മധ്യസ്ഥനായി സിദ്ധിഖ്, നിലപാടില്‍ അയഞ്ഞ് ഷെയ്ന്‍ നിഗം

മധ്യസ്ഥനായി സിദ്ധിഖ്, നിലപാടില്‍ അയഞ്ഞ് ഷെയ്ന്‍ നിഗം

യുവനടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ അനുരഞ്ജനത്തിന് വഴിയൊരുങ്ങുന്നു. ഷെയ്ന്‍ നിഗം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടിക്കാഴ്ച നടത്തി. അമ്മ ഭാരവാഹിയായ നടന്‍ സിദ്ധിഖിന്റെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച നടന്നത്. മുടങ്ങയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി. അമ്മയുടെ നിലപാടിനൊപ്പം നില്‍ക്കാമെന്നും താരം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം ഷെയ്ന്‍ വിശദമായി അവതരിപ്പിച്ചു. അതേസമയം ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ടു ദിവസത്തിനകം ചര്‍ച്ച നടത്തും. വെയില്‍ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. 15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തുടങ്ങിയതെന്നാണ്…

Read More

ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതാണെന്ന് ഷെയ്ന്‍ നിഗം

ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നതാണെന്ന് ഷെയ്ന്‍ നിഗം

മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍. ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകന്‍ പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ… സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് എന്റെ തീരുമാനം ഷെയ്ന്‍ പറഞ്ഞു. നടന്‍ സിദ്ദിഖാണ് അുനുരഞ്ജനത്തിന് വഴിയൊരുക്കിയത്. സിദ്ദിഖിന്റെ ആലുവയിലെ വീട്ടില്‍ വച്ചായിരുന്നു ഷെയ്‌ന് അമ്മ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത് . മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കുകയും വിഷയവുമായി ബന്ധപ്പെട്ട് തനിക്ക്…

Read More

വ്യാജ ഷാവോമി ഉല്‍പ്പന്നങ്ങള്‍ വിലസുന്നു; പിടികൂടിയത് 13 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍

വ്യാജ ഷാവോമി ഉല്‍പ്പന്നങ്ങള്‍ വിലസുന്നു; പിടികൂടിയത് 13 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍

13 ലക്ഷം വിലമതിക്കുന്ന 2000ല്‍ അധികം വ്യാജ ഷാവോമി ഉല്‍പന്നങ്ങള്‍ പോലീസ് പിടികൂടി. ഡല്‍ഹിയിലെ ഗാഫര്‍ മാര്‍ക്കറ്റില്‍ നിന്നാണ് മുന്‍നിര ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഷാവോമിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ്. ഷാവോമിയുടെ ഇന്ത്യന്‍ സംഘവും പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ നാല് വില്‍പനക്കാരും പോലീസ് പിടിയിലായി. ഐംഐ പവര്‍ബാങ്കുകള്‍, എംഐ നെക്ക് ബാന്‍ഡുകള്‍, എംഐ ട്രാവല്‍ അഡാപ്റ്ററുകള്‍, എംഐ ഇയര്‍ഫോണ്‍ ബേസിക് വിത്ത് മൈക്ക്, എംഐ വയര്‍ലെസ് ഹെഡ്‌സെറ്റ്, എംഐ എയര്‍ ഡോട്ട്‌സ്, എംഐ 2 ഇന്‍ വണ്‍ യുഎസ്ബി കേബിള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ വ്യാജ ഉല്‍പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതില്‍ റഡ്മി എയര്‍ ഡോട്‌സ് ഷാവോമി ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. പവര്‍ബാങ്ക് പോലുള്ള ഷാവോമിയുടെ ചില ഉല്‍പ്പന്നങ്ങളില്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി…

Read More