കൂടത്തായി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്, സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം

കൂടത്തായി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്, സിലിയുടെ മൃതദേഹത്തില്‍ സയനൈഡിന്റെ അംശം

കോഴിക്കോട്: കൂടത്തായി കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി സിലിയുടെ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം. സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് ഉണ്ടെന്ന് കോഴിക്കോട് റീജ്യണല്‍ ഫോറന്‍സിക് ലാബാണ് റിപ്പോര്‍ട്ട് നല്‍കിയത്. കൂടത്തായി കൊലപാതക പരമ്പരയില്‍, ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകള്‍ തുറന്ന് പരിശോധിച്ചിരുന്നു. ഇതില്‍ സിലിയുടെ മൃതദേഹത്തില്‍ നിന്നാണ് സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതാദ്യമായാണ് മൃതദേഹ അവശിഷ്ടത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. കേസന്വേഷണത്തില്‍ ഈ കണ്ടെത്തല്‍ നിര്‍ണ്ണായകമാകും. ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു. Posted by PrimoPost on Saturday, January 25, 2020 അതേസമയം സിലിയുടെ മകള്‍ ഒന്നര വയസുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം…

Read More

എനിക്കേറ്റവും പ്രിയപ്പെട്ട ചിരി: പ്രിയങ്കയുടെ പ്രണയ രസതന്ത്രം പങ്കുവച്ച് നിക്

എനിക്കേറ്റവും പ്രിയപ്പെട്ട ചിരി: പ്രിയങ്കയുടെ പ്രണയ രസതന്ത്രം പങ്കുവച്ച് നിക്

ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക് ജോനാസും. ഇപ്പോള്‍ അതിമനോഹരമായൊരു പ്രണയചിത്രം പങ്കുവച്ച് ഭാര്യയോട് തനിക്കുള്ള തീവ്രമായ സ്‌നേഹം പറയുകയാണ് നിക് ജോനാസ്. സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്ര സ്വിറ്റ്‌സര്‍ ലാന്റിലേക്കു പോയതിനു തൊട്ടു പിന്നാലെയായിരുന്നു മനോഹരമായ പ്രണയചിത്രം പങ്കുവച്ചു കൊണ്ടുള്ള നിക് ജോനാസിന്റെ പോസ്റ്റ്. ‘എനിക്കേറ്റവും പ്രിയപ്പെട്ട ചിരി’ എന്ന കുറിപ്പോടെയാണ് നിക് ഫോട്ടോ പങ്കുവച്ചത്. ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും സന്തോഷപൂർവം അറിയിക്കുന്നു. Posted by PrimoPost on Saturday, January 25, 2020 നിക് ജോനാസ് ചിത്രം പങ്കുവച്ചതോടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പ്രിയങ്കയുടെ അസാന്നിധ്യം നിക്കിനെ ദുഃഖിതനാക്കുന്നു എന്നാണ് ആരാധകരുടെ തമാശരൂപേണയുള്ള കമന്റുകള്‍. ‘ക്യൂട്ടസ്റ്റ് കപ്പിള്‍’…

Read More

നിങ്ങളൊരു മോശം ഡ്രൈവറാണോ ?

നിങ്ങളൊരു മോശം ഡ്രൈവറാണോ ?

നടുറോഡിലുടെ മന്ദം മന്ദം നീങ്ങുന്ന ഓട്ടോറിക്ഷ, നാലുവരിപാതയിലെ സ്പീഡ് ട്രാക്കിലൂടെ പതിയെപ്പോകുന്ന ലോറി, വാഹനങ്ങളുടെ ഇടയിലൂടെ ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്ന ബൈക്കുകള്‍, റോഡില്‍ പാര്‍ക്ക് ചെയ്തിട്ടുപോകുന്ന കാറുകള്‍. ഒരു പക്ഷേ നാം നിരന്തരം കാണുന്ന ട്രാഫിക് നിയമലംഘനങ്ങളാണ് ഇവയെല്ലാം. റോഡില്‍കൂടി വാഹനമോടിക്കാനുള്ള മറ്റുള്ളവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന നിയമ ലംഘനങ്ങള്‍. ചെറുതാണെന്ന് തോന്നാമെങ്കില്‍കൂടി ഈ ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ്. പലരും ‘നല്ല ട്രാഫിക് സംസ്‌കാരം’ പാലിക്കാത്തവരായി മാറിക്കഴിഞ്ഞു. യാത്ര ചെയ്യുന്ന ഓരോരുത്തരെയും കാത്ത് ഒരു കുടുംബം ഉണ്ട് എന്നതു വാഹനവുമായി പുറത്തിറങ്ങുന്നവര്‍ മറക്കരുത്. ഒരു മിനിറ്റിനെ ഓടി തോല്‍പിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമം ഇല്ലാതാക്കുന്നത് പല ജീവനുകളുമാണ്, പല ജീവിതങ്ങളുമാണ്. നിങ്ങളൊരു മോശം ഡ്രൈവറാണോ അതോ മികച്ച ഡ്രൈവറാണോ എന്ന് താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി തീരുമാനിക്കാം. മോശം ഡ്രൈവർ എന്നാണ് ഉത്തരമെങ്കില്‍…

Read More

ലൈംഗിക ബന്ധത്തില്‍ കോണ്ടം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു; സ്ത്രീയെ കഴുത്തറുത്തു കൊന്നു

ലൈംഗിക ബന്ധത്തില്‍ കോണ്ടം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു; സ്ത്രീയെ കഴുത്തറുത്തു കൊന്നു

സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിന്റെ പേരില്‍ ലൈംഗിക തൊഴിലാളിയായ യുവതിയെ യുവാവ് കഴുത്തറുത്തു കൊന്നു. ബെംഗളൂരു രാജാജി നഗറിലാണ് സംഭവം. പ്രതിയായ മുകുന്ദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമാണ് ഇയാള്‍ താമസിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. രാജാജി നഗറില്‍ മകനൊപ്പമായിരുന്നു യുവതിയുടെ താമസം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജനുവരി 11ന് ഉച്ചയോടെയാണ് സ്ത്രീ മെജസ്റ്റിക്കിലെ ബസ് സ്റ്റോപ്പില്‍ വച്ച് മുകുന്ദയെ സമീപിക്കുന്നത്. 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിനു തയാറാണെന്ന് യുവതി ഇയാളോടു പറഞ്ഞു. എന്നാല്‍ 1500 രൂപയ്ക്കു കരാര്‍ ഉറപ്പിച്ചു. 500 രൂപ സ്ത്രീക്ക് ഇയാള്‍ അഡ്വാന്‍സ് നല്‍കി. അതിനു ശേഷം ഇരുവരും രാജാജി നഗറിലേക്കുള്ള ബസില്‍ കയറി. രാജാജി നഗറില്‍ ബസ് ഇറങ്ങിയ ഇരുവരും ഒരു ഓട്ടോ വിളിച്ച് ഇവരുടെ വീട്ടിലേക്ക് പോകുകയായിരുന്നു….

Read More

ഇന്ന് ഒന്നാം വിവാഹവാര്‍ഷികം, ഒപ്പം നിന്നവര്‍ക്ക് നന്ദി: ആദിത്യന്‍ ജയന്‍

ഇന്ന് ഒന്നാം വിവാഹവാര്‍ഷികം, ഒപ്പം നിന്നവര്‍ക്ക് നന്ദി: ആദിത്യന്‍ ജയന്‍

ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷം പങ്കുവച്ച് സീരിയല്‍ താരം ആദിത്യന്‍ ജയന്‍. ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മനോഹരമായ നിമിഷങ്ങളാണ് ഈ ഒരു വര്‍ഷം ഉണ്ടായത്. ഇതിനിടയില്‍ ഒരു കുഞ്ഞഥിതി ജീവിതത്തിലേക്കു വന്നു. ഈശ്വരനോടും കൂടെ നിന്ന സുഹൃത്തുക്കളോടും പ്രാര്‍ഥിച്ചവരോടും നന്ദിയുണ്ടെന്നും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പില്‍ ആദിത്യന്‍ വ്യക്തമാക്കി. ‘അവര്‍ എന്റെ മരണം ഉള്‍പ്പടെ ആഗ്രഹിക്കുന്നു’ ; വികാരനിര്‍ഭരനായി ആദിത്യന്‍ ജയന്‍ ‘അവര്‍ എന്റെ മരണം ഉള്‍പ്പടെ ആഗ്രഹിക്കുന്നു’ ; വികാരനിര്‍ഭരനായി ആദിത്യന്‍ ജയന്‍ 2019 ജനുവരി 25ന് കൊല്ലം കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തിലായിരുന്നു സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്‍ ജയന്റെയും വിവാഹം. നിരവധി വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഈ വിവാഹത്തെത്തുടര്‍ന്ന് ഉണ്ടായിരുന്നു. ആദിത്യന്റെ കുറിപ്പ് വായിക്കാം; ”ഇന്നു 25.1.2020” ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു ജീവിതം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു ആദ്യമായി ഈശ്വരനോട് നന്ദി. ഒരു…

Read More

ഇടിക്കൂട്ടില്‍നിന്നു വിരമിച്ച ബെല്ല സഹോദരിമാർ; റെസ്‍ലിങ് നൽകിയ ആരോഗ്യപ്രശ്നങ്ങളും ജീവിതവും പറയുന്നു

ഇടിക്കൂട്ടില്‍നിന്നു വിരമിച്ച ബെല്ല സഹോദരിമാർ; റെസ്‍ലിങ് നൽകിയ ആരോഗ്യപ്രശ്നങ്ങളും ജീവിതവും പറയുന്നു

ഗുസ്തിതാരങ്ങളായ ബ്രി ബെല്ലയെയും നിക്കി ബെല്ലയെയും അറിയാത്തവര്‍ ചുരുക്കം. 12 വര്‍ഷത്തോളം ഡബ്ല്യുഡബ്ല്യുഇ താരങ്ങളായിരുന്ന ഈ ഇരട്ടകൾ കഴിഞ്ഞ മാര്‍ച്ചിലാണ് ഇടിക്കൂട്ടില്‍നിന്നു വിരമിച്ചത്. ഗുസ്തിയില്‍ തുടരാന്‍ ശരീരം അനുവദിക്കാത്തതിനാലാണ് വിരമിക്കൽ എന്നായിരുന്നു ഇരുവരും പറഞ്ഞതും. ഇപ്പോള്‍ ബിസിനസില്‍ ശ്രദ്ധിക്കുന്ന ഈ മുപ്പത്താറുകാരികൾ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഒരു മാധ്യമത്തിനു മുന്നില്‍ തുറന്നു പറഞ്ഞിരിക്കുകയാണ്. സോക്കര്‍ താരങ്ങളായിരുന്ന തങ്ങള്‍ കലിഫോര്‍ണിയയിലെ ഹൈസ്കൂള്‍ പഠനത്തിനു ശേഷമാണ് റെസ്‌ലിങ്ങിലേക്ക് വന്നതെന്ന് നിക്കിയും ബ്രിയും പറയുന്നു. ആദ്യ കാലത്ത് ഇത് ഏറെ കഠിനമായിരുന്നു. ദിവസവും ശരീരത്തിൽ കടുത്ത വേദനയാവും. രാത്രിയിൽ ഐസ് പായ്ക്ക് ഇട്ട ശേഷം അതിലായിരുന്നു കിടന്നിരുന്നത്. അത്ര ശാരീരികാധ്വാനം ആവശ്യമായ കായികഇനമായിരുന്നു റെസ്‌ലിങ്. പലപ്പോഴും ആളുകളില്‍നിന്നു ക്രൂരമായ കമന്റുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് ചിലപ്പോഴെങ്കിലും ആത്മവിശ്വാസം കെടുത്തിക്കളഞ്ഞിട്ടുണ്ടെന്നു നിക്കിയും ബ്രിയും പറയുന്നു. നിക്കിയുടെ പ്ലസ് പോയിന്റ്‌ ആകും തന്റെ വീക്ക്നസ് എന്നു…

Read More

ലൈംഗികതല്‍പര്യം കുറയുന്നുണ്ടോ? കാരണം ഇതാകാം

ലൈംഗികതല്‍പര്യം കുറയുന്നുണ്ടോ? കാരണം ഇതാകാം

ലൈംഗികബന്ധത്തില്‍ താല്‍പര്യം നഷ്ടമായെന്നു തോന്നുന്നുണ്ടോ ? വെറുതെ ഒരു ചടങ്ങു കഴിക്കലായി മാത്രം സെക്‌സിനെ കണ്ടിട്ട് കാര്യമില്ല. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും ആസ്വദിക്കാന്‍ സാധിച്ചാല്‍ മാത്രമേ സെക്‌സില്‍ ആനന്ദം കണ്ടെത്താന്‍ സാധിക്കൂ. ഓരോരുത്തരുടെയും പ്രതീക്ഷയുടെയും ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണു സംതൃപ്തി ലഭിക്കുന്നത്. എന്നാല്‍ ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്ന ചില സംഗതികളുണ്ട്. ക്ഷീണം – വ്യായാമക്കുറവും ഭക്ഷണശീലങ്ങളും തന്നെയാണ് ക്ഷീണത്തിനു പ്രധാന കാരണം. ഉറക്കക്കുറവും ക്ഷീണം കൂട്ടും. സ്ട്രെസ് – അമിത സ്ട്രെസ് നിങ്ങളുടെ സെക്‌സ് ലൈഫിനെയും ബാധിക്കും. സ്ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കാന്‍ സ്ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും. ഓൺലൈൻ മാധ്യമ രംഗത്ത് പുതുതായി ആരംഭിക്കുന്ന വെബ് ചാനൽ ആണ്. പേജ് ലൈക്ക് ചെയ്ത് പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ചാനൽ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കുന്ന വിവരവും…

Read More

വീട്ടില്‍ ഐശ്വര്യത്തിനു മണിപ്ലാന്റ്; തെറ്റായി വച്ചാല്‍ അപകടം

വീട്ടില്‍ ഐശ്വര്യത്തിനു മണിപ്ലാന്റ്; തെറ്റായി വച്ചാല്‍ അപകടം

ജീവിതത്തിലെ പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ ഒരല്‍പം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്. വാസ്തു-ഫെങ്ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്. അതിനാല്‍ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാന്റ് വയ്ക്കുന്നത് ഉത്തമമാണ്. എന്നാല്‍ ഫെങ്ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടില്‍ വെറുതേ വളര്‍ത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. ഇവ കൃത്യമായി ചെയ്താല്‍ മാത്രമേ ഗുണമുണ്ടാകൂ. വീടിനുള്ളില്‍ കൃത്യമായ സ്ഥാനത്ത് ക്രമീകരിക്കുകയാണെങ്കില്‍ മണി പ്ലാന്റ് ഭാഗ്യം കൊണ്ടുവരുമെന്ന് ഫെങ്ങ്ഷുയിയും പറയുന്നു. എന്നാല്‍ സ്ഥാനം തെറ്റിച്ചാല്‍ ഫലം വിപരീതമാകും. മണി പ്ലാന്റിന്റെ സ്ഥാനം – സ്ഥാനം നോക്കി വേണം മണിപ്ലാന്റ് നടാന്‍. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്കുഭാഗത്തായാണ് വയ്ക്കേണ്ടത്. ഈ ഭാഗത്താണ് ധനം കൊണ്ടുവരുമെന്നു കരുതപ്പെടുന്ന വീനസിന്റെ വാസസ്ഥലമാണ്. ഗണപതിയുടെ വാസസ്ഥാനവും ഇതാണെന്നാണു കരുതപ്പെടുന്നത്. അതുപോലെ, വടക്കുകിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണിപ്ലാന്റ് നടരുതെന്നും ഫെങ്ഷുയി…

Read More

കൂടത്തായി! സിനിമാറ്റിക് ക്രൈം ത്രില്ലര്‍ പരമ്പര; വന്‍ വ്യൂവര്‍ഷിപ്പുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്ന് റിക്കാര്‍ഡ് റേറ്റിംഗ്

കൂടത്തായി! സിനിമാറ്റിക് ക്രൈം ത്രില്ലര്‍ പരമ്പര; വന്‍ വ്യൂവര്‍ഷിപ്പുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്ന് റിക്കാര്‍ഡ് റേറ്റിംഗ്

കേരള മനസാക്ഷിയെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക പരന്പര. ഈ വിഷയത്തെ ആസ്പദമാക്കി ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്തിരുന്ന സിനിമാറ്റിക് ക്രൈം ത്രില്ലര്‍ പരമ്പരയായിരുന്നു കൂടത്തായി- ഗെയിം ഓഫ് ഡെത്ത് എന്നത്. ഇതിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്നു കേരളാ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് പരമ്പരയുടെ സംപ്രേക്ഷണം തടഞ്ഞിരിക്കുകയാണ്. ജനുവരി 13നു സംപ്രേഷണം ആരംഭിച്ച പരമ്പര ഫ്‌ളവേഴ്‌സ് മൂവി ഇന്റര്‍നാഷണലിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്. ചാനല്‍ തലവന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ തന്നെയാണ് ഇതിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ബാര്‍ക് റേറ്റിംഗില്‍ ഈ വര്‍ഷത്തെ രണ്ടാം വാര റേറ്റിംഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ആദ്യ ദിവസം 5.30 പോയിന്റ് നേടയിട്ടുണ്ട് ഈ പരമ്പര. അഞ്ചു ദിവസത്തെ ആവറേജ് റേറ്റിംഗ് 4.42വില്‍ എത്തിയത് ചാനലിന്റെ റിക്കാര്‍ഡാണ്. ഫ്‌ളവേഴ്‌സ് ടിവിയില്‍ തന്നെ വന്‍ വ്യൂവര്‍ഷിപ്പുള്ള മ്യൂസിക്കല്‍ റിയാലിറ്റി ഷോ ടോപ്പ് സിംഗറിനേയും മറികടന്നാണ്…

Read More

കൊറോണ: കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും; 11 പേര്‍ നിരീക്ഷണത്തില്‍

കൊറോണ: കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും; 11 പേര്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം നാളെ കൊച്ചിയിലെത്തും. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും. വിമാനത്താവള പരിസരത്തെ ആശുപത്രികള്‍ സന്ദര്‍ശിക്കും. ഈ മാസം ഒന്നിനുശേഷം ചൈനയില്‍ നിന്നെത്തിയവര്‍ സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യണം. ഇന്ത്യയില്‍ ആകെ 11 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി. ചികിത്സയിലുള്ള 1300 പേരില്‍ 237 പേരുടെ നില അതീവ ഗുരുതരമാണ്. ലോകത്താകെ ആശങ്ക പടര്‍ത്തി ഫ്രാന്‍സ്, യുഎസ്, ഓസ്‌ട്രേലിയ, നേപ്പാള്‍, ജപ്പാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ പത്തുപേര്‍ ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. മുന്‍കരുതല്‍ നടപടികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനെ വിളിച്ചുവരുത്തി. മരിച്ചവരുടെ എണ്ണം 41 ആയതോടെ 13 നഗരങ്ങള്‍ അടയ്ക്കാന്‍ ചൈന തീരുമാനിച്ചു. 39 പേര്‍ മരിച്ച ഹൂബൈ…

Read More