പഴത്തൊലി കൊണ്ട് മുഖക്കുരു മാറ്റാം!

പഴത്തൊലി കൊണ്ട് മുഖക്കുരു മാറ്റാം!

?മുഖക്കുരു അകറ്റാന്‍ പഴത്തൊലി മുഖക്കുരുവിനെ ചികിത്സിക്കാനുള്ള ധാരാളം പരിഹാര വിധികളെ പറ്റിയും ഉല്‍പന്നങ്ങളെ പറ്റിയും നാം ദിവസവും കേള്‍ക്കാറുള്ളതാണ്. എങ്കില്‍ കൂടി അവയൊന്നും പരീക്ഷിക്കാനായി നാം അധികമൊന്നും മെനക്കെടാറില്ല. തെരഞ്ഞെടുക്കുന്ന ചേരുവകളിലെ വിശ്വാസക്കുറവും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതകളും ഒക്കെയാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. അധികമാര്‍ക്കും അറിയാത്തതും എന്നാല്‍ പ്രതിവിധികളില്‍ ഏറ്റവും ഫലപ്രദമായതുമായ ഒന്നാണ് പഴത്തൊലി ഉപയോഗിച്ചുള്ള മുഖ ചര്‍മസംരക്ഷണ രീതികള്‍. പഴത്തൊലി ഉപയോഗിച്ചുകൊണ്ട് മുഖക്കുരു ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കുന്ന 7 വ്യത്യസ്ത വഴികള്‍ ആണ് ഇന്നിവിടെ പറയുന്നത്. ?മുഖക്കുരു അകറ്റാന്‍ പഴത്തൊലി എങ്ങനെ ഉപയോഗിക്കാം? സൂര്യരശ്മികള്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ കാത്തുരക്ഷിക്കാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍ അടക്കമുള്ള നിരവധി ആന്റി ഓക്സിഡന്റുകള്‍ വാഴത്തൊലിയില്‍ അടങ്ങിയിരക്കുന്നു. എക്‌സീമ, സോറിയാസിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന എസ്റ്ററിഫൈഡ് ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണ് ഈയൊരു വിദ്വാന്‍. മുഖക്കുരുവിനെ…

Read More

നല്ല നിറം കിട്ടാന്‍ മുരിങ്ങയില ഫേസ്പായ്ക്ക്

നല്ല നിറം കിട്ടാന്‍ മുരിങ്ങയില ഫേസ്പായ്ക്ക്

സൗന്ദര്യമെന്നത് പല ഘടകങ്ങള്‍ ഒത്തിണങ്ങിയതാണ.് നിറം മുതല്‍ ചര്‍മത്തിന്റെ തിളക്കവും മൃദുത്വവും വരെ ഇതില്‍ പെടുന്നു. നല്ല നിറമുള്ള ചര്‍മം പലരും ആഗ്രഹിയ്ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. നിറമെന്നത് പല ഘടകങ്ങളേയും ആശ്രയിച്ചിരിയ്ക്കുന്നു. ഇതില്‍ പാരമ്പര്യം മുതല്‍ ചര്‍മ സംരക്ഷണവും കഴിയ്ക്കുന്ന ഭക്ഷണങ്ങളും വരെ പെടുന്നു. ചര്‍മത്തിന്റെ നിറത്തിനായി കൃത്രിമ മാര്‍ഗങ്ങളെ ആശ്രിയിക്കുന്നതിനേക്കാള്‍ സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. പ്രത്യേകിച്ചും പ്രകൃതി ദത്തമായ കാര്യങ്ങള്‍. ഇത്തരത്തില്‍ ഒന്നാണ് വീട്ടിലുണ്ടാക്കാവുന്ന അരിപ്പൊടിയും മുരിങ്ങായിലയും ചേര്‍ത്തുള്ള ഒന്ന്. ഇതെക്കുറിച്ചറിയൂ. മുരിങ്ങയില ചര്‍മ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഈ പ്രത്യേക മിശ്രിതം തയ്യാറാക്കുവാന്‍ വളരെ എളുപ്പമാണ്. ഇതിനായി അല്‍പം അരിപ്പൊടിയെടുക്കുക. വല്ലാതെ നനുത്തതല്ലാതെ അല്‍പം കരുകരുപ്പുള്ള പൊടിയാണ് നല്ലത്. പുട്ടുണ്ടാക്കുവാന്‍ ഉപയോഗിയ്ക്കുന്ന അരിപ്പൊടി അല്‍പം തരിയുള്ളതാകും. ഇത്തരം തരിയുള്ള അരിപ്പൊടി മതിയാകും. ഇതില്‍ ചേര്‍ക്കാനായി മുരിങ്ങയില ഒരു പിടി കഴുകിയ ശേഷം…

Read More

പണത്തിന് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത് – ഫെയ്‌സ്ബുക്ക് ലൈവില്‍ ജൂഹി (വീഡിയോ)

പണത്തിന് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത് – ഫെയ്‌സ്ബുക്ക് ലൈവില്‍ ജൂഹി (വീഡിയോ)

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ഉപ്പും മുളകില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. സീരിയല്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ജനപ്രീതി ഇതുവരെ ഒട്ടും ചോര്‍ന്നു പോയിട്ടില്ല. അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ഒരു സന്തോഷ വാര്‍ത്തയും ഒപ്പം വന്നിരിക്കുകയാണ്. ലച്ചുവിന്റെ വിവാഹ വാര്‍ത്തയാണ് കാര്യം. ഉപ്പും മുളകില്‍ നിരവധി ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി എന്ന ലച്ചുവും. എന്തിരിന്നാലും പ്രേക്ഷകര്‍ വളരെ ആകാംഷയിലാണ്. പരമ്പര ഇനി ഏത് ദിശയിലേക്ക് വഴിമാറും എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ലെച്ചുവിന്റെ മനസിലെ സങ്കല്‍പത്തില്‍ ഉള്ള ഒരാളുടെ ഫോട്ടോയാണ് ബാലു എല്ലാവരെയും കാണിച്ചത് കാണാം മാത്രമല്ല പയ്യന്‍ നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല… https://www.facebook.com/flowersonair/videos/455894671733772/?t=0

Read More

ക്ഷേത്രങ്ങളില്‍ വിഘ്നേഷിനൊപ്പം തൊഴാന്‍ എത്തി നയന്‍താര

ക്ഷേത്രങ്ങളില്‍  വിഘ്നേഷിനൊപ്പം തൊഴാന്‍ എത്തി നയന്‍താര

നയന്‍സിനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് നയന്‍താര. തമിഴ് സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ നയന്‍താര എന്നായിരിക്കും ഉത്തരം. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ അവര്‍ ഇതിനകം എഴുപതോളം സിനിമകളില്‍ അഭിനയിച്ചു. ഇപ്പോഴിതാ നയനും വിഘ്നേഷും കന്യാകുമാരിയിലും തിരുചെന്തൂര്‍ ക്ഷേത്രത്തിലും ദര്‍ശനത്തിനെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ‘മൂക്കുത്തി അമ്മന്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു മുന്‍പ് അമ്പലത്തില്‍ തൊഴാനെത്തിയതാണ് താരം. ചിത്രം 2020ലാണ് പുറത്തിറങ്ങുന്നത്. 2015 ല്‍ നയന്‍താര നായികയായി എത്തിയ നാനും റൌഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇരുവരും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ടായിരുന്നു. 2019ല്‍ തന്നെ വിവാഹ നിശ്ചയം നടക്കുമെന്നും അടുത്ത വര്‍ഷം ആദ്യം…

Read More

കണ്ണു നിറഞ്ഞുപോയി’, ശബരിമലയിലെത്തിയ ഉണ്ണി മുകുന്ദന്‍

കണ്ണു നിറഞ്ഞുപോയി’, ശബരിമലയിലെത്തിയ ഉണ്ണി മുകുന്ദന്‍

ശബരിമല ദര്‍ശനം നടത്തിയ അനുഭവം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. പലതവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ് ഉണ്ടായിട്ടില്ലെന്നും നടന്‍ പറയുന്നു. നടന്‍ അഭിനയിച്ച മാമാങ്കം എന്ന ചിത്രത്തിനു മുന്നോടിയായും ഉടനെ ചിത്രീകരണം ആരംഭിക്കുന്ന മേപ്പടിയാനു മുമ്പും താന്‍ അയ്യപ്പനെ കണ്ട് അനുഗ്രഹം വാങ്ങാന്‍ ചെന്നതാണെന്നും നടന്‍ കുറിപ്പില്‍ പറയുന്നു. ഉണ്ണിമുകുന്ദന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ശബരിമല ദര്‍ശനം നടത്തിയപ്പോളുണ്ടായ അനുഭവത്തെപ്പറ്റി രണ്ട് വാക്ക് എഴുതണമെന്ന് തോന്നി. പലതവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനഃസംതൃപ്തിയും പോസിറ്റീവ് എനര്‍ജിയും കിട്ടിയ ഒരു ദര്‍ശനം മുന്‍പ് ഉണ്ടായിട്ടില്ല. മേപ്പടിയാന്റെ പൂജ ദിവസം മാലയിട്ടു ഇന്നലെയാണ് മല ചവിട്ടിയത്, സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു മുന്‍ വര്‍ഷങ്ങളെക്കാള്‍ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ സാധിച്ചു. മല കയറുമ്പോള്‍…

Read More

ഇടുക്കി ഒരുങ്ങി; ക്രിസ്തുമസ് ആഘോഷിക്കാന്‍

ഇടുക്കി ഒരുങ്ങി; ക്രിസ്തുമസ് ആഘോഷിക്കാന്‍

പൊന്മുടിയില്‍ സ്പീഡ്‌ബോട്ട് അടക്കം സര്‍വീസ് ആരംഭിച്ചു. ദിവസേന നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. രാജാക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെയും ഹൈഡല്‍ ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന പൊന്മുടി ടൂറിസം കേന്ദ്രത്തിലേക്ക് ദിവസേന ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. നിലവില്‍ രണ്ട് പെഡല്‍ബോട്ട്, രണ്ട് സൈക്കിളിങ്ങ്, ഒരു സ്പീഡ് ബോട്ട് എന്നിവയാണുള്ളത്. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള പാര്‍ക്കുമുണ്ട്. ഉഷാറായി ശ്രീനാരായണപുരം ശ്രീനാരായണപുരം റിപ്പിള്‍സ് വെള്ളച്ചാട്ടം കാണാനും സഞ്ചാരികളെത്തി തുടങ്ങി. ലക്ഷങ്ങള്‍ മുടക്കി നവീകരണം നടത്തിയതോടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ വര്‍ദ്ധിച്ചു. പുതുതായി ഒരുക്കിയ വാച്ച് ടവറാണ് മുഖ്യ ആകര്‍ഷണം. കോടപുതച്ച് മൂന്നാര്‍ ഡിസംബര്‍ മാസമെത്തിയതോടെ മൂന്നാര്‍ മഞ്ഞ് പുതച്ച് തുടങ്ങി. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം ബുക്കിങ് വരുന്നുണ്ട്. ക്രിസ്മസിനോട് അടുത്ത ദിവസങ്ങളിലേക്കാണ് കൂടുതല്‍ ബുക്കിങ്ങുകള്‍. മറയൂരിലും, വാഗമണ്ണിലും ഇതിനോടകം സഞ്ചാരികളുടെ തിരക്കാണ്. തേക്കടിയിലും തിരക്കായി തേക്കടിയിലെയും പരിസര പ്രദേശങ്ങളിലെയും കാഴ്ചകാണാന്‍ നല്ല…

Read More

സത്യ എന്ന പെണ്‍കുട്ടിയെ അറിയാമോ?

സത്യ എന്ന പെണ്‍കുട്ടിയെ അറിയാമോ?

സത്യ എന്ന പെണ്‍കുട്ടി’യെ കണ്ട് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ സംശയത്തോടെ ചോദിക്കുന്നു, എവിടെയോ കണ്ട നല്ല മുഖപരിചയം ഉണ്ടല്ലോ എന്ന്. എന്നാല്‍ ആ തോന്നല്‍ സത്യമാണ്, ‘സത്യ എന്ന പെണ്‍കുട്ടി’യായി തിളങ്ങുന്ന മെര്‍ഷീന നീനു മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്ന രസ്‌നയുടെ കുഞ്ഞനിയത്തിയാണ്. ‘പാരിജാതം’ എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ താരമായ രസ്‌ന ഒരേ സമയം അരുണയായും സീമയായും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി. ഇപ്പോള്‍ കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് രസ്‌ന. ചേച്ചിയുടെ വഴിയെ അഭിനയ രംഗത്തെത്തിയ മെര്‍ഷീന തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ‘സത്യ എന്ന പെണ്‍കുട്ടി’യില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്.

Read More

ദൃശ്യവിസ്മയമൊരുക്കി കാലാങ്കി മലനിരകള്‍

ദൃശ്യവിസ്മയമൊരുക്കി കാലാങ്കി മലനിരകള്‍

വശ്യതയാര്‍ന്ന കുടക് മലനിരകള്‍ മാടിവിളിക്കുന്ന ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കി പ്രദേശം ടൂറിസംമേഖലയില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. കണ്ണെത്താത്ത ദൂരത്തോളമുള്ള മലനിരകളുടെ ദൃശ്യവിസ്മയം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. അപ്പര്‍ കാലാങ്കിയില്‍നിന്ന് നാലുഭാഗത്തേക്കുമുള്ള കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ്. വേനലിന്റെ ചൂട് വര്‍ധിക്കുന്നതോടെ ഈപ്രദേശം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും. ഇടയ്ക്കിടെ കോടമഞ്ഞില്‍ പുതച്ചുകിടക്കുന്ന ഈപ്രദേശം വികസനത്തിന് കാതോര്‍ക്കുകയാണ്. ഇവിടെനിന്ന് വിരാജ്‌പേട്ടയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴിതുറക്കുന്നതും പരിഗണിക്കാവുന്നതാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. റോഡ് വികസനം അനിവാര്യം ഇരിട്ടിയില്‍നിന്ന് കാലാങ്കിയിലെത്താന്‍ ഏകദേശം 20 കിലോ മീറ്റര്‍ സഞ്ചരിക്കണം. കാലാങ്കിവരെ ബസ് സൗകര്യമുണ്ട്. അവിടെനിന്ന് അപ്പര്‍ കാലാങ്കിയിലുള്ള ടൂറിസ്റ്റ് പോയന്റിലേക്ക് നാല് കിലോമീറ്ററുണ്ട്. ചെറുവാഹനങ്ങള്‍ക്ക് ടൂറിസംമേഖലയിലെത്താന്‍ വിഷമമില്ല. അപ്പര്‍ കാലാങ്കിവരെയുള്ള ഭാഗം മെക്കാഡം ടാറിട്ട് വികസിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ നിവേദകസംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. കുത്തനെ കയറ്റമുള്ളതുകാരണം റോഡ് വീതികൂട്ടി വികസിപ്പിക്കണം. ടൂറിസം വികസനത്തിന് സാധ്യത -ഡി.ടി.പി.സി….

Read More

കോഴിക്കോടുമുണ്ട് രസികന്‍ ഹൗസ്‌ബോട്ട് സവാരി

കോഴിക്കോടുമുണ്ട് രസികന്‍ ഹൗസ്‌ബോട്ട് സവാരി

അവധിക്കാലത്ത് കായല്‍പരപ്പുകളിലൂടെ ഹൗസ്‌ബോട്ടില്‍ ഒരു യാത്രപോയാലോ…? കോഴിക്കോട്ടുള്ളവര്‍ അതിനായി ആലപ്പുഴയിലേക്കൊന്നും പോകേണ്ടതില്ല. കൈയെത്തും ദൂരത്ത് തന്നെ ഈ സൗകര്യമുള്ളപ്പോള്‍ എന്തിനധികം സഞ്ചരിക്കണം! തെക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഈ കുഞ്ഞുപുഴ മറ്റൊരനുഭവമായിരിക്കും. കൊയിലാണ്ടി കുറവങ്ങാട് കണയന്‍ങ്കോട്ടെ ഹൗസ്‌ബോട്ട് യാത്ര പ്രകൃതിയോടിണങ്ങി നീങ്ങുകയാണ്. വിദേശത്തും സ്വദേശത്തുമായി ഒരുപാട് യാത്രകള്‍ നടത്തിയ ഒപ്പമുണ്ടായൊരു സുഹൃത്തുപറഞ്ഞത് ലോകത്തെ ഏറ്റവും ശാന്തസുന്ദരമായ യാത്ര കായല്‍ ഓളങ്ങളിലൂടെ ഉള്ളതാണെന്നാണ്. നാട്ടിന്‍പ്രദേശത്തെ ജലപാതകള്‍ ഏറ്റവും സുന്ദരമാകുന്നത് അത് കരയെവിട്ട് അകന്നുപോകുമ്പോഴാണ്. എത്രത്തോളം അകന്നുപോകുന്നുവോ അത്രത്തോളം നിശബ്ദത പൊതിഞ്ഞുവരും. കാപ്പാടില്‍ നിന്നേറെ അകലത്തിലല്ലാത്ത കണയങ്കോട്ടെ കാറ്റിന് ഒരു ചരിത്രപഴമയുടെ ഗന്ധമുണ്ട്. അതുകൊണ്ട്തന്നെ യാത്രയില്‍ അപരിചിതര്‍ക്ക് പോലും ഒന്നായിരുന്ന് സംസാരിക്കാനുള്ള വിഷയങ്ങള്‍ ഈ കായല്‍വഴിത്താര സമ്മാനിക്കും. ബോട്ടിനകത്ത് എ.സി.മുറികളുണ്ടെങ്കിലും പുറംകാഴ്ചകള്‍ നമ്മെ അകത്തുകയറ്റാതെ പിടിച്ചിരുത്തും. കുറവങ്ങാട്ടെ ഹൗസ്‌ബോട്ട് യാത്ര പലതരം പാക്കേജുകളായാണ് അവതരിപ്പിക്കുന്നത്. കുടുംബസംഗമങ്ങള്‍ക്കും ഏതുതരം പാര്‍ട്ടികള്‍ക്കും പാകമാകുന്ന തരത്തിലുള്ള സജ്ജീകരണങ്ങളൊരുക്കിതരുന്നു…

Read More