രണ്ടാമത്തെ കൊറോണ കേസ്: നിഗമനം മാത്രമാണെന്ന് മന്ത്രി കെ.കെ.ശൈലജ

രണ്ടാമത്തെ കൊറോണ കേസ്: നിഗമനം മാത്രമാണെന്ന് മന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: കേരളത്തില്‍ രണ്ടാമതും കോറൊണ വൈറസ് ബാധിച്ചെന്നത് നിഗമനം മാത്രമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇത് പ്രാഥമിക പരിശോധനയായതിനാല്‍ സാധ്യത മാത്രമാണ്. അന്തിമ ഫലം കിട്ടായില്‍ മാത്രമേ അത് സ്ഥിരീകരിക്കാനാകൂ. നേരത്തേയും പ്രാഥമിക പരിശോധനയില്‍ പോസിറ്റീവായി കണ്ടെങ്കിലും പിന്നീടുള്ള പരിശോധനയില്‍ നെഗറ്റീവായി മാറുകയായിരുന്നു. എങ്കിലും വളരെ നന്നായി ശ്രദ്ധിക്കണം. കൊറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്ന വിദ്യാര്‍ത്ഥി 24-ാം തീയതി ചൈനയില്‍ നിന്നും വന്നശേഷം ആലപ്പുഴയില്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലം നീണ്ടകര താലൂക്ക് ആശുപത്രിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാമത്തെ കേസ് കൂടി ഉണ്ടാകുമെന്ന നിഗമനത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ പ്രത്യേക യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആശങ്ക…

Read More

ചിറകുകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലൂടെ നടക്കുന്ന സ്രാവുകള്‍; അമ്പരന്ന് ശാസ്ത്രലോകം!

ചിറകുകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലൂടെ നടക്കുന്ന സ്രാവുകള്‍; അമ്പരന്ന് ശാസ്ത്രലോകം!

വശങ്ങളിലെ ചിറകുകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലൂടെ നടക്കാന്‍ സാധിക്കുന്ന പുതിയ നാലിനം സ്രാവുകളെ ഓസ്‌ട്രേലിയയില്‍ നിന്നും കണ്ടെത്തി. പപുവാ ന്യൂഗിനിയ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ തീരങ്ങള്‍ക്ക് സമീപത്തുനിന്നുമാണ് 12 വര്‍ഷം നീണ്ട പഠനത്തിനൊടുവില്‍ പുതിയയിനം സ്രാവുകളെ കണ്ടെത്തിയത്. ഏറെ അലങ്കാരങ്ങളോടു കൂടിയ ശരീരമാണ് ഇവയ്ക്കുള്ളത്. കടലിനടിയിലെ പാറക്കൂട്ടങ്ങളില്‍ വേലിയിറക്ക സമയത്താണ് ഇവ കൂടുതലായും ഇരപിടിക്കുന്നത്. ഇരപിടിക്കുന്ന സമയത്ത് ചിറകുകള്‍ ഉപയോഗിച്ച് അടിത്തട്ടിലൂടെ സാവധാനം നടന്നു നീങ്ങാന്‍ ഇവയ്ക്കു സാധിക്കും. ശരാശരി ഒരു മീറ്ററില്‍ താഴെ നീളമാണ് ഇവയ്ക്കുള്ളത് എന്ന് ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ ഡോക്ടര്‍ ക്രിസ്‌റ്റൈന്‍ ഡുഡ്ഗ്യണ്‍ പറയുന്നു. ഇവ സാധാരണ മനുഷ്യരെ ആക്രമിക്കാറില്ല. ഓക്‌സിജന്‍ താഴ്ന്ന അവസ്ഥയിലുള്ള പരിതസ്ഥിതികളില്‍ ജീവിക്കാന്‍ സാധിക്കുന്ന ഇവ പ്രധാനമായും ഇരയാക്കുന്നത് ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ പുറന്തോടുള്ള ജീവിവര്‍ഗങ്ങളെയും കക്കയും മറ്റുമാണ്. പുതിയ ഇനങ്ങളുടെ കണ്ടെത്തലോടെ നടന്നു നീങ്ങാന്‍ സാധിക്കുന്ന ഇനത്തിലുള്ള സ്രാവുകളുടെ എണ്ണം…

Read More

പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി; വരന്‍ വിനീത് മേനോന്‍

പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി; വരന്‍ വിനീത് മേനോന്‍

ഏഴു സുന്ദരരാത്രികളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പാര്‍വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. കുടുംബാഗംങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകള്‍ അതീവ ലളിതമായിരുന്നു. സെറ്റുസാരിയും സിമ്പിള്‍ ആഭരണങ്ങളും അണിഞ്ഞു സുന്ദരിയായി പാര്‍വതി തിളങ്ങി. ലാല്‍ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികളിലൂടെയാണ് പാര്‍വതി അഭിനയരംഗത്തേക്ക് വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ താരം സോഷ്യമീഡിയയില്‍ പങ്കുവച്ചിരുന്നു. ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു. Posted by PrimoPost on Saturday, January 25, 2020

Read More

ഗില്ലിന് ഇരട്ടസെഞ്ചുറി; ‘സമനില’ തെറ്റാതെ ഇന്ത്യ

ഗില്ലിന് ഇരട്ടസെഞ്ചുറി; ‘സമനില’ തെറ്റാതെ ഇന്ത്യ

ക്രൈസ്റ്റ്ചര്‍ച്ച്ന്മ ന്യൂസീലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ മൂന്നു ദിവസവും പ്രതിരോധത്തിലായിരുന്ന ഇന്ത്യ എ നാലാം ദിനം ഉയര്‍ത്തെഴുന്നേറ്റു! ഒന്നാം ഇന്നിങ്‌സില്‍ വെറും 216 റണ്‍സിന് ഓള്‍ഔട്ടായി 346 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ എ, രണ്ടാം ഇന്നിങ്‌സില്‍ വിശ്വരൂപം പൂണ്ടതോടെ മത്സരം സമനിലയില്‍. ഒരു ഇരട്ടസെഞ്ചുറിയും രണ്ട് സെഞ്ചുറികളും പിറന്ന ഇന്നിങ്‌സിനൊടുവില്‍ ഇന്ത്യ എ 101.1 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തു നില്‍ക്കെ ഇരു ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ സമനിലയ്ക്ക് കൈകൊടുത്തു. സ്‌കോര്‍: ഇന്ത്യ എ 216 & 448/3, ന്യൂസീലന്‍ഡ് എ- 562/7 ഡിക്ലയേര്‍ഡ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി സൂപ്പര്‍താരമായി വിലയിരുത്തപ്പെടുന്ന ശുഭ്മാന്‍ ഗില്ലാണ് തകര്‍പ്പന്‍ ഇരട്ടസെഞ്ചുറിയുമായി ഇന്ത്യയുടെ തിരിച്ചടിക്ക് ചുക്കാന്‍ പിടിച്ചത്. 279 പന്ത് നേരിട്ട ഗില്‍ 22 ഫോറും നാലു സിക്‌സും സഹിതം…

Read More

ആമസോണില്‍ വൗ സാലറി സെയില്‍: പകുതി വിലയ്ക്ക് സ്മാര്‍ട് ടിവികള്‍

ആമസോണില്‍ വൗ സാലറി സെയില്‍: പകുതി വിലയ്ക്ക് സ്മാര്‍ട് ടിവികള്‍

സാലറി ഡേ ആഘോഷിക്കുന്നതിനായി ആമസോണ്‍ ഒരു പുതിയ വില്‍പ്പന ആരംഭിച്ചു. ഫെബ്രുവരി 1 മുതല്‍ 3 വരെയാണ് വൗ സാലറി സെയില്‍ നടക്കുന്നത്. ലാപ്ടോപ്പ്, ഡിഎസ്എല്‍ആര്‍ ക്യാമറകള്‍, കൂടാതെ സ്മാര്‍ട് ടെലിവിഷനുകള്‍ക്കും വന്‍ ഓഫറുകളാണ് നല്‍കുന്നത്. പ്രധാന കിഴിവുകള്‍ക്കൊപ്പം ഇഎംഐ ഓപ്ഷനുകളും ഉണ്ട്. സ്മാര്‍ട് ടെലിവിഷനുകള്‍ ദിവസം തോറും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന സ്മാര്‍ട് ടിവികള്‍ വിപണിയില്‍ ഉണ്ടെങ്കിലും അവയില്‍ ചിലത് മാത്രമേ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഒഎസ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കുന്നുള്ളൂ. നിങ്ങളുടെ ബജറ്റിന് അനുയോജ്യമായ ഒരു ആന്‍ഡ്രോയിഡ് ടിവി ആമസോണില്‍ നിന്നു വാങ്ങാം. ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു. Posted by PrimoPost on Saturday, January 25, 2020 ആന്‍ഡ്രോയിഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന വു ബ്രാന്‍ഡിന്റെ…

Read More

ആ സിസേറിയന്‍ സെറീനയുടെ ജീവന് ഭീഷണിയായി, പക്ഷേ…; അനുഭവം പങ്കുവച്ച് താരത്തിന്റെ ഭര്‍ത്താവ്

ആ സിസേറിയന്‍ സെറീനയുടെ ജീവന് ഭീഷണിയായി, പക്ഷേ…; അനുഭവം പങ്കുവച്ച് താരത്തിന്റെ ഭര്‍ത്താവ്

വെള്ളിത്തിരയിലെയും കളിക്കളത്തിലെയും താരങ്ങളുടെ യഥാര്‍ഥ ജീവിതത്തിലെ പല വിഷമതകളും പുറംലോകം അറിയാറില്ല. മറ്റുള്ളവരെപ്പോലെ വ്യക്തിജീവിതത്തില്‍ അവരും പല പ്രതിസന്ധികളിലൂടെയും കടന്നു പോകാറുണ്ട്. അത്തരത്തില്‍ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഇതിഹാസ ടെന്നിസ് താരം സെറീന വില്യംസിന്റെ ഭര്‍ത്താവ് അലക്‌സിസ് ഒഹാനിയന്‍. സെപ്റ്റംബര്‍ 2017 ലാണ് സെറീനയ്ക്കും അലക്‌സിസിനും പെണ്‍കുഞ്ഞു പിറന്നത്. എമര്‍ജന്‍സി സിസേറിയന്‍ വഴിയായിരുന്നു സെറീന കുഞ്ഞിനു ജന്മം നല്‍കിയത്. എന്നാല്‍ സര്‍ജറിയെ തുടര്‍ന്നുണ്ടായ സങ്കീര്‍ണതകള്‍ മൂലം സെറീനയുടെ ജീവന്‍പോലും അപകടത്തിലായി എന്ന് ഭര്‍ത്താവ് പറയുന്നു. ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു. Posted by PrimoPost on Saturday, January 25, 2020 റെഡിറ്റ് കോ ഫൗണ്ടര്‍ കൂടിയായ അലെക്‌സിസ് ഗാര്‍ഡിയന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ…

Read More

അമ്മയെ കൊണ്ടുവന്നു, ഭാഗ്യവും കൂടെപ്പോന്നു; ലഭിച്ചത് കാറും കൈനിറയെ പണവും

അമ്മയെ കൊണ്ടുവന്നു, ഭാഗ്യവും കൂടെപ്പോന്നു; ലഭിച്ചത് കാറും കൈനിറയെ പണവും

വയോധികയായ മാതാവ് തന്റെ ജീവിതം മാറ്റിമറിച്ച അനുഭവമാണ് ഇബ്രാഹിം തലീലെന്ന ലബനീസ് എന്‍ജിനിയര്‍ക്കുള്ളത്. ലബനനില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അമ്മയെ ഒപ്പം കൊണ്ടുവന്നപ്പോള്‍ ലഭിച്ചത് കാറും കൈനിറയെ പണവുമാണ്. ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ സമയമായിരുന്നതിനാല്‍ ഇബ്രാഹിമിന്റെ മാതാവ് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്‍ഫിനിറ്റി മെഗാ റാഫിള്‍ ടിക്കറ്റ് വാങ്ങി മകനു സമ്മാനിക്കുകയായിരുന്നു. ഇന്‍ഫിനിറ്റി ക്യുഎക്‌സ്50 കാറും നാല്പതു ലക്ഷം രൂപയും ആ ടിക്കറ്റിനു ലഭിച്ചു. കുട്ടികളുടെ പഠനക്കാര്യവും ഭാവിയും സുരക്ഷിതമായ സന്തോഷത്തിലാണ് ഇബ്രാഹിം. പണം കുട്ടികളുടെ പേരില്‍ നിക്ഷേപിച്ചെന്നും കാര്‍ സ്വന്തമായി ഓടിച്ചു നടക്കാന്‍ തീരുമാനിച്ചെന്നും അറിയിച്ച ഇബ്രാഹിം മറ്റൊന്നു കൂടി പറഞ്ഞു. ഇനി അമ്മയെക്കൊണ്ടു തന്നെ സാധനങ്ങളെല്ലാം വാങ്ങിക്കാം, ഡിഎസ്എഫല്ലേ സമ്മാനം ഇനിയും അടിച്ചാലോ.

Read More

‘എന്റെ സുരക്ഷിതത്വം നോക്കിയാണ് ധരിക്കുന്നത്’, അമിത ഗ്ലാമര്‍ വേഷത്തെ പറ്റി പ്രിയങ്ക

‘എന്റെ സുരക്ഷിതത്വം നോക്കിയാണ് ധരിക്കുന്നത്’, അമിത ഗ്ലാമര്‍ വേഷത്തെ പറ്റി പ്രിയങ്ക

ഗ്രാമി പുരസ്‌കാര നിശയിലെ റെഡ് കാര്‍പ്പെറ്റില്‍ എത്തിയ പ്രിയങ്കയുടെ വസ്ത്രധാരണം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. അമിത ഗ്ലാമര്‍ ലുക്കിള്ള വസ്ത്രധാരണത്തില്‍ പ്രിയങ്കയ്ക്ക് വലിയ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഇപ്പോള്‍ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് പ്രിയങ്ക. പൊക്കിള്‍ വരെ എത്തുന്ന കഴുത്തിറക്കമുള്ള ഗൗണായിരുന്നു പ്രിയങ്ക ധരിച്ചത്. ആരാധകര്‍ പ്രിയങ്കയുടെ വസ്ത്രധാരണത്തെ പ്രകീര്‍ത്തിച്ചപ്പോള്‍ ഇത്തരം വസ്ത്രങ്ങള്‍ ഒട്ടും സുരക്ഷിതമല്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു. എന്നാല്‍ തനിക്ക് അനുയോജ്യമായ രീതിയില്‍ തന്നെയാണ് വസ്ത്രം ധരിച്ചതെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ‘വിമര്‍ശകര്‍ ചിന്തിക്കുുന്നത് എനിക്ക് ഈ വസ്ത്രം ചേരുന്നില്ല എന്നാണ്. എന്നാല്‍, ഞാന്‍ ഈ വസ്ത്രത്തില്‍ വളരെ സുരക്ഷിതയായിരുന്നു. ഈ വസ്ത്രം വളരെ അനുയോജ്യമായി തോന്നി. യാതൊരു ബുദ്ധിമുട്ടും എനിക്ക് തോന്നിയില്ല. എന്തു വസ്ത്രം ധരിച്ചാലും എനിക്ക് ആത്മവിശ്വാസത്തില്‍ കുറവൊന്നും അനുഭവപ്പെടാറില്ല. ഈ വസ്ത്രവും അങ്ങനെ തന്നെയാണ്.’- പ്രിയങ്ക…

Read More

‘ഭാവങ്ങള്‍ വരുന്നത് ഇങ്ങനെ, പുളു നിര്‍ത്തണമെന്ന് പരിഹാസം’; അശ്വതിയുടെ മറുപടി

‘ഭാവങ്ങള്‍ വരുന്നത് ഇങ്ങനെ, പുളു നിര്‍ത്തണമെന്ന് പരിഹാസം’; അശ്വതിയുടെ മറുപടി

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. രസകരമായ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് സമൂഹമാധ്യമങ്ങളിലും അശ്വതി സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങള്‍ക്കു താഴെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കാനും അശ്വതി ശ്രമിക്കാറുണ്ട്. സന്തോഷവും സ്‌നേഹവുമൊക്കെ പങ്കുവയക്കുന്ന കമന്റുകളാണ് കൂടുതലെങ്കിലും പരിഹസിക്കാനും പ്രകോപിപ്പിക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുന്നവരും ഉണ്ട്. ഇതിന് മാന്യവും ശക്തവുമായി മറുപടി നല്‍കാനും അശ്വതി ശ്രദ്ധിക്കാറുണ്ട്. ഭര്‍ത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രത്തിനു താഴെയാണ് ഒരാള്‍ പരിഹാസവുമായി എത്തിയത്. ശ്രീകാന്തിനൊപ്പമുള്ള രണ്ടു ചിത്രങ്ങളാണ് അശ്വതി പങ്കുവച്ചത്. രണ്ടിലും അശ്വതി ചിരിച്ച് നില്‍ക്കുന്നു. പക്ഷേ, ശ്രീകാന്തിന്റെ ഭാവങ്ങള്‍ വ്യത്യസ്തം. തനിക്ക് വിവിധ ഭാവങ്ങള്‍ വരുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എന്നു ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു. പറയുന്നതെല്ലാം പുളുവാണല്ലോ, താന്‍ ആരുവാ എന്നെല്ലാമായിരുന്നു ഒരാളുടെ കമന്റ്. ‘ഒരു വഴിപോക്കനാണ്, മാപ്പാക്കണം’ എന്നായിരുന്നു അശ്വതിയുടെ ആദ്യ മറുപടി. ‘പുളു നിര്‍ത്തൂ’ എന്ന് അയാള്‍…

Read More

ലൈക്‌സിന് വേണ്ടി കാമുകിയെ കൊന്നു, ആത്മാവുമായി സംസാരിച്ചു’! ടെക് ലോകം പോകുന്നത് എങ്ങോട്ട്?

ലൈക്‌സിന് വേണ്ടി കാമുകിയെ കൊന്നു, ആത്മാവുമായി സംസാരിച്ചു’! ടെക് ലോകം പോകുന്നത് എങ്ങോട്ട്?

ജെയ്സണ്‍ എത്യറിനെ പോലെയുള്ള യുട്യൂബര്‍മാര്‍ ഇപ്പോഴും കേരളത്തില്‍ എത്തിയിട്ടില്ല എന്നതു തന്നെ ഇവിടെ ‘യാഥാര്‍ഥ്യബോധം’ പൂര്‍ണ്ണമായി വെടിഞ്ഞിട്ടില്ല എന്നതിനു തെളിവാണ്. യുട്യൂബര്‍മാര്‍ക്കും ടിക്ടോക്കര്‍മാര്‍ക്കും വേണ്ടത് സബ്സ്‌ക്രൈബര്‍മാരെയും ലൈക്സും ആണ്. അതിനായി അവര്‍ എന്തും ചെയ്യും. അത്തരക്കാര്‍ക്ക് ഇപ്പോഴും കേരളത്തിലും മറ്റും സ്വീകാര്യത ലഭിക്കില്ല. എന്നാല്‍, അതല്ല ഓസ്ട്രേലിയയിലെ സ്ഥിതി എന്നതിന് ജെയ്സണിന്റെ കാര്യം മാത്രം എടുത്താല്‍ മതി. ഐംജേസ്റ്റേഷന്‍ (ImJayStation) എന്നാണ് ഈ 29 കാരന്‍ യുട്യൂബില്‍ അറിയപ്പെടുന്നത്. പ്രശസ്തനാണെന്നു പറഞ്ഞാല്‍ പോര, 54 ലക്ഷം ഫോളോവര്‍മാര്‍ ഉള്ളയാളാണ് എന്നു കൂടെ പറയണം. വെളുപ്പിന് 3 മണിക്ക് ഒഴിഞ്ഞ സ്ഥലങ്ങളിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടങ്ങളില്‍ നിന്ന് വ്ളോഗ് ചെയ്യുക എന്നതാണ് കക്ഷിയുടെ ഇഷ്ടവിനോദം തന്നെ. എന്നാല്‍, കഴിഞ്ഞയാഴ്ച അദ്ദേഹം ഒരു വിഡിയോ പോസ്റ്റ് ചെയ്തു. തന്റെ കാമുകിയായ അലക്സിയ മറാനോയെ മദ്യപിച്ച ഡ്രൈവര്‍ കൊന്നു എന്നതാണ് അദ്ദേഹത്തിന്റെ വിഡിയോ….

Read More