ഭാഷ പ്രശ്നമായതോടെയുള്ള അന്വേഷണത്തിലാണ് അയാളെ കണ്ടെത്തുന്നത് ! എന്നാല്‍ അയാള്‍ പ്രൊഫഷനിലേക്ക് കടന്നു വന്നത് എന്റെ സിനിമ കരിയറിന്റെ തന്നെ താളം തെറ്റിച്ചു കളഞ്ഞു; തുറന്നു പറഞ്ഞ് മീരാ വാസുദേവ്…

ഭാഷ പ്രശ്നമായതോടെയുള്ള അന്വേഷണത്തിലാണ് അയാളെ കണ്ടെത്തുന്നത് ! എന്നാല്‍ അയാള്‍ പ്രൊഫഷനിലേക്ക് കടന്നു വന്നത് എന്റെ സിനിമ കരിയറിന്റെ തന്നെ താളം തെറ്റിച്ചു കളഞ്ഞു; തുറന്നു പറഞ്ഞ് മീരാ വാസുദേവ്…

മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര വാസുദേവ് മലയാളത്തിലെത്തുന്നത്.തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും പിന്നീടങ്ങോട്ട് അത്തരം അഭിനയപ്രാധാന്യമുള്ള അധികം കഥാപാത്രങ്ങള്‍ മീരയെ തേടിയെത്തിയില്ല. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയില്‍ നിന്ന് തനിക്ക് അവസരങ്ങള്‍ കുറയാനുള്ള കാരണം വ്യക്തമാക്കുകയാണ് താരം. തന്മാത്രയ്ക്കു ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നുവെങ്കിലും ഭാഷയായിരുന്നു പ്രശ്നമെന്ന് മീര പറയുന്നു.അങ്ങനെയാണ് മലയാളം അറിയാവുന്ന ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം അയാളുടെ ഇടപെടലില്‍ മുടങ്ങി. എനിക്കു പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍…

Read More

ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ‘ഗര്‍ഭകാല ഗോത്രമന്ദിരം’

ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ‘ഗര്‍ഭകാല ഗോത്രമന്ദിരം’

തിരുവനന്തപുരം: വയനാട് ജില്ലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി ‘ഗര്‍ഭകാല ഗോത്രമന്ദിരം’ എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം വാഴമറ്റം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്. ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമേതം താമസിക്കാനും ആഹാരം പാകം ചെയ്യാനും സാധിക്കുന്നു. ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു. അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയില്‍…

Read More

ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും പ്രഹരം ഒരാള്‍ക്ക് ഒരു പദവി!.. കെ.പി.സി.സി പുനസംഘടനയില്‍ മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം; മുല്ലപ്പള്ളി ശക്തനാകുന്നു

ചെന്നിത്തലക്കും ഉമ്മന്‍ചാണ്ടിക്കും പ്രഹരം ഒരാള്‍ക്ക് ഒരു പദവി!.. കെ.പി.സി.സി പുനസംഘടനയില്‍ മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം; മുല്ലപ്പള്ളി ശക്തനാകുന്നു

കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ശക്തനാകുന്നു . കെ.പി.സി.സി പുനസംഘടനയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഐ ‘ഗ്രൂപ്പ് നേതാവായി ചുരുങ്ങിയ രമേശ് ചെന്നിത്തലക്കും കനത്ത പ്രഹരം നല്‍കി ഹൈക്കമാന്റ് നിര്‍ദേശം പുറത്ത് വന്നു. പുനസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശമാണിപ്പോള്‍ ഇവര്‍ക്ക് പ്രഹരമായിരിക്കുന്നത്. ജനപ്രതിനിധികള്‍ ഭാരവാഹികള്‍ ആകേണ്ട. പ്രായ പരിധി നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്. പട്ടിക പുനക്രമീകരിക്കാനായി മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വീണ്ടും ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്നലെ അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയാലാണ് കൃത്യമായ മാനദണ്ഡം പാലിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയത്. ഒരാള്‍ക്ക് ഒരു പദവിയെന്ന മാനദണ്ഡം പാലിക്കണം. എം.പിമാരും…

Read More

കെട്ട്യോളാണ് എന്റെ മാലാഖയിലെ നടി വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട്

കെട്ട്യോളാണ് എന്റെ മാലാഖയിലെ നടി വീണ നന്ദകുമാറിന്റെ ഫോട്ടോഷൂട്ട്

ചലച്ചിത്ര നടിയാണ് വീണ നന്ദകുമാര്‍. 2017ല്‍ കടം കഥ എന്ന ചിത്രത്തില്‍ ജീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിനുശേഷം ആസിഫ് അലി നായകനായി എത്തിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധേയയാകുന്നത്. മുംബൈയിലാണ് വീണ ജനിച്ചതെങ്കിലും പാലക്കാട് ഒറ്റപ്പാലമാണ് സ്വദേശം. കടംകഥയെന്ന മലയാള ചിത്രത്തിലൂടെയാണ് വീണ സിനിമ രംഗത്തേക്ക് കടന്നു വന്നത്. സെന്തില്‍ രാജ് സംവിധാനം ചെയ്ത സിനിമയില്‍ വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, കിഷോര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായിരുന്നു. ഈ സിനിമയില്‍ വിനയ് ഫോര്‍ട്ടിന്റെ നായികയയാണ് അഭിനയിച്ചത്. കൂടാതെ തമിഴ് സിനിമകളിലും താരം സജീവമാണ്. കെട്ട്യോളാണ് എന്റെ മാലാഖ വിജയം നേടിയതോടെ താരത്തിന്റെ ഫോട്ടോഷൂട്ടുകളും വൈറലാണ്.  

Read More

ബിജെപിക്ക് 2410 കോടി!.. കോണ്‍ഗ്രസ് 918 കോടി, സിപിഎമ്മിന്റെ കൈവശം 100 കോടി, പ്രമുഖ പാര്‍ട്ടികളുടെ ആസ്തി

ബിജെപിക്ക് 2410 കോടി!.. കോണ്‍ഗ്രസ് 918 കോടി, സിപിഎമ്മിന്റെ കൈവശം 100 കോടി, പ്രമുഖ പാര്‍ട്ടികളുടെ ആസ്തി

ദില്ലി: പ്രമുഖ പാര്‍ട്ടികളുടെ കൈവശമുള്ള ആസ്തി വിവരം അറിഞ്ഞാല്‍ ഞെട്ടും. ബിജെപിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ലഭിച്ച വരുമാനം 2410 കോടി രൂപയാണ്.അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബിജെപി 1005 കോടി രൂപ ചെലവഴിച്ചു. അതായത് ലഭ്യമായ വരുമാനത്തിന്റെ 41 ശതമാനം. ബാക്കി പണം പാര്‍ട്ടിയുടെ കൈവശമുണ്ട്. പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടന്ന വര്‍ഷമായിരുന്നു 2018-2019 സാമ്പത്തിക വര്‍ഷം. രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ കൈവശമുള്ളത് കോടിക്കണക്കിന് രൂപയാണ് . പാര്‍ട്ടി ഫണ്ടിലേക്ക് വന്ന പണത്തിന്റെ കണക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തി. ആറ് ദേശീയ പാര്‍ട്ടികളുടെ വരുമാനമാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള പാര്‍ട്ടി ബിജെപിയാണ്. ഭരണകക്ഷിയായതു കൊണ്ടാകണം ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിച്ചത് അവര്‍ക്ക് തന്നെ. തൊട്ടുപിന്നില്‍ കോണ്‍ഗ്രസാണ്….

Read More

കാത്തിരിപ്പ് അവസാനിക്കുന്നു, ‘ട്രാന്‍സ്’ റിലീസ് തീയതി പ്രഖ്യാപിച്ചു! പുതിയ പോസ്റ്റര്‍ എത്തി

കാത്തിരിപ്പ് അവസാനിക്കുന്നു, ‘ട്രാന്‍സ്’ റിലീസ് തീയതി പ്രഖ്യാപിച്ചു! പുതിയ പോസ്റ്റര്‍ എത്തി

ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും നായികാ നായകന്‍മാരാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സ് ഫെബ്രുവരി 14ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു അന്‍വര്‍ റഷീദ് ചിത്രം തിയറ്ററില്‍ എത്തുന്നത്. വിവാഹ ശേഷം ഫഹദും നസ്രിയയും ഒന്നിച്ച് അഭിനയിക്കുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. അമല്‍ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പല ഘട്ടങ്ങളായി രണ്ടു വര്‍ഷത്തെ ചിത്രീകരണത്തിനു ശേഷമാണ് ചിത്രം എത്തുന്നത്. പല സ്ഥലങ്ങളിലായി ചിത്രീകരിച്ച ട്രാന്‍സിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.

Read More

വണ്ണം കൂടിയാലും കുറഞ്ഞാലും..! പ്രമേഹബാധിതര്‍ പായസം കഴിച്ചാല്‍…

വണ്ണം കൂടിയാലും കുറഞ്ഞാലും..! പ്രമേഹബാധിതര്‍ പായസം കഴിച്ചാല്‍…

വല്ലപ്പോഴും ഒരാഗ്രഹത്തിന് പ്രമേഹബാധിതര്‍ പായസം കഴിച്ചാല്‍ അന്നു രാത്രി കഴിക്കുന്ന അന്നജത്തിന്റെ അളവു കുറച്ച് ഒരു ദിവസം ശരീരത്തില്‍ അധികമായി അന്നജം എത്തുന്നതു തടയാം. രാത്രിഭക്ഷണത്തില്‍നിന്നു ലഭിക്കേണ്ട അന്നജം കൂടി പായസത്തിലൂടെ ഉച്ചയ്ക്കു തന്നെ കിട്ടുന്നുണ്ട്. അതിനാല്‍ രാത്രിഭക്ഷണം സൂപ്പില്‍ ഒതുക്കണം. ഉളളി, ബീന്‍സ്, കാരറ്റ്്, കാബേജ്, കുരുമുളകു പൊടി, ഉപ്പ് എന്നിവവ ചേര്‍ത്തു തയാറാക്കുന്ന സൂപ്പ് ആവാം. സൂപ്പു കുടിക്കുന്നതോടെ വയറു നിറയും. അല്ലെങ്കില്‍ ഓട്്‌സില്‍ പച്ചക്കറികള്‍ ചേര്‍ത്തു തയാറാക്കുന്ന കുറുക്കും കഴിക്കാം. വണ്ണം കൂടിയാലും കുറഞ്ഞാലും… പ്രമേഹബാധിതരായ വണ്ണമുളളവര്‍ വണ്ണം കുറയ്ക്കണം. വണ്ണം കുറയ്ക്കുന്‌പോള്‍ത്തന്നെ ഇന്‍സുലിന്റെ അളവും മരുന്നിന്റെ ഡോസേജും കുറയ്ക്കാനാകും. വണ്ണം കുറവുളളവര്‍ അതു കൂട്ടേണ്ടതുണ്ട്. നോര്‍മല്‍ വണ്ണം ഉളളവര്‍ അതു നിലനിര്‍ത്തണം. ചിലതരം പ്രമേഹമുളളവര്‍ തീരെ മെലിഞ്ഞുപോകും. അവര്‍ വണ്ണംകൂട്ടി നോര്‍മല്‍ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. ഇന്‍സുലിനു ശേഷം ആഹാരം കഴിക്കണം ചപ്പാത്തി…

Read More

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു ! ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പിറന്നത് പെണ്‍കുഞ്ഞ്…

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു ! ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പിറന്നത് പെണ്‍കുഞ്ഞ്…

രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സ്വവര്‍ഗ ദമ്പതികളായ ന്യൂസിലന്‍ഡിന്റെ ആമി സാറ്റര്‍വെയ്ത്തിനും ലീ താഹുഹുവിനും കുഞ്ഞു പിറന്നു. ജനുവരി 13ന് ഇരുവര്‍ക്കും കുഞ്ഞു പിറന്നെങ്കിലും ഇന്നാണ് ഇക്കാര്യം പരസ്യമാക്കിയത്. ദമ്പതികളിലെ ലീ തഹൂഹുവാണ് കുഞ്ഞു ജനിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ആമി സാറ്റര്‍തൈ്വറ്റ് ദേശീയ ടീമില്‍നിന്ന് നീണ്ട ഇടവേളയെടുത്തിരുന്നു. ‘ജനുവരി 13ന് ഗ്രേസ് മേരി സാറ്റര്‍തൈ്വറ്റ് ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന വിവരം അറിയിക്കുന്നതില്‍ എനിക്കും ആമിക്കും അതിയായ ആഹ്ലാദമുണ്ട്. എല്ലാവര്‍ക്കും ഞങ്ങളുടെ സന്തോഷവും കൃതജ്ഞതയും’ കുഞ്ഞിന്റെ വിരലുകള്‍ ചേര്‍ത്തുപിടിക്കുന്ന ഇരുവരുടെയും കരങ്ങളുടെ ചിത്രം സഹിതം തഹുഹു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 2017 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആമി സാറ്റര്‍തൈ്വറ്റ് പുറത്തുവിട്ടത്. ഇതിനുള്ള തയാറെടുപ്പിനായി സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുകയാണെന്നും ആമി അറിയിച്ചിരുന്നു. ന്യൂസീലന്‍ഡ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളുടെ സംഘടനയും…

Read More

ഫോണുകള്‍ക്ക് വന്‍ ഓഫര്‍, 75% ഇളവില്‍ സ്മാര്‍ട് ടിവി, ഫ്‌ലിപ്കാര്‍ട്ടില്‍ ഓഫര്‍ ‘പെരുമഴ’

ഫോണുകള്‍ക്ക് വന്‍ ഓഫര്‍, 75% ഇളവില്‍ സ്മാര്‍ട് ടിവി, ഫ്‌ലിപ്കാര്‍ട്ടില്‍ ഓഫര്‍ ‘പെരുമഴ’

രാജ്യത്തെ മുന്‍നിര ഇകൊമേഴ്‌സ് കമ്പനി ഫ്‌ലിപ്കാര്‍ട്ട് മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാന്‍ പോകുകയാണ്. ജനുവരി 19 മുതല്‍ 22 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്‍പനയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ട് ഒരുങ്ങുന്നത്. ‘റിപ്പബ്ലിക് ഡേ സെയില്‍ ‘ വില്‍പ്പനയില്‍ മുന്‍നിര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്. റെഡ്മി 8 എ, മോട്ടറോള വണ്‍ ആക്ഷന്‍, റിയല്‍മി 3, മോട്ടറോള വണ്‍ വിഷന്‍, ഐഫോണ്‍ 7, ലെനോവോ എ 6 നോട്ട് എന്നിവയ്ക്ക് വന്‍ കിഴിവുകള്‍ ലഭിക്കും. നാല് ദിവസത്തെ വില്‍പ്പനയില്‍ ഐഫോണുകള്‍ക്കും ഇളവുകളുണ്ട്. ഫ്‌ലിപ്കാര്‍ട്ട് വില്‍പ്പനയില്‍ ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍, റഷ് അവേഴ്‌സ്, പ്രൈസ് ക്രാഷ് എന്നിവ കൂടാതെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫ്‌ലിപ്കാര്‍ട്ട് റിപ്പബ്ലിക് ഡേ വില്‍പ്പനയില്‍ സ്മാര്‍ട് ഫോണുകള്‍ക്ക് തന്നെയാണ് കാര്യമായ ഓഫര്‍ നല്‍കുന്നത്. 6,499 രൂപ വിലയുള്ള റെഡ്മി…

Read More

എന്റെ കൊച്ചിനെ ഞങ്ങളില്‍ നിന്ന് അകറ്റണമെന്ന് ആര്‍ക്കാണ് ഇത്ര വാശി! ‘ആ മകന്റെ’ അമ്മ സോഷ്യല്‍ മീഡിയയോട് പറയുന്നു, അവനെ വേദനിപ്പിക്കുന്നത് നിങ്ങളാണ്

എന്റെ കൊച്ചിനെ ഞങ്ങളില്‍ നിന്ന് അകറ്റണമെന്ന് ആര്‍ക്കാണ് ഇത്ര വാശി! ‘ആ മകന്റെ’ അമ്മ സോഷ്യല്‍ മീഡിയയോട് പറയുന്നു, അവനെ വേദനിപ്പിക്കുന്നത് നിങ്ങളാണ്

‘മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ മകനെ തല്ലുന്ന കണ്ണില്‍ ചോരയില്ലാത്ത അച്ഛന്‍… ക്രൂരനും നീചനുമായ പിതാവില്‍ നിന്നും ആ മകനെ പിരിക്കണം…ഇനി കുട്ടിയെ ആ വീട്ടില്‍ താമസിപ്പിക്കരുത്…ചൈല്‍ഡ് ലൈന്‍ കുഞ്ഞിനെ ഏറ്റെടുക്കണം.’ അരൂര്‍ മേഴ്‌സി സ്‌കൂളിലെ കുട്ടിയുടേയും അവനെ തല്ലിയ അച്ഛന്റേയും വിഡിയോ പുറത്തു വന്നതിനു പിന്നാലെ രോഷം പൂണ്ട സോഷ്യല്‍ മീഡിയ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യങ്ങളാണിത്. രണ്ടാമതൊരു വാക്കിന് ചെവികൊടുക്കാതെ കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കണമെന്ന് വരെ പറഞ്ഞ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെയെത്തി. കെട്ടടങ്ങാതെ വിചാരണയും കൊടുങ്കാറ്റു പോലെ പ്രതിഷേധവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ സംരക്ഷകര്‍ ചമഞ്ഞെത്തുന്ന നന്മ മനസുകളോട് ആ അമ്മ കൈകൂപ്പി പറയുകയാണ്, വിചാരണയും വിധിയെഴുത്തും കഴിഞ്ഞെങ്കില്‍ എല്ലാവരും ഒന്നിതു വഴി വരണം. എന്റെ കുഞ്ഞ് അനുഭവിക്കുന്ന മാനസിക വേദന എത്രത്തോളമെന്ന് കൂടി ഒന്ന് കണ്‍തുറന്ന് കാണണം. നീതി വാങ്ങിക്കൊടുത്തും…

Read More