‘തനി നാടന്‍’ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

‘തനി നാടന്‍’ പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വേറിട്ട പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്ന കാലമാണ്. പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ സേവ് ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ എന്നിവയെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡാണ്. കാലം മാറുന്നതിനൊപ്പം വിവാഹ രീതികളും, ആഘോഷങ്ങളും മാത്രമല്ല അല്ല ഫോട്ടോ ഷൂട്ടുകളും അതിന്റെ ഗ്ലാമറും കൂടി വരികയാണ്. അതിന്റെ മറ്റൊരു തുടര്‍ പരീക്ഷണങ്ങളിലെ പുതുമയാണ് ഈ തനി നാടന്‍ സ്‌റ്റൈല്‍. ലഹിരു- മധു ദമ്പതികളാണ് നാടന്‍ ഫോട്ടോ ഷൂട്ടുമായി എത്തിയിരിക്കുന്നത്. കൃഷി തീം ആക്കിയുള്ളതാണ് ഈ ചിത്രങ്ങള്‍. ശ്രീലങ്കന്‍ ദമ്പതികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് അമല്‍ മഹേഷ് നുഗപിടിയ എന്ന ഫോട്ടോഗ്രാഫറാണ്. നാട്ടിന്‍പുറത്തിന്റെ തനിമ വിളിച്ചോതുന്ന ഫോട്ടോ ഷൂട്ട് എന്തായാലും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

Read More

ബൈക്കിന്റെ ടയര്‍ മൂര്‍ഖന്റെ മുകളിലൂടെ കയറിയിറങ്ങി, രണ്ടു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്ന് പാമ്പ്

ബൈക്കിന്റെ ടയര്‍ മൂര്‍ഖന്റെ മുകളിലൂടെ കയറിയിറങ്ങി, രണ്ടു കിലോമീറ്ററോളം ബൈക്കിനെ പിന്തുടര്‍ന്ന് പാമ്പ്

പാമ്പിനെ ഉപദ്രവിച്ച് വിട്ടാല്‍ അത് പ്രതികാരം ചെയ്യുമെന്ന് പഴമക്കാര്‍ സ്ഥിരം പറയുന്ന കാര്യമാണ്. അത്തരത്തിലൊരു അനുഭവമാണ് ഉത്തര്‍പ്രദേശില്‍ ബൈക്ക് യാത്രക്കാരന്‍ നേരിട്ടത്. പാമ്പിനെ ഉപദ്രവിച്ചതിന്, രണ്ടു കിലോമീറ്ററോളമാണ് പാമ്പ് ബൈക്ക് യാത്രക്കാരനെ പിന്തുടര്‍ന്നത്. ഇതില്‍ പരിഭ്രാന്തിയിലായ യുവാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി. പിന്നീട് ബൈക്കില്‍ കയറി ഒരു മണിക്കൂറോളം ചെലവഴിച്ച പാമ്പിന്റെ ദൃശ്യങള്‍ പകര്‍ത്താന്‍ ജനം തടിച്ചുകൂടിയെന്ന് വാര്‍ത്ത ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ ജലൗന്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ബൈക്ക് ഓടിച്ചുപോകുകയായിരുന്നു ഗുഡു പച്ചൗരി എന്ന യുവാവ്. അതിനിടെ ബൈക്കിന്റെ ടയര്‍ മൂര്‍ഖന്‍ ഇനത്തില്‍പ്പെട്ട പാമ്പിന്റെ വാലിലൂടെ കയറിയിറങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുഡു തിരിഞ്ഞു നോക്കുമ്പോള്‍ പാമ്പ് ബൈക്കിനെ പിന്തുടരുന്നതാണ് കണ്ടത്. ഇതില്‍ നടുങ്ങിയ യുവാവ് ബൈക്ക് വേഗത്തില്‍ ഓടിച്ചു. ഏകദേശം രണ്ടു കിലോമീറ്റര്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ പാമ്പ് ബൈക്കിനെ പിന്തുടരുന്നത് യുവാവ്…

Read More

20 ടണ്‍ ഭാരമുളള കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു..വയറ്റില്‍ 100 കിലോ മാലിന്യം.. വീഡിയോ കാണാം

20 ടണ്‍ ഭാരമുളള കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു..വയറ്റില്‍ 100 കിലോ മാലിന്യം.. വീഡിയോ കാണാം

തീരത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും 100 കിലോയോളം മാലിന്യങ്ങള്‍ കണ്ടെത്തി. സ്‌കോട്ട്ലന്‍ഡിലെ ഹാരിസ് ദ്വീപിലെ കടല്‍ത്തീരത്താണ് കഴിഞ്ഞ വ്യാഴാഴ്ച 20 ടണ്‍ ഭാരമുളള തിമിംഗലത്തിന്റെ ശവശരീരം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും മാലിന്യങ്ങള്‍ കണ്ടെത്തിയത്. കടല്‍ നേരിടുന്ന മാലിന്യപ്രശ്നത്തിന്റെ നേര്‍സാക്ഷ്യമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും പ്ലാസ്റ്റിക് കപ്പുകള്‍, ബാഗുകള്‍, മീന്‍പിടിക്കുന്ന വലകള്‍, കയര്‍ തുടങ്ങി നിരവധി ചപ്പു ചവറുകളാണ് പുറത്തെടുത്തത്. ആമാശയത്തില്‍ ഈ വസ്തുക്കള്‍ നിറഞ്ഞതോടെ തിമിംഗലത്തിന് സഞ്ചരിക്കാന്‍ കഴിയാതെ വരുകയും തുടര്‍ന്ന് ദഹനപ്രക്രിയ നശിച്ചതുമാണ് മരണകാരണമായത്. തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. തിമിംഗലത്തെ ബീച്ചില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയാതെ വന്നതോടെ കടല്‍ തീരത്ത് തന്നെ സംസ്‌കരിച്ചു. മുമ്പും വിദേശ രാജ്യങ്ങളില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തീരത്തടിയുന്ന തിമിംഗലങ്ങളെ പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കുമ്പോഴാണ് വയറ്റില്‍ നിന്നും മാലിന്യങ്ങള്‍ കണ്ടെത്തുന്നത്.

Read More

സഞ്ചാരികളുടെ വാഹനത്തെ പിന്തുടര്‍ന്ന് കടുവ ( വീഡിയോ)

സഞ്ചാരികളുടെ വാഹനത്തെ പിന്തുടര്‍ന്ന് കടുവ ( വീഡിയോ)

പ്രതീകാത്മക ചിത്രം മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കുളള മനുഷ്യന്റെ കടന്നുകയറ്റത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചുളള നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുളള ഏറ്റുമുട്ടലുകള്‍ വര്‍ധിക്കുന്നു എന്നതാണ് ഇതിന്റെ പരിണിതഫലം. ഇപ്പോഴിതാ വൈല്‍ഡ് ലൈഫ് സഫാരിക്കിടെ, കടുവ സഞ്ചാരികളെ പിന്തുടരുന്നതിന്റെ നടുക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വൈല്‍ഡ് ലൈഫ് സഫാരിയില്‍ മൃഗങ്ങളെ കാണുന്നതിനെ അവിസ്മരണീയമായ ഒരു അനുഭവമായാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കാറ്. എന്നാല്‍ ഇവിടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കടുവ പിന്തുടരുന്നതിനെ ഒരു നടുക്കത്തോടെയാണ് സഞ്ചാരികള്‍ നോക്കി കണ്ടത്. രാജസ്ഥാനിലെ രണ്‍തബോര്‍ ദേശീയ പാര്‍ക്കിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വൈല്‍ഡ് ലൈഫ് സഫാരിയുടെ ഭാഗമായി ഒരു വാഹനത്തില്‍ സഞ്ചരിക്കുകയാണ് സഞ്ചാരികള്‍. അതിനിടെ ഒരു കടുവ ഇവരെ പിന്തുടരുന്നതാണ് ദൃശ്യങ്ങളിലുളളത്. കടുവയില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍ വാഹനം വേഗത്തില്‍ മുന്നോട്ട് എടുക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. #WATCH Rajasthan: Tiger chases a tourist vehicle in…

Read More

മൂന്നാംനിലയില്‍ നിന്ന് പതിച്ച മൂന്നുവയസ്സുകാരന് അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

മൂന്നാംനിലയില്‍ നിന്ന് പതിച്ച മൂന്നുവയസ്സുകാരന് അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

മൂന്നാംനിലയില്‍ നിന്നും വീണ കുഞ്ഞിന് അത്ഭുതകരമായ രക്ഷപ്പെടല്‍. ദാമന്‍ ആന്റ് ഡിയുവിലാണ് സംഭവം നടന്നത്. മൂന്നുവയസ്സുകാരനാണ് നാട്ടുകാരുടെ കൃത്യസമയത്തെ ഇടപെടല്‍ കാരണം അത്ഭുതകരമായി രക്ഷപ്പെട്ടത്. കുട്ടി താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. താഴേക്ക് പതിക്കുന്നത് കണ്ട് ഓടിക്കൂടിയ ആളുകളുടെ കൈകളിലേക്കാണ് കുട്ടി വന്നുവീണത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. #WATCH Daman and Diu: A 2-year-old boy who fell from 3rd floor of a building was saved by locals, yesterday, in Daman. No injuries were reported. pic.twitter.com/bGKyVgNhyM — ANI (@ANI) December 3, 2019

Read More

ഇന്റര്‍നെറ്റിലെ ‘ഫ്രീ’ പരിപാടിക്ക് തീരുമാനമായി

ഇന്റര്‍നെറ്റിലെ ‘ഫ്രീ’ പരിപാടിക്ക് തീരുമാനമായി

ഇന്റര്‍നെറ്റ് എന്ന മാധ്യമം ‘സൗജന്യം’ എന്നതിന്റെ പര്യായമായാണ് നമ്മുടെ കണ്ണുകള്‍ക്കുമുന്നിലൂടെ വളര്‍ന്നുവലുതായത്… സൗജന്യമായി സിനിമകളും പാട്ടുകളും (അനധികൃതമായും അല്ലാതെയും) ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ഒരിടം… പത്രക്കാരന് പൈസ കൊടുക്കാതെ ഓണ്‍ലൈന്‍ ആയി പത്രം വായിക്കാന്‍ കഴിയുന്ന ഇടം… സൗജന്യമായി വാര്‍ത്തകള്‍ അറിയാനുള്ള ഒരിടം… സൗജന്യമായി സോഫ്റ്റ്വേര്‍ (പലപ്പോഴും അനധികൃതമായി!) ഡൗണ്‍ലോഡ് ചെയ്യാനുള്ള ഇടം… ഇതുകൂടാതെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുന്ന വെബ് ആപ്പുകളുടെ, മൊബൈല്‍ ആപ്പുകളുടെ കലവറ… ഇ-ബുക്കുകള്‍ സംഘടിപ്പിക്കാനുള്ള നവമാധ്യമം. ഗെയിമുകളുടെ കാര്യം പിന്നെ പറയുകയും വേണ്ട, മെയില്‍ബോക്സ് മുതല്‍ സ്പ്രെഡ്ഷീറ്റുകള്‍ വരെ നീളുന്ന സൗജന്യപ്പെരുമഴ. ഇതുകൂടാതെ ഓഫ്ലൈന്‍ ആയുള്ള പല സേവനങ്ങളും എളുപ്പത്തില്‍ ചെയ്യാനുള്ള ഒരു ഉപാധി. ഉദാഹരണത്തിന് ബാങ്കിങ്, ഷോപ്പിങ്… ഇന്റര്‍നെറ്റിലാണെങ്കില്‍ സൗജന്യമാണ്, ആയിരിക്കണം. ഇതാണ് ഇന്റര്‍നെറ്റിന്റെ ആദ്യകാലത്ത് നമ്മള്‍ പഠിച്ചത്, അല്ലേ…? അതങ്ങ് ഡൗണ്‍ലോഡ് ചെയ്തൂടെ…? സോഫ്റ്റ്വേറിന് പണം ചെലവാക്കുകയോ…? ‘വിന്‍സിപ്പ്’…

Read More

ആന്‍ഡ്രോയിഡ് വാട്‌സാപ്പില്‍ ബാറ്ററി സേവര്‍ സെറ്റിങ്‌സ്

ആന്‍ഡ്രോയിഡ് വാട്‌സാപ്പില്‍ ബാറ്ററി സേവര്‍ സെറ്റിങ്‌സ്

ആന്‍ഡ്രോയിഡ് ആപ്പില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. ഡാര്‍ക്ക്മോഡിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി നിരവധി മാറ്റങ്ങളാണ് വാട്സാപ്പിന്റെ രൂപകല്‍പനയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇപ്പോഴിതാ ഡാര്‍ക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നതിനായി വാട്സാപ്പ് ഒരു പുതിയ ഓപ്ഷന്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് വിവരം. വാട്സാപ്പ് സെറ്റിങ്സില്‍ ‘തീംസ്’ എന്ന പേരില്‍ ഒരു പുതിയ സെക്ഷന്‍ ആരംഭിക്കും. അതില്‍ ലൈറ്റ് തീം, ഡാര്‍ക്ക് തീം, ബാറ്ററി സേവര്‍ തീം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ടാവും. ഇന്ന് നമ്മളെല്ലാം സാധാരണയായി ഉപയോഗിക്കുന്നതാണ് ലൈറ്റ് തീം, ഡാര്‍ക്ക് തീം, പേര് അര്‍ഥമാക്കുന്നപോലെ പശ്ചാത്തലം ഇരുണ്ട നിറത്തിലേക്ക് മാറ്റുന്നു. ബാറ്ററി സേവര്‍ തീം ഫോണിന്റെ ബാറ്ററി സെറ്റിങ്സുമായി ബന്ധപ്പെട്ടുള്ളതാണ്. ഫോണിന്റെ ബാറ്ററി ചാര്‍ജ് നിശ്ചിതകുറയുമ്പോള്‍ ആപ്പിലെ ഡാര്‍ക്ക് മോഡ് ഓണ്‍ ആവുന്ന സംവിധാനമാണിതില്‍.

Read More

ഫെയ്‌സ്ബുക്കും ഗൂഗിളും കൈകോര്‍ക്കുന്നു; ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക്

ഫെയ്‌സ്ബുക്കും ഗൂഗിളും കൈകോര്‍ക്കുന്നു; ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക്

ഉപയോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ നേരിട്ട് ഗൂഗിള്‍ ഫോട്ടോസിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്ന പുതിയ സംവിധാനമൊരുക്കാന്‍ ഫെയ്സ്ബുക്ക് ഒരുങ്ങുന്നു. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ട്വിറ്റര്‍ പോലുള്ള മുന്‍നിര ടെക് സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഡാറ്റാ ട്രാന്‍സ്ഫര്‍ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ സംവിധാനമൊരുങ്ങുന്നത്. പേര് പോലെ തന്നെ ഈ സേവനങ്ങള്‍ തമ്മിലുള്ള വിവരക്കൈമാറ്റത്തിന് വഴിയൊരുക്കുന്നതിനാണ് ഈ പദ്ധതി. ഉപയോക്താക്കള്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസിലേക്ക് മാറ്റാന്‍ സാധിക്കുന്ന പുതിയ ടൂള്‍ ആണ് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ അയര്‍ലണ്ടില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഈ രീതിയിലുള്ള വിവരക്കൈമാറ്റം ക്രമേണ വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സേവനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഈ പുതിയ ടൂള്‍ അടുത്ത വര്‍ഷമേ ആഗോളതലത്തില്‍ ലഭ്യമാക്കുകയുള്ളൂ. ഈ പുതിയ ടൂള്‍ ഉപയോഗിച്ച്, ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഒരു സേവനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് സുരക്ഷിതവും നേരിട്ടുള്ളതുമായ ഡാറ്റാ…

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് പിടിവീണു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയില്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് പിടിവീണു

ഡ്രൈവിങിനിടെ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമമെങ്കിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നിന്നും ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അനേകായിരം വാഹനങ്ങള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നവരെ മാത്രം കണ്ടെത്താന്‍ ട്രാഫിക് പോലീസിനെ സംബന്ധിച്ചിടത്തോളം പ്രയാസമാണ്. ഈ വെല്ലുവിളി പരിഹരിക്കാനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തികുന്ന ട്രാഫിക്ക് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വേയ്ല്‍ ഭരണകൂടം. ഡ്രൈവര്‍മാര്‍ ഫോണ്‍ ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതെങ്കില്‍ ക്യാമറ ഓട്ടോമാറ്റിക് ആയി അത് കണ്ടെത്തും. ഈ ക്യാമറ ഉപയോഗിച്ച് പിടികൂടിയ ഡ്രൈവര്‍മാരെ ആദ്യ മൂന്ന് മാസം മുന്നറിയിപ്പ് നല്‍കി വിട്ടയക്കുച്ചു. പിന്നീട് 344 ഓസ്ട്രേലിയന്‍ ഡോളര്‍ (16,800 രൂപ) പിഴയായി ചുമത്തുകയും അഞ്ച് ഡീമെറിങ്ങ് പോയിന്റ്് നല്‍കുകയും ചെയ്തു. ഡ്രൈവിങിനിടെയുള്ള ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ഈ ക്യാമറകള്‍ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ക്യാമറകളുടെ ആദ്യ…

Read More

ആദ്യ നോക്കിയ സ്മാര്‍ട് ടിവിയുമായി ഫ്‌ളിപ്കാര്‍ട്ട്

ആദ്യ നോക്കിയ സ്മാര്‍ട് ടിവിയുമായി ഫ്‌ളിപ്കാര്‍ട്ട്

നോക്കിയ ബ്രാന്റിലുള്ള ആദ്യ സ്മാര്‍ട് ടിവിയിമായി ഫ്ളിപ്കാര്‍ട്ട്. 41,999 രൂപയാണ് നോക്കിയ സ്മാര്‍ട് ടിവിയുടെ വില. 55 ഇഞ്ച് 4കെ അള്‍ട്രാ എച്ച്ഡി 5ടിവിയാണ് പുറത്തിറക്കിയത്. സ്മാര്‍ട് ടിവി നിര്‍മിക്കുന്നതിന് ഫ്ളിപ്കാര്‍ട്ട് നോക്കിയയില്‍ നിന്നും ബ്രാന്റ് ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ശബ്ദസംവിധാനമാണ് ടിവിയുടെ പ്രധാന സവിശേഷതയായി കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്. മുന്‍നിര ശബ്ദോപകരണ നിര്‍മാതാക്കളായ ജെബിഎല്‍ ആണ് ടിവിയുടെ ശബ്ദസംവിധാനം ഒരുക്കിയിരിക്കുന്നത്. 24 വാട്ട് സ്പീക്കറുകളാണ് ടിവിയില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതുവഴി ഡിടിഎസ് ട്രൂസറൗണ്ട്, ഡോള്‍ബി ഓഡിയോ ശബ്ദാനുഭവങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവും. ഡിസംബര്‍ 10 മുതല്‍ ആണ് സ്മാര്‍ട് ടിവിയുടെ വില്‍പന നടക്കുക. ഫ്ളിപ്കാര്‍ട്ട് തന്നെയാണ് വില്‍പന നടത്തുന്നത്. ഉപയോക്താക്കള്‍ക്ക് ടിവി സ്റ്റാന്‍ഡും, വാള്‍ മൗണ്ടും ടിവിയ്ക്കൊപ്പം ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്റ് വോയ്സ് ഇന്‍പുട്ട് സാധ്യമാവുന്ന ഒരു ബ്ലൂടൂത്ത് റിമോട്ടും ടിവിയ്ക്കൊപ്പമുണ്ടാവും. പണം മുന്‍കൂട്ടി നല്‍കി ടിവി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഫ്ളിപ്കാര്‍ട്ട്…

Read More