ലൈഫ് മാനദണ്ഡങ്ങളില്‍ പെടാത്ത അര്‍ഹരായവര്‍ക്കും വീട് നല്‍കും: മുഖ്യമന്ത്രി

ലൈഫ് മാനദണ്ഡങ്ങളില്‍ പെടാത്ത അര്‍ഹരായവര്‍ക്കും വീട് നല്‍കും: മുഖ്യമന്ത്രി

കൊച്ചി: സ്വന്തമായി വീടില്ലാത്ത പാവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മാനദണ്ഡങ്ങളില്‍ പെടാത്ത അര്‍ഹരായവര്‍ക്ക് കൂടി വീട് നിമ്മിച്ചു നല്‍കിയാലേ സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തിയാകൂ എന്നും അവര്‍ക്കും ഉടന്‍ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 3201 ന്റെ വാര്‍ഷിക സമ്മേളനവും ശതവാര്‍ഷിക പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരാലംബരോട് പക്ഷം ചേര്‍ന്ന് നില്‍ക്കണം എന്നതാണ് സര്‍ക്കാര്‍ നയം. വികസനത്തിലും ക്ഷേമത്തിലും ഗൗരവമായ ശ്രദ്ധ ചെലുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റീബിള്‍ഡ് കേരള പദ്ധതി ശക്തമായി മുന്നോട്ട് കൊണ്ട് പോവുകയാണ്. കേരളത്തിന്റെ വികസനത്തിലും പുനര്‍നിര്‍മാണത്തിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും റോട്ടറിയുടെ പങ്ക് നിസ്തുലമാണ്. മാതൃകാപരമായ പ്രവര്‍ത്തനമാണ് റോട്ടറി കാഴ്ച വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒട്ടേറെ മേഖലകളുണ്ട്….

Read More

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്: ശശി തരൂര്‍ എം.പി

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്: ശശി തരൂര്‍ എം.പി

കൊച്ചി: സമകാലിക ഇന്ത്യനവസ്ഥയില്‍ ഭരണാധികാരികള്‍ എല്ലാ കാര്യങ്ങളും പൂഴ്ത്തിവെക്കുകയാണെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഇന്‍ഡോ ജപ്പാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് കേരളയും അലുംനി സൊസൈറ്റി ഓഫ് എ ഒ ടിഎസ് കേരളയും സംയുക്തമായി നിപ്പോണ്‍ കേരള സെന്ററില്‍ ഇന്ത്യയുടെ സാമൂഹ്യ- സാമ്പത്തികാവസ്ഥകളുടെ അനാവരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചുള്ള കണക്കുകളൊന്നും സര്‍ക്കാര്‍ ജനങ്ങളോട് പറയുന്നില്ല. വളരെ ഭീതിതമായ അവസ്ഥയിലൂടെയാണ് നാടും ജനങ്ങളും മുന്നോട്ടു പോകുന്നതെന്നും ്അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ഉള്‍പ്പെടെ ഭരണാധികാരികള്‍ മറച്ചുവെക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോഴുള്ളത്. നിര്‍മാണവും വ്യവസായവും ഉള്‍പ്പെടെ എല്ലാ മേഖലകളും തകര്‍ന്നടിയുകയാണ്. സാമ്പത്തിക മേഖല തകരുന്നതോടൊപ്പം സാംസ്‌ക്കാരിക മേഖലകളെ അധികാരികള്‍ തകര്‍ക്കുകയും ചെയ്യുന്നു. രാജ്യത്തെ കര്‍ഷകരുടെ ആത്മഹത്യ പ്രതിദിനം വര്‍ധിപ്പിക്കുമ്പോഴും സര്‍ക്കാര്‍ അവര്‍ക്കായി യാതൊരു…

Read More

ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി: മന്ത്രി കെ.കെ. ശൈലജ

ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ നടപടി: മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മരുന്ന് വില്‍പ്പന നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേന്ദ്രത്തിന്റെ ഇടപെടല്‍ കൂടി ഇതിന് ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന് മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവില്ല. സംസ്ഥാനത്തില്‍ ഓണ്‍ലൈന്‍നായി മരുന്നു വ്യാപാരം നടത്തിവന്ന മെഡ്ലൈഫ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ മരുന്നു വ്യാപാര ലൈസന്‍സ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2019ല്‍ എന്നന്നേയ്ക്കുമായി റദ്ദ് ചെയ്ത് ഉത്തരവായിട്ടുണ്ട്. ഇത് വീണ്ടും പ്രചരിക്കുന്നുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് നടപടിയെടുക്കുന്നതാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ അനിയന്ത്രിതമായി അലോപ്പതി മരുന്നുകള്‍ ഉപയോഗിക്കുന്നത് അത്യന്തം ആപത്കരമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഓണ്‍ലൈനില്‍ നിയമവിരുദ്ധമായി മരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ട് 1940, ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് റൂള്‍സ് 1945 എന്നീ നിയമങ്ങള്‍ പ്രകാരം മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന അനുവദിച്ചിട്ടില്ല. വ്യാപകമായ ഓണ്‍ലൈന്‍…

Read More

ശരണ്യ തനിക്ക് നഗ്‌ന ചിത്രങ്ങള്‍ അയക്കാറുണ്ട്; താന്‍ നേരിട്ടും പകര്‍ത്തിയിട്ടുണ്ടെന്ന് കാമുകന്‍; നിധിന്‍ ശാരീരിക ബന്ധത്തിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ശരണ്യ

ശരണ്യ തനിക്ക് നഗ്‌ന ചിത്രങ്ങള്‍ അയക്കാറുണ്ട്; താന്‍ നേരിട്ടും പകര്‍ത്തിയിട്ടുണ്ടെന്ന് കാമുകന്‍; നിധിന്‍ ശാരീരിക ബന്ധത്തിന് ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ശരണ്യ

കണ്ണൂര്‍ തയ്യില്‍ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം മകനെ ഇല്ലാതാക്കിയ യുവതി പിടിയില്‍ ആയിരുന്നു. വിയാന്‍ എന്ന ഒന്നര വയസ്സുള്ള മകനെയാണ് യുവതി ഇല്ലാതെ ആക്കിയത്. തുടര്‍ന്ന് കേസില്‍ കാമുകനായ നിധിന്‍ എന്ന യുവാവിനെയും കേസ് സംബന്ധമായി അറസ്റ്റ് ചെയ്തിരുന്നു. ശരണ്യ പലപ്പോഴും തനിക്ക് നഗ്ന ദൃശ്യങ്ങള്‍ അയക്കാറുണ്ടായിരുന്നുവെന്നും നേരിട്ട് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും തയ്യില്‍ കടപ്പുറത്തെ കരിങ്കല്ലില്‍ ഒന്നര വയസുകാരന്‍ മകനെ എറിഞ്ഞുകൊലപ്പെടുത്തിയ അമ്മ ശരണ്യയുടെ കാമുകന്‍ നിധിന്‍. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന എന്ന വിവരവും നിധിന്‍ പോലീസിനോട് വ്യക്തമാക്കി. തന്റെ നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് നിധിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ശരണ്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇക്കാര്യവും നിധിനെ ചോദ്യം ചെയ്തപ്പോള്‍ അന്വേഷണസംഘത്തിന് സ്ഥിരീകരണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍ സിറ്റി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ആര്‍ സതീശന്റെ നേതൃത്വത്തില്‍ ആണ്…

Read More

സിനിമ വില്ലന്‍മാര്‍ക്ക് ഐഫോണ്‍ നല്‍കില്ല, നല്‍കാന്‍ ആപ്പിള്‍ അനുവദിക്കില്ല; ആ വലിയ രഹസ്യം പുറത്ത്!

സിനിമ വില്ലന്‍മാര്‍ക്ക് ഐഫോണ്‍ നല്‍കില്ല, നല്‍കാന്‍ ആപ്പിള്‍ അനുവദിക്കില്ല; ആ വലിയ രഹസ്യം പുറത്ത്!

ചില ഹോളിവുഡ് സിനിമകള്‍ കണ്ടിരിക്കുമ്പോള്‍ ഒരു കഥാപാത്രം അതിലെ വില്ലനാണോ എന്നറിയാന്‍ പുതിയൊരു മാര്‍ഗമുണ്ട്- വില്ലനാണെങ്കില്‍ അയാള്‍ ഐഫോണ്‍ ഉപയോഗിക്കില്ല. അതായത്, ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ‘നൈവ്സ് ഔട്ട്’ എന്ന സിനിമയുടെ സംവിധായകന്‍ റിയന്‍ ജോണ്‍സണ്‍ പറയുന്നത് ശരിയാണെങ്കില്‍ വില്ലന്മാരുടെ കയ്യില്‍ ഐഫോണ്‍ കൊടുക്കാന്‍ ആപ്പിള്‍ അനുവദിക്കില്ല! വാനിറ്റി ഫെയറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലാണ് അദ്ദേഹം ഇതു വെളിപ്പെടുത്തിയത്. വളരെക്കാലമായി ഇത്തരത്തിലൊരു സംസാരം ഉണ്ടായിരുന്നത് ശരിവയ്ക്കുകയാണ് റിയന്‍ ഇപ്പോള്‍. ഒരു കഥാപാത്രം ഉപയോഗിക്കുന്ന ടെക്നോളജി ശ്രദ്ധിച്ചാല്‍ അയാള്‍ ഏതു തരക്കാരനാണെന്ന് മനസ്സിലാക്കാമെന്ന വാദമാണ് ഇപ്പോള്‍ ശരിയാണെന്നു വന്നിരിക്കുന്നത്. ചില കുറ്റാന്വേഷണ സിനിമകള്‍ കാണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇനി കുറ്റവാളി ആരായിരിക്കാമെന്ന് ഊഹിക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. മറ്റൊരു തമാശ എന്താണെന്നു ചോദിച്ചാല്‍, എനിക്കറിയില്ല ഞാനിതു പറയണോ വേണ്ടയോ എന്ന്… ഇതൊരു ലൈംഗിക കാര്യമൊന്നുമല്ല. പക്ഷേ ഇത് ഞാനെഴുതുന്ന…

Read More

വീട്ടില്‍ രാത്രി വിളിച്ചിരുന്നു ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തും; യുവാവ് പിടിയില്‍

വീട്ടില്‍ രാത്രി വിളിച്ചിരുന്നു ദമ്പതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തും; യുവാവ് പിടിയില്‍

രാത്രികാലങ്ങളില്‍ ദമ്പതികളുടെയും സ്ത്രീകളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ ഒളി ക്യാമറ വഴി പകര്‍ത്തുകയും തുടര്‍ന്ന് ഇത്തരത്തില്‍ ലഭിക്കുന്ന വിഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് കൈമാറി രസം കൊള്ളുന്ന യുവാവിനെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര സ്വദേശി അന്‍സില്‍ ആണ് പിടിയില്‍ ആയത്. മുപ്പതു വയസ്സാണ് യുവാവിന്റെ പ്രായം. പകല്‍ കറങ്ങി നടക്കുന്ന ഇയാള്‍ അന്നന്ന് കേറാന്‍ ഉള്ള വീടുകള്‍ തിരഞ്ഞെടുക്കുകയും തുടര്‍ന്ന് രാത്രിയില്‍ ഒളിച്ചിരുന്നു ദാമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് യുവാക്കള്‍ക്ക് കൈമാറുകയും ആണ് ചെയ്യുന്നത്. ഇയാള്‍ പിടിയില്‍ ആയതോടെ കൂടെ ഉള്ള ആള്‍ മുങ്ങിയിരിക്കുകയാണ്.

Read More

വീട്ടില്‍ കണ്ണാടി തെറ്റായ സ്ഥാനത്താണോ? കണ്ടെത്താം, അപകടം ഒഴിവാക്കാം

വീട്ടില്‍ കണ്ണാടി തെറ്റായ സ്ഥാനത്താണോ? കണ്ടെത്താം, അപകടം ഒഴിവാക്കാം

ഭവനത്തില്‍ സാധനങ്ങള്‍ ക്രമീകരിക്കുമ്പോള്‍ കണ്ണാടി സ്ഥാപിക്കുന്നത് വളരെയധികം ശ്രദ്ധയോടുകൂടി വേണം. ഏതൊരു ഊര്‍ജത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണ് കണ്ണാടി. പോസിറ്റീവ് ഊര്‍ജത്തെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ മാത്രമേ ഭവനത്തില്‍ കണ്ണാടി സ്ഥാപിക്കാവൂ, അല്ലെങ്കില്‍ ദോഷമാകും പരിണിതഫലം. വാസ്തുശാസ്ത്രപ്രകാരം ഭവനത്തില്‍ കണ്ണാടികള്‍ സ്ഥാപിക്കുന്നതിന് ചില ചിട്ടവട്ടങ്ങളുണ്ട്. ഭവനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് പ്രധാനവാതില്‍ .ഭവനത്തിലേക്കുള്ള പോസിറ്റീവ് ഊര്‍ജത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ പ്രധാന വാതിലിനു നേരെ കണ്ണാടി തൂക്കരുത്. ഭവനത്തിലേക്ക് ഏറ്റവും കൂടുതല്‍ പോസിറ്റീവ് ഊര്‍ജം പ്രവഹിക്കുന്നത് കിഴക്കു ഭാഗത്തുനിന്നാണ്. ഈ അനുകൂല ഊര്‍ജത്തെ പ്രതിഫലിപ്പിക്കുന്നതിനാല്‍ കിഴക്കു ഭാഗത്തേക്ക് അഭിമുഖമായി കണ്ണാടി സ്ഥാപിക്കാന്‍ പാടില്ല . നിലത്തുനിന്നും 4-5 അടി ഉയരത്തില്‍ മാത്രമേ കണ്ണാടി ഭിത്തിയില്‍ സ്ഥാപിക്കാവൂ. വാസ്തുപ്രകാരം ചതുരമോ സമചതുരമോ ആകൃതിയിലുള്ള കണ്ണാടിയാണ് നന്ന്. ചട്ടയോടുകൂടിയ കണ്ണാടിയെങ്കില്‍ അത്യുത്തമം. പാടുകള്‍ ഉള്ളതോ ചെളിപിടിച്ചതോ പൊട്ടിയതോ ആയ കണ്ണാടികള്‍ ഭവനത്തില്‍ പാടില്ല. പണം സൂക്ഷിച്ചിരിക്കുന്ന…

Read More

എട്ട് വര്‍ഷത്തിനിടെ മുപ്പതിലധികം മരണം; പുതുജീവനില്‍ തെളിവെടുപ്പ് നടത്തി എഡിഎം

എട്ട് വര്‍ഷത്തിനിടെ മുപ്പതിലധികം മരണം; പുതുജീവനില്‍ തെളിവെടുപ്പ് നടത്തി എഡിഎം

കോട്ടയം: ചങ്ങനാശേരി, തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റില്‍ കോട്ടയം അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് (എഡിഎം) നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ കണ്ടെത്തിയത് ഗൗരവമേറുന്ന വിവരങ്ങള്‍. സ്ഥാപനത്തില്‍ എട്ടു വര്‍ഷത്തിനിടെ മുപ്പതിലധികം അന്തേവാസികള്‍ മരിച്ചതായി കണ്ടെത്തി. ഇതില്‍ ആത്മഹത്യകളും ഉണ്ടാകാമെന്നും സമഗ്ര അന്വേഷണം നടക്കുമെന്നും എഡിഎം അനില്‍ ഉമ്മന്‍ പറഞ്ഞു. പുതുജീവന്‍ മനോദൗര്‍ബല്യ ചികിത്സാ കേന്ദ്രത്തിലെ തെളിവെടുപ്പിന് ശേഷമാണു സ്ഥാപനത്തിലെ മരണനിരക്കു സംബന്ധിച്ച് എഡിഎം വ്യക്തത വരുത്തിയത്. 2012 മുതലുള്ള റജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് ഇതുവരെ മുപ്പതിലേറെ മരണങ്ങള്‍ നടന്നതായി കണ്ടെത്തിയത്. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടാം. സമഗ്രമായ അന്വേഷണം ഉണ്ടാകും. ട്രസ്റ്റിന്റെ ലൈസന്‍സ് സംബന്ധിച്ചും തര്‍ക്കമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതിയിലെ കേസുകളുടെ പിന്‍ബലത്തിലാണ്. ആക്ഷേപം നിരവധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാട്ടുകാരില്‍നിന്നും ജീവനക്കാരില്‍നിന്നും എഡിഎം വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ മൂന്ന്…

Read More

മരണമടഞ്ഞ കണ്ണൂര്‍ സ്വദേശിക്ക് കൊറോണ ബാധ ഇല്ല: രണ്ട് സാമ്പിളുകളും നെഗറ്റീവ്, സംസ്ഥാനത്ത് 206 പേര്‍ നിരീക്ഷണത്തില്‍

മരണമടഞ്ഞ കണ്ണൂര്‍ സ്വദേശിക്ക് കൊറോണ ബാധ ഇല്ല: രണ്ട് സാമ്പിളുകളും നെഗറ്റീവ്, സംസ്ഥാനത്ത് 206 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കളമശേരി മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ ഇന്നലെ മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി കൊറോണ ബാധിതനായിരുന്നില്ല. രണ്ടാമത്തെ സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് എന്‍.ഐ.വി പൂനെയില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചു. ആദ്യ സാമ്പിള്‍ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് ആലപ്പുഴ എന്‍.ഐ.വി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27ന് വന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും അറിയിച്ചു. ആലപ്പുഴ വൈറോളജി ലാബിലയച്ച ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂന വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നതെന്നും മന്ത്രി വ്യക്തമാക്കി. 54 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 206…

Read More

പ്രവചനങ്ങള്‍ സത്യമാവുന്നു ! ലോകം കോവിഡിന്റെ പിടിയിലമരുന്നുവോ ? അമേരിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം കോവിഡ് മരണം; എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍

പ്രവചനങ്ങള്‍ സത്യമാവുന്നു ! ലോകം കോവിഡിന്റെ പിടിയിലമരുന്നുവോ ? അമേരിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം കോവിഡ് മരണം; എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍

മുന്‍ പ്രവചനങ്ങളെ ശരിവച്ച് കോവിഡ്-19 വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നു. വാഷിംഗ്ടണ്‍ കിങ് കൗണ്ടിയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ അമേരിക്കയും ഭീതിയിലാണ്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞുവരുമ്പോള്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മരണം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലും ഓസ്ട്രേലിയയിലും കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചപ്പോള്‍ ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏറെ ആശങ്കാജനകമാണ്. അമേരിക്കയില്‍ മരിച്ചയാള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാന്‍നില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന…

Read More