ഏത്തമിടീച്ചത് ശരിയായില്ല; യതീഷ് ചന്ദ്രക്കെതിരെ പിണറായി, റിപ്പോര്‍ട്ട് തേടി

ഏത്തമിടീച്ചത് ശരിയായില്ല; യതീഷ് ചന്ദ്രക്കെതിരെ പിണറായി, റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: കണ്ണൂര്‍ പൊലീസ് മേധാവി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ആളുകളെ ഏത്തമിടീച്ച സംഭവം ശരിയായ നടപടിയല്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയോട് ഇതേ കുറിച്ച് സംസാരിക്കുകയും ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ യശസിനു മങ്ങലേല്‍പ്പിക്കുന്ന നടപടിയാണ് ഇതെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുവേ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. അതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ആ സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്, ബാക്കിയുള്ള കാര്യം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കാണാം. എന്തായാലും നാടിനു ചേരുന്ന കാര്യമല്ല എസ്പി ചെയ്തതെന്നും പിണറായി പറഞ്ഞു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടയില്‍ കൂട്ടമായി ഇരുന്നവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം നേരത്തെ ഏറെ…

Read More

ഏത്തമിടുവിക്കല്‍;യതീഷ് ചന്ദ്രക്കെതിരേ മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു

ഏത്തമിടുവിക്കല്‍;യതീഷ് ചന്ദ്രക്കെതിരേ മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര ഏത്തമിടുവിച്ച സംഭവം സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്ന് ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. എസ്പിയുടെ നിര്‍ദ്ദേശാനുസരണം ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍…

Read More

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തി പൊട്ടിച്ചു

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തി പൊട്ടിച്ചു

പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരന്റെ കണ്ണ് കുത്തി പൊട്ടിച്ചു. കൊട്ടാരക്കര വാളകം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് കുത്തേറ്റത്. പനവേലിയില്‍ ആണ് സംഭവം. സംഭവത്തെ തുടര്‍ന്ന് പനവേലി ഇരണൂര്‍ സ്വദേശിയായ 16 വയസ്സുകാരന്‍ അറസ്റ്റിലായി. ഡ്യൂട്ടിയ്ക്കിടെ പൊലീസ് ഡ്രൈവര്‍ സന്തോഷ് വര്‍ഗീസിനാണ് കുത്തേറ്റത്. പൊലീസുകാരനെ തിരുവനന്തപുരം കിംസില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Read More

ആറ് പേര്‍ക്ക് കൂടി കൊവഡ്; കൊച്ചിയില്‍ മരിച്ചയാള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

ആറ് പേര്‍ക്ക് കൂടി കൊവഡ്; കൊച്ചിയില്‍ മരിച്ചയാള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 6 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട് പേർക്കും, കൊല്ലത്തും, മലപ്പുറത്തും, പാലക്കാട്ടും, കാസർകോടും ഒരാൾക്ക് വീതം. ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി കൊച്ചിയിലെ കൊവിഡ് ബാധിതന്‍റെ മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. സമൂഹ വ്യാപനം ഉണ്ടാവുന്നുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കണം. സംസ്ഥാനത്ത് റാപ്പിഡ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി. പെട്ടന്ന് ഫലം അറിയാൻ കഴിയും. സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷകൾ മാറ്റിവച്ചതായി മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തിന് ആശയം സമർപിക്കാൻ ബ്രേക്ക്കൊറോണ പദ്ധതി. സ്റ്റാർട്ട്അപ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. പത്ര വിതരണം അവശ്യ സർവ്വീസാണെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി. ചില റസിഡൻസ് അസോസിയേഷനുകൾ ഇത് വിലക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൊവിഡ് പ്രതിരോധത്തിന് ആശയം സമർപിക്കാൻ ബ്രേക്ക്കൊറോണ പദ്ധതി. സ്റ്റാർട്ട്അപ് മിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

Read More

ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയാണ് താനത് ചെയ്‌തെന്ന് യതീഷ്ചന്ദ്ര; ഏത്തമിടീപ്പിച്ച സംഭവത്തില്‍ ഡിജിപി വിശദീകരണം തേടി

ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയാണ് താനത് ചെയ്‌തെന്ന് യതീഷ്ചന്ദ്ര; ഏത്തമിടീപ്പിച്ച സംഭവത്തില്‍ ഡിജിപി വിശദീകരണം തേടി

കണ്ണൂര്‍: ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയവരെക്കൊണ്ട് ഏത്തമിടീപ്പിച്ച സംഭവത്തില്‍ ഡിജിപി ലോക്നാഥ് ബഹ്റ കണ്ണൂര്‍ എസ് പി യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും ആളുകള്‍ ലോക്ക്ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതുകൊണ്ടാണ് ഏത്തമിടീപ്പിച്ചതെന്നാണ് യതീഷ് ചന്ദ്രയുടെ പ്രതികരണം. മര്യാദയോടെ കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ അനുസരിക്കാന്‍ തയ്യാറാകുന്നില്ലെന്നും യതീഷ് ചന്ദ്ര പറഞ്ഞു. ആളുകള്‍ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ടിയാണ് താന്‍ അത്തരമൊരു നടപടി സ്വകീരിച്ചതെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്. അദ്ദേഹത്തിന്റെ സംഘത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് ആളുകളെ ഏത്തമിടീപ്പിക്കുന്ന വിഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തുവിട്ടത്. കണ്ണൂര്‍ അഴീക്കലിലായിരുന്നു ഇന്ന് സംഭവം നടന്നത്. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലില്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരായാല്‍ പോലും മാന്യമായ ഇടപെടല്‍ വേണമെന്ന് പൊലീസിന് കര്‍ശ…

Read More

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി; മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര, എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി; മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര, എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

കണ്ണൂര്‍: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര. കണ്ണൂര്‍ അഴിക്കലാണ് നടപടി. വിലക്ക് ലംഘിച്ച മൂന്ന് പേരെയാണ് എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഏത്തമിടീച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ശിക്ഷാ നടപടി എടുത്തത്. ലോക്ക് ഡൗൺ ലംഘിക്കുന്നവരായാൽ പോലും മാന്യമായ ഇടപെടൽ വേണമെന്ന് പൊലീസിന് കര്‍ശ നിര്‍ദ്ദേശം നിലനിൽക്കെയാണ് യതീഷ് ചന്ദ്ര ഏത്തമിടീക്കൽ പോലുള്ള ശിക്ഷാ നടപടിക്ക് മുതിര്‍ന്നത്. എസ്പിയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

Read More