ഭാവനയുമായുള്ള ഗോസിപ്പിന് ശേഷം 20 കാരിയുടെ അമ്മയായ 43 കാരിയെ കെട്ടിയ അനൂപ് മേനോന്‍

ഭാവനയുമായുള്ള ഗോസിപ്പിന് ശേഷം 20 കാരിയുടെ അമ്മയായ 43 കാരിയെ കെട്ടിയ അനൂപ് മേനോന്‍

മിനി സ്‌ക്രീനില്‍ തിളങ്ങിയ ശേഷം ആയിരുന്നു അനൂപ് മേനോന്‍ എന്ന താരം സിനിമയിലേക്ക് എത്തുന്നത്. നടന്‍ ആയും അതിനൊപ്പം തന്നെ തിരക്കഥാകൃത്തും സംവിധായകന്‍ ഒക്കെ ആയി തിളങ്ങിയ ആള്‍ ആണ് അനൂപ് മേനോന്‍. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ദുബായില്‍ ലോ സ്‌കൂളില്‍ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവില്‍ സൂര്യാ ടി.വി. കൈരളി എന്നിവയില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടര്‍ന്ന് ശ്യാമപ്രസാദിന്റെ ശമനതാളം എന്ന സീരിയലില്‍ അഭിനയിച്ചു. കാട്ടുചെമ്പകം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകല്‍ നക്ഷത്രങ്ങള്‍, കോക്ക്‌ടെയില്‍, ബ്യൂട്ടിഫുള്‍ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളില്‍കൂടി ആയിരുന്നു മേനോന്‍ അഭിനയത്തില്‍ തുടക്കം കുറിച്ചത്. ഏഷ്യാനെറ്റ് എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ സ്വപ്നം കൂടാതെ മേഘം എന്നി പരമ്പരകളില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ കൂടിയാണ് മേനോന്‍…

Read More

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി മുതല്‍ 13 രൂപ മാത്രം; സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന് ഇനി മുതല്‍ 13 രൂപ മാത്രം; സര്‍ക്കാര്‍ ഉത്തരവ്

സംസ്ഥാനത്ത് കുപ്പി വെള്ളത്തിന് ഇനി മുതല്‍ 13 രൂപ. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് കുപ്പിയില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 1986ല്‍ പുറത്തുവന്ന അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി കുറച്ചത്. 2019 ജൂലൈ മാസം 19ാം തിയതി കുപ്പിവെള്ളം അവശ്യവസ്തുവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍ കുപ്പിവെള്‌ല നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് ലിറ്ററിന് 13 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സംസ്ഥാനം വേനലിലേക്ക് കടക്കുന്ന സമയത്ത് കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുന്നത് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍…

Read More

ദില്‍വാലേയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവോ???

ദില്‍വാലേയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവോ???

പാശ്ചാത്യലോകത്തിന് ഇന്ത്യന്‍ സിനിമ എന്നാല്‍ ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ(ഡിഡിഎല്‍ജെ) ആണ്. മുമ്പ് ഒബാമയും ഇപ്പോള്‍ ട്രംപും ഇന്ത്യയിലെത്തിയപ്പോഴും ബോളിവുഡിനെ അഭിനന്ദിച്ചത് ഷാരൂഖ്-, കാജോള്‍ ചിത്രം പരാമര്‍ശിച്ചുകൊണ്ടാണ്. കാല്‍നൂറ്റാണ്ട് മുമ്പിറങ്ങിയ ബ്ലോക്ബസ്റ്ററിന് ഇനിയൊരു രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചര്‍ച്ച ആരംഭിച്ചിരിക്കുകയാണിപ്പോള്‍. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ് ഇതിന് തുടക്കമിട്ടത്. ‘ഡിഡിഎല്‍ജെയ്ക്ക് ഷാരൂഖ് ഒരു രണ്ടാംഭാഗം ഉണ്ടാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതാണ് അടുത്ത പ്ലാന്‍. ഷാരൂഖ് അത് ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. രണ്ടാംഭാഗം ഇറക്കണമെന്ന് സംവിധായകന്‍ ആദിത്യചോപ്രയോടും ആവശ്യപ്പെടും, അപ്പോള്‍ വരുന്ന പ്രസിഡന്റുമാര്‍ക്കെല്ലാം അവയെക്കുറിച്ച് പറയാനാകുമല്ലോ’-ഗൗരി ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബോളിവുഡ് ബാദുഷയ്ക്ക് ഏറെക്കാലമായി ഒരു സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കാനായിട്ടില്ല. ആനന്ദ് എല്‍ റായ് ഒരുക്കിയ സീറോ ആണ് അവസാനമിറങ്ങിയ ഷാരൂഖ് ചിത്രം. നിലവില്‍ തെന്നിന്ത്യയിലെ പ്രഗത്ഭ സംവിധായകരുടെ കഥകള്‍ കേള്‍ക്കുന്ന തിരക്കിലുള്ള ഷാരൂഖ് പുതിയ ചിത്രം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല….

Read More

ദളപതിക്ക് വിജയ് സേതുപതിയുടെ സ്നേഹ ചുംബനം

ദളപതിക്ക് വിജയ് സേതുപതിയുടെ സ്നേഹ ചുംബനം

ആരാധകരെ തൊട്ടരികില്‍ ചേര്‍ത്തുനിര്‍ത്തുന്ന താരങ്ങളാണ് ദളപതി വിജയും വിജയ് സേതുപതിയും. തന്റെ ആരാധകര്‍ക്ക് കവിളില്‍ ചുംബനം നല്‍കിയാണ് സേതുപതി സ്‌നേഹം പ്രകടിപ്പിക്കുക. സൂപ്പര്‍താരം വിജയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്. ലോകേഷ് കനകരാജ് ചിത്രം ‘മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് വിജയ്ക്ക്, സേതുപതി കവിളില്‍ മുത്തം നല്‍കുന്നത്. മാസ്റ്ററിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജഗദീഷ് ആണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മാസ്റ്ററില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതമൊരുക്കന്നത്. സേവ്യര്‍ ബ്രിട്ടോ ആണ് നിര്‍മാണം. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.

Read More

ഇതാണ് പ്രണയം!… ബൈക്ക് അപകടത്തില്‍ നെഞ്ചിന് താഴെ തളര്‍ന്നിട്ടും കൈവിടാതെ പ്രണയ സാഫല്യം

ഇതാണ് പ്രണയം!… ബൈക്ക് അപകടത്തില്‍ നെഞ്ചിന് താഴെ തളര്‍ന്നിട്ടും കൈവിടാതെ പ്രണയ സാഫല്യം

കേരളത്തില്‍ ഒട്ടേറെ മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും ദേ ഇതുപോലെ ഒന്ന് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ കൂടെ സഹോദരിയും അച്ഛനും ഉണ്ട് വീട്ടില്‍. ആ പകുതി പണിതീര്‍ന്ന വീട്ടില്‍ ഇനി പ്രണവിന് താങ്ങും തണലും കൂട്ടുമായി ഇനി മുതല്‍ ഷഹനയും ഉണ്ടാവും. പ്രണവ് ഷഹന ദമ്പതികള്‍ക്ക് ഇന്ന് പ്രണയ സാഫല്യത്തിന്റെ ദിവസം കൂടിയാണ്. ഇരിങ്ങാലക്കുടക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷം ആകുകയാണ് ഇവരുടെ വിവാഹ വാര്‍ത്തയും ചിത്രങ്ങള്‍. ഒരു നാടിന്റെ മുഴുവന്‍ സന്തോഷം നിറഞ്ഞ വിവാഹം. ടുട്ടുമോന്‍ എന്ന് കൂട്ടുകാര്‍ വിളിക്കുന്ന പ്രണവ് ഇനി ജീവിതത്തില്‍ കൂട്ടായി ഷഹനയും ഉണ്ടാവും. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ബൈക്ക് അപകടത്തില്‍ ആണ് പ്രണവിന് നെഞ്ചിന് താഴെ പൂര്‍ണ്ണമായും തളര്‍ന്നു പോയത്. എന്തിനും ഏതിനും കൂട്ടായി അന്ന് മുതല്‍ ഇന്നും കൂട്ടുകാര്‍…

Read More

ബാഗി മൂന്ന് മാര്‍ച്ച് ആറിന് ;

ബാഗി മൂന്ന് മാര്‍ച്ച് ആറിന് ;

ബാഗി സീരീസ് സിനിമകളില്‍ മൂന്നാമത്തേതായ, അഹമ്മദ് ഖാന്റെ സംവിധാനത്തില്‍ ടൈഗര്‍ ഷറഫ് , റിതേഷ് ദേശ്മുഖ് എന്നിവര്‍ നായകന്മാരായി അഭിനയിക്കുന്ന ഹിന്ദി ചിത്രം ബാഗി 3 യുടെ ട്രെയിലര്‍ ചരിത്രം കുറിച്ചു മുന്നേറ്റം തുടരുകയാണ് . ട്രെയിലര്‍ റീലീസ് ചെയ്ത എഴുപത്തി രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ നൂറു മില്യണ്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചു കൊണ്ട് യുടൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു . മാത്രമല്ല ടൈഗര്‍ ഷറഫും, ശ്രദ്ധാ കപൂറും അഭിനയിച്ച ‘ ദസ് ബാഹാനേ ‘ , ‘ ബംഗാസ് ‘ എന്നീ രണ്ടു ഗാന വീഡിയോകള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സഹോദരങ്ങള്‍ തമ്മിലുള്ള ഗാഢമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പാശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയിനറില്‍ ശ്രദ്ധാ കപൂറാണ് നായിക. എയര്‍ ഹോസ്റ്റസ് കഥാപാത്രമാണ് ശ്രദ്ധയ്ക്ക്. നദിയദ് വാലാ ഗ്രാന്റ് സണ്‍സ് എന്റര്‍ടൈന്‍മെന്റ്സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്.മാര്‍ച്ച്…

Read More

കുഴി വേണ്ട ; മന്തി വീട്ടിലുണ്ടാക്കാം

കുഴി വേണ്ട ; മന്തി വീട്ടിലുണ്ടാക്കാം

മസാല അധികം കഴിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഏറെ പ്രിയങ്കരമായ ഒരു ഭക്ഷണമാണ് കുഴിമന്തി. എന്നാല്‍ വീട്ടില്‍ കുഴി മന്തി ഉണ്ടാക്കുന്ന ശ്രമകരമായ കാര്യമോര്‍ത്താല്‍ പലപ്പോഴും ഹോട്ടലുകളെയോ ഫുഡ് അപ്ലിക്കേഷനുകളെയോ കുഴിമന്തിക്കായി ആശ്രയിക്കും. എന്നാല്‍, കുഴിയില്ലാതെ കുഴിമന്തി വീട്ടില്‍ തന്നെ രുചികരമായ ചിക്കന്‍ കുഴിമന്തി ഉണ്ടാക്കിയാലോ… ചേരുവകള്‍ ബസ്മതി റൈസ്, മന്തി റൈസ് അഞ്ച് കപ്പ് ( വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത്) ചിക്കന്‍ ഒരു കിലോ (വലിയ കഷണങ്ങളാക്കിയത്) സണ്‍ഫ്‌ളര്‍ ഓയില്‍ ഒരു കപ്പ് മാഗി ചിക്കന്‍ സ്റ്റോക്ക് അഞ്ച് ക്യൂബ് ചെറിയ ജീരകം ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളക് രണ്ടര ടേബിള്‍ സ്പൂണ്‍ കരയാമ്പൂ ആവശ്യത്തിന് ഏലക്ക നാല് എണ്ണം ഫുഡ് കളര്‍ ചുവപ്പ്, മഞ്ഞ പാകത്തിന് പച്ചമുളക് ആറ് എണ്ണം ഉപ്പ് പാകത്തിന് തയാറാക്കുന്ന വിധം വലിയ കഷ്ണങ്ങളാക്കിയ ചിക്കന്‍ ഫോര്‍ക്കോ കത്തിയോ ഉപയോഗിച്ച് വരയുക….

Read More

മലൈക അറോറയ്ക്ക സോഷ്യല്‍ മീഡിയില്‍ പൊങ്കാല

മലൈക അറോറയ്ക്ക സോഷ്യല്‍ മീഡിയില്‍ പൊങ്കാല

മോഡലും നടിയുമായ മലൈക അറോറയ്ക്ക് സോഷ്യല്‍മീഡിയയില്‍ രൂക്ഷ വിമര്‍ശനം. മിസ് ഡിവ 2020 ഗ്രാന്‍ഡ് ഫിനാലെയുടെ ചടങ്ങില്‍ മഞ്ഞ നിറത്തിലുള്ള നീണ്ട ഗൗണിലാണ് മലൈക എത്തിയത്. ഈ വസ്ത്രത്തെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. ചടങ്ങിേലേയ്ക്ക് നടി എത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. നടിയുടെ വസ്ത്രധാരണം അതിരുകടന്നതാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകള്‍. ഇത് ഫാഷന്‍ അല്ല നഗ്നതാ പ്രദര്‍ശനമാണെന്നാണ് വിമര്‍ശനം.

Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം..മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം..മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍

കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിന് മാറ്റുരയ്ക്കുന്ന ചലച്ചിത്രങ്ങളുടെ പട്ടിക തയ്യാറായി. 119 ചിത്രങ്ങളാണ് നോമിനേഷന്‍ യോഗ്യത നേടിയിരിക്കുന്നത്. നോമിനേഷനെത്തിയ 120 ചിത്രങ്ങളുടെ അന്തിമ പട്ടികയില്‍ നിന്ന് ഒരു ചിത്രത്തെ ഒഴിവാക്കുകയായിുരുന്നു. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ലൂസിഫര്‍, ബിഗ് ബ്രദര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയ നാല് ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ യോഗ്യത നേടിയപ്പോള്‍ മാമാങ്കം, ഉണ്ട എന്നീ രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കും കൂടാതെ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ പതിനെട്ടാംപടിയും പട്ടികയില്‍ഇടം നേടി. താരമൂല്യത്തിലുപരി കഥാമൂല്യത്തിന് പ്രാധാന്യം നല്‍കി പുതുമുഖനായികാ നായകന്‍മാരുടെയും സംവിധായകരുടെയും ചിത്രങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.മെഗാ സ്റ്റാറുകളുടെ പല ചിത്രങ്ങളേക്കാളും കയ്യടി വാരിക്കൂട്ടിയ ഇത്തരം ചിത്രങ്ങള്‍ ചലച്ചിത്രപുരസ്‌കാര വേളയില്‍ വലിയ പുത്തല്‍ പ്രതീക്ഷകള്‍ക്ക് വഴിവെക്കുമെന്നതില്‍ സംശയമില്ല. ആ അവാര്‍ഡ് നിശയ്കാകയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിക്കുന്ന മറ്റ് പ്രധാനപ്പെട്ട…

Read More

പരിക്ക് ; ഷമി പുറത്തേയ്ക്ക്

പരിക്ക് ; ഷമി പുറത്തേയ്ക്ക്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വീണ്ടും പരുക്ക്. ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെയാണ് ഷമിക്ക് പരുക്കേറ്റത്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയുന്നതിനിടെ പരുക്കേറ്റ ഷമി ന്യൂസിലന്‍ഡ് ഇന്നിംഗ്സില്‍ മൂന്ന് ഓവറുകള്‍ മാത്രമേ എറിഞ്ഞിരുന്നുള്ളൂ. പരുക്കിനെപ്പറ്റിയുള്ള കൃത്യമായ അപ്ഡേറ്റ് ബിസിസിഐ നല്‍കിയിട്ടില്ലെങ്കിലും ഷമിക്ക് ദക്ഷിണാഫ്രിക്കന്‍ പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ബാറ്റ് ചെയ്യുന്നതിനിടെ ട്രെന്റ് ബോള്‍ട്ടിന്റെ ഷോര്‍ട്ട് ബോള്‍ ഇടതു തോളില്‍ ഇടിച്ചാണ് ഷമിക്ക് പരുക്ക് പരുക്കേറ്റത്. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ കടുത്ത വേദന ഉണ്ടായിരുന്നു. വിവരം കോലിയെയും ശാസ്ത്രിയെയും ഷമി അറിയിക്കുകയും ചെയ്തു. ഫീല്‍ഡില്‍ ഇറങ്ങും മുന്‍പ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഷമിക്ക് ഓവര്‍ നല്‍കാന്‍ കോലി തീരുമാനിക്കുകയായിരുന്നു. വേദന സഹിച്ചാണ് ഷമി രണ്ടാം ഇന്നിംഗ്സില്‍ പന്തെറിഞ്ഞത്. സഹിക്കാനാവാത്ത വേദന ആയതിനെത്തുടര്‍ന്ന് ഷമി വിവരം കോലിയെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ക്യാപ്റ്റന്‍സ് ഷമിയെ ബൗളിംഗില്‍ നിന്ന് പിന്‍വലിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം ഷമി…

Read More