ക്ലര്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി വാദമുഖം തീര്‍ത്തു; ആരാണ് നപ്പിനൈ?

സ്പ്രിന്‍ക്ലര്‍ കേസില്‍ സര്‍ക്കാരിനു വേണ്ടി വാദമുഖം തീര്‍ത്തു; ആരാണ് നപ്പിനൈ?

കൊച്ചി: സ്പ്രിന്‍ക്ലര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ എന്‍.എസ്.നപ്പിനൈ, സംസ്ഥാന ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ അടുത്ത സൗഹൃദവലയത്തിലുള്ളയാള്‍. സര്‍ക്കാരിനായി വാദം തുടങ്ങിയപ്പോഴാണ് മിക്ക മലയാളികളും ഇവരുടെ പേരു കേള്‍ക്കുന്നതും വിവരങ്ങള്‍ അറിയാനായി ഗൂഗിളില്‍ തിരയുന്നതും. എന്നാല്‍ സുപ്രീം കോടതിയിലും മുംബൈ ഹൈക്കോടതിയിലും സൈബര്‍ കേസുകളില്‍ മാത്രം ഹാജരാകാറുള്ള നപ്പിനൈ അവിടെ സമാന കേസുകള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്കും ഐടി കമ്പനിയുടമകളായ കക്ഷികള്‍ക്കും സുപരിചിത. കോടതിയില്‍ കേരളത്തിനുവേണ്ടി ഹാജരാകുന്നത് ആദ്യമാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടി സംസാരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം കേരള സര്‍ക്കാരിന്റെ ഐടി ഉന്നത പഠന ഗവേഷണ സ്ഥാപനമായ ഐഐഐടിഎംകെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക് ചെയിന്‍ ഉച്ചകോടിയില്‍ മുഖ്യപ്രഭാഷകരില്‍ ഒരാളായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊച്ചി ഹയാത്തിലായിരുന്നു പരിപാടി. ബ്ലോക്‌ചെയിന്‍ നിയമങ്ങളും മാനദണ്ഡങ്ങളുമെല്ലാമായിരുന്നു അന്ന് മുഖ്യ പ്രസംഗവിഷയങ്ങള്‍. അഭിഭാഷകവൃത്തിയില്‍ 27 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, സൈബര്‍ നിയമത്തിന്റെ…

Read More

ലോക്ക് ഡൗണിനെതിരേ കലാപം പ്രഖ്യാപിച്ച് ലോകോളെജ്

ലോക്ക് ഡൗണിനെതിരേ കലാപം പ്രഖ്യാപിച്ച് ലോകോളെജ്

കൊച്ചി: കാത്തുകൊതിച്ചെത്തുന്ന കലോത്സവനാളുകള്‍ ഇത്തവണ ലോക്ക് ഡൗണില്‍ കുടുങ്ങിപ്പോയെങ്കിലും തങ്ങളെ തോല്‍പ്പിക്കാനാവില്ലെന്ന് ഉറച്ചു പറയുകയാണ് എറണാകുളം ലാ കോളേജിലെ വിദ്യാര്‍ത്ഥികള്‍. കൊവിഡ്-19നെ ‘കലാപം’ കൊണ്ട് പ്രതിരോധിക്കുകയാണ് ഇവര്‍. കലാപമെന്ന് കേട്ട് ഞെട്ടേണ്ട. വിദ്യാര്‍ത്ഥികളുടെ കലോത്സവ അനുഭവം തിരികെ പിടിക്കാന്‍ കോളേജ് യൂണിയന്‍ ഓണ്‍ലൈന്‍ വഴി നടത്തുന്ന കലോത്സവത്തിന്റെ പേരാണ് ‘കലാപം’. കൊവിഡ്-19 എന്ന വൈറസ് ഉള്‍പ്പെടെ വിദ്യാര്‍ത്ഥി ജീവിതം നേരിടുന്ന എല്ലാ പ്രതികൂല അവസ്ഥകള്‍ക്കുമെതിരെ അവര്‍ കല കൊണ്ടു നടത്തുന്ന ‘കലാപം’. സാധാരണ കോളേജ് കലോത്സവങ്ങളെ പോലെ എല്ലാവിധ മത്സരഇനങ്ങളും ഉള്‍പ്പെടുത്തിയാണ് ഓണ്‍ലൈന്‍ കലോത്സവവും നടത്തുന്നത്. ഗ്രൂപ്പ് ഇനങ്ങള്‍ക്ക് പകരം ലൂപ്പ് ഡാന്‍സ്, ചെയിന്‍ സോംഗ്, ഫാഷന്‍ ഷോ പോലെയുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തി. പതിവ് കലോത്സവ ഇനങ്ങളെ കൂടാതെ ലോക്ക് ഡൗണ്‍ കാലത്ത് കുട്ടികള്‍ ചെയ്യുന്ന ബോട്ടില്‍ പെയിന്റിംഗ്, നെയില്‍ ആര്‍ട്ട്, മാസ്‌ക് പെയിന്റിംഗ് മുതലായ മത്സരങ്ങള്‍…

Read More

കാറിലെ എസി റീസര്‍ക്കുലേഷന്‍ മോഡിലാണോ ഉപയോഗിക്കുന്നത് ?

കാറിലെ എസി റീസര്‍ക്കുലേഷന്‍ മോഡിലാണോ ഉപയോഗിക്കുന്നത് ?

ഇന്ന് എല്ലാ കാറുകളിലും എസിയുണ്ട്. എയര്‍കണ്ടിഷനിങ്ങിന്റെ സുഖശീതളിമയിലല്ലാത്തെ യാത്ര ആലോചിക്കാന്‍ തന്നെ ഇപ്പോള്‍ ബുദ്ധിമുട്ടാണ്. സ്ഥിരമായി വാഹനത്തിലെ എയര്‍ കണ്ടീഷന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതല്‍ മികവോടെ പ്രവര്‍ത്തിക്കാന്‍ എ സി റീസര്‍ക്കുലേഷന്‍ മോഡിലിടണോ അതോ ഫ്രഷ് എയര്‍ മോഡലിടണോ എന്ന കാര്യത്തില്‍ ഭൂരിപക്ഷം പേര്‍ക്കും സംശയമാണ്. കാറിന്റെ എസി കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഏതു മോഡിലിടണം? ഉള്ളിലെ വായു തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീസര്‍ക്കുലേഷന്‍ മോഡ്. പുറത്തു നിന്ന് വായു അകത്തേയ്ക്കു സ്വീകരിക്കുന്നതാണ് ഫ്രഷ് എയര്‍മോഡ്. രണ്ടു മോഡിനും അതിന്റേതായ ദോഷങ്ങളും ഗുണങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. കുറേസമയം അല്ലെങ്കില്‍ ദിവസങ്ങളോളം വാഹനം ഉപയോഗിക്കാതിരുന്നതിനു ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഫ്രഷ് എയര്‍ മോഡ് ഉപയോഗിക്കുകന്നതായിരിക്കും നല്ലത്. കാരണം വാഹനത്തിനുള്ളിലെ അശുദ്ധ വായു അതിവേഗം പുറത്തേയ്ക്കു പോകാനിതു സഹായിക്കും. കൂടാതെ വെയിലത്ത് കിടക്കുന്ന വാഹനത്തിലെ ചൂടു വായു…

Read More

കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ല; ഭീഷണി നിലനില്‍ക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ സമൂഹവ്യാപനം ഇതുവരെയില്ല; ഭീഷണി നിലനില്‍ക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമൂഹവ്യാപനം ഇതുവരെയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹവ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മൂന്നാം ഘട്ടം സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് അനുമാനിക്കാവുന്നത്. തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലൂടെ ആളുകള്‍ ഇരുവശത്തേക്കും കടക്കുന്നതു ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അതു തടയാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ യാത്രകള്‍ക്കായി ജില്ല കടക്കുന്നതിന് പൊലീസ് ആസ്ഥാനത്തുനിന്നും ജില്ലാ പൊലീസ് മേധാവിമാരുടെ ഓഫിസുകളില്‍നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം. കളിയിക്കാവിളയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടറെയും അവരെ അതിര്‍ത്തി കടക്കാന്‍ സഹായിച്ച ഡോക്ടറായ ഭര്‍ത്താവിനെയും ക്വാറന്റീന്‍ ചെയ്തു. രണ്ടു പേര്‍ക്കുമെതിരെ കേസെടുത്തു. വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് കൊല്ലം ജില്ലയിലെ തെന്മല പൊലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടു. കേന്ദ്രീയ വിദ്യാലയം അധ്യാപിക വയനാട് അതിര്‍ത്തിയിലൂടെ കര്‍ണാടകയില്‍…

Read More