കൂട്ടം കൂടിയ ഡിവൈഎഫ്‌ഐക്കാര്‍ക്കു ലാത്തിച്ചാര്‍ജ്: എസ്‌ഐയ്ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

കൂട്ടം കൂടിയ ഡിവൈഎഫ്‌ഐക്കാര്‍ക്കു ലാത്തിച്ചാര്‍ജ്: എസ്‌ഐയ്ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

പാറശാല: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ നടപടി ആവശ്യപ്പെട്ട എസ്‌ഐയ്ക്ക് മണിക്കുറുകള്‍ക്കുള്ളില്‍ ആഭ്യന്തരവകുപ്പിന്റെ ഗുഡ് സര്‍വീസ് എന്‍ട്രി. പാറശാല എസ്‌ഐ ശ്രീലാല്‍ ചന്ദ്രശേഖരന്‍, മൂന്ന് പൊലീസുകാര്‍ എന്നിവര്‍ക്കാണ് കോവിഡ്19 പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി ബഹുമതി നല്‍കി ഡിഐജിയുടെ ഉത്തരവെത്തിയത്. ചൊവ്വ രാത്രി 7.30ന് നടുത്തോട്ടം ചാനലിന് സമീപം കൂട്ടമായി നിന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ പരുഷമായി പ്രതികരണമുണ്ടായതോടെയാണ് തുടക്കം. പൊലീസ് കൂടിനിന്നവരെ വിരട്ടിയോടിച്ചു. കഴുത്തില്‍ ലാത്തി കൊണ്ട് മര്‍ദിച്ചെന്ന് കാട്ടി സംഘത്തിലുണ്ടായിരുന്ന നടുത്തോട്ടം സ്വദേശി ശ്രീജുവിന്റെ പരാതിയില്‍ ഭരണപക്ഷ നേതാക്കള്‍ ഇടപെട്ടതോടെ സംഭവം വിവാദമായി. അകാരണമായി ലാത്തിചാര്‍ജ്ജ് നടത്തിയ എസ്‌ഐയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് കാട്ടി സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ പ്രദേശത്ത് തടിച്ചുകൂടി. ഇതോടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി സ്ഥലത്തെത്തി. പാര്‍ട്ടി നേതൃത്വം നിലപാട് കടുപ്പിച്ചതോടെ രാത്രി തന്നെ എസ്‌ഐയുടെ മൊഴിയും…

Read More

ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ്; കണ്ണൂരില്‍ 9 പേര്‍ക്ക്; വയനാട് ആദ്യ കേസ്

ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ്; കണ്ണൂരില്‍ 9 പേര്‍ക്ക്; വയനാട് ആദ്യ കേസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു 19 പേര്‍ക്കു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂര്‍9, കാസര്‍കോട്3, മലപ്പുറം3, തൃശൂര്‍2, ഇടുക്കി1 എന്നിവടങ്ങിളിലാണ് മറ്റു രോഗികള്‍. സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതികള്‍ക്കു തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. 84 മുന്‍സിപ്പാലിറ്റികളില്‍ സൗകര്യങ്ങള്‍ ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കും. ക്ഷേമപെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Read More

ചാടിയിറങ്ങി ക്രൂരമായ ലാത്തിയടി; ഓടി രക്ഷപ്പെട്ട് നഗരസഭാധ്യക്ഷ-വീഡിയോ

ചാടിയിറങ്ങി ക്രൂരമായ ലാത്തിയടി; ഓടി രക്ഷപ്പെട്ട് നഗരസഭാധ്യക്ഷ-വീഡിയോ

മലപ്പുറം: പച്ചക്കറികൾ അമിത വില ഈടാക്കി വിൽപന നടത്തുന്നത് തടയാൻ പരിശോധനക്ക് ഇറങ്ങിയ കൊണ്ടോട്ടി നഗരസഭാ ഉദ്യോഗസ്ഥർക്ക് പൊലീസിന്റെ മർദനമെന്നു പരാതി. നഗരസഭാ അധ്യക്ഷ കെ.സി.ഷീബ, സെക്രട്ടറി ബാബു, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കൊണ്ടോട്ടി മുണ്ടപ്പലം പെട്രോൾ പമ്പിന് സമീപത്തെ കടയിൽ മുന്നറിയിപ്പ് നൽകി കൊണ്ടിരിക്കുമ്പോൾ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം എന്നു കൗൺസിലർ യു.കെ.മമ്മദിശ പറഞ്ഞു. നഗരസഭയുടെ വാഹനം തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നുവെന്നും നഗരസഭാ സെക്രട്ടറിയും ഉദ്യോഗസ്ഥരും ആണെന്നു പറഞ്ഞിട്ടും അടിച്ചോടിച്ചു എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അമിതവില ഈടാക്കുന്നത് തടയാനുള്ള സർക്കാർ നടപടികളുടെ ഭാഗമായാണു സ്‌ക്വാഡ് രൂപീകരിച്ചത്. കൊണ്ടോട്ടി നഗരസഭയിൽ പലയിടത്തും കച്ചവടക്കാർ പല തരത്തിലുള്ള വിലയാണ് ഈടാക്കുന്നത് എന്ന ആക്ഷേപം ഉണ്ടായിരുന്നു. അതനുസരിച്ചാണ് കടകളിൽ പരിശോധനയ്ക്ക് എത്തിയതെന്നും പൊലീസിന്റെ ഭാഗത്തിനിന്നു നല്ല സമീപനം അല്ല ഉണ്ടായത് എന്നതിനാൽ സ്‌ക്വാഡ്…

Read More