മാലിദ്വീപില്‍ അവധി ആഘോഷിച്ച് അഹാന കൃഷ്ണയും സഹോദരിമാരും

മാലിദ്വീപില്‍ അവധി ആഘോഷിച്ച് അഹാന കൃഷ്ണയും സഹോദരിമാരും

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധ നേടിയതാരമാണ് അഹാന കൃഷ്ണകുമാര്‍. അഹാന പ്രധാന വേഷത്തിലെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രവും ഹിറ്റായിരുന്നു. ടൊവീനോയുടെ നായികയായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലൂക്കയും മികച്ച് പ്രേക്ഷബിപ്രായ നേടിയ ചിത്രമാണ്. സോഷ്യല്‍ മീഡിയയിലും സജീവമാമ് താരം, കഴിഞ്ഞ ദിവസം ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ നൃത്തമാടുന്ന വീഡിയോയും അഹാന പങ്കുവച്ചിരുന്നു.. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് അഹാനയും സഹോദരിമാരും മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ്. കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. അഹാനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറീസും മാലിദ്വീപ് വിശേഷങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സഹോദരിമാരായ ഇഷാനി, ദിയ എന്നിവര്‍ക്കൊപ്പമാണ് താരം മാലിദ്വീപില്‍എത്തിയത്. ഞാന്‍ സ്വപ്നം കാണുകയാണോ എന്ന അടിക്കുറിപ്പിലാണ് താരം മനോഹരമായ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. View this post on…

Read More

പി ശ്രീരാമകൃഷ്ണന് ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്‌കാരം

പി ശ്രീരാമകൃഷ്ണന് ഏറ്റവും മികച്ച സ്പീക്കര്‍ക്കുള്ള ദേശീയ പുരസ്‌കാരം

ന്യൂഡല്‍ഹി: രാജ്യത്തെ നിയമസഭകളിലെ സ്പീക്കര്‍മാരില്‍ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഭാരതീയ ഛാത്ര സന്‍സദന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹാനായിരിക്കുന്നത്. മുന്‍ ലോക്സഭാ സ്പീക്കര്‍ ശിവാരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. അടുത്ത മാസം 20 ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരം സമ്മാനിക്കും.

Read More

കണ്ണൂര്‍ പയ്യാമ്പലം റോഡില്‍ ”പ്രേതം’! പുലര്‍ച്ചെ നടക്കാനിറങ്ങിയ യുവതികളെ പേടിപ്പിച്ചു; വായ പിളര്‍ന്നു കാണിച്ചപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ; പോലീസ് വല വിരിച്ചു

കണ്ണൂര്‍ പയ്യാമ്പലം റോഡില്‍ ”പ്രേതം’! പുലര്‍ച്ചെ നടക്കാനിറങ്ങിയ യുവതികളെ പേടിപ്പിച്ചു; വായ പിളര്‍ന്നു കാണിച്ചപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ; പോലീസ് വല വിരിച്ചു

കണ്ണൂര്‍: പുലര്‍ച്ചെ നടക്കുന്ന സ്ത്രീകളെ ഭയപ്പെടുത്താന്‍ കണ്ണൂരില്‍ പ്രേത വേഷം കെട്ടിയ യുവാവിന്റെ നാടകം. ഇന്നു പുലര്‍ച്ചെ 5.30 ഓടെ പയ്യാമ്പലം ഗേള്‍സ് ഹൈസ്‌കൂളിനും മിലിട്ടറി ഹോസ്പിറ്റലിനും ഇടയിലായിരുന്നു സംഭവം. സ്വകാര്യ എഫ്എമ്മില്‍ ആര്‍ജെ ആയി ജോലിചെയ്യുന്ന യുവതിയും അയല്‍വാസിയായ യുവതിയും പുലര്‍ച്ചെ നടക്കുന്നതിനിടെയാണ് പ്രേതവേഷം കെട്ടിയ യുവാവിനെ കണ്ടത്. യുവതികള്‍ റോഡിലൂടെ നടന്നുപോകുന്നതിനിടെയില്‍ സമീപത്തെ പഴയ വീടിന്റെ മതില്‍ ചാടിക്കടന്ന പ്രേത രൂപം കെട്ടിയയാള്‍ റോഡില്‍ നില്‍ക്കുകയായിരുന്നു. വെള്ള മാക്‌സി ധരിച്ചെത്തിയ ഇയാള്‍ ഇവര്‍ വരുന്ന വഴിയിലെ റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. ഉള്ള ധൈര്യം സംഭരിച്ച് യുവതികള്‍ ഞരമ്പ് രോഗിയാണെന്ന് ധരിച്ച് നടന്നുനീങ്ങിയെങ്കിലും ഇവര്‍ ഇയാളുടെ അടുത്തെത്താനായപ്പോള്‍ വായ പിളര്‍ന്നു കാണിക്കുകയായിരുന്നു. അപ്പോള്‍ രക്തം കുടിച്ച രക്ഷസിനെ പോലെ പല്ലില്‍നിന്ന് രക്തം ഉറ്റുന്ന രീതിയില്‍ വായില്‍ വലിയ പ്രകാശം പുറത്തേക്കു വരുന്ന രീതിയിലായിരുന്നു രൂപം. ഇതു കണ്ടത്തോടെ…

Read More

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുള്ള വിവാഹ ക്ഷണക്കത്തുമായി വരന്‍

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചുള്ള വിവാഹ ക്ഷണക്കത്തുമായി വരന്‍

ഭോപ്പാല്‍: മധ്യപ്രദേശ്: വിവാഹ ക്ഷണക്കത്തിലൂടെ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും പിന്തുണ അറിയിച്ച് വരന്‍. മധ്യപ്രദേശ് സ്വദേശിയായ പ്രഭാതാണ് തന്റെ കല്യാണത്തിന് പൗരത്വ ഭേദഗതിയെ പിന്തുണച്ചത്. പൗരത്വ നിയമ ഭേദഗതിയോടുളള പിന്തുണ രേഖപ്പടുത്തിയ ക്ഷണക്കത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയയില്‍ ലഭിച്ചത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും നിയമത്തിലെ വസ്തുതകള്‍ ജനങ്ങളെ മനസ്സിലാക്കാനും കൂടി വേണ്ടിയാണ് വിവാഹക്ഷണക്കത്ത് വ്യത്യസ്തമാക്കിയതെന്നും പ്രഭാത് പറഞ്ഞു. ഉത്തര്‍പ്രദേശിലും സമാനമായ രീതിയില്‍ വിവാഹ ക്ഷണക്കത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ അറിയിച്ച് വരനും വധുവിനും രംഗത്തെത്തിയിരുന്നു.

Read More

മറക്കരുതേ,,,, പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച

മറക്കരുതേ,,,, പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഞായറാഴ്ച

തിരുവനന്തപുരം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വിളപ്പില്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ജനുവരി 19-ാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എം.പി., ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത എന്നിവര്‍ പങ്കെടുക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ വിജയത്തിന് ഏവരുടേയും സഹകരണവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. 5 വയസിന് താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച ബൂത്ത്തല ഇമ്മ്യൂണൈസേഷനും തിങ്കളും ചൊവ്വയും പോളിയോ തുള്ളി മരുന്ന് എടുക്കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക് വീട്…

Read More

കൊച്ചിയില്‍ നിന്ന് തേക്കടിയിലേക്ക് ഹെലികോപ്റ്ററില്‍ പറന്നു പോകാം, എത്താന്‍ വെറും 45 മിനിറ്റ്!…

കൊച്ചിയില്‍ നിന്ന് തേക്കടിയിലേക്ക് ഹെലികോപ്റ്ററില്‍ പറന്നു പോകാം, എത്താന്‍ വെറും 45 മിനിറ്റ്!…

ലോകപ്രശസ്തമായ തേക്കടിയിലേക്ക് ഇനി ആകാശം വഴി പറന്നു പോകാം. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹെലികോപ്റ്റര്‍ സര്‍വീസ് ആണ് ഇതിനു അവസരമൊരുക്കുന്നത്. ‘ബോബി ഹെലി ടാക്‌സി’ എന്നാണ് ഈ സര്‍വീസിനു പേര്. കുമളി ടൗണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയായി ഒറ്റക്കല്‍മേട്ടിലെ സ്വകാര്യസ്ഥലത്ത് ഇതിനായി ഒരു ഹെലിപ്പാഡ് ഒരുക്കിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടെ നിന്നും നോക്കിയാല്‍ തേക്കടി തടാകത്തിന്റെയും ചുറ്റുമുള്ള വനങ്ങളുടെയും അതിമനോഹരമായ കാഴ്ച ആസ്വദിക്കാന്‍ സാധിക്കും. കൊച്ചിയില്‍ നിന്ന് കുമളിയിലെത്താന്‍ 45 മിനിറ്റ് സമയമാണ് എടുക്കുക.ചെലവെത്ര വരും? ഈ ഹെലികോപ്റ്ററിനകത്ത് മുതിര്‍ന്ന നാലു ആളുകള്‍, ഒരു ചെറിയ കുട്ടി എന്നിവര്‍ക്കാണ് ഒരു സമയത്ത് യാത്ര ചെയ്യാനാവുക. മൊത്തം ചെലവ് 85000 രൂപയോളം വരും. ഇതു വച്ചു നോക്കുമ്പോള്‍ ഒരാള്‍ക്ക് 13,000 രൂപയും ടാക്‌സുമാണ് ചെലവ് വരിക. നിലവില്‍…

Read More

‘രാഹുലിനെ മലയാളികള്‍ ജയിപ്പിച്ചത് ദൗര്‍ഭാഗ്യകരം’; മോദി സ്വപ്രയത്നത്താല്‍ ഉയര്‍ന്നയാളെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

‘രാഹുലിനെ മലയാളികള്‍ ജയിപ്പിച്ചത് ദൗര്‍ഭാഗ്യകരം’; മോദി സ്വപ്രയത്നത്താല്‍ ഉയര്‍ന്നയാളെന്നും ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ചരിത്രകാരന്‍ രാമചന്ദ്രഗുഹ. രാഹുല്‍ ഗാന്ധിയെ മലയാളികള്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അദ്ദേഹം കോഴിക്കോട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ സംവാദത്തില്‍ അഭിപ്രായപ്പെട്ടു. പാട്രിയോട്ടിസം വേഴ്സസ് ജിംഗോയിസം എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായ പരാമര്‍ശം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ. എനിക്ക് വ്യക്തിപരമായി രാഹുല്‍ഗാന്ധിയോട് ഒരു അനിഷ്ടവുമില്ല. അദ്ദേഹം മാന്യനായ വ്യക്തിയാണ്. നല്ല പെരുമാറ്റത്തിന് ഉടമയാണ്. എന്നാല്‍ യുവ ഇന്ത്യക്ക് വേണ്ടത് അഞ്ചാം തലമുറ നാടുവാഴിയെയല്ല. അദ്ദേഹത്തെ വിജയിപ്പിക്കുകയെന്ന തെറ്റ് 2024 ലും മലയാളികള്‍ ആവര്‍ത്തിച്ചാല്‍ അത് നരേന്ദ്രമോദിക്ക് നല്‍കുന്ന മുന്‍തൂക്കമാണ്. മലയാളികള്‍ നിരവധി ഉജ്വലമായ കാര്യങ്ങള്‍ ഇന്ത്യക്ക് വേണ്ടി ചെയ്തിട്ടുണ്ട്. എന്നാല്‍ രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തുവെന്നതാണ് നിങ്ങള്‍ ചെയ്ത ഏറ്റവും ദുരന്തപൂര്‍ണമായ കാര്യം. നരേന്ദ്രമോദിക്കുള്ള മുന്‍തൂക്കമെന്തെന്നാല്‍ അദ്ദേഹം രാഹുല്‍ഗാന്ധി അല്ലെന്നുള്ളതാണ്.അദ്ദേഹം സ്വപ്രയത്നത്താല്‍ ഉയര്‍ന്നുവന്ന നേതാവാണ്. ഒരു സംസ്ഥാനം 15 വര്‍ഷത്തോളം ഭരിച്ചയാളാണ്. അദ്ദേഹത്തിന് ഭരണപരിചയമുണ്ട്. അദ്ദേഹം…

Read More

‘ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ക്കുന്നു’; വെടിയേറ്റ് വീണതടക്കം സ്മൃതി ഗ്യാലറിയിലെ ആ ചിത്രങ്ങള്‍ നീക്കയത് ഹൃദയഭേദകം, ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി

‘ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ക്കുന്നു’; വെടിയേറ്റ് വീണതടക്കം സ്മൃതി ഗ്യാലറിയിലെ ആ ചിത്രങ്ങള്‍ നീക്കയത് ഹൃദയഭേദകം, ആഞ്ഞടിച്ച് തുഷാര്‍ ഗാന്ധി

ഗാന്ധിസ്മൃതി ഗ്യാലറിയില്‍ നിന്ന് ബാപ്പു വെടിയേറ്റുവീണ നിമിഷങ്ങളുടെ ചിത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയതിനെതിരെ ആഞ്ഞടിച്ച് കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിവധത്തിലെ സത്യങ്ങള്‍ മായ്ച്ചുകളയാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശമനുസരിച്ചാണ് സുപ്രധാന ചിത്രങ്ങള്‍ നീക്കിയത്. ചിത്രങ്ങള്‍ ഉടന്‍ പുനസ്ഥാപിക്കണം. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ല. ഗാന്ധിസ്മൃതിയിലെ ചുവരുകളില്‍ നിന്ന് ആ ചിത്രങ്ങള്‍ നീക്കം ചെയ്യപ്പെട്ടത് ഹൃദയഭേദകമായ കാഴ്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി തീസ് ജനുവരി മാര്‍ഗിലെ ഗാന്ധിസ്മൃതി ഗ്യാലറിയില്‍ നിന്നാണ് അദ്ദേഹം വെടിയേറ്റുവീണ ചിത്രങ്ങള്‍ എടുത്തുമാറ്റിയിരിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഗാന്ധി അവസാന നാളുകളില്‍ ചെലവഴിച്ചതും നാഥുറാം ഗോഡ്സെയുടെ വെടിയേറ്റ് രക്തസാക്ഷിയായതും ഇവിടെവെച്ചായിരുന്നു. പിന്നീട് ഈ സ്ഥലം മ്യൂസിയമാക്കി. വിഖ്യാത ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്യര്‍ ബ്രെസണ്‍ പകര്‍ത്തിയ ഗാന്ധിയുടെ അന്ത്യനിമിഷങ്ങളടക്കം ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഡിജിറ്റൈസേഷന്റെ പേരുപറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ ചിത്രങ്ങള്‍ നീക്കുകയായിരുന്നു. കേന്ദ്രസാസാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള…

Read More

‘അന്ന് കരഞ്ഞു കൊണ്ട് ഞാന്‍ ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ കടിച്ചു!’

‘അന്ന് കരഞ്ഞു കൊണ്ട് ഞാന്‍ ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ കടിച്ചു!’

താന്‍ ഒരിക്കല്‍ പേടിച്ച് കരഞ്ഞ് ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ കടിച്ചിട്ടുണ്ടെന്ന് റിമി ടോമി. മഴവില്‍ മനോരമയില്‍ റിമി അവതാരകയായെത്തുന്ന ‘ഒന്നും ഒന്നും മൂന്ന്’ എന്ന പരിപാടിയുടെ വേദിയില്‍ വച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിപാടിയില്‍ അതിഥിയായെത്തിയ നമിത പ്രമോദിനോട് ചില ഓര്‍മകള്‍ പങ്കുവച്ചപ്പോഴാണ് ഒരിക്കല്‍ ഫ്‌ലൈറ്റില്‍ വച്ച് പേടിച്ച് നിലവിളിച്ച് ഗീതു മോഹന്‍ദാസിന്റെ കയ്യില്‍ കടിച്ച കാര്യം ഗായിക തുറന്നു പറഞ്ഞത്. റിമിയുടെ വാക്കുകള്‍ ഇങ്ങനെ: ‘എനിക്ക് ജീവിതത്തില്‍ പേടിയുള്ള രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് നായ, മറ്റേത് ഫ്‌ലൈറ്റില്‍ കയറുന്നത്. പുതിയ സ്ഥലങ്ങള്‍ കാണാന്‍ ഒരുപാട് ഇഷ്ടമായതുകൊണ്ട് ഫ്‌ലൈറ്റില്‍ കയറാറുണ്ട്. എങ്കിലും ടേക്ക് ഓഫ് മുതല്‍ ഞാന്‍ കരയാന്‍ തുടങ്ങും. അടുത്തിരിക്കുന്നവര്‍ക്കൊക്കെ അതില്‍ നാണക്കേട് തോന്നും. ഒരിക്കല്‍ ഞാന്‍ ഫ്‌ലൈറ്റില്‍ വച്ച് ഗീതുമോഹന്‍ദാസിന്റെ കയ്യില്‍ കടിച്ചു. കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകാനാണ് ഞങ്ങള്‍ ഫ്‌ലൈറ്റില്‍ കയറിയത്. എന്റെ അടുത്ത് അനുജന്‍…

Read More

മലയാളികള്‍ക്ക് ബീഫിനോടുള്ള പ്രിയം കുറയുന്നുവോ ?അതേ സമയം പോര്‍ക്കിനോടുള്ള താല്‍പര്യം കൂടി വരുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ…

മലയാളികള്‍ക്ക് ബീഫിനോടുള്ള പ്രിയം കുറയുന്നുവോ ?അതേ സമയം പോര്‍ക്കിനോടുള്ള താല്‍പര്യം കൂടി വരുന്നു; പുതിയ കണക്കുകള്‍ ഇങ്ങനെ…

മലയാളികള്‍ക്ക് ഏറ്റവും പ്രിയമുള്ള മാംസവിഭവം ഏതെന്നു ചോദിച്ചാല്‍ ബീഫ് എന്നായിരുന്നു കഴിഞ്ഞ നാള്‍ വരെ ഉത്തരം. കേരള ടൂറിസത്തിന്റെ ട്വിറ്റര്‍ പേജില്‍ ബീഫ് ഉലര്‍ത്തിയതിന്റെ ചിത്രം വന്നത് വലിയ കോലാഹലങ്ങളാണ് സൃഷ്ടിച്ചതും. എന്നാല്‍ പുതിയ സര്‍വേഫലം ഞെട്ടിക്കുന്നതാണ് മലയാളിയുടെ ബീഫിനോടുള്ള ഇഷ്ടം കുറഞ്ഞു വരുകയാണെന്ന് പുതിയ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആനിമല്‍ ഹസ്‌ബെന്‍ഡറി ആന്‍ഡ് ഡയറിംഗ് (ഡി.എ.എച്ച്.ഡി) വിഭാഗം നടത്തിയ സര്‍വ്വേയിലാണ് മലയാളികള്‍ ബീഫിന് പകരം പന്നിയിറച്ചിയെ ഇഷ്ടപ്പെടുന്നെന്ന് പറയുന്നത്. 2017-18 വര്‍ഷത്തില്‍ 2.57 ലക്ഷം ടണ്‍ ബീഫ് മലയാളി കഴിച്ചിരുന്നെങ്കില്‍ 2018-2019 വര്‍ഷത്തില്‍ 2.49 ലക്ഷം ടണ്‍ ആയി ബീഫിന്റെ ഉപയോഗം കുറഞ്ഞെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 1.52 ലക്ഷം ടണ്‍ മാംസം കന്നുകാലികളുടേതും 97,051 ടണ്‍ പോത്തിന്റെ മാംസവുമാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് യഥാക്രമം 1.59…

Read More