കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; രോഗ ബാധിതര്‍ 95, നിരീക്ഷണത്തില്‍ 64,320 പേര്‍

കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; രോഗ ബാധിതര്‍ 95, നിരീക്ഷണത്തില്‍ 64,320 പേര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളം പൂര്‍ണമായി ലോക്ഡൗണ്‍ (അടച്ചിടല്‍) ആയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അസാധാരണമായ സാഹചര്യത്തിലേക്കു സംസ്ഥാനം പോകുകയാണ്. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. മാര്‍ച്ച് 31വരെയാണ് ലോക്ഡൗണ്‍. തുടര്‍ന്ന് എന്തുവേണമെന്ന് പിന്നീട് തീരുമാനിക്കും. സംസ്ഥാനത്ത് തിങ്കളാഴ്ച 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്-19, എറണാകുളം-2, കണ്ണൂര്‍- 5, പത്തനംതിട്ട- 1, തൃശൂര്‍- 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് വന്നവരാണ്. രോഗം ഇതുവരെ ബാധിച്ചവര്‍ 95 ആയി. നേരത്തെ 4 പേര്‍ രോഗവിമുക്തരായിരുന്നു. സംസ്ഥാനത്താകെ നിരീഷണത്തില്‍ 64,320 പേരുണ്ട്; 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രിയിലും. 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4,291 സാംപിള്‍ പരിശോധയ്ക്ക് അയച്ചു. 2987 പേര്‍ക്ക് രോഗമില്ലെന്ന് വ്യക്തമായി. അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തി അടയ്ക്കും….

Read More

ശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്‌ബോളര്‍

ശ്വാസം പോലും കിട്ടില്ല, വൈറസിനെ തമാശയായി കാണരുത്: കോവിഡ് ബാധിച്ച ഫുട്‌ബോളര്‍

ലണ്ടന്‍: ‘ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഞാന്‍. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പകച്ചുനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ദയവുചെയ്ത് കൊറോണ വൈറസ് ബാധയെ തമാശയായി കാണരുത്. ഇത് അതീവ ഗൗരവമുള്ള പ്രശ്‌നമാണ്’ – കോവിഡ് 19 ബാധിച്ച് കഠിനമായ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഐറിഷ് ഫുട്‌ബോള്‍ താരം ലീ ഡഫിയുടെ വാക്കുകളാണിത്. ലോകമാകെ കോവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും അതീവഗൗരവത്തോടെ കേള്‍ക്കേണ്ട വാക്കുകള്‍. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായാല്‍, ഒന്നും അത്ര ലഘുവല്ലെന്നാണ് ലീ ഡഫിയുടെ സാക്ഷ്യം. ഐറിഷ് ലീഗില്‍ വാറന്‍പോയിന്റ് ടൗണ്‍ എഫ്‌സിയുടെ താരമായിരുന്നു ഇരുപത്തെട്ടുകാരനായ ഡഫി. അതിനു മുന്‍പ് നെവ്റി സിറ്റിക്കായും കളിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഡഫിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ ഐസലേഷനിലായ ഡഫി, രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ‘നിങ്ങളില്‍…

Read More

ചൈനയെ രക്ഷിച്ച ക്യൂബന്‍ ‘അദ്ഭുതമരുന്ന്’; കോവിഡില്‍ രക്ഷയാകുമോ ആല്‍ഫ 2ബി?

ചൈനയെ രക്ഷിച്ച ക്യൂബന്‍ ‘അദ്ഭുതമരുന്ന്’; കോവിഡില്‍ രക്ഷയാകുമോ ആല്‍ഫ 2ബി?

കോവിഡ്-19 രോഗത്തില്‍നിന്നു രക്ഷയ്ക്കായി ഇറ്റലിയില്‍ ക്യൂബന്‍ ഡോക്ടര്‍മാരും നഴ്സുമാരും പറന്നിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന മരുന്നാണ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി. വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള ആന്റി വൈറല്‍ മരുന്നായ ഇന്റര്‍ഫെറോണ്‍ ആല്‍ഫ 2ബി തന്നെ. ക്യൂബയും ചൈനയും സംയുക്തമായി 2003 മുതല്‍ ചൈനയില്‍തന്നെ നിര്‍മിച്ചിരുന്ന ഈ മരുന്ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷന്‍ കോവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത 30 മരുന്നുകളില്‍ ഉള്‍പ്പെട്ടിരുന്നു. കൊറോണ വൈറസിന്റെ സ്വഭാവവിശേഷതകളുമായി സാമ്യമുള്ള വൈറസുകളെ ചെറുക്കാന്‍ ഇന്റര്‍ഫെറോണ്‍ 2ബി ഫലപ്രദമാണെന്നു മുന്‍പ് കണ്ടെത്തിയിരുന്നു. രോഗികളില്‍ വൈറസ് ബാധ ത്വരിതപ്പെടാതിരിക്കാനും ഗുരുതരമാകാതിരിക്കാനും മരണപ്പെടാതിരിക്കാനും ഈ മരുന്ന് ഉപയോഗിക്കാനാവുമെന്ന് ക്യൂബന്‍ ജൈവസാങ്കേതിക വിദഗ്ധയായ ഡോ. ലൂയിസ് ഹെരേരാ മാര്‍ട്ടിനസ് വിശദീകരിക്കുന്നു. ഡെങ്കു വൈറസിനെ പ്രതിരോധിക്കാന്‍ 1981-ലാണ് ക്യൂബ ആദ്യമായി ഈ മരുന്ന് വികസിപ്പിക്കുന്നത്. എന്താണ്…

Read More