ക്യൂട്ട് ലുക്കില്‍ നസ്രിയ; ശ്രദ്ധിച്ചാല്‍ അറിയാം ലോക്കറ്റിലെ പ്രത്യേകത!

ക്യൂട്ട് ലുക്കില്‍ നസ്രിയ; ശ്രദ്ധിച്ചാല്‍ അറിയാം ലോക്കറ്റിലെ പ്രത്യേകത!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. ഏറെ ആരാധകരുടെ നസ്രിയയുടെ വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. നസ്രിയ ഫോട്ടോകളില്‍ ആരാധകരുടെ ശ്രദ്ധ പലപ്പോഴും പോകുന്നത് ആ മാലയിലായിരിക്കും. നസ്രിയയുടെ കഴുത്തില്‍ എപ്പോഴും കാണുന്നതാണ് ആ സിംപിള്‍ മാല. മാലയുടെ ലോക്കറ്റിനൊരു പ്രത്യേകതയുമുണ്ട്. View this post on Instagram “Some things just fill your heart without trying “ 🖤 📸: @vishnuthandassery A post shared by Nazriya Nazim Fahadh (@nazriyafahadh) on Feb 2, 2020 at 10:19pm PST ഏറ്റവും ഇഷ്ടപ്പെട്ടവരുടെ പേരുകള്‍ ലോക്കറ്റില്‍ അടയാളപ്പെടുത്തിയിരിക്കുകയാണ് നസ്രിയ. ഒന്ന് ഫഹദ് രണ്ട് നസ്രിയ മൂന്നാമത്തത് മറ്റാരുമല്ല , നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായ ഓറിയോ….

Read More

ജലദോഷത്തിന് അടിപൊളി കഫ് സിറപ്പ വീട്ടില്‍ തന്നെ തയ്യാറാക്കാം

ജലദോഷത്തിന് അടിപൊളി കഫ് സിറപ്പ വീട്ടില്‍ തന്നെ തയ്യാറാക്കാം

ഈ കഫ് സിറപ്പ് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? പ്രകൃതിദത്തമായ ഒരുപിടി ചേരുവകളുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ നല്ല ഉഗ്രന്‍ ‘ഹോം മെയ്ഡ് കഫ് സിറപ്പ്’ തയ്യാറാക്കുന്നതേയുള്ളൂ. അതെങ്ങനെയെന്ന് നോക്കാം. ഒലിവ് ഓയില്‍, തേന്‍, ഗ്രേറ്റ് ചെയ്തുവച്ച ഇഞ്ചി പിന്നെ അല്‍പം നാരങ്ങാനീരും. ഇത്രയും സാധനങ്ങളുണ്ടെങ്കില്‍ കഫ് സിറപ്പ് റെഡി. അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവും ധാരാളം ആന്റി ഓക്സിഡന്റുകളും കൂടിയാകുമ്പോള്‍ ഒലിവ് ഓയില്‍ സത്യത്തില്‍ ഒരു മരുന്നിന് പകരക്കാരന്‍ തന്നെയാവുകയായി. കഫക്കെട്ട് ഒഴിവാക്കാന്‍ പരമ്പരാഗതമായി നമ്മള്‍ ആശ്രയിക്കുന്ന ഒന്നാണ് തേന്‍. ഇഞ്ചിയിലടങ്ങിയിരിക്കുന്ന ‘ജിഞ്ചറോള്‍’ എന്ന പദാര്‍ത്ഥവും അണുബാധയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്. ഇനിയിത് തയ്യാറാക്കുന്ന വിധം വിശദീകരിക്കാം. കാല്‍ സ്പൂണ്‍ ഒലിവ് ഓയില്‍, അര സ്പൂണ്‍ തേന്‍, ഒരു നുള്ള് ഇഞ്ചി നന്നായി ഗ്രേറ്റ് ചെയ്തത്, അതല്ലെങ്കില്‍ ചതച്ചതുമാകാം, എല്ലാത്തിനും ശേഷം കാല്‍ സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് നന്നായി…

Read More

ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടി ശീലമാക്കൂ..

ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന് മുന്‍പ് വെള്ളം കുടി ശീലമാക്കൂ..

ശരീരഭാരം കുറയ്ക്കാന്‍ ആ?ഗ്രഹിക്കുന്നവര്‍ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കണമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്. കോശങ്ങളിലെ വിഷാംശം നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കും. പ്രധാന ഭക്ഷണത്തിന് മുന്‍പ് രണ്ടു ഗ്ലാസ് വീതം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നത്. ബ്ലാക്‌സ്ബര്‍ഗിലെ വിര്‍ജീനിയ ടെക്കിലെ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ലൈഫ് സയന്‍സിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ ന്യൂട്രീഷന്‍, ഫുഡ്‌സ് ആന്‍ഡ് എക്‌സര്‍സൈസിലുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഭക്ഷണത്തിന് മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം വീതം കുടിച്ചവരില്‍ 12 ആഴ്ച കൊണ്ട് രണ്ടു കിലോയിലധികം ഭാരം കുറഞ്ഞതായി പഠനത്തില്‍ തെളിഞ്ഞു. 48 പേരില്‍ പഠനം നടത്തുകയായിരുന്നു. ഇവരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു. രണ്ടു ഗ്രൂപ്പുകളും കാലറി നിയന്ത്രിത ഭക്ഷണരീതി പിന്തുടരുകയും ചെയ്തു. ഒരു ഗ്രൂപ്പുകാര്‍ ഭക്ഷണത്തിനു മുന്‍പ് രണ്ടു ഗ്ലാസ് വെള്ളം കുടിച്ചു.രണ്ടാമത്തെ…

Read More

ദമ്പതികള്‍ ആയി ദിലീപും ഉര്‍വശിയും ഒന്നിക്കുന്നു

ദമ്പതികള്‍ ആയി ദിലീപും ഉര്‍വശിയും ഒന്നിക്കുന്നു

കാത്തിരിപ്പിന് അവസാനം ആവുകയാണ് വലിയൊരു സൗഹൃദത്തില്‍ നിന്നും ഒരു സിനിമ പിറക്കുകയാണ്. നാദിര്‍ഷ സംവിധാനം ചെയുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയില്‍ നായകനായി ആണ് നാദിര്‍ഷായുടെ ഉറ്റ തോഴനായ ദിലീപ് എത്തുന്നത്. എക്കാലത്തെയും ഒരു മോഹമായിരുന്നു നാദിര്ഷയുടേത് ദിലീപിനെ വെച്ച് ഒരു സിനിമ ചെയ്യണം എന്നുള്ളത്. ആദ്യം സിനിമ അഭിനയിക്കാന്‍ ദിലീപിനെ ക്ഷണിച്ചപ്പോള്‍ ദിലീപ് പറഞ്ഞു ഇങ്ങനെ ആയിരുന്നു ആദ്യം നീ പോയി ഒരു സിനിമ സംവിധാനം ചെയ്തിട്ടു വരിക എന്നിട്ടു നമുക് സിനിമ ചെയ്യാം എന്നായിരുന്നു. ആ പറഞ്ഞ കാര്യം ആദ്യ സിനിമ ആയ അമര്‍ അക്ബര്‍ അതോണി എന്ന സിനിമയിലൂടെ തെളിയിച്ച സംവിധായകന്‍ ആണ് നാദിര്‍ഷ. അത് കഴിഞ്ഞു ഇറങ്ങിയ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയും വളരെ വിജയം ആഘോഷിച്ച സിനിമയായിരുന്നു. അതിനുശേഷം നാദിര്‍ഷായുടെ നെച്ചുവിരിച്ചു ഉള്ള വരവിലാണ് എല്ലാം…

Read More

വെളുത്തുള്ളി പച്ചയ്ക്കു കഴിച്ചാല്‍

വെളുത്തുള്ളി പച്ചയ്ക്കു കഴിച്ചാല്‍

ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങള്‍ക്കു മരുന്നായും ഉപയോഗിക്കുന്നു. വെളുത്തുളളിയുടെ ഔഷധഗുണങ്ങള്‍ക്കു പിന്നില്‍ അതിലുളള സള്‍ഫര്‍ അടങ്ങിയ അലിസിന്‍ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്‌ക്കെതിരേ പോരാടാനുളള ശേഷി ഇതിനുണ്ട്. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്ന ആന്റി ഓക്‌സിഡന്റ് സ്വഭാവവും അലിസിനുണ്ട്. ഗ്യാസിനു പരിഹാരമുണ്ട്!:-ദഹനപ്രശ്‌നങ്ങളാണ് ഗ്യാസിന് ഇടയാക്കുന്നത്. ആഹാരം നന്നായി ചവച്ചരയ്ക്കാതെ വിഴുങ്ങുക, ഗ്യാസിനിടയാക്കുന്ന ഭക്ഷണം അമിതമായി കഴിക്കുക, കുടലിലെ ബാക്ടീരിയ അണുബാധ, ദഹനക്രമക്കേടുകള്‍ എന്നിവയെല്ലാം ഗ്യാസിനിടയാക്കുന്നു. തീക്കനലില്‍ ചുട്ടെടുത്ത വെളുത്തുളളി കഴിക്കുന്നതു ഗ്യാസ് ട്രബിളിന് ആശ്വാസദായകം. വെളുത്തുളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതും ഗുണപ്രദം. ഗ്യാസ് അകറ്റുന്നതിനും ദഹനം ആരോഗ്യകരമായ രീതിയില്‍ സാധ്യമാകുന്നതിനും വെളുത്തുളളി സൂപ്പ് സഹായകം. വെളുത്തുളളിക്കൊപ്പം കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തു തിളപ്പിച്ചാറിച്ചും ഉപയോഗിക്കാം. പച്ചയ്ക്കു കഴിക്കാം:-വിറ്റാമിന്‍ എ, ബി, ബി2, സി തുടങ്ങിയ വിറ്റാമിനുകളും പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്,…

Read More

മത്സ്യ-മാംസാഹാരങ്ങള്‍ ‘കൊറോണ’ പരത്തുന്നുണ്ടോ?

മത്സ്യ-മാംസാഹാരങ്ങള്‍ ‘കൊറോണ’ പരത്തുന്നുണ്ടോ?

ലോകത്തെയൊട്ടാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇപ്പോഴും പടര്‍ന്നുപിടിക്കുകയാണ് ‘കൊറോണ വൈറസ്’. ഏതാണ്ട് 60 രാജ്യങ്ങളിലാണ് ഇതുവരേയും വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ‘കൊറോണ’ വാര്‍ത്തകള്‍ പുറത്തുവരികയാണ്. 28 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിനാല്‍ത്തന്നെ വലിയ മുന്നൊരുക്കങ്ങളാണ് ആരോഗ്യരംഗം ഇപ്പോള്‍ നടത്തിവരുന്നത്. എന്നാല്‍ ഇതിനിടെ പല പ്രചരണങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റുമായി കറങ്ങിനടക്കുന്നത് ജനങ്ങള്‍ക്കിടയില്‍ അശാസ്ത്രീയമായ വിവരങ്ങളെത്തിക്കുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും അതത് സര്‍ക്കാരുകളും ആരോഗ്യവിദഗ്ധരുമെല്ലാം ഇക്കാര്യങ്ങളെ നിശിതമായി എതിര്‍ക്കുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. എങ്കില്‍പ്പോലും വീണ്ടും ഇതുപോലുള്ള പ്രചാരണങ്ങള്‍ നടക്കുന്നു. ഇത്തരത്തില്‍ നിലവില്‍ കറങ്ങിനടക്കുന്ന ഒരു പ്രചാരണമാണ് മത്സ്യ-മാംസാഹാരങ്ങള്‍ ‘കൊറോണ’ പരത്തുന്നു എന്നത്. നോണ്‍ വെജിറ്റേറിയന്‍സിലൂടെയാണ് രോഗം പടരുന്നതെന്നും അതിനാല്‍ അവരെ അകറ്റിനിര്‍ത്തണമെന്നും വരെ പ്രചാരണമുണ്ട്. എന്നാല്‍ ഇത് യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ‘ചൈനയിലെ വുഹാന്‍ നഗരത്തിലെ ഒരു മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ…

Read More

ഷുഗര്‍ കുറഞ്ഞു വീണു എന്ന് ആദ്യം തോന്നി; പിന്നെ സിപിആര്‍ കൊടുത്തു: രഞ്ജു

ഷുഗര്‍ കുറഞ്ഞു വീണു എന്ന് ആദ്യം തോന്നി; പിന്നെ സിപിആര്‍ കൊടുത്തു: രഞ്ജു

തിരുവനന്തപുരംന്മ ഡ്യൂട്ടി കഴിഞ്ഞ് ബസ് സ്റ്റാന്‍ഡിലെത്തി ബസ് കാത്തുനില്‍ക്കുമ്പോഴാണു സുരേന്ദ്രന്‍ കുഴഞ്ഞു വീഴുന്നതു കണ്ടതെന്ന് സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ രഞ്ജു. ഇന്നലെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്കിനിടെ കുഴഞ്ഞുവീണ സുരേന്ദ്രനു പ്രഥമ ശുശ്രൂഷ നല്‍കിയത് രഞ്ജുവായിരുന്നു. കാര്‍ഡിയോ പള്‍മിനറി റെസസിറ്റേഷന്‍ (സിപിആര്‍) എന്ന ജീവന്‍ രക്ഷാപ്രകിയയിലൂടെ സുരേന്ദ്രന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ രഞ്ജു നടത്തിയ ശ്രമം ജനശ്രദ്ധ നേടിയെങ്കിലും പ്രഥമ ശുശ്രൂഷ നല്‍കിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്വകാര്യ ആശുപത്രി അധികൃതര്‍ തങ്ങളുടെ സമൂഹമാധ്യമത്തിലെ പേജിലൂടെയാണ് രഞ്ജുവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ‘ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് ബസ് സമരമാണെന്നറിഞ്ഞത്. ബസ് കാത്തു നില്‍ക്കുന്നതിനിടയിലാണ് ഒരാള്‍ കുഴഞ്ഞു വീണത്. തൊട്ടടുത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യമായിരുന്നു’- രഞ്ജു ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു. ഷുഗര്‍ കുറഞ്ഞതിനാല്‍ തളര്‍ന്നു വീണു എന്നാണ് ആദ്യം തോന്നിയത്. അടുത്തുണ്ടായിരുന്ന ചിലര്‍ വെള്ളം കൊടുക്കാന്‍…

Read More

ബാലുവിന്റെ ഭാര്യയാകാന്‍ ഒരുങ്ങി നീലു

ബാലുവിന്റെ ഭാര്യയാകാന്‍ ഒരുങ്ങി നീലു

പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന പരമ്പരയാണ് ഉപ്പും മുളകും.സീരിയലിലെ പ്രധാന കഥാപാത്രങ്ങളായ ബാലുവും നീലുവും പ്രേക്ഷക ഹൃദയം ഇതിനോടകം കീഴടക്കിക്കഴിഞ്ഞു. ഇപ്പോള്‍ ഇവര്‍ ഒന്നിച്ചുള്ള ഒരു രസകരമായ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.സംഭവം മറ്റൊന്നുമല്ല ബാലുവും നീലുവും വീണ്ടും ഒന്നിക്കുന്നു,ഇത്തവണ സീരിയലിലല്ല സിനിമയിലാണ്.ഉപ്പും മുളകിലും ഭാര്യാഭര്‍ത്താക്കന്മാരായി എത്തിയ ഇരുവരും തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. വീഡിയോ കാണാം ഉപ്പും മുളകും സെറ്റില്‍ നിന്നും ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇവര്‍ എത്തിയത്.ലെയ്ക്ക എന്ന ചിത്രത്തില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടന്നും ലെയ്ക്ക എന്നത് ഒരു പ്രത്യേകതയുള്ള നായയാണെന്നും ആ നായയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമെന്നും വിഡിയോയില്‍ നീലു സൂചിപ്പിക്കുന്നു,റഷ്യയില്‍ ആദ്യമായി ബഹിരാകാശത്ത് കയറ്റി അയച്ച ജീവിയാണ് ലെയ്ക്ക ബാലുവും കൂട്ടിച്ചേര്‍ത്തു. നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്യാം കൃഷ്ണനും മുരളീധരനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.വി.പി.എസ് ആന്റ്…

Read More

സ്‌പെഷ്യല്‍ മുളക് ചമ്മന്തി ഉണ്ടാക്കിയാലോ

സ്‌പെഷ്യല്‍ മുളക് ചമ്മന്തി ഉണ്ടാക്കിയാലോ

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേര്‍ത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു. ചട്ണി, അരപ്പ് എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്ക് ഉപദംശമായി ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേര്‍ത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികള്‍ കേരളത്തില്‍ നിലവിലുണ്ട്. ചേര്‍ക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ എണ്ണയോ ചേര്‍ത്ത് ഉപയോഗിക്കുന്ന രീതി മലബാറില്‍ നിലവിലുണ്ട്. ചമ്മന്തിയുടെ ഉല്‍ഭവം ഇന്ത്യയിലാണെന്ന് പൊതുവേ കരുതപ്പെടുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ മാംസം ചേര്‍ത്ത ചമ്മന്തികള്‍ ഇതിലും വളരെ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്നു എന്നും പറയപ്പെടുന്നു അവലംബം ആവശ്യമാണ്.ഇതിനായി ഉപയോഗിക്കുന്ന ചേരുവകള്‍ എല്ലാം അമ്മിയില്‍ അരച്ചും മിക്‌സി ഉപയോഗിച്ച് അരച്ചും ചമ്മന്തി തയ്യാറാക്കുന്നു. വെള്ളം വളരെ കുറച്ച് ഉപയോഗിച്ച് കുറുകിയ രൂപത്തില്‍ ആണ് ചമ്മന്തി തയ്യാറാക്കാറ്. ചമ്മന്തിയില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്…

Read More

ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങി ചിത്രങ്ങള്‍ പങ്കുവച്ച് ജസ്ല

ബിഗ്ബോസില്‍ നിന്നും പുറത്തിറങ്ങി ചിത്രങ്ങള്‍ പങ്കുവച്ച് ജസ്ല

ബിഗ്‌ബോസ് വീട്ടില്‍ ബോംബ് പൊട്ടിക്കുമെന്ന് പ്രേക്ഷകര്‍ ആഗ്രഹിച്ച രണ്ടു പേരാണ് ഇന്നലത്തെ എലിമിനേഷനില്‍ പുറത്തായിരിക്കുന്നത്. ഇടയ്ക്ക് വച്ച് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയെത്തിയ ജെസ്ലയും സൂരജുമാണ് ഇന്നലെ എലിമിനേറ്റായി വീടിനോട് വിടപറഞ്ഞത്. സാധാരണ പുറത്താകുന്നവരും യാത്രയാക്കുന്നവരും ഒരു പോലെ കരഞ്ഞ് ബഹളമുണ്ടാക്കുന്നതാണ് എലിമിനിനേഷന്‍ ദിവസമെങ്കിലും ഇന്നലെ അധികം വികാരപ്രകടങ്ങളില്ലാതെ സന്തോഷപൂര്‍വ്വമാണ് ജെസ്ലയും സൂരജും വീട്ടില്‍ നിന്നും പുറത്തേക്ക് വന്നത്. ഹൗസിന് പുറത്തേക്ക് വന്ന ശേഷം ജസ്ല പങ്കുവച്ച ചിത്രവും അതിനു വന്ന കമന്റുകളുമാണ് വൈറലാകുന്നത്. R J സൂരജ്ഉം ജെസ്ലയും ആണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിന്റെ പുറത്തേക്കു പോയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഉള്ള ജെസ്ലയുടെ വരവ് വലിയ ഓളമാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായതു, ബിഗ് ബോസ്സിലെ ഒറ്റയാന്‍ ആണ് രജിത് കുമാര്‍ രജിത് കുമാറിന് എതിരെയുള്ള ആയുധമാകും എന്നാണ് പ്രേക്ഷകര്‍ കരുതിയത്….

Read More