നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍: പുതിയ രൂപത്തില്‍ ടാറ്റയുടെ ജനപ്രിയ വാഹനങ്ങള്‍

നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍: പുതിയ രൂപത്തില്‍ ടാറ്റയുടെ ജനപ്രിയ വാഹനങ്ങള്‍

ജനപ്രിയ വാഹനങ്ങളായ ടിയാഗോ, നെക്‌സോണ്‍, ടിഗോര്‍ എന്നിവയുടെ പുതിയ പതിപ്പുമായി ടാറ്റ. ബിഎസ് 6 നിരവാരത്തിലാണ് മൂന്നു വാഹനങ്ങളും വിപണിയിലെത്തിയത്. പെട്രോള്‍ എന്‍ജിന്‍ മാത്രമുള്ള ടിയാഗോയ്ക്ക് 4.60 ലക്ഷം രൂപയും ടിഗോറിന് 5.75 ലക്ഷം രൂപയുമാണ് വില. പെട്രോള്‍ ഡീസല്‍ എന്‍ജിനുള്ള നെക്‌സോണിന്റെ പെട്രോള്‍ വകഭേദത്തിന് 6.95 ലക്ഷം രൂപ മുതലും ഡീസല്‍ വകഭേദത്തിന് 8.45 ലക്ഷം രൂപ മുതലുമാണ് വില. ഹാരിയറിലൂടെ അരങ്ങേറിയ പുതിയ ഇംപാക്റ്റ് ഡിസൈന്‍ 2.0 രൂപഭംഗിയിലാണ് കാറുകള്‍ എത്തുന്നത്. നെക്‌സോണ്‍ ഇലക്ട്രിക്കിനോടാണ് പുതിയ നെക്‌സോണിന് സാമ്യമെങ്കില്‍ പ്രീമിയം ഹാച്ച്ബാക്ക് ആല്‍ട്രോസിന്റെ മുന്‍ഭാഗത്തോടാണ് ടിഗോറിനും ടിയാഗോയ്ക്കും സാമ്യം. വലുപ്പം കൂടിയ ഗ്രില്ലും വലിയ ഹെഡ്ലാംപുകളുമാണ് ഇരുകാറുകള്‍ക്കും. ടിഗോറിന്റെ ബംബറില്‍ ഫോഗ് ലാംപുകളോട് ചേര്‍ന്ന് ഡേറ്റൈം റണ്ണിങ് ലാംപുകളും നല്‍കിയിരിക്കുന്നു.കൂടുതല്‍ സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന മൂന്നു വാഹനങ്ങള്‍ക്കും നിലവിലെ മോഡലുകളെക്കാള്‍ വില കൂടുതലായിരിക്കും എന്നാണ്…

Read More

16 കാരിയുടെ കാമുകനു 15 കാരിയുടെ ഫോണ്‍ സന്ദേശം; കാമുകനെയും കൂട്ടി വീട്ടിലെത്തി തല്ലി

16 കാരിയുടെ കാമുകനു 15 കാരിയുടെ ഫോണ്‍ സന്ദേശം; കാമുകനെയും കൂട്ടി വീട്ടിലെത്തി തല്ലി

കോട്ടയം: പതിനാറുകാരിയുടെ കാമുകനു പതിനഞ്ചുകാരി മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ചു. പതിനാറുകാരി കാമുകനെയും കൂട്ടി പതിനഞ്ചുകാരിയുടെ വീട്ടിലെത്തി തല്ലി. വഴക്കിനെത്തിയ പെണ്‍കുട്ടിയെ നാട്ടുകാരും വീട്ടുകാരും തടഞ്ഞുവച്ചു. പിങ്ക് പൊലീസ് എത്തി ഇരുകൂട്ടരെയും വെസ്റ്റ് സ്റ്റേഷനിലേക്കു മാറ്റി. തല്ലു കൊണ്ട വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ കോട്ടയം നഗര പ്രാന്ത പ്രദേശത്താണു സംഭവം.പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് മൂവരും.

Read More

എന്താണ് കൊറോണ വൈറസ്: മാസ്‌ക് ധരിച്ചാല്‍ സുരക്ഷിതമോ? യാത്രയില്‍ ശ്രദ്ധിക്കേണ്ടത്

എന്താണ് കൊറോണ വൈറസ്: മാസ്‌ക് ധരിച്ചാല്‍ സുരക്ഷിതമോ? യാത്രയില്‍ ശ്രദ്ധിക്കേണ്ടത്

രണ്ടാഴ്ച മുമ്പാണ് ചൈനയില്‍ ഒരു പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് വൈറസ് ബാധ ആദ്യം ഉണ്ടായത്. യുഎസിലും ഇന്നലെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ ഈ രോഗം നാനൂറോളം പേരെ ബാധിക്കുകയും ഒന്‍പതു പേരുടെ മണത്തിന് കാരണമാകുകയും ചെയ്തു. സീഫുഡ് മാര്‍ക്കറ്റില്‍ നിന്ന് പകര്‍ന്ന വൈറസ് മൃഗങ്ങളില്‍ നിന്ന് മാത്രമേ മനുഷ്യനിലേക്കു പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതാണിത് എന്ന് കണ്ടെത്തി. ശ്വാസനാളിയെ ബാധിക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയില്‍ ഉണ്ടായ സാര്‍സ് ബാധയില്‍ 8000 പേര്‍ രോഗബാധിതരാകുകയും 774 പേര്‍ മരണമടയുകയും ചെയ്തിരുന്നു. പുതിയ വൈറസ്…

Read More

നാഗരാജാവിന്റെ കുളവും പുരാതനമായ കോട്ടകളും: വനഭംഗി തുടിക്കുന്ന ഇടം

നാഗരാജാവിന്റെ കുളവും പുരാതനമായ കോട്ടകളും: വനഭംഗി തുടിക്കുന്ന ഇടം

അരുണാചല്‍ പ്രദേശില്‍ തവാങ്ങിനും ബോംഡിലക്കുമിടയിലായി സ്ഥിതി ചെയ്യുന്ന സുന്ദരമായ പ്രദേശമാണ് ദിബാംഗ് താഴ്വര. ലോഹിത് ജില്ലയില്‍ ദിബാംഗ് നദിയുടെ കരയിലുള്ള പ്രദേശമാണ് ദിബാംഗ് താഴ്വര എന്നറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ട് മാത്രമല്ല, സമ്പന്നമായ പൈതൃകവും ദിബാംഗിനെ വ്യത്യസ്തമാക്കുന്നു. വന്യജീവികളാല്‍ സമ്പന്നമാണ് ജില്ല. അസാധാരണമായ സസ്തനികളായ റെഡ് ഗോറല്‍, മിഷ്മി ടാക്കിന്‍, ഗോങ്ഷാന്‍ മുണ്ട്ജാക്ക് എന്നിവ ദിബാംഗ് താഴ്വരയില്‍ കാണപ്പെടുന്നു. ജില്ലയില്‍ കാണാവുന്ന അപൂര്‍വയിനം പക്ഷികളാണ് മോണല്‍. ജില്ലയുടെ തലസ്ഥാനമായ അനിനി സ്ഥിതി ചെയ്യുന്നത് വടക്കുകിഴക്കന്‍ ഇന്ത്യയുടെ വടക്കന്‍ ഭാഗത്താണ്. ഇന്തോ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ലയ്ക്ക് ശക്തമായ ചൈനീസ് സ്വാധീനമുണ്ട്. ഇവിടുത്തെ ജൈവ വൈവിധ്യവും എടുത്തു പറയേണ്ട ഒന്നാണ്. റെഡ് ഗോറല്‍, മിഷ്മി ടാക്കിന്‍, ഗോങ്ഷാന്‍ മുണ്ട്ജാക്ക് എന്നീ അപൂര്‍വ്വ സസ്തനികള്‍ ദിബാംഗ് താഴ്വരയില്‍ കാണപ്പെടുന്നു. കൂടാതെ സ്‌ക്ലേറ്റേഴ്സ് എന്ന അപൂര്‍വയിനം പക്ഷികളെയും ഇവിടെ കാണാം….

Read More

അപകടത്തില്‍ ഇളകിപോകുന്ന പല്ല് സൂക്ഷിക്കേണ്ടത് ഐസിലല്ല, പാലില്‍

അപകടത്തില്‍ ഇളകിപോകുന്ന പല്ല് സൂക്ഷിക്കേണ്ടത് ഐസിലല്ല, പാലില്‍

അപകടങ്ങളില്‍പ്പെട്ട് പല്ല് ഇളകിപ്പോയാല്‍ സാധാരണ നാം എന്താണ് ചെയ്യുന്നത്. ഇളകിയ പല്ല് ഐസില്‍ സൂക്ഷിച്ച് അപകടത്തില്‍പ്പെട്ടയാളിനൊപ്പം ആശുപത്രിയിലെത്തിക്കും. ഇങ്ങനെ ചെയ്യുന്നതു കൊണ്ടു യാതൊരു പ്രയോജനവുമില്ലെന്നു പല്ലു രോഗ വിദഗ്ധര്‍. ഇളകിപ്പോയ പല്ല് സൂക്ഷിക്കേണ്ടത് ഐസിലല്ല, പാലിലാണ്. പാലില്‍ പല്ലു സൂക്ഷിച്ചാല്‍ കോശങ്ങള്‍ നിലനില്‍ക്കും. ഐസില്‍ സൂക്ഷിച്ചാല്‍ ഇവ നശിച്ചു പോകും. ആധുനിക ദന്ത ചികിത്സയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഒരുക്കിയിരിക്കുന്ന ദന്താരോഗ്യ പ്രദര്‍ശനം ഇത്തരത്തില്‍ ഒട്ടേറെ അറിവുകള്‍ നല്‍കുന്നതാണ്. പഞ്ചസാരയോ പഞ്ചാസാര ചേര്‍ത്ത ഭക്ഷണമോ കഴിച്ചാല്‍ ഉറപ്പായും പല്ലു വൃത്തിയാക്കണം. അതേസമയം, കരിമ്പാണു ചവയ്ക്കുന്നതെങ്കില്‍ പല്ലു വൃത്തിയാക്കേണ്ട കാര്യമില്ല. രാവിലെയും രാത്രിയും മാത്രമല്ല, പാചകം ചെയ്ത എന്തു ഭക്ഷണം കഴിച്ചാലും ഉടന്‍ പല്ലു വൃത്തിയാക്കണം. പാചകം ചെയ്യാത്ത ഭക്ഷണമാണെങ്കില്‍ പല്ലു വൃത്തിയാക്കേണ്ട. പാചകം ചെയ്ത ഭക്ഷണം…

Read More

ഷെയ്ന്‍ വിഷയം: ഒത്തുതീര്‍പ്പ് ചര്‍ച്ച അടുത്ത തിങ്കളാഴ്ച

ഷെയ്ന്‍ വിഷയം: ഒത്തുതീര്‍പ്പ് ചര്‍ച്ച അടുത്ത തിങ്കളാഴ്ച

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് നീക്കുന്നതിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച തിങ്കളാഴ്ച കൊച്ചിയില്‍ നടക്കും. താരസംഘടനയായ അമ്മയുടേയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. ‘ഉല്ലാസം’ സിനിമ ഷെയ്ന്‍ ഡബ് ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിയുടെ ഡബ്ബിംഗ് ജോലികള്‍ കഴിഞ്ഞ ദിവസം ഷെയിന്‍ നിഗം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷെയിന്‍ നിഗവുമായുള്ള തര്‍ക്കം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഷെയിന്‍ നിഗം നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പാതിവഴിയില്‍ മുടങ്ങുകയും ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തായാക്കാതിരിക്കുകയും ചെയ്തതോടെയാണ് ഷെയിന്‍ നിഗമും നിര്‍മാതാക്കളും തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്.തുടര്‍ന്ന് രണ്ടു ചിത്രങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കുകയാണെന്നും ഇതിനു ചിലവായ തുക ഷെയിന്‍ നല്‍കണമെന്നും ഷെയിന്‍ നിഗമിനെ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടെന്നും പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ…

Read More

ഒന്നിച്ചു ജീവിക്കാനായി കൊല! കാളികാവിലെ മുഹമ്മദലിയുടെ മരണം കൊലപാതകം; കൊലനടത്തിയത് ഭാര്യയും കാമുകനു ചേര്‍ന്ന്; ചുരുളഴിഞ്ഞത് ഒന്നരവര്‍ഷം നീണ്ട ദുരൂഹത

ഒന്നിച്ചു ജീവിക്കാനായി കൊല! കാളികാവിലെ മുഹമ്മദലിയുടെ മരണം കൊലപാതകം; കൊലനടത്തിയത് ഭാര്യയും കാമുകനു ചേര്‍ന്ന്; ചുരുളഴിഞ്ഞത് ഒന്നരവര്‍ഷം നീണ്ട ദുരൂഹത

മലപ്പുറം: കാളികാവ് മരുതത്ത് മുഹമ്മദലിയുടെ മരണം ഒന്നര വര്‍ഷത്തിനു ശേഷം കൊലപാതകമാണെന്നു പോലീസ് കണ്ടെത്തി. മുഹമ്മദലിയുടെ ഭാര്യയും കാമുകനും ചേര്‍ന്നു മദ്യത്തില്‍ വിഷം ചേര്‍ത്തു നല്‍കി കൊലപ്പെടുത്തുകയായിരുന്നു. കേസിലെ മുഖ്യപ്രതി പത്തനംതിട്ട റാന്നി സ്വദേശി ഉന്നക്കാവ് സ്വദേശി ജെയ്‌മോന്‍ (37), മുഹമ്മദലിയുടെ ഭാര്യ കാളികാവ് മൂച്ചിക്കല്‍ മരുത്താത്ത് വീട്ടില്‍ ഉമ്മു സാഹിറ(42) എന്നിവരെ അറസ്റ്റ് ചെയ്തു. കോടതി റിമാന്‍ഡു ചെയ്ത ഉമ്മു സാഹിറയെ രണ്ടു മക്കളോടൊപ്പം റസ്‌ക്യു ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്. ജെയ്‌മോനെ ഇന്നു കോടതിയില്‍ ഹാജരാക്കും. 2018 സെപ്തംബര്‍ 26 നാണ് മുഹമ്മദലിയെ മരുതയിലെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഹമ്മദലിയും ഭാര്യയും രണ്ടു ആണ്‍മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. നെഞ്ചുവേദനയെ തുടര്‍ന്നു മുഹമ്മദലി കുഴഞ്ഞു വീണു മരിച്ചതായാണ് ഉമ്മുസാഹിറ പറഞ്ഞിരുന്നത്. പിറ്റേന്നു മുഹമ്മദലിയുടെ മൃതദേഹം ഖബറടക്കി. എന്നാല്‍ പിറ്റേന്നു മുതല്‍ ഉമ്മുസാഹിറയെയും രണ്ടു മക്കളെയും തൊട്ടടുത്ത…

Read More

ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ല! സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം; അധ്യാപികയുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ സംശയങ്ങള്‍ ഇങ്ങനെ…

ആത്മഹത്യ ചെയ്യേണ്ട ആവശ്യമില്ല! സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം; അധ്യാപികയുടെ ദുരൂഹമരണത്തില്‍ പോലീസിന്റെ സംശയങ്ങള്‍ ഇങ്ങനെ…

കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ജനകീയ പൗരവേദിയുടെ നേതൃത്വത്തില്‍ മിയാപദവ് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സിപിഐ പ്രാദേശിക നേതാക്കളും മാര്‍ച്ചില്‍ പങ്കെടുത്തു. സിപിഐ മണ്ഡലം സെക്രട്ടറി ജയരാമ ബെള്ളംകുടിലുവാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പ്രാദേശിക സിപിഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. സ്‌കൂളിലെ വിദ്യാര്‍ഥികളും മാര്‍ച്ചില്‍ പങ്കെടുത്തു. അധ്യയനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയ അധ്യാപിക ആത്മഹത്യ ചെയ്യുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ അറിയിച്ചു. അധ്യാപികയുടെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുത അന്വേഷണസംഘത്തെ…

Read More

എയ്ഡ്സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനില്‍വെച്ച് കൂട്ട ബലാത്സംഗം ചെയ്തു

എയ്ഡ്സ് രോഗിയായ യുവതിയെ ഓടുന്ന ട്രെയിനില്‍വെച്ച് കൂട്ട ബലാത്സംഗം ചെയ്തു

പട്‌ന: എയ്ഡ്സ് രോഗിയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് ഓടുന്ന ട്രെയിനില്‍ വെച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ എയ്ഡ്സ് രോഗത്തിന് ചികിത്സ തേടുന്ന പെണ്‍കുട്ടി മരുന്നുകള്‍ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് 22കാരിയായ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. അവസാന സ്റ്റേഷന്‍ എത്തുന്നതിന് മുന്‍പ് കമ്ബാര്‍ട്ടുമെന്റില്‍ ആളുകള്‍ ഒഴിഞ്ഞതോടെയാണ് പ്രതികള്‍ കൃത്യം നടത്തിയത്.സ്റ്റേഷന്‍ എത്തിയപ്പോള്‍ റയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കമ്ബാര്‍ട്ടുമെന്റിലെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടത്. ഉടന്‍ തന്നെ പോലീസ് പ്രതികളെ പിടികൂടുകയും, പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ…

Read More

ആക്‌സസിബിള്‍ ടൂറിസത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരം കേരളത്തിന്

ആക്‌സസിബിള്‍ ടൂറിസത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരം കേരളത്തിന്

തിരുവനന്തപുരം: ഭിന്നശേഷിക്കാരടക്കം എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ടൂറിസം വികസനത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യൂടിഒ) ആക്‌സസബിള്‍ ടൂറിസം അംഗീകാരം കേരളത്തിന്. സ്‌പെയിനിലെ മാഡ്രില്‍ നടക്കുന്ന ഫിതുര്‍ അന്താരാഷ്ട്ര ടൂറിസം മേളയില്‍വച്ച് യുഎന്‍ഡബ്ല്യൂടിഒ സെക്രട്ടറി ജനറല്‍ സുറാബ് പോളോലിക്കാഷ്വിലിയില്‍ നിന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി ബാലകിരണ്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ലോകത്തിലെ ടൂറിസം പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ടൂറിസം മേളകളിലൊന്നായാണ് ഫിതുറിനെ കണക്കാക്കുന്നത്. കേരളത്തില്‍ നിന്ന് അഞ്ച് പ്രമുഖ ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് മേളയില്‍ പങ്കെടുക്കുന്നത്.2019 ലെ ആക്‌സസബിള്‍ ടൂറിസം കേന്ദ്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ വളര്‍ന്നുവരുന്ന കേന്ദ്രങ്ങള്‍ക്കുള്ള പ്രത്യേക പരാമര്‍ശമാണ് തൃശൂര്‍ ജില്ലയിലെ പദ്ധതികളിലൂടെ കേരളത്തിന് ലഭിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുക എന്ന സര്‍ക്കാര്‍ നയമായ ‘ബാരിയര്‍ ഫ്രീ സംവിധാനം’ പ്രധാന കേന്ദ്രങ്ങളിലെല്ലാം നടപ്പാക്കിയ കേരളത്തിലെ ആദ്യ ജില്ലയാണ് തൃശൂര്‍. അഴിക്കോട് ബീച്ച്, സ്‌നേഹതീരം, വിലങ്ങന്‍…

Read More