ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു! ചിത്രങ്ങള്‍ പങ്കുവച്ച് താരം

ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു! ചിത്രങ്ങള്‍ പങ്കുവച്ച് താരം

മലയാളത്തിന്റെ താര നായികയായിരുന്ന ദിവ്യ ഉണ്ണി വീണ്ടും അമ്മയാകുന്നു. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന താരം നൃത്തരംഗത്ത് സജീവമാണ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിലും സജീവമാണ്. മദര്‍ഹുഡ് എന്ന ഹാഷ്ടാഗോടു കൂടിയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ വളക്കാപ്പ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പവും അമ്മയ്‌ക്കൊപ്പവും മകള്‍ക്കൊപ്പവുമുള്ള ചിത്രങ്ങള്‍ ഇതിലുണ്ട്. റോസില്‍ ഗോള്‍ഡന്‍ കസവുള്ള സാരി അണിഞ്ഞാണ് വളക്കാപ്പ് ചടങ്ങില്‍ ദിവ്യ പങ്കെടുത്തത്. വലിയ പൊട്ടും കൈനിറയെ കുപ്പി വളകളും ധരിച്ച് നാടന്‍ ലുക്കിലായിരുന്നു താരം. View this post on Instagram #bangleceremony #valakappu #seeking #allprayersandwellwishes and #blessings #motherhoodablessingfromgod #divyaaunni PC: @shalini.rajendrann A post shared by Divyaa Unni (@divyaaunni) on Dec…

Read More

വെറുംവയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക

വെറുംവയറ്റില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക

വെറും വയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. വെറും വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്കും നെഞ്ചെരിച്ചിലിനും കാരണമാകും. അധികം മധുരമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും പരമാവധി ഒഴിവാക്കണം. പല മധുരപദാര്‍ത്ഥങ്ങളിലും ഫ്രക്ടോസ് അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം. കോള്‍ഡ് കോഫി, കോള പോലുള്ള പാനീയങ്ങളും രാവിലെ ഒഴിവാക്കണം. സിട്രസ് ചേര്‍ന്ന പഴങ്ങളും കഴിക്കരുത്. കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ കഴിക്കുന്നതും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

Read More

നല്ല ഉറക്കം കിട്ടാന്‍

നല്ല ഉറക്കം കിട്ടാന്‍

  ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും അത്താഴം കഴിക്കണം.പക്ഷെ ഉറങ്ങിയതിന് ശേഷവും വിശപ്പ് മൂലം ഇടയ്ക്കെഴുന്നേറ്റ് ആഹാരം കഴിക്കുന്നവര്‍ ഉണ്ട്. ഈ വിശപ്പ് ഒഴിവാക്കാനായി ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആഹാരങ്ങള്‍ ആയിരിക്കണം. പൊട്ടാസ്യവും മഗ്‌നീഷ്യവും ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് ക്ഷീണിച്ച മസിലുകളെയും നാഡികളെയും റിലാക്സ് ചെയ്യാന്‍ സഹായിക്കും. കൂടാതെ ഇതിലടങ്ങിയ വിറ്റാമിന്‍ ബി6 ട്രിപ്റ്റോഫാനെ സെറോടിനായി മാറ്റുകയും അതുവഴി റിലാക്സേഷന്റെ ലെവല്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ബദാമും ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. പാലില്‍ ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. ഇതിനെ ശരീരം മെലാടോണിനും സെറാടോണിനുമായി മാറ്റും. ഇത് പ്രകൃതിദത്ത മയക്കുഗുളികപോലെ പ്രവര്‍ത്തിക്കുന്നു. അതുമൂലം സുഖകരമായ ഉറക്കം ലഭിക്കും. മെലാടോണിന്‍ ധാരാളം അടങ്ങിയ ചെറികള്‍ കഴിക്കുന്നതും എളുപ്പം ഉറക്കം വരാന്‍ സഹായിക്കും.

Read More

കഷണ്ടിക്ക് വെളുത്തുളളി ജ്യൂസ്

കഷണ്ടിക്ക് വെളുത്തുളളി ജ്യൂസ്

വെളുത്തുള്ളി ആരോഗ്യത്തിന് പല ഗുണങ്ങളും നല്‍കുമെന്ന് അറിയാം. ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. അതേസമയം, പല രീതിയില്‍ വെളുത്തുള്ളി ഉപയോഗിക്കാം എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. വെളുത്തുള്ളി ജ്യൂസിനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. വെളുത്തുള്ളി ജ്യൂസ് നിസ്സാരനല്ല. വെളുത്തുള്ളി ജ്യൂസ് ഉപയോഗിച്ചാല്‍ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക എന്നു നോക്കാം. 1. തൊണ്ട വേദനയ്ക്ക് നല്ലൊരു പരിഹാരം കാണാന്‍ വെളുത്തുള്ളി ജ്യൂസിന് സാധിക്കും. 2. പ്രാണികള്‍ കടിച്ചാല്‍ വെളുത്തുള്ളി ജ്യൂസ് അതിനു മുകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് പ്രാണികള്‍ കടിച്ചാലുണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കും. 3. മുടി വളര്‍ച്ചയാണോ നിങ്ങളുടെ പ്രശ്നം. അതിനും വെളുത്തുള്ളി ജ്യൂസ് പരിഹാരം നല്‍കും. കഷണ്ടിയെയും പ്രതിരോധിക്കും. 4. ആസ്തയുള്ളവര്‍ വെളുത്തുള്ളി ജ്യൂസില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഉത്തമം. 5.വെളുത്തുള്ളി നീര് കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാം. 6. വന്ധ്യത കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും വെളുത്തുള്ളി പരിഹാരമാണ്….

Read More

ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍

ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നതിന്റെ ഗുണങ്ങള്‍

ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഈ ശീലത്തിനും ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഈ കിടത്തത്തിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. . ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും, ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി . ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും. . കരളും വൃക്കയും നന്നെ പ്രവര്‍ത്തന സജ്ജമാകും. . കൂര്‍ക്കവലി നിയന്ത്രിക്കും. . ഉദരകോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും. . കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇതുകൊണ്ട് സഹായിക്കും. . തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും. . രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതികൊണ്ട് മാറ്റം ഉണ്ടാക്കും. . അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും. . കഴുത്തുവേദനയ്ക്കും പുറം വേദനയക്കും ശമനം തരും.

Read More

ക്യാന്‍സര്‍ ഉണ്ടോ? നഖത്തില്‍ നോക്കിയാല്‍ അറിയാം

ക്യാന്‍സര്‍ ഉണ്ടോ? നഖത്തില്‍ നോക്കിയാല്‍ അറിയാം

ക്യാന്‍സര്‍ പലരിലും ഗുരുതരമാകുന്നത് കൃത്യസമയത്ത് അറിയാതെ പോകുന്നത് കൊണ്ടാണ്. എന്നാല്‍ ക്യാന്‍സര്‍ ശരീരത്തില്‍ വളരുന്നതിനു മുന്‍പ് തന്നെ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. നഖത്തില്‍ വരെ ക്യാന്‍സര്‍ ലക്ഷണങ്ങള്‍ പ്രകടമാകും. പല കാരണങ്ങള്‍ കൊണ്ടും നഖം പൊട്ടിപ്പോവാം. എന്നാല്‍ നമ്മുടെ ഉള്ളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ പിടിമുറുക്കിക്കഴിഞ്ഞാല്‍ നഖം വളരെ വരണ്ടതാവുകയും അഗ്രം പൊട്ടിപ്പോവുകയും ചെയ്യും. നഖത്തിന്റെ സാധാരണ നഖങ്ങളില്‍ നിന്നും അല്‍പം വ്യത്യസ്തമായി മഞ്ഞ നിറത്തിലുള്ള നഖം കാണപ്പെടുകയാണെങ്കില്‍ അത് പല രോഗങ്ങളുടേയും ലക്ഷണമാകാം. എന്നാല്‍ മഞ്ഞ നിറം കൈകാലുകളിലെ നഖങ്ങളിലാകമാനം പരക്കുകയാണെങ്കില്‍ അല്‍പം സൂക്ഷിക്കണം. ഒരേ നഖം തന്നെ രണ്ടായി മാറി ഒരു ഭാഗം മുകളിലും ഒരു ഭാഗം താഴെയും ആയി മാറുന്നതിനെ അല്‍പം ശ്രദ്ധിയ്ക്കാം. ഇത് കരളിലെ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. നഖങ്ങളില്‍ വെളുത്തകുത്തുകള്‍ ഉണ്ടായാലും സൂക്ഷിക്കണം. ഇത് ചിലപ്പോള്‍ വയറ്റിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം….

Read More

കുരുമുളക് ക്യാന്‍സറിനെ കീഴടക്കും

കുരുമുളക് ക്യാന്‍സറിനെ കീഴടക്കും

ക്യാന്‍സര്‍ രോഗികള്‍ പെരുകുന്നുവെതിനു തെളിവ് ഓരോ ക്യാന്‍സര്‍ സെന്ററുകളും പരിശോധിച്ചാല്‍ മാത്രം മതി. പണ്ട് ഒന്നോ രണ്ടോ ക്യാന്‍സര്‍ രോഗികള്‍ ഉള്ളയിടത്ത് ഇന്ന് ക്യാന്‍സറും സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുന്നു. ജീവിതരീതികളാണ് നമ്മെ ഇത്തരം മാറാരോഗങ്ങളില്‍ കൊണ്ടെത്തിക്കുന്നത്. എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിന് വ്യക്തമായ ക്രമം ഉണ്ടായിരിക്കണം. നിങ്ങള്‍ പലതിനും ഉപയോഗിക്കുന്ന കുരുമുളക് ക്യാന്‍സറിനെ ചെറുക്കുന്ന ഒന്നാണെന്ന് അറിഞ്ഞിരിക്കുക. കുരുമുളകിന് അര്‍ബുദത്തെ കീഴടക്കുവാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പിപ്പര്‍ലോങ്ങുമൈന്‍ അര്‍ബുദത്തിന് കാരണമാകുന്ന ഘടകം ശരീരം ഉത്പാദിപ്പിക്കുന്നതില്‍ നിന്ന് തടയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് ബയോളജിക്കല്‍ കെമിസ്ട്രി ആണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പുരാതന കാലം മുതല്‍ കുരുമുളക് പല അസുഖങ്ങള്‍ക്കുമുള്ള മറുമരുന്നായി ഉപയോഗിച്ചിരുന്നു. കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പിപ്പര്‍ലോങ്ങുമൈന്‍ ലുക്കീമിയ, പ്രോസ്ട്രയിറ്റ് അടക്കമുള്ള അര്‍ബുദത്തിന് മറുമരുന്നായി…

Read More

തേനില്‍കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍

തേനില്‍കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍

കശുവണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്ന ആരോഗ്യത്തിന് നല്ലതാണെന്നറിയാം. എന്നാല്‍, അതിലേറെ ഗുണം നല്‍കുന്ന ഒരു ടിപ്സാണ് പറയാന്‍ പോകുന്നത്. കശുവണ്ടിപ്പരിപ്പ് വെറും മൂന്നെണ്ണം എടുത്ത് തേനില്‍ കുതിര്‍ത്ത് വയ്ക്കുക. കശുവണ്ടിപ്പരിപ്പ് തേനുമായി ചേരുമ്പോള്‍ ഗുണം വര്‍ദ്ധിക്കും. മാസങ്ങളായി തടി കുറയ്ക്കാനും വയറുകുറയ്ക്കാനും കഷ്ടപ്പെടുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാകും. ഇത് ദിവസവും മൂന്ന് നേരം കഴിക്കണം. ആന്റിഓക്സിഡന്റിന്റെ കലവറയാണ് ഇത്. ഫ്രീറാഡിക്കല്‍സിനെ നശിപ്പിച്ച് കോശനാശം തടയുന്നതിന് സഹായിക്കുന്നു. കശുവണ്ടിപ്പരിപ്പില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഇല്ലാതാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. കലോറി കുറവുള്ള ഒന്നായതിനാല്‍ ധൈര്യമായി കഴിക്കാം.

Read More

പഴം തോലോടെ പുഴുങ്ങി കഴിക്കണം

പഴം തോലോടെ പുഴുങ്ങി കഴിക്കണം

നേന്ത്രപഴം ആരോഗ്യഗുണങ്ങളേറെയുള്ള പഴവര്‍ഗമാണ്. പ്രഭാത ഭക്ഷണത്തില്‍ പഴം ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍, പഴം പുഴുങ്ങി കഴിക്കണമെന്നാണ് പറയുന്നത്. പഴം തോലോടെ പുഴുങ്ങി കഴിച്ചാല്‍ ഇരട്ടി ഗുണങ്ങളുണ്ട്. വേദന സംഹാരികള്‍ കഴിച്ച് വേദന കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇനി മുതല്‍ പഴം ആശ്വാസമാകും. കാരണം പഴത്തിന്റെ തോലിട്ട് പുഴുങ്ങിയ വെള്ളം വേദന സംഹാരിയാണ്. പഴത്തിന്റെ തോല്‍ വേദനയുള്ള ഭാഗത്ത് അമര്‍ത്തി മസ്സാജ് ചെയ്താല്‍ വേദനയെ ഇല്ലാതാക്കാം. പഴത്തിന്റെ തോല്‍ ജ്യൂസാക്കി കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പഴത്തിന്റെ തോല്‍മുന്നിലാണ്. പഴത്തിന്റെ തോലില്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. പഴത്തിന്റെ തോല്‍ പുഴുങ്ങിയ വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കൃഷ്ണമണിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് പഴത്തിന്റെ തോല്‍. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Read More

സണ്ണിയെ കടത്തിവെട്ടി ‘മോഹമുന്തിരി വാറ്റിയ രാവി’നൊത്ത് ചുവടുവെച്ച് ഉമ്മച്ചി; വൈറലായി വീഡിയോ

സണ്ണിയെ കടത്തിവെട്ടി ‘മോഹമുന്തിരി വാറ്റിയ രാവി’നൊത്ത് ചുവടുവെച്ച് ഉമ്മച്ചി; വൈറലായി വീഡിയോ

മമ്മൂട്ടി നായകനായ മധുരരാജയിലെ മോഹ മുന്തിരി വാറ്റിയ രാവ്… എന്ന പാട്ട് ഒരു തരംഗമായിരുന്നു. ചിത്രത്തില്‍ ആടിപ്പാടാനായെത്തിയ ബോളിവുഡ് താരം സണ്ണി ലിയോണ്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ചിത്രത്തില്‍ നടത്തിയത്. സണ്ണി അഭിനയിച്ച ആദ്യ മലയാള ചിത്രമെന്ന ഖ്യാദിയും മധുരരാജ നേടുകയുണ്ടായി. ചിത്രത്തിലെ ഹിറ്റ് പാട്ടായി മോഹമുന്തിരി എന്ന പാട്ട് മാറുകയുമുണ്ടായി. ഇപ്പോഴിതാ ആ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന ഒരു ഉമ്മച്ചിയുടെ വിഡിയോ വൈറലായിരിക്കുകയാണ്. പാട്ടിന്റെ സംഗീത സംവിധായകനായ ഗോപി സുന്ദറാണ് ഉമ്മച്ചിയുടെ ഡാന്‍സ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. യാത്രയ്ക്കിടയില്‍ സ്വകാര്യ ബസില്‍ മോഹമുന്തിരി എന്ന പാട്ട് വെച്ചപ്പോഴായിരുന്നു ആരേയും കൂസാതെ ഉമ്മച്ചിയുടെ ഡാന്‍സ്. താന്‍ പാട്ട് ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്നത് വീഡിയോ എടുക്കുന്നതും മറ്റുള്ളവര്‍ ഇത് കണ്ട് ചിരിക്കുന്നതുമൊന്നും കാര്യമാക്കാതെയാണ് ഉമ്മച്ചിയുടെ ഡാന്‍സ് എന്നതാണ് ഏറെ രസകരം. thank you 🙏 ❤️❤️ for this love…

Read More