ഡിസംബറിലെ ചുണ്ട് കീറലിന് പരിഹാരമുണ്ട്

ഡിസംബറിലെ ചുണ്ട് കീറലിന് പരിഹാരമുണ്ട്

കാലാവസ്ഥ മാറുന്നതനുസരിച്ച് ചര്‍മത്തിനും മുടിക്കും മാറ്റം സംഭവിക്കും. അതുകൊണ്ടു തന്നെ കാലാവസ്ഥക്കനുസരിച്ച് സൗന്ദര്യസംരക്ഷണം നടത്തേണ്ടത് അനിവാര്യമാണ്. ഈ കാലാവസ്ഥയില്‍ അധരങ്ങളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം. അല്ലെങ്കില്‍ അധരങ്ങള്‍ വിണ്ടു കീറുകയും മനോഹാരിത നഷ്ടപ്പെടുകയും ചെയ്യും. അധരങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട് അതില്‍ ഒന്നാണ് നെയ്യ്. ശുദ്ധമായ നെയ്യ് ഇടവിട്ട് ചുണ്ടുകളില്‍ പുരട്ടുന്നത് വിണ്ടുകീറല്‍ മാറുകയും ഒപ്പം അധര ചര്‍മം മൃദുലമാകുകയും ചെയ്യും. റോസ് വാട്ടറിനൊപ്പം പഞ്ചസാര ചേര്‍ത്ത് സ്‌ക്രബ് ചെയ്യുന്നത് അധരങ്ങളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. തേങ്ങപ്പലില്‍ നിന്നുണ്ടാക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ പുരട്ടുന്നതും അധരങ്ങളുടെ വിണ്ടുകീറല്‍ മാറ്റും. ക്വാളിറ്റി കുറഞ്ഞ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് അധരങ്ങളുടെ ആരോഗ്യം നശിപ്പിക്കും. ഇത് ചുണ്ടുകള്‍ പൊട്ടാനും ചര്‍മം അടര്‍ന്നു വരാനും ഇടയാക്കും. കിടക്കും മുമ്പ് കൃത്യമായി ലിപ്സ്റ്റിക് നീക്കം ചെയ്ത ശേഷം…

Read More

ഒന്ന് ശ്രദ്ധിക്കു ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയില്‍ സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ്

ഒന്ന് ശ്രദ്ധിക്കു ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയില്‍ സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ്

ക്യാന്‍സര്‍ ബാധിതരായ 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന പദ്ധതിയായ ക്യാന്‍സര്‍ സുരക്ഷാ പദ്ധതിയിലൂടെ രണ്ടായിരത്തിലധികം പേര്‍ക്ക് 18 കോടി രൂപയുടെ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. നീണ്ടകാലം ചെലവേറിയ ചികിത്സ വേണ്ടി വരുന്നതിനാല്‍ ചികിത്സാചെലവ് പരിമിതപ്പെടുത്തിയിട്ടില്ല. സൗജന്യ ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ നിയോഗിച്ചിട്ടുള്ള സുരക്ഷാമിഷന്റെ കൗണ്‍സലര്‍മാര്‍ വഴിയാണ് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കുന്നത്. പദ്ധതിക്കായി പ്രത്യേക അപേക്ഷാഫോം ആവശ്യമില്ല. സുരക്ഷാ മിഷന്റെ കൗണ്‍സിലര്‍മാര്‍ നടത്തുന്ന സാമ്പത്തിക, സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ ചികിത്സാചെലവുകള്‍ വഹിക്കാന്‍ കഴിയാത്തതായി കണ്ടെത്തുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ഈ പദ്ധതിയിലൂടെ ചികിത്സ ലഭിക്കുമെന്നും മന്ത്രി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സൗജന്യചികിത്സ ലഭിക്കുന്ന ആശുപത്രികള്‍ 1. ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തിരുവനന്തപുരം 2. ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി, തൃശൂര്‍ 3….

Read More

രണ്ടമ്മമാരുടെ വയറ്റില്‍ വളര്‍ന്ന ലോകത്തിലെ ആദ്യ കുഞ്ഞ്

രണ്ടമ്മമാരുടെ വയറ്റില്‍ വളര്‍ന്ന ലോകത്തിലെ ആദ്യ കുഞ്ഞ്

രണ്ടമ്മമാരുടെ വയറ്റില്‍ വളരാനുള്ള ഭാഗ്യം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ കുട്ടിയാണ് ഓട്ടിസ് ഫ്രാന്‍സിസ് സ്മിത്ത്. ഓട്ടിസിനെ രണ്ടു ഗര്‍ഭപാത്രങ്ങളില്‍ ചുമന്ന് സ്വവര്‍ഗാനുരാഗികളായ രണ്ടമ്മമാരും ചരിത്രത്തിന്റെ ഭാഗമായി. ബ്രിട്ടീഷ് ദമ്പതികളായ ജാസ്മിന്‍ ഫ്രാന്‍സിസ് സ്മിത്തും ഡോണ ഫ്രാന്‍സിസ് സ്മിത്തുമാണ് ഇത്തരത്തില്‍ തങ്ങളുടെ മാതൃത്വം പങ്കുവെച്ചത്. രണ്ടു മാസങ്ങള്‍ക്കുമുമ്പാണ് ജാസ്മിന്‍ ഓട്ടിസിനു ജന്മം നല്‍കിയത്. ഡോണയില്‍നിന്നെടുത്ത അണ്ഡം ബീജസങ്കലനം നടത്തിയശേഷം തിരികെ ഡോണയുടെ ഗര്‍ഭപാത്രത്തില്‍ത്തന്നെ 18 മണിക്കൂറോളം സൂക്ഷിച്ചു. പിന്നീട് ഇതേ ഭ്രൂണം ജാസ്മിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയായിരുന്നു.രണ്ടമ്മമാര്‍ക്കും ഗര്‍ഭധാരണത്തില്‍ പങ്കെടുക്കാനാകുമെന്നതാണ് ഇന്‍ വിവോ ഫെര്‍ട്ടിലൈസേഷന്‍ എന്നറിയപ്പെടുന്ന ഈ രീതിയുടെ സവിശേഷത. അങ്ങനെ ഇന്‍ വിവോ ഫെര്‍ട്ടിലൈസേഷനിലൂടെ ജനിക്കുന്ന ആദ്യ കുട്ടിയായി ഓട്ടിസ് മാറി. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളിലൊരാള്‍ കൃത്രിമഗര്‍ഭധാരണം നടത്തുന്ന പഴയരീതിക്ക് ഇതുവഴി വിപ്ലവകരമായ മാറ്റം കൊണ്ടുവരാനാകുമെന്നാണ് ചികിത്സിച്ച ബ്രിട്ടനിലെ വിമെന്‍’സ് ക്ലിനിക് അധികൃതര്‍ പറയുന്നത്.

Read More

നൃത്തം ചെയ്യാന്‍ ഇഷ്ടമുള്ളവരുടെ ശ്രദ്ധയ്ക്ക്

നൃത്തം ചെയ്യാന്‍ ഇഷ്ടമുള്ളവരുടെ ശ്രദ്ധയ്ക്ക്

വ്യായാമം ചെയ്യാന്‍ മടിയുള്ളവരാണ് കൂടുതലും. രാവിലെ എഴുേന്നല്‍ക്കണം ഭക്ഷണം നിയന്ത്രിക്കണം ജിമ്മില്‍ പോകണം അതൊക്കെ ഓര്‍ക്കുമ്പോഴാണ് സങ്കടം. ജോഗിങും ജിമ്മില്‍ പോകുന്നതും മാത്രമല്ല നൃത്തവും മികച്ച ഒരു വ്യായാമമാണ്. നൃത്തം മനസ്സിനും ശരീരത്തിനും മികച്ച അനുഭൂതിയാണ് നല്‍കുന്നത്. ദിവസം മുഴുവന്‍ പോസിറ്റീവായി നിലനില്‍ക്കാന്‍ ഇത് സഹായിക്കും. അരമണിക്കൂര്‍ നൃത്തം ചെയ്യുന്നതും അരമണിക്കൂര്‍ ജോഗിങ് ചെയ്യുന്നതും നല്‍കുന്നത് ഒരേ ഫലമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ഏതുതരം നൃത്തമാണെന്നതനുസരിച്ച് ഇതില്‍ നേരിയ വ്യത്യാസങ്ങള്‍ വന്നേക്കാം. നൃത്തം ശരീരത്തിനും മാത്രമല്ല മനസിനും ഉണര്‍വും ഉത്സാഹവും നല്‍കും. മടുപ്പുമാറ്റാനും ഉത്സാഹം നിറയ്ക്കാനും നൃത്തത്തിനു കഴിയും. വെസ്റ്റേണ്‍, ക്ലാസിക്കല്‍,സല്‍സ, അങ്ങനെ നൃത്തം ഏതായാലും ശരീരത്തിന്റെ വഴക്കം വര്‍ധിക്കും. പേശികള്‍ക്കും കരുത്തും ഉണര്‍വും ലഭിക്കും. ഒപ്പം ഹൃദയാരോഗ്യവും മെച്ചപ്പെടും. ശരീരത്തിനും മനസിനും ഇണങ്ങുന്ന നൃത്തരീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇനി നൃത്തം പഠിക്കാന്‍ അധ്യാപകരുടെ അടുത്തു പോകണമെന്നില്ല. വീട്ടില്‍…

Read More

ഡയറ്റിങ്ങുകാര്‍ ജീരകവെള്ളത്തെ കൂടെ കൂട്ടിക്കോളു

ഡയറ്റിങ്ങുകാര്‍ ജീരകവെള്ളത്തെ കൂടെ കൂട്ടിക്കോളു

കുറഞ്ഞ കലോറി മാത്രമേ ജീരകവെള്ളത്തില്‍ അടങ്ങിയിട്ടുള്ളൂ. ദാഹമകറ്റാന്‍ ജ്യൂസോ മധുരപാനീയങ്ങളോ കുടിക്കുമ്പോള്‍ അളവില്‍ കവിഞ്ഞ കലോറി നമ്മുടെ ശരീരത്തിലെത്തും.എന്നാല്‍ ദാഹമകറ്റാന്‍ പതിവാക്കുന്നത് ജീരകവെള്ളമാണെങ്കില്‍ ഈ അനാവശ്യ കലോറി ഒഴിവാക്കാം. ഒരു സ്പൂണ്‍ ജീരകത്തില്‍ 7 കാലറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടം- ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ജീരകവെള്ളം. ശരീരത്തിന് ദോഷകരമായ ഓക്‌സിജന്‍ റാഡിക്കലുകളെ നീക്കം ചെയ്യാന്‍ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും. ധാരാളം വിറ്റമിന്‍ എ, സി, കോപ്പര്‍ എന്നിവയും ജീരകത്തില്‍ അടങ്ങിയിട്ടുണ്ട്. ജീരകത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഘടകത്തിന് അമിതവണ്ണത്തെ തടയാനാവും. ഇത് ദഹനത്തിനും നെഞ്ചെരിച്ചല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാം. ശരീരത്തിലെ ഷുഗര്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഒഴിവാക്കി ഗട്ട് ബാക്ടീരിയയെ നിലനിര്‍ത്താന്‍ ജീരകത്തിന് സാധിക്കും.

Read More