1 ജിബി ഡേറ്റയ്ക്ക് 1 രൂപ! റിലയന്‍സ് ജിയോയേക്കാള്‍ കുറഞ്ഞ നിരക്കുമായി മറ്റൊരു കമ്പനി

1 ജിബി ഡേറ്റയ്ക്ക് 1 രൂപ! റിലയന്‍സ് ജിയോയേക്കാള്‍ കുറഞ്ഞ നിരക്കുമായി മറ്റൊരു കമ്പനി

അപ്രതീക്ഷിതമായി ഇന്ത്യക്കാരുടെ ഡേറ്റാ ദാഹം പരിഹരിച്ച കമ്പനിയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. മറ്റു കമ്പനികള്‍ 1 ജിബി ഡേറ്റയ്ക്ക് 269 രൂപയും മറ്റും വാങ്ങിക്കൊണ്ടിരുന്ന കാലത്താണ് ആദ്യകാലത്ത് ഡേറ്റ ഫ്രീ ആയി നല്‍കി ജിയോ രംഗത്തെത്തുന്നത്. ജിയോയുടെ എതിരാളികളില്‍ പലതും 2ജിയുടെ ഒച്ചിഴയുന്ന വേഗത്തിലുളള ഡേറ്റയ്ക്കാണ് ഈ 269 രൂപ ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍, ജിയോ എത്തിയതോടെ ചെറിയ കമ്പനികള്‍ പലതും പൂട്ടി. എതിരാളികളില്‍ 2ജി സ്പീഡുമായി നടന്നിരുന്നവര്‍ തുറന്നു കാണിക്കപ്പെട്ടു. ഇന്ത്യന്‍ മൊബൈല്‍ സേവനദാതാക്കളിലെ പ്രമുഖര്‍ക്കു പോലും അടിതെറ്റി. ഡേറ്റയ്ക്ക് ഒച്ചിഴയല്‍ സ്പീഡ് നല്‍കി പൈസ ഈടാക്കിയിരുന്നവരുടെ പതനം ശരാശരി ഉപയോക്താവ് 4ജി ഡേറ്റാ സ്പീഡില്‍ കണ്ടാസ്വദിച്ചു. എന്നാല്‍, പുറത്തു വരുന്ന വാര്‍ത്തകള്‍ പറയുന്നത് ജിയോയേക്കാള്‍ 360 ശതമാനം കുറവു വിലയ്ക്ക് ഡേറ്റാ നല്‍കാന്‍ മറ്റൊരു കമ്പനി ബെംഗളൂരുവില്‍ നിന്നു വരുന്നു എന്നാണ്. വൈഫൈ…

Read More

‘പച്ചമാങ്ങ’യിലെ വസ്ത്രധാരണം അതിരുകടന്നോ?; മറുപടിയുമായി നടി സോന ഹെയ്ഡന്‍

‘പച്ചമാങ്ങ’യിലെ വസ്ത്രധാരണം അതിരുകടന്നോ?; മറുപടിയുമായി നടി സോന ഹെയ്ഡന്‍

പച്ചമാങ്ങ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ചിത്രത്തിലെ നായിക സോന ഹെയ്ഡന്‍. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായതോടെയാണ് നടിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉയര്‍ന്നത്. സിനിമയിലെ സോനയുടെ വസ്ത്രധാരണ രീതിയായിരുന്നു ആളുകളെ ചൊടിപ്പിച്ചത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ചെയ്തതെന്നും കഥാപാത്രത്തെക്കുറിച്ച് തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും സോന പറയുന്നു. ‘വളരെ മനോഹരമായ ഒരു ചിത്രമാണ് പച്ചമാങ്ങ. വൈകാരികമായ ഒരുപാട് രംഗങ്ങള്‍ നിറഞ്ഞ ചിത്രം ബാലു മഹേന്ദ്ര സാറിന്റെ ശൈലിയെ അനുസ്മരിപ്പിക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. എന്റെ കഥാപാത്രത്തിന്റെ, വേഷത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തെ വിലയിരുത്തരുത്. ഞാന്‍ ഒരു ഗ്ലാമസറസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന മുന്‍ധാരണയോടു കൂടിയാണ് പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. ഒരു കാലഘട്ടത്തിലെ കേരളത്തിലെ സ്ത്രീകളുടെ വസത്രധാരണത്തെ അതേ പടി പകര്‍ത്തുകയാണ് ഞാന്‍ ചെയ്തിരിക്കുന്നത്. സഭ്യതയുടെ പരിധി ലംഘിച്ചിട്ടില്ല.’- സോന വ്യക്തമാക്കി. തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ…

Read More

കടലിനു നടുവില്‍ വെള്ളത്തില്‍ ഊഞ്ഞാല്‍ കെട്ടിയാടി താരം!

കടലിനു നടുവില്‍ വെള്ളത്തില്‍ ഊഞ്ഞാല്‍ കെട്ടിയാടി താരം!

മാലദ്വീപില്‍ വെക്കേഷന്‍ ദിനങ്ങള്‍ അടിപൊളിയാക്കി ബോളിവുഡ് താരം പരിണീതി ചോപ്ര. കടലിനു നടുവില്‍ ഹാമോക്ക് കെട്ടി അതിലിരിക്കുന്ന താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്! ഗുസ്സിയുടെ സ്വിം സ്യൂട്ടും കറുത്ത റൗണ്ട് സണ്‍ഗ്ലാസുമണിഞ്ഞ് നീല ജലപ്പരപ്പിനു മുകളില്‍ ഇരിക്കുന്ന താരത്തിന്റെ ചിത്രത്തിന് കീഴെ ‘ഹോട്ട്’ എന്നാണ് ഭൂരിപക്ഷം ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്. കടല്‍ത്തീരത്ത് കറുത്ത ഫ്രോക്കും ഹാറ്റുമായി കിടക്കുന്ന മറ്റൊരു ചിത്രവും പരിണീതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘കുറച്ചു കടല്‍ തന്നാല്‍ ഞാന്‍ ഹാപ്പിയായി’ എന്നാണ് താരം പറയുന്നത്. റിസോര്‍ട്ടിന്റെ വാടക കേട്ടാല്‍ ഞെട്ടും! മാലദ്വീപിലെ ഗിലി ലങ്കന്‍ഫുഷി എന്ന റിസോര്‍ട്ടിലാണ് താരത്തിന്റെ താമസം. ഇവിടത്തെ നമ്പര്‍ വണ്‍ റിസോര്‍ട്ടും ലോകത്തിലെ അഞ്ചു മികച്ചവയില്‍ ഒന്നായി ട്രാവല്‍ വെബ്‌സൈറ്റുകള്‍ തെരഞ്ഞെടുത്ത ഹോട്ടലുമാണിത്. അതിഥികളായി വരൂ, കൂട്ടുകാരും കുടുംബവുമായി മാറി തിരിച്ചു പോകാം എന്നാണ് റിസോര്‍ട്ട് തങ്ങളുടെ ഇന്‍സ്റ്റഗ്രാം…

Read More

‘നയന്‍താരയ്ക്കു പേരിട്ട ഞാന്‍ സംപൂര്‍ണ പരാജിതനായി വീട്ടില്‍’; കുറിപ്പ്

‘നയന്‍താരയ്ക്കു പേരിട്ട ഞാന്‍ സംപൂര്‍ണ പരാജിതനായി വീട്ടില്‍’; കുറിപ്പ്

തെന്നിന്ത്യന്‍ സൂപ്പര്‍നായിക നയന്‍താരയുടെ യഥാര്‍ഥനാമം ഡയാന മറിയം കുര്യന്‍ എന്നാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരേ എന്ന ചിത്രത്തിലൂടെയായിരുന്നു നയന്‍താര സിനിമയിലെത്തിയത്. സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതിന് തൊട്ടുമുന്‍പ് ഡയാന മറിയം കുര്യന്‍ നയന്‍താരയായി. നടിക്ക് ആ പേര് കിട്ടിയ കഥ പറയുകയാണ് എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി.ആര്‍. ജോണ്‍ ഡിറ്റോ പി.ആറിന്റെ കുറിപ്പ് വായിക്കാം 2003.. തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ. സാജന്‍ സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഒരുദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ….

Read More

വീട്ടിലൊരുക്കാം മിനി ജിം; കുറഞ്ഞ ചെലവില്‍; ഇതാണ് വേണ്ട കാര്യങ്ങള്‍

വീട്ടിലൊരുക്കാം മിനി ജിം; കുറഞ്ഞ ചെലവില്‍; ഇതാണ് വേണ്ട കാര്യങ്ങള്‍

കനത്ത ഫീസും കൊടുത്ത് ഫിറ്റ്നസ് സെന്ററില്‍ പോയി കഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ സിക്‌സ് പാക്കും ഫിറ്റ് ബോഡിയും കിട്ടുകയുള്ളൂ എന്നുകരുതേണ്ട. വീട്ടില്‍ തന്നെ ഒരു ജിംനേഷ്യം ഒരുക്കിയാല്‍ പോരെ, അതും കുറഞ്ഞ ചിലവില്‍. ഹോം ജിം എന്ന ആശയത്തിന് നമ്മുടെ നാട്ടിലും പ്രചാരമേറി വരികയാണ്. വീടൊരുക്കുമ്പോള്‍ വര്‍ക്ക് ഔട്ട് ചെയ്യാനൊരിടം എന്ന രീതിയില്‍ ഒരു മുറി സെറ്റ് ചെയ്യുന്നത് ഇന്ന് ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. ജിമ്മില്‍ പോയി ആയിരങ്ങള്‍ മുടക്കി ട്രെയിനറുടെ ചിട്ടകള്‍ക്കൊപ്പം വര്‍ക്ക് ഔട്ട് ചെയ്യാതെ വീട്ടില്‍ തന്നെ ഇരുന്നു ആരോഗ്യം സംരക്ഷിക്കുന്നത് നല്ലതല്ലേ എന്നാണു ഹോം ജിം കൊണ്ട് പലരും ഉദേശിക്കുന്നത്. ഇന്ന് ഓണ്‍ലൈന്‍ വഴി ജിംനേഷ്യത്തിലേക്ക് വേണ്ട ഉപകരണങ്ങള്‍ ഓഫറില്‍ വാങ്ങുന്നവര്‍ അനവധിയാണ്. സ്‌കിപ്പിങ് റോപ്പ്, ഡംബല്‍, ബാര്‍, പുഷ് അപ്പ് ബാറുകള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ട ഹോം ജിം പാക്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോള്‍…

Read More

പത്തുവയസ്സുകാരനിൽനിന്ന് ഗർഭം ധരിച്ചെന്ന് 13 കാരി; നിഷേധിച്ച് ഡോക്ടർ

പത്തുവയസ്സുകാരനിൽനിന്ന് ഗർഭം ധരിച്ചെന്ന് 13 കാരി; നിഷേധിച്ച് ഡോക്ടർ

റഷ്യയിൽ പത്തുവയസ്സുകാരനിൽനിന്ന് ഗർഭം ധരിച്ചെന്ന് അവകാശപ്പെട്ട 13 കാരിയുടെ വാദങ്ങൾ തള്ളി യൂറോളജി /ആൻഡ്രോളജി സ്പെഷലിസ്റ്റ്. പയ്യനെ പരിശോധിച്ച ഡോക്ടർ പറയുന്നത് ഗർഭമുണ്ടാവാൻ അത്യാവശ്യമായി വേണ്ട സെക്‌ഷ്വൽ ഹോർമോണുകൾ പുറപ്പെടുവിച്ചു തുടങ്ങാനുള്ള പ്രായം കുട്ടിക്ക് ആയിട്ടില്ല എന്നാണ്. അവന്റെ ലൈംഗികാവയവങ്ങൾ ഇപ്പോഴും ശൈശവദശ പിന്നിട്ടിട്ടില്ല. സൈബീരിയയിലാണ് സംഭവം. ഡോക്ടറുടെ കണ്ടെത്തൽ പുറത്തുവന്നതോടെ റഷ്യയിൽ ഇതിനെച്ചുറ്റി ചർച്ചകൾ നടക്കുന്നുണ്ട്. ഒരു വർഷം മുമ്പ് തങ്ങൾ കണ്ടുമുട്ടിയെന്നും പ്രണയത്തിലായെന്നും കുട്ടികൾ പറയുന്നു. തനിക്ക് മറ്റാരുമായും ബന്ധമില്ലെന്നും ഗർഭസ്ഥ ശിശുവിന്റെ പിതാവ് ബാലൻ തന്നെയാണെന്നും പെൺകുട്ടി ഉറപ്പിച്ചു പറയുന്നു. പയ്യൻ അതു ശരിവയ്ക്കുന്നുമുണ്ട്. ബാലന്റെ വീട്ടിൽ വച്ചാണ് തങ്ങൾ ബന്ധപ്പെട്ടതെന്നും അവർ പറയുന്നുണ്ട്. ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് പെൺകുട്ടി. പെൺകുട്ടി കള്ളം പറയുകയല്ലെന്ന് ഒരു സൈക്കോളജിസ്റ്റ് സാക്ഷ്യപ്പെടുത്തിയിരുന്നു. രണ്ടു കുട്ടികളുടെയും അച്ഛനമ്മമാരുടെ സമ്മതത്തോടെ ഒരു ടെലിവിഷൻ ഷോ വഴിയാണ് ഇരുവരുടെയും പേരുവിവരങ്ങളും…

Read More

നടി സ്‌നേഹയ്ക്ക് പെണ്‍കുഞ്ഞ്

നടി സ്‌നേഹയ്ക്ക് പെണ്‍കുഞ്ഞ്

സ്‌നേഹ-പ്രസന്ന ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്. പ്രസന്നയാണ് ട്വിറ്ററിലൂടെ ഈ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ദമ്പതികള്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്. വിഹാന് കൂട്ടായി കുഞ്ഞനുജത്തി എത്തിയെന്ന് ആരാധകര്‍ പറയുന്നു. 2015 ആഗസ്റ്റിലാണ് വിഹാന്റെ ജനനം. നിരവധി നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്‌നേഹ-പ്രസന്ന വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്‌നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ സ്നേഹ അഭിനയിച്ചു കഴിഞ്ഞു. മമ്മൂട്ടിയോടൊപ്പം നിരവധി മലയാളം ചിത്രങ്ങളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രമായ ബ്രദേര്‍സ് ഡേയിലൂടെ പ്രസന്നയും മലയാളത്തില്‍ തിളങ്ങിയിരുന്നു.

Read More

ഇരട്ട ഗര്‍ഭപാത്രവുമായി ജനിച്ച യുവതി; അദ്ഭുതകരം ഈ കുഞ്ഞിന്റെ ജനനം

ഇരട്ട ഗര്‍ഭപാത്രവുമായി ജനിച്ച യുവതി; അദ്ഭുതകരം ഈ കുഞ്ഞിന്റെ ജനനം

26 കാരി നിക്കോള ഗിന്നസിന് മറ്റു പെണ്‍കുട്ടികളില്‍നിന്നു വ്യത്യസ്തമായ ശരീരപ്രകൃതി ഉണ്ടെന്നു കണ്ടെത്തിയത് അവളുടെ പതിനഞ്ചാം വയസ്സിലാണ്. രണ്ടു ഗര്‍ഭപാത്രം ഉള്ളതാണ് നിക്കോളയുടെ പ്രശ്‌നം. ഇത് മൂലം ഗര്‍ഭം ധരിക്കാന്‍ സാധിക്കാതെ ആറുതവണ നിക്കോളയ്ക്ക് ഗര്‍ഭം അലസിയിരുന്നു. ആമാശയത്തിനും ഗര്‍ഭാശയഗളത്തിനും യോനിക്കും ഇടയിലായി ഒരു ടിഷ്യൂ വളര്‍ന്നതായിരുന്നു നിക്കോളയുടെ പ്രശ്‌നം. ഇതുമൂലം ആമാശയവും യോനിയും തമ്മില്‍ വേര്‍തിരിക്കപ്പെട്ട അവസ്ഥയായിരുന്നു. ഇതാണ് നിക്കോളയ്ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കാതിരിക്കാനുള്ള കാരണം. ബ്യൂട്ടി തെറപ്പിസ്റ്റ് ആയ നിക്കോള ഈ ടിഷ്യൂ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും അപകടസാധ്യത മുന്‍നിര്‍ത്തി പലരും വിസമ്മതിച്ചു. ഒടുവില്‍ 2018 ഒക്ടോബറില്‍ ഒരു സ്‌പെഷലിസ്റ്റ് ഡോക്ടര്‍ ആണ് ശസ്ത്രക്രിയയിലൂടെ ടിഷ്യൂ നീക്കം ചെയ്തത്. എട്ടു മാസം കഴിഞ്ഞ് നിക്കോള ഗര്‍ഭിണിയായി. ഇപ്പോള്‍ നിക്കോളയ്ക്കും പങ്കാളി ആന്റണി ലാറ്റയ്ക്കും കൂട്ടായി അവരുടെ മകന്‍ റിഗ്ഗിയുണ്ട്. ഈ ശസ്ത്രക്രിയ ചെയ്യാന്‍…

Read More

ഇന്ത്യ പകരംവീട്ടി; 204 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നു

ഇന്ത്യ പകരംവീട്ടി; 204 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്നു

വെല്ലിങ്ടന്‍: ന്യൂസീലന്‍ഡ് താരങ്ങളുടെ ‘പാവത്താന്‍ പ്രകൃതം’ കണ്ടാല്‍ അവരോടു പകരം വീട്ടാന്‍ തോന്നില്ലെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രഖ്യാപനം മറക്കാം. എതിരാളികളോടുള്ള ബഹുമാനവും പകരം വീട്ടാനില്ലെന്ന നല്ല മനസ്സും ‘ഡ്രസിങ് റൂമില്‍വച്ച്’ കളത്തിലിറങ്ങിയ ഇന്ത്യയ്ക്ക് ഓക്ലന്‍ഡ് ഈഡന്‍ പാര്‍ക്കിലെ ഒന്നാം ട്വന്റി20യില്‍ അനായാസ ജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പടുത്തുയര്‍ത്തിയ 204 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം, ആറു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലെത്തി. ശ്രേയസ് അയ്യരാണ് കളിയിലെ കേമന്‍. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. ട്വന്റി20യിലെ 10ാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ഓപ്പണര്‍ ലോകഷ് രാഹുല്‍ (27 പന്തില്‍ 56), രണ്ടാം…

Read More

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ല; കുഞ്ഞ് മുറിയില്‍ ഉണ്ടായിരുന്നു; ഒരു ഒളിച്ചോട്ടത്തിന്റെ കഥയിങ്ങനെ…

ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ കണ്ടില്ല; കുഞ്ഞ് മുറിയില്‍ ഉണ്ടായിരുന്നു; ഒരു ഒളിച്ചോട്ടത്തിന്റെ കഥയിങ്ങനെ…

കുഞ്ഞിനെ വീട്ടില്‍ തനിച്ചാക്കി കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. യുവതിയെയും കാമുകനെയും റിമാന്‍ഡ് ചെയ്തു. മുൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് പുത്തന്‍ പീടികയ്ക്കല്‍ ഷഫ്‌നാത്ത് എിവരാണ് കഥയിലെ നായികാനായകന്മാര്‍. യുവതിയുെട ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തി ഇരുവരെയും പൊക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് യുവതി കുഞ്ഞിനെ ഉറക്കികിടത്തി കാമുകനൊപ്പം പോയത്. ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തയപ്പോള്‍ ഭാര്യയെ കണ്ടില്ല, കുഞ്ഞ് മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഫ്‌നാത്ത് ബെന്‍ഷാമിനൊപ്പം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ യുവതി കാമുകനൊപ്പം പോവാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഇരുവരുടെയും പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Read More