മുടി ഡൈ ചെയ്തു വാര്‍ത്താ സമ്മേളനം നടത്തിയല്ല കെ കെ ശൈലജ ടീച്ചറമ്മയായതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ, ”ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും…”

മുടി ഡൈ ചെയ്തു വാര്‍ത്താ സമ്മേളനം നടത്തിയല്ല കെ കെ ശൈലജ ടീച്ചറമ്മയായതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ, ”ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും…”

തിരുവനന്തപുരം: ലോകം മുഴുവന്‍ ഒരുമിച്ച് നിന്നുകൊണ്ട് മഹാമാരിയെ പ്രതിരോധിക്കേണ്ട സാഹചര്യത്തില്‍ കേരള നിയമസഭയിലെ പ്രതിപക്ഷം ഇങ്ങനെ അധപതിക്കരുതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ. മുഴുവന്‍ കോണ്‍ഗ്രസുകാരും ഇങ്ങനെയെന്ന് കരുതുന്നില്ല. എന്നാല്‍ നിയമസഭയിലെ പ്രതിപക്ഷാംഗങ്ങള്‍ മാത്രമെന്നും ജനീഷ് കുമാര്‍ കുറ്റപ്പെടുത്തി. ”ടീച്ചര്‍ ഉറങ്ങിയിട്ടില്ലെന്ന് എം കെ മുനീര്‍ പറഞ്ഞു. ശരിയാണ് എങ്ങനെ കേരളത്തിന്റെ ആരോഗ്യമന്ത്രിക്ക് ഉറങ്ങാനാകും. പ്രതിപക്ഷ നേതാവ് പറയുമായിരിക്കും ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയയാണെന്ന്. കേരളത്തിന്റെ ആരോഗ്യമന്ത്രി എങ്ങനെയാണ് ടീച്ചറമ്മയായത്. എങ്ങനെയാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയത്… പൗഡറിട്ട്, പുട്ടിയിട്ട്, ഫേഷ്യല്‍ചെയ്ത്, ഡൈ ചെയ്ത് പത്ര സമ്മേളനം നടത്തിയല്ല. ജനുവരി 30 നാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ അരോഗ്യമന്ത്രി അവിടെയെത്തി ബന്ധപ്പെട്ടവരുമായി യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. വൈറസിനെതിരെ പ്രതിരോധം തീര്‍ത്തു നമ്മള്‍ വിജയിച്ചു. പിന്നീട് പത്തനംതിട്ടയില്‍ എത്തി… അസൂയപ്പെട്ടിട്ട് കാര്യമില്ല… ” ജനീഷ് കുമാര്‍ വ്യക്തമാക്കി….

Read More

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ

കൈ കഴുകൂ കോവിഡ് 19നെ ശക്തമായി പ്രതിരോധിക്കൂ

എങ്ങനെ കൈ കഴുകണം? തിരുവനന്തപുരം: വളരെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ കോവിഡ് 19 എന്ന ലോക മഹാമാരിയെ ഒരുപരിധിവരെ തടയാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് 19 രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരോട് സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക, ആലിംഗനം അല്ലെങ്കില്‍ ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക, മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുക, ഇടയ്ക്കിടെ കൈകള്‍ സോപ്പും, വെളളവും ഉപയോഗിച്ച് കഴുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലേറ്റവും പ്രധാനമാണ് കൈ കഴുകല്‍. നമ്മളെല്ലാവരും കൈകഴുകാറുണ്ടെങ്കിലും ഫലപ്രദമായി കൈകഴുകാത്തത് കൊണ്ടാണ് വളരെ ഗുരുരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നത്. സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ ഉള്‍പ്പെടെയുള്ള വിവിധ പകര്‍ച്ച വ്യാധികളില്‍…

Read More

അതീവ ഗ്ലാമറസ്സായി ദീപ്തി സതി; ചിത്രങ്ങള്‍

അതീവ ഗ്ലാമറസ്സായി ദീപ്തി സതി; ചിത്രങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ വൈറലായി നടി ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ആല്‍ബര്‍ട്ട് വില്യം പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍ നടി പ്രത്യക്ഷപ്പെടുന്നത്. നീന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി. പിന്നീട് കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ് ആണ് നടിയുടേതായി റിലീസിനെത്തിയ പുതിയ ചിത്രം. മഞ്ജു വാരിയര്‍-ബിജു മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു വാരിയര്‍ ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Read More

താലികെട്ട് മാത്രം, വിവാഹാഘോഷങ്ങള്‍ ഇല്ല: ഉത്തര ഉണ്ണി

താലികെട്ട് മാത്രം, വിവാഹാഘോഷങ്ങള്‍ ഇല്ല: ഉത്തര ഉണ്ണി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തന്റെ വിവാഹാഘോഷങ്ങള്‍ മാറ്റി വയ്ക്കുന്നുവെന്ന് നടിയും നര്‍ത്തകിയുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച തിയതില്‍ അമ്പലത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെ താലികെട്ട് നടത്തുമെന്നും സാഹചര്യങ്ങള്‍ ശാന്തമായ ശേഷം ആഘോഷപരിപാടികള്‍ ആലോചിക്കുമെന്നും ഉത്തര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘കൊറോണ ഭീതിയില്‍ ലോകമാകെ വലിയ ഭയത്തിലാണ്. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ വിവാഹാഘോഷം മാറ്റിവയ്ക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണവും നടത്തുന്നു. അമ്പലത്തില്‍വച്ച് അതേദിവസം താലികെട്ട് നടക്കും. ആഘോഷപരിപാടികള്‍ തീരുമാനിച്ചാല്‍ അതേക്കുറിച്ച് എല്ലാവരേയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കുക.’-ഉത്തര ഉണ്ണി കുറിച്ചു. ഏപ്രില്‍ അഞ്ചിനാണ് ഉത്തരയുടെയും ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മാസം എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹനിശ്ചയം. നടി ഊര്‍മിള ഉണ്ണിയുടെ മകളാണ് ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത…

Read More

ഐസലേഷനിലുള്ള ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരന്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക്

ഐസലേഷനിലുള്ള ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരന്‍ മരിച്ചു; സ്രവം പരിശോധനയ്ക്ക്

കോട്ടയം: മെഡിക്കല്‍ കോളജില്‍ ഐസലഷന്‍ വാര്‍ഡില്‍ കഴിയുന്ന ചെങ്ങളം സ്വദേശിയുടെ അയല്‍ക്കാരന്‍ മരിച്ചു. ഇതോടെ ചെങ്ങളത്ത് കനത്ത ജാഗ്രതയും ആശങ്കയുമായി. കൊറോണ വൈറസ് ബാധിച്ച ഇറ്റലിക്കാരന്റെ മരുമകനായ ചെങ്ങളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ (പ്രൈമറി കോണ്‍ടാക്ട്) യുവാവിന്റെ പിതാവാണു മരിച്ചത്. പരേതനെ ആരോഗ്യ വകുപ്പ് സെക്കന്‍ഡറി കോണ്‍ടാക്ടായി ലിസ്റ്റ് ചെയ്തിരുന്നു. പ്രത്യേകിച്ച് അസുഖം ഇല്ലാതിരുന്ന ഇയാള്‍ ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. ആരോഗ്യ വകുപ്പ് അയച്ച ആംബുലന്‍സില്‍ കയറ്റിയെങ്കിലും മെഡിക്കല്‍ കോളജില്‍ എത്തുന്നതിനു മുന്‍പ് മരിച്ചു. സ്രവങ്ങള്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് അയച്ചു. 2 ദിവസം കഴിഞ്ഞേ സ്ഥിരീകരണം വരൂ. അതേസമയം, കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എടുത്ത് സുരക്ഷാ സൗകര്യങ്ങള്‍ ഉറപ്പാക്കിയാണു മൃതദേഹം സംസ്‌കരിക്കുക. പ്രദേശത്തുനിന്നു ജനങ്ങളെ ഒഴിപ്പിച്ചു. ബന്ധുക്കളോടു മൃതദേഹത്തില്‍നിന്ന് അകലം പാലിക്കാന്‍ നിര്‍ദേശിച്ചു. സംസ്‌കാരത്തില്‍ അധികമാരും…

Read More