സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ഏകദിന നിരയില്‍ ഇടംപിടിച്ച് പൃഥ്വി ഷാ

സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ഏകദിന നിരയില്‍ ഇടംപിടിച്ച് പൃഥ്വി ഷാ

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി നയിക്കുന്ന ടീമിന്റെ ഉപനായകന്‍ രോഹിത് ശര്‍മയാണ്. കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, നവദീപ് സൈനി, രവീന്ദ്ര ജഡേജ, ശര്‍ദുള്‍ താക്കുര്‍ എന്നിവരാണ് ട്വന്റി 20 ടീമില്‍ ഇടംപിടിച്ച മറ്റു താരങ്ങള്‍. ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഏകദിന ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. പൃഥ്വി ഷായ്ക്ക് ആദ്യമായി ഏകദിന ടീമിലേക്കു വിളിയെത്തി. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ മറ്റു മാറ്റങ്ങളില്ല. ഈ മാസം 24-നാണ് ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്….

Read More

മലയാളികള്‍ റിസോര്‍ട്ടില്‍ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍

മലയാളികള്‍ റിസോര്‍ട്ടില്‍ മരിച്ച സംഭവം: അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍

കാഠ്മണ്ഡു: നേപ്പാളിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നേപ്പാള്‍ ടൂറിസം വകുപ്പാണ് എട്ടുപേരുടെ മരണത്തില്‍ അന്വേഷണ സമിതിയെ നിയോഗിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം ചെങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ എട്ടുപേരെ ദമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ (34) മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാര്‍(39) ഭാര്യ ഇന്ദുലക്ഷ്മി(34) മകന്‍ വൈഷ്ണവ്(രണ്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂത്ത മകന്‍ മാധവ് മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് 15 അംഗ സംഘം റിസോര്‍ട്ടില്‍ എത്തിയത്. ആകെ നാല് മുറികളായിരുന്നു ഇവര്‍…

Read More

ബിക്കിനി സിനിമയില്‍ മാത്രമല്ല… ഗോവയില്‍ കടലിനു മേല്‍ പറന്ന് ദീപ്തി സതി!

ബിക്കിനി സിനിമയില്‍ മാത്രമല്ല… ഗോവയില്‍ കടലിനു മേല്‍ പറന്ന് ദീപ്തി സതി!

‘നീന’യിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന് മലയാളികളുടെ മനം കവര്‍ന്ന മുംബൈക്കാരി സുന്ദരി ദീപ്തി സതി ഗോവയില്‍ അവധിക്കാലം തകര്‍ക്കുകയാണ്. കൂട്ടുകാര്‍ക്കൊപ്പമാണ് ദീപ്തിയുടെ യാത്ര. ഗോവയിലെ മനോഹര നിമിഷങ്ങളുടെ നിരവധി ചിത്രങ്ങള്‍ ദീപ്തി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ആകാശനീല നിറമുള്ള ബിക്കിനിയണിഞ്ഞ് ഗോവയിലെ കടല്‍ത്തീരത്ത് നില്‍ക്കുന്ന ദീപ്തിയുടെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അപാര ഹോട്ട് എന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നത്. റൗണ്ട് സണ്‍ഗ്ലാസും വെളുത്ത മേല്‍ക്കുപ്പായവുമണിഞ്ഞ് കോപ്പര്‍ ഷേയ്ഡില്‍ തിളങ്ങുന്ന മുടി കാറ്റില്‍ അലസമായി ഒഴുകി നീങ്ങുന്ന ചിത്രം കണ്ടാല്‍ ‘നീന’യില്‍ കണ്ട, തോള്‍ വരെ മുടിയുള്ള ആ പെണ്‍കുട്ടി തന്നെയാണോ ഇതെന്ന് തോന്നിപ്പോകും! View this post on Instagram #tb #beach #beachvibes #wind #sunlight A post shared by moonchild (@deeptisati) on Jan 17, 2020 at 11:27pm PST…

Read More

ഈ ശീലങ്ങള്‍ ലൈംഗിക ജീവിതം മെച്ചപ്പെടുത്തും

ഈ ശീലങ്ങള്‍ ലൈംഗിക ജീവിതം മെച്ചപ്പെടുത്തും

ലൈംഗികത ആസ്വാദ്യകരമാക്കാനും സ്റ്റാമിന കൂട്ടാനും പുരുഷന്മാര്‍ പല മാര്‍ഗവും സ്വീകരിക്കും. വയാഗ്ര പോലുള്ള ലൈംഗിക ഉത്തേജകമരുന്നുകള്‍ ഉപയോഗിക്കുന്നവരും കുറവല്ല. ശീഘ്രസ്ഖലനം ഒഴിവാക്കാനും ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ജീവിതശൈലിയില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ ഉത്കണ്ഠ അകറ്റാനും പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കാനും സഹായിക്കും. കിടപ്പറയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് യോജിച്ച ഒരു ‘സെക്‌സ് ഗൈഡ്’ ഇതാ. തേടാം പുതിയ മാര്‍ഗങ്ങള്‍ എന്നും ഒരേ മുഖം, ഒരേ സ്ഥലം. ദിനചര്യപോലെ പങ്കാളിയുമായി സെക്‌സ് ചെയ്യുന്നത് മടുപ്പുണ്ടാക്കുന്നുണ്ടോ, എങ്കില്‍ പുതിയ ഒരു പൊസിഷന്‍ ശ്രമിക്കാം. സ്ഥലം മാറാം. ഇതെല്ലാം നിങ്ങളുടെ പങ്കാളിയെ ഉത്തേജിപ്പിക്കും. പങ്കാളിയോട് ലൈംഗിക കല്പനകളെപ്പറ്റി സംസാരിച്ചു നോക്കൂ. ഇതും പുതിയ ഉണര്‍വ് നല്‍കും. സമ്മര്‍ദം അധികം വേണ്ട സമ്മര്‍ദവും ഉത്കണ്ഠയും ലൈംഗികതയ്ക്കു തടസ്സമാകും. സ്ഖലനത്തിനു തടസ്സമുണ്ടാകും. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയാനും കാരണമാകും. വ്യായാമം ചെയ്യുക,…

Read More

ദിനോസറുകളെ അതിജീവിച്ച മരങ്ങള്‍; ആ 200 മരങ്ങളെ കാട്ടുതീക്ക് വിട്ടു കൊടുക്കാതെ ഓസ്‌ട്രേലിയ!

ദിനോസറുകളെ അതിജീവിച്ച മരങ്ങള്‍; ആ 200 മരങ്ങളെ കാട്ടുതീക്ക് വിട്ടു കൊടുക്കാതെ ഓസ്‌ട്രേലിയ!

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വരുത്തിയ വന്‍നാശങ്ങളുടെ റിപ്പോര്‍ട്ട് ഓരോന്നായി പുറത്തുവരികയാണ്. ഇക്കൂട്ടത്തില്‍ ലോകത്ത് അവശേഷിക്കുന്ന അപൂര്‍വ വൃക്ഷങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍. തീ പടര്‍ന്നപ്പോള്‍ തന്നെ സ്വീകരിച്ച മുന്‍കരുതലാണ് ഈ മരങ്ങളെ രക്ഷിച്ചത്. തീ പടര്‍ന്നപ്പോള്‍ സിഡ്‌നിക്കു പടിഞ്ഞാറുള്ള നീല മലകള്‍ക്കരികെ ആര്‍ത്തുവളര്‍ന്നു നിന്ന ഒരു കൂട്ടം മരങ്ങളുടെ അടുത്തേയ്ക്ക് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ പാഞ്ഞെത്തിയത്. കഷ്ടിച്ച് 200 എണ്ണം വരുന്ന ആ മരങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ ഭൂമി മാപ്പു തരില്ല. ലോകത്ത് ആകെ അവശേഷിക്കുന്ന വോളമൈ പൈന്‍ മരങ്ങളാണവ. ദിനോസര്‍ മരങ്ങളെന്നും പേരുള്ള അപൂര്‍വ വൃക്ഷവിസ്മയം. ഇവ ദിനോസറുകളെ അതിജീവിച്ച മരങ്ങളാണ്. ഫോസില്‍ രൂപത്തില്‍ മാത്രമുണ്ടായിരുന്നതിനാല്‍, അന്യം നിന്നു പോയെന്നുപോലും കരുതപ്പെട്ട ഇവയെ 1994 ല്‍ ‘ഉടലോടെ’ കണ്ടെത്തുകയായിരുന്നു. സിഡ്‌നിക്കു പടിഞ്ഞാറു പടര്‍ന്ന കാട്ടുതീയില്‍നിന്ന് അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ സംരക്ഷിച്ച വോളമൈ പൈന്‍ മരക്കൂട്ടം. ഹെലികോപ്റ്ററുകളിലെത്തിയ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍, വോളമൈ പൈന്‍മരങ്ങള്‍ക്കു ചുറ്റും കിടങ്ങുകള്‍…

Read More

സമൂഹത്തില്‍ മാറ്റമുണ്ടാകാന്‍ നാനാഭാഗത്തുള്ള ഇടപെടലുകള്‍ വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സമൂഹത്തില്‍ മാറ്റമുണ്ടാകാന്‍ നാനാഭാഗത്തുള്ള ഇടപെടലുകള്‍ വേണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജടീച്ചര്‍. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലായിരുന്നു എന്നാണ് ചരിത്രത്തില്‍ പറയുന്നത്. എന്നാല്‍ കാലക്രമേണ പുരുഷന്‍മാരുടെ കൈയ്യില്‍ സമ്പത്ത് വന്നുചേര്‍ന്നതോടെ ഇതിന് മാറ്റമുണ്ടായി. അതോടെ സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തേണ്ട അവസ്ഥയിലേക്ക് വന്നു. കാലക്രമേണ ഭൂഉടമകളും രൂപപ്പെട്ടു. വിദ്യ അഭ്യസിക്കാന്‍ പോലും സ്ത്രീകളെ അനുവദിച്ചില്ല. സ്ത്രീകള്‍ വളരെയധികം ചൂഷണമാണ് അനുഭവിച്ചത്. ഗണികയെ കണ്ടാല്‍ നല്ലതും വിധവയെ കണ്ടാല്‍ മോശമെന്ന അവസ്ഥപോലുമുണ്ടായി. അതില്‍ നിന്നാണ് സമൂഹം ഉയര്‍ന്ന് വന്നിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ‘വിമോചനത്തിന്റെ പാട്ടുകാര്‍’ എന്ന ഡോക്യുഫിക്ഷന്റെ ആദ്യ പ്രദര്‍ശന ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമുക്ക് മുമ്പത്തെ തലമുറ വളരെ ത്യാഗം സഹിച്ചാണ് ഇത്രയേറെ കരുതിവച്ചത്….

Read More

നീല ചിത്രശലഭമായി പ്രിയങ്ക, സാരിയില്‍ തിളങ്ങി താരസുന്ദരി

നീല ചിത്രശലഭമായി പ്രിയങ്ക, സാരിയില്‍ തിളങ്ങി താരസുന്ദരി

2020ല്‍ ഫാഷനിസ്റ്റകള്‍ക്ക് സാരിയോടാണ് കൂടുതല്‍ പ്രിയം. ഇന്ത്യന്‍ സിനിമയിലെ താരസുന്ദരിമാര്‍ സാരിയില്‍ മത്സരിക്കുകയാണ്. ദീപിക പദുകോണും ജാന്‍വി കപൂറും കാജോളും സാരിയിലേക്ക് ചേക്കേറിയപ്പോള്‍ പ്രിയങ്ക ചോപ്രയും പതിവു തെറ്റിച്ചില്ല. സാരിയില്‍ അതിസുന്ദരി ആയി തന്നെ താരം എത്തി. ഉമാംഗ് പൊലീസിന്റെ അവാര്‍ഡ് നിശയിലാണ് നീല സാരിയില്‍ പ്രിയങ്ക ഷോ അരങ്ങേറിയത്. നീലയില്‍ സില്‍വര്‍ ബോര്‍ഡറും ഡിസൈനുകളുമുള്ള ബനാറസ് സില്‍ക്ക് സാരിയാണ് പ്രിയങ്ക ധരിച്ചത്. പതിവുശൈലിയില്‍ സ്ലീവ്ലസ് ബ്ലൗസ് ആണ് പെയര്‍ ചെയ്തത്. നീല വളകളും ഗോള്‍ഡന്‍ കമ്മലുകളും ആക്‌സസറൈസ് ചെയ്തു. ന്യൂട്രല്‍ മേക്കപും വെയ്വി ഹെയര്‍സ്‌റ്റൈലും ചേര്‍ന്നതോടെ ലുക്ക് പൂര്‍ണമായി. ഈ സാരി ധരിച്ചു പകര്‍ത്തിയ ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

Read More

സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കാന്‍ ട്രിവാഗോ സ്ഥാപകന്‍ റോള്‍ഫ് ഷ്രോംജെന്‍സ് കൊച്ചിയില്‍

സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കാന്‍ ട്രിവാഗോ സ്ഥാപകന്‍ റോള്‍ഫ് ഷ്രോംജെന്‍സ് കൊച്ചിയില്‍

കൊച്ചി: പ്രമുഖ ട്രാവല്‍ ആപ് ട്രിവാഗോയുടെ സഹ സ്ഥാപകനും മുന്‍ സിഇഒയുമായ റോള്‍ഫ് ഷ്രോംജെന്‍സ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംവദിക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനുമായി എത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മീറ്റ് ദി ലീഡര്‍ പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്.നാളെ രാവിലെ 10.30ന് കളമശ്ശേരിയിലുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് പരിപാടി നടക്കുന്നത്. ലോകത്തെ ഏറ്റവും വിജയകരമായ ഹോട്ടല്‍ തിരയല്‍ ആപ്പുകളില്‍ ഒന്നായാണ് ട്രിവാഗോയെ വിലയിരുത്തുന്നത്. 1999 മുതല്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന റോള്‍ഫ് പ്രശസ്തമായ സിയാവോ ഡോട് കോമിന്റെ സ്ഥാപകനും കൂടിയാണ്. 2005 ല്‍ സഹപാഠികളായ പീറ്റര്‍ വിന്നിമറും സ്റ്റീഫന്‍ സ്റ്റുബ്‌നറും ചേര്‍ന്നാണ് ട്രിവാഗോയ്ക്ക് രൂപം നല്‍കിയത്. ഇന്ന് 190 രാജ്യങ്ങളിലായി 30 ലക്ഷം ഹോട്ടലുകള്‍ ട്രിവാഗോയുടെ ശൃംഖലയിലുണ്ട്. http://bit.ly/MeetLeader എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പരിപാടിയില്‍ പങ്കെടുക്കാം.

Read More

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആധുനിക ചികിത്സയോടൊപ്പം ആയുഷ് ചികിത്സാ പദ്ധതികള്‍ സമന്വയിപ്പിക്കണം: മന്ത്രി കെ.കെ ഷൈലജ

ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആധുനിക ചികിത്സയോടൊപ്പം ആയുഷ് ചികിത്സാ പദ്ധതികള്‍ സമന്വയിപ്പിക്കണം: മന്ത്രി കെ.കെ ഷൈലജ

തിരുവനന്തപുരം: ആധുനിക ചികിത്സയോടൊപ്പം യോഗ, പ്രകൃതി ചികിത്സ പോലുള്ള ആയുഷ് ചികിത്സാ പദ്ധതികള്‍ കൂടി സമന്വയിപ്പിച്ചാല്‍ മാത്രമേ ജീവിത ശൈലീരോഗങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയൂവെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ.ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികം പ്രമാണിച്ച് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച നേരറിവ് 2020 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ആയുഷ് ചികിത്സാ പദ്ധതികള്‍ സമന്വയിപ്പിച്ചാല്‍ മാത്രമേ ഇത്തരം രോഗങ്ങള്‍ ദോഷഫലങ്ങള്‍ ഒഴിവാക്കി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. വര്‍ക്കല ഗവ. യോഗ പ്രകൃതി ചികിത്സാ ആശുപത്രിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.ചടങ്ങില്‍ ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തയാറാക്കിയ തൊഴില്‍ സ്ഥലങ്ങളിലെ ലഘു വ്യായാമ മുറകളുമായി ബന്ധപ്പെട്ട ഷോര്‍ട്ട് ഫിലിം മന്ത്രി പ്രകാശനം ചെയ്തു. ഐഎസ്എം ഡയറക്ടര്‍ ഡോ. കെ.എസ് പ്രിയ,ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. കെ.ജമുന,ഡോ. സത്യനാഥ്( നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറോപ്പതി പൂനെ),…

Read More

ലൈംഗികബന്ധത്തിനു ശേഷം ബ്ലീഡിങ്; പാപ് സ്മിയര്‍ ടെസ്റ്റ് വൈകിയതിനാല്‍ ജീവിതം വഴിമുട്ടി യുവതി

ലൈംഗികബന്ധത്തിനു ശേഷം ബ്ലീഡിങ്; പാപ് സ്മിയര്‍ ടെസ്റ്റ് വൈകിയതിനാല്‍ ജീവിതം വഴിമുട്ടി യുവതി

സെര്‍വിക്കല്‍ കാന്‍സര്‍ കണ്ടെത്താനുള്ള പരിശോധനയായ പാപ് സ്മിയര്‍ ടെസ്റ്റ് വേണ്ട സമയത്ത് ഡോക്ടര്‍ ചെയ്യാത്തതിനാല്‍ ജീവിതം വഴി മുട്ടിയ അവസ്ഥയിലാണ് 31 കാരി മക്‌സീന്‍ സ്മിത്ത്. സെര്‍വിക്കല്‍ കാന്‍സറിന്റെ അവസാന സ്റ്റേജില്‍ ആണ് മക്‌സീന്‍. തന്റെ ഈ അവസ്ഥയ്ക്കു കാരണം കൃത്യ സമയത്ത് പാപ് സ്മിയര്‍ ടെസ്റ്റ് ചെയ്തു രോഗം കണ്ടെത്താത്ത ഡോക്ടറാണെന്നാണ് മക്‌സീന്‍ പറയുന്നത്. മക്‌സീന് 27 വയസ്സുള്ളപ്പോള്‍ മുതല്‍ ലൈംഗികബന്ധത്തിനു ശേഷം യോനിയില്‍നിന്നു രക്തസ്രാവം ഉണ്ടായിരുന്നു. പലവട്ടം ഡോക്ടറെ കണ്ടെങ്കിലും രക്തസ്രാവത്തിനു കാരണം ഗര്‍ഭനിരോധനഗുളിക ആകാം എന്നാണു ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം രോഗം നിര്‍ണയിച്ചപ്പോഴേക്കും ഏറെ വൈകിയിരുന്നു. ആറും അഞ്ചും വയസ്സുള്ള രണ്ടു മക്കള്‍ ഉണ്ട് ഹെയര്‍ ഡ്രെസ്സറായ മക്‌സീന്. നിരവധി കീമോതെറാപ്പി സെഷനുകള്‍ക്ക് ശേഷമാണ് മക്‌സീന്റെ രോഗം സുഖപ്പെടുത്താന്‍ സാധിക്കില്ലെന്ന് കഴിഞ്ഞ നവംബറില്‍ ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഗര്‍ഭാശയമുഖത്തെ (cervx)…

Read More