കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്കെന്ന് സൂചന

കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരി രാജ്യസഭയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പിന്തുണയോടെ സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ സിപിഎം. ബംഗാളില്‍ നിന്ന് മത്സരിപ്പിക്കാനാണ് നീക്കം ഫെബ്രുവരിയിലാണ് അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന.അഞ്ചില്‍ നാലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൈയ്യിലാണ്. ഒരു സീറ്റില്‍ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് റിതബ്രത ബാനര്‍ജി ആയിരുന്നു 2014 വരെ രാജ്യസഭയിലുണ്ടായിരുന്നത്. 2017ല്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയുണ്ടായി. അതിന് ശേഷം ഇത് വരെ രാജ്യസഭയിലോ ലോക്‌സഭയിലോ സി.പി.എമ്മിന് ഒരാളും തന്നെ പ്രതിനിധികളായിട്ടുണ്ടായിരുന്നില്ല. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പോരാടാന്‍ , പാര്‍ലമെന്റില്‍ സിപിഎമ്മിനു ശക്തമായ സാന്നിദ്ധ്യം വേണമെന്നും അതിനായാണ് യെച്ചൂരിയെ മത്സരിപ്പിക്കുന്നതെന്നുമാണ് പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത് . 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കിലും സിപിഎം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു .2005 മുതല്‍ 2017 വരെ രാജ്യസഭയുടെ ഭാഗമായിരുന്ന യെച്ചൂരി മികച്ച ട്രാക്ക് റെക്കോര്‍ഡുകളോടെയാണ് സഭ വിട്ടത്.

Read More

മകളുടെ വിവാഹത്തിന് അമ്മയുടെ വക സമ്മാനം 14 ലക്ഷം രൂപ ! ഒമ്പതു മാസങ്ങള്‍ക്കു ശേഷം മകളുടെ ഭര്‍ത്താവിന്റെ ചോരയില്‍ പിറന്ന കുഞ്ഞിനെയും സമ്മാനിച്ച് മകള്‍ക്ക് അമ്മയുടെ വക സര്‍പ്രൈസ്;പെറ്റമ്മയുടെ ചതിയില്‍ പൊട്ടിത്തകര്‍ന്ന് മകള്‍…

മകളുടെ വിവാഹത്തിന് അമ്മയുടെ വക സമ്മാനം 14 ലക്ഷം രൂപ ! ഒമ്പതു മാസങ്ങള്‍ക്കു ശേഷം മകളുടെ ഭര്‍ത്താവിന്റെ ചോരയില്‍ പിറന്ന കുഞ്ഞിനെയും സമ്മാനിച്ച് മകള്‍ക്ക് അമ്മയുടെ വക സര്‍പ്രൈസ്;പെറ്റമ്മയുടെ ചതിയില്‍ പൊട്ടിത്തകര്‍ന്ന് മകള്‍…

ആശിച്ചു മോഹിച്ച് വിവാഹിതയായ മകള്‍ക്ക് അമ്മ സമ്മാനമായി നല്‍കിയത് 14 ലക്ഷം രൂപ. എന്നാല്‍ മകളുടെ വിവാഹം കഴിഞ്ഞ് ഒമ്പതു മാസങ്ങള്‍ക്ക് ശേഷം അമ്മ മകള്‍ക്ക് കൊടുത്തത് ഒരു ഒന്നൊന്നര സര്‍പ്രൈസായിരുന്നു. മകളുടെ ഭര്‍ത്താവിന്റെ രക്തത്തില്‍ പിറന്ന കുഞ്ഞിനെ പ്രസവിച്ചാണ് അമ്മ മകളെ ഞെട്ടിച്ചത്. അമ്മയുടെ ചതി തിരിച്ചറിഞ്ഞ മകള്‍ തനിക്ക് ഒരിക്കലും അമ്മയോട് പൊറുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മകളുടെ ഭര്‍ത്താവ് അമ്മയ്ക്ക് സ്വന്തമാണ്. ഇരുവരും വളരെ സന്തോഷമായി ജീവിക്കുകയാണിപ്പോഴെന്നും മകള്‍ ലോറന്‍ പറയുന്നു. ലോറന്‍ വാള്‍ എന്ന 34കാരിയാണ് അമ്മയുടെയും ഭര്‍ത്താവിന്റെയും ചതിയുടെ കഥ ലോകത്തോടു വിളിച്ചു പറഞ്ഞത്. 19-ാം വയസ്സിലാണ് ലോറന്‍ എയര്‍പോര്‍ട്ട് ജീവനക്കാരനായ പോള്‍ വൈറ്റിനെ വിവാഹം ചെയ്തത്. ഇപ്പോള്‍ 53 വയസ്സുള്ള ലോറന്റെ അമ്മ ജൂലി ലോറന് വിവാഹ സമ്മാനമായി 14 ലക്ഷം രൂപയും നല്‍കി. വിവാഹ ശേഷം ഇരുവരം ഡെവണിലേക്ക്…

Read More

അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു: കുട്ടി ബോധരഹിതയായപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു: അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍

അശ്ലീല ദൃശ്യം കാണിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു: കുട്ടി ബോധരഹിതയായപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു: അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍

മുംബൈ: ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് അധ്യാപകരടക്കം അഞ്ച് പേര്‍ പിടിയില്‍. നന്ദെഡ് ജില്ലയിലാണ് സംഭവം. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിയിലാവര്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സാംസ്‌കാരിക പരിപാടിയുടെ വീഡിയോ കാണിക്കാനാണെന്ന് പറഞ്ഞ് അധ്യാപകരും കൂട്ടുകാരും വിദ്യാര്‍ത്ഥിയെ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയി അശ്ലീല ചിത്രം കാണിച്ചുകൊടുത്ത് അഞ്ച് പേര്‍ ബലാത്സംഗം ചെയ്തു. കുട്ടി ബോധരഹിതയായപ്പോള്‍ ഇവര്‍ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. തിരിച്ചിലില്‍ മാതാപിതാക്കളാണ് കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ ആദ്യം പ്രധാനാധ്യപകനോട് പരാതിപ്പെട്ടു. എന്നാല്‍, പൊലീസില്‍ പരാതിപ്പെടാന്‍ പ്രധാനാധ്യാപാകന്‍ വിസ്സമ്മതിച്ചു. അമ്മയോട് പൊലീസില്‍ പരാതിപ്പെടില്ലെന്ന് പ്രതിജ്ഞയെടുപ്പിച്ചാണ് പ്രധാനാധ്യാപകന്‍ വിട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, സംഭവം പൊലീസ് അറിഞ്ഞ് നേരിട്ടെത്തി മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കുകയും പരാതി എഴുതി വാങ്ങുകയും ചെയ്തു.

Read More

ജെ.പി നദ്ദ ബിജെപി ദേശീയ അദ്ധ്യക്ഷന്‍; അമിത് ഷാ മാറി നദ്ദ വരുമ്പോള്‍ ബിജെപിക്ക് തളര്‍ച്ചയാകും ?

ജെ.പി നദ്ദ ബിജെപി ദേശീയ അദ്ധ്യക്ഷന്‍; അമിത് ഷാ മാറി നദ്ദ വരുമ്പോള്‍ ബിജെപിക്ക് തളര്‍ച്ചയാകും ?

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തെരഞ്ഞെടുത്തു. അദ്ധ്യക്ഷ സ്ഥാനത്തു നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ അദ്ധ്യക്ഷനായി നദ്ദ ചുമതലയേറ്റത്. ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ സന്നിഹിതരായിരുന്നു. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിനാലാണ് അമിത് ഷാ ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 22ന് ബിജെപി ആസ്ഥാനത്തുവെച്ച് ചടങ്ങിലാകും നദ്ദ അദ്ധ്യക്ഷ സ്ഥാനമേല്‍ക്കുക. അമിത് ഷാ ആഭ്യന്തരമന്ത്രിയായും പാര്‍ട്ടി അദ്ധ്യക്ഷനായും രണ്ട് സുപ്രധാന വകുപ്പുകള്‍ ഒരുമിച്ച് കൊണ്ട് നടക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുത്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ…

Read More

ക്യാപ്ഷന്‍ ശരിയല്ല ഭായ്! ക്യാപ്ഷന്‍ പൂര്‍ണമല്ലാത്തതിനാല്‍ ലൈംഗിക വീഡിയോ ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന് ബധിര യുവാവ്; മൂന്ന് അശ്ലീലസൈറ്റുകള്‍ക്കെതിരേ കോടതിയില്‍ പരാതി നല്‍കി…

ക്യാപ്ഷന്‍ ശരിയല്ല ഭായ്! ക്യാപ്ഷന്‍ പൂര്‍ണമല്ലാത്തതിനാല്‍ ലൈംഗിക വീഡിയോ ആസ്വദിക്കാന്‍ കഴിയുന്നില്ലെന്ന് ബധിര യുവാവ്; മൂന്ന് അശ്ലീലസൈറ്റുകള്‍ക്കെതിരേ കോടതിയില്‍ പരാതി നല്‍കി…

അശ്ലീല വീഡിയോയുടെ ക്യാപ്ഷന്‍ കൃത്യമല്ലാത്തതിനാല്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയുന്നില്ലെന്നു കാട്ടി പോണ്‍സെറ്റുകള്‍ക്കെതിരെ പരാതിയുമായി ബധിരനായ യുവാവ്. മൂന്ന് പോണ്‍സൈറ്റുകള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ബ്രൂക്ക്‌ലിന്‍ ഫെഡറല്‍ കോടതിയിലാണ് യാരോസ്ലാവ് സൂറിസ് എന്നയാള്‍ പരാതി നല്‍കിയത്. പോണ്‍ഹബ്, റെഡ് ട്യൂബ്, യൂപോണ്‍, അവരുടെ കനേഡിയന്‍ മാതൃ കമ്പനിയായ മൈന്‍ഡ്ഗീക്ക് എന്നിവര്‍ക്കെതിരെയാണ് പരാതി. ബധിരനായ തന്നെപ്പോലെ ഉള്ളവര്‍ക്ക് പോണ്‍ സൈറ്റിലെ വീഡിയോ ആസ്വദിക്കുന്നതിന് സബ് ടൈറ്റിലുകളും ക്യാപ്ഷനുകളും ആവശ്യമാണ്. എന്നാല്‍ ഈ വെബ്‌സൈറ്റുകളിലെ ക്യാപ്ഷന്‍ അപൂര്‍ണമാണെന്നാണ് സൂറിസ് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതേ പ്രശ്‌നം ഉന്നയിച്ച് ഇക്കഴിഞ്ഞ ഒക്ടോബറിലും സൂരിസ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ”അപൂര്‍ണമായ ക്യാപ്ഷന്‍ നല്‍കുന്നതുമൂലം, ബധിരരും കേള്‍ക്കാന്‍ പ്രയാസമുള്ളവരുമായ ആളുകള്‍ക്ക് ഈ വെബ്സൈറ്റുകളില്‍ വീഡിയോ ആസ്വദിക്കാന്‍ കഴിയില്ല” സൂറിസ് തന്റെ 23 പേജുള്ള പരാതിയില്‍ വ്യക്തമാക്കുന്നു. മാത്രമല്ല പോണ്‍വെബ്സൈറ്റ് ഉടമകളില്‍ നിന്ന് നഷ്ടപരിഹാരവും സൂറിസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് സൂപ്രണ്ട്! പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് ആശുപത്രിയില്‍ നല്‍കിയത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരും; നടുക്കുന്ന സംഭവം ഇങ്ങനെ

പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നത് സൂപ്രണ്ട്! പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് ആശുപത്രിയില്‍ നല്‍കിയത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരും; നടുക്കുന്ന സംഭവം ഇങ്ങനെ

പ്ലസ് വണ്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ പ്രസവിച്ച സംഭവത്തില്‍ ദുരൂഹത. ദന്തേവാഡയിലെ പാട്ടറാസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനായാണ് കുഞ്ഞിന് ജന്മം നല്‍കിയത്.. റായ്പൂര്‍ ആണ് സംഭവം. കുഞ്ഞ് പ്രസവത്തിനിടെ മരിച്ചതായി ഡെപ്യൂട്ടി കളക്ടര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുട്ടി പ്രസവിക്കുമ്പോള്‍ ഹോസ്റ്റല്‍ സൂപ്രണ്ട് സമീപത്തുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അധികൃതരെ അറിയിക്കാന്‍ ഇവര്‍ തയ്യാറായില്ല. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടിയെ ഇവര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ സ്ഥാനത്ത് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ പേരാണ് ആശുപത്രിയില്‍ നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹോസ്റ്റല്‍ സൂപ്രണ്ടിനെ സസ്പെന്റ് ചെയ്തു. ഗ്രാമത്തിലെ ഒരു യുവാവുമായി രണ്ടുവര്‍ഷമായി വിദ്യാര്‍ഥിനിക്ക് ബന്ധമുള്ളതായാണ് വിവരം.

Read More