സംഭവം സൂപ്പറാ…കുക്കറില്‍ ഇട്ട് രണ്ട് വിസില്‍

സംഭവം സൂപ്പറാ…കുക്കറില്‍ ഇട്ട് രണ്ട് വിസില്‍

കുക്കറില്‍ ഇട്ട് രണ്ട് വിസില്‍ സംഭവം സൂപ്പറാ??ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാവര്‍ക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

Read More

വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍

വെറും വയറ്റില്‍ നാരങ്ങാവെള്ളം കുടിച്ചാല്‍

വെറും വയറ്റില്‍ നാരങ്ങ വെള്ളം കുടിച്ചാല്‍ ചില ഗുണങ്ങളുണ്ട്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിയോടെ നിലനിര്‍ത്താന്‍ നാരങ്ങയിലടങ്ങിയ വിറ്റാമിന്‍ സി സഹായിക്കും. പുലര്‍ച്ചെ വെറും വയറ്റില്‍ കുടിക്കുന്ന നാരങ്ങാ വെള്ളം വിഷാംശങ്ങളെ പുറന്തള്ളുന്നതിനും ശരീരത്തിലെ പിഎച്ച് ലെവല്‍ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. നാരങ്ങയിലടങ്ങിയ നാരുകള്‍ ശരീരത്തിലെ മോശം ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിച്ച് കുടലിനെ സംരക്ഷിക്കാനും ദഹന വ്യവസ്ഥ ക്രമപ്പെടുത്താനും ഗ്രാസ്ട്രബിള്‍ ഇല്ലാതാക്കാനും ഉത്തമമാണ്. നാരങ്ങയില്‍ കാത്സ്യം, മെഗ്‌നീഷ്യം, പൊട്ടാസ്യം, സിട്രിക് ആസിഡ്, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിലെ സന്ധികളിലും പേശികളിലും ഉണ്ടാകുന്ന വേദന കുറയ്ക്കാന്‍ നാരങ്ങാവെള്ളം സഹായിക്കും.

Read More

തെറിവിളി’ കേട്ട ആ വെഡിങ് ഫോട്ടോയ്ക്ക് പിന്നിലെ സത്യം;

തെറിവിളി’ കേട്ട ആ വെഡിങ് ഫോട്ടോയ്ക്ക് പിന്നിലെ സത്യം;

പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വൈറലായ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് വഴി പുലിവാല് പിടിച്ചിരിക്കുകയാണ് കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ്. ഫോട്ടോകളിലെ ഗൗരിയുടെ വേഷമായിരുന്നു ചിത്രങ്ങള്‍ വൈറലാക്കിയത്. സദാചാരവാദികളും പാരമ്പര്യവാദികളും സമൂഹമാധ്യമങ്ങളില്‍ പൊങ്കാലയിട്ടുവെന്ന് അണിയറക്കാര്‍ പറയുന്നു. സഭ്യതയുടെ സീമലംഘിക്കുന്നതായിരുന്നു പല കമന്റുകളും. പിന്നാലെ സമാനമായ പല ഫോട്ടോ ഷൂട്ടുകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി. പൊങ്കാലയിട്ടവരുടെ കൂടെ കേരള പോലീസിന്റെ സൈബര്‍ സംഘവും ഉണ്ടായിരുന്നു. ഒടുവില്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫോട്ടോ ഷൂട്ട് നടത്തിയ കൊച്ചിയിലെ പിനക്കിള്‍ ഇവന്റ് പ്ലാനേഴ്‌സ്. പിനക്കിളിന്റെ സിഇഒ ഷാലു എം. ഏബ്രഹാം പറയുന്നു. ”സത്യത്തില്‍ ഇത്രയും വൈറലാകും എന്നു കരുതി ചെയ്ത ഫോട്ടോഷൂട്ടല്ല അത്. പുണെ സ്വദേശികളായ റാമിന്റെയും ഗൗരിയുടെയും വിവാഹം ഡിസംബര്‍ 20നാണ്. സമൂഹമാധ്യമങ്ങളിലെ ഞങ്ങളുടെ പേജ് കണ്ടാണ് അവര്‍ ഫോട്ടോ ഷൂട്ടിന് സമീപിച്ചത്. അവര്‍ ആവശ്യപ്പെട്ടതുപോലെ ചെയ്തുകൊടുക്കുകയായിരുന്നു. ബീച്ച് വെയറാണ്,…

Read More

മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ ഇനി തലയൂരാമെന്നു കരുതേണ്ട….കുടിച്ചയാളുടെ ഫോട്ടോയും പെഗിന്റെ എണ്ണവും ഈ വണ്ടിയിലറിയാം

മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ ഇനി തലയൂരാമെന്നു കരുതേണ്ട….കുടിച്ചയാളുടെ ഫോട്ടോയും പെഗിന്റെ എണ്ണവും ഈ വണ്ടിയിലറിയാം

മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാല്‍ ഇനി തലയൂരാമെന്നു കരുതേണ്ട. താനല്ല മദ്യപിച്ച് വാഹനമോടിച്ചത്, സൃഹൃത്തായിരുന്നു, അല്ലെങ്കില്‍ കള്ളക്കേസാണ് തുടങ്ങിയ പതിവ് കള്ളത്തരങ്ങളുമായി മോട്ടോര്‍വാഹന വകുപ്പിന്റെ അടുക്കല്‍ ചെല്ലേണ്ട. പിടികൂടിയ സ്ഥലവും മദ്യപിച്ച അളവും മദ്യപിച്ച ആളുടെ പടവുമുള്‍പ്പെടെ പ്രിന്റായി ഉദ്യോഗസ്ഥരുടെ കൈയിലെത്തും. ഇതു തെളിവായി പിന്നീട് ഉപയോഗിക്കുകയും ചെയ്യും. ഇതിനായി 17 അത്യാധുനിക ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളാണ് മൂന്നാഴ്ചയ്ക്കിടെ ഇറങ്ങാനൊരുങ്ങുന്നത്. ആല്‍ക്കോമീറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. 25 ലക്ഷംരൂപയാണ് ഒരു ഇന്റര്‍സെപ്റ്ററിന്. വാഹനങ്ങളിലെ ക്യാമറകള്‍ അതിനൂതനം. ദൂരെനിന്നുവരുന്ന വാഹനത്തിന്റെ നമ്പര്‍ ശേഖരിച്ച് ആ വാഹനത്തിന്റെ നിയമലംഘനങ്ങള്‍ കണ്ടെത്തും. എല്ലാ വാഹനങ്ങളും കൈകാണിച്ച് പരിശോധനയ്ക്കു നിര്‍ത്തേണ്ട. ക്യാമറ വഴി നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന വാഹനം മാത്രം പരിശോധിച്ചാല്‍ മതി. സ്പീഡ് റഡാര്‍ ശക്തം. ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള വാഹനങ്ങളുടെവരെ വേഗം അളക്കാം. സണ്‍ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കില്‍പ്പോലും അത് ഏതുതരത്തിലുള്ളതാണെന്ന് വാഹനത്തിലെ സംവിധാനം ഉടന്‍ കണ്ടെത്തും. കൈകാണിച്ചിട്ട്…

Read More

ചെങ്ങന്നൂരിറങ്ങി അയ്യനെ കാണാന്‍ ബുള്ളറ്റില്‍ പോകാം;

ചെങ്ങന്നൂരിറങ്ങി അയ്യനെ കാണാന്‍ ബുള്ളറ്റില്‍ പോകാം;

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പമ്പയ്ക്ക് ബസ് കാത്തുനില്‍ക്കാന്‍ മടിയുള്ളവര്‍ക്ക് ഇനി ബൈക്കിലും പോകാം. വാടകയ്ക്ക് ബൈക്ക് നല്‍കുന്ന പദ്ധതിക്ക് ചെങ്ങന്നൂരില്‍ തുടക്കമായി. തീര്‍ഥാടകര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സി.സി. ബുള്ളറ്റ് ബൈക്ക് വാടകയ്‌ക്കെടുക്കാം. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഒരാള്‍ക്കുള്ള ഹെല്‍മെറ്റും ഇതിനൊപ്പം നല്‍കും. 24 മണിക്കൂറിന് 1200 രൂപയാണ് വാടക. 200 കിലോമീറ്റര്‍ സഞ്ചരിക്കാം. അധിക കിലോമീറ്ററിന് ആറുരൂപ വീതം ഈടാക്കും. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാണ് ബൈക്ക് നല്‍കുക. തിരികെ ഏല്‍പ്പിക്കുമ്പോഴും അത്രതന്നെ പെട്രോള്‍ ഉണ്ടാകണമെന്നാണ് നിബന്ധന. പരീക്ഷണാടിസ്ഥാനത്തില്‍ ആറുബൈക്കുകളാണ് എത്തിച്ചിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ ടെന്‍ഡര്‍ വിളിച്ചത് പ്രകാരം കൊച്ചി ആസ്ഥാനമായ കഫെ റൈഡ്‌സ് ബൈക്കെന്ന സ്വകാര്യ ഏജന്‍സിയാണ് പദ്ധതി ഏറ്റെടുത്തത്. മണ്ഡല-മകരവിളക്കുത്സവം അവസാനിക്കുന്നത് വരെ ബൈക്കുകള്‍ ലഭിക്കും.  

Read More

ഷെയ്ന്‍ നിഗമിന്റെ വിലക്ക്; ചര്‍ച്ചയ്ക്ക് തയ്യാറായി ‘അമ്മ’

ഷെയ്ന്‍ നിഗമിന്റെ വിലക്ക്; ചര്‍ച്ചയ്ക്ക് തയ്യാറായി ‘അമ്മ’

ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കാന്‍ താരസംഘടനയായ അമ്മ ഇടപെടും. നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ അടുത്ത ദിവസം ചര്‍ച്ച നടത്തിയേക്കും. നിര്‍ത്തിവെച്ച സിനിമകള്‍ പുനരാരംഭിക്കാന്‍ സാധ്യത തേടിയാണ് ചര്‍ച്ച. സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിക്കാനുള്ള എല്ലാ സഹായ സഹകരണങ്ങളും ഷെയ്ന്‍ നിഗം വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന അടിസ്ഥാനത്തിലാണ് അമ്മ നിര്‍മാതാക്കളുടെ സംഘടനയെ സമീപിക്കുക. ഷെയ്‌നിന്റെ അമ്മയും അടുത്ത സുഹൃത്തുക്കളും ചേര്‍ന്ന് ഇക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചു കഴിഞ്ഞു. പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് അവര്‍ സംഘടനയോട് ആവശ്യപ്പെട്ടു. ഷെയ്‌നിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാവില്ലെന്നാണ് മോഹന്‍ലാലിന്റെയും നിലപാട് എന്നാണ് സൂചനകള്‍. ഇതെല്ലാം കണക്കിലെടുത്താണ് പ്രശ്‌നത്തില്‍ ഒരിക്കല്‍കൂടി ഇടപെടാന്‍ അമ്മ സംഘടനയും ഇടവേള ബാബുവും തീരുമാനിച്ചിരിക്കുന്നത്. പ്രശ്‌നം തീര്‍പ്പാക്കാന്‍ വ്യാഴാഴ്ച്ച നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ യോഗം ചേരും. വളര്‍ന്നു വരുന്ന യുവനടന്‍ എന്ന നിലയില്‍ ഷെയ്‌നിനെ മലയാള സിനിമയില്‍ നിന്നും പാടെ ഒഴിവാക്കുന്നത് ശരിയല്ലെന്ന് സംഘടനയിലെ…

Read More

മരണം വരെ സംഭവിച്ചേക്കാം’ നിസാരക്കാരനല്ല പെപ്പര്‍ സ്പ്രേ

മരണം വരെ സംഭവിച്ചേക്കാം’ നിസാരക്കാരനല്ല പെപ്പര്‍ സ്പ്രേ

അതിക്രമങ്ങളെ ചെറുക്കാന്‍ പെപ്പര്‍ സ്‌പ്രേയും ചില്ലി സ്‌പ്രേയും കൈയില്‍ കരുതുന്ന സ്ത്രീകള്‍ ധാരാളം ഉണ്ട്. സംഘം ചേര്‍ന്നും ഒറ്റക്കും നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുന്നത്. എന്നാലിന്ന് സ്ത്രീകള്‍ക്കെതിരെ തന്നെ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുന്നവരുമുണ്ട്. സ്വരക്ഷയെ കരുതി ഉപയോഗിക്കേണ്ട പെപ്പര്‍ സ്‌പ്രേ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1980 -കളില്‍ വിദേശ രാജ്യങ്ങളിലെ സംഘര്‍ഷമേഖലകളില്‍ സേനാവിഭാഗങ്ങള്‍ പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ചിരുന്നു. അക്രമിക്കാന്‍ വരുന്നവര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുമ്പോള്‍ കണ്ണീര്‍വാതകം പ്രയോഗിക്കുന്ന ഫലമാണ് ഉണ്ടാകുന്നത്. ഇതില്‍ ഉപയോഗിക്കുന്ന ഒലിയോ റെസിന്‍ വിഭാഗത്തില്‍ പെടുന്ന രാസവസ്തു രൂക്ഷമായ കണ്ണെരിച്ചില്‍, കണ്ണീര്‍ പ്രവാഹം. ശരീരത്തില്‍ ഉണ്ടാകുന്ന വേദന, കടുത്ത ചുമ താല്‍ക്കാലികമായ അന്ധത, ശ്വാസം മുട്ടല്‍ എന്നിവ ഉണ്ടാക്കുന്നു. നിസാരക്കാരനല്ല പെപ്പര്‍ സ്‌പ്രേ മുളകുവര്‍ഗത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന കാപ്‌സെയിന്‍ എന്ന രാസവസ്തുവാണ്…

Read More