രാത്രിയും തിളങ്ങും; സാംസങ് ഗാലക്സി എസ്11

രാത്രിയും തിളങ്ങും; സാംസങ് ഗാലക്സി എസ്11

അടുത്ത വര്‍ഷം ആദ്യം തന്നെ അഞ്ച് സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പെടുന്ന ഗാലക്‌സി എസ്11 പരമ്പര സാംസങ് പുറത്തിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാല്കസി എസ് 11, എസ്11 പ്ലസ് എന്നിവയുടെ 4ജി, 5ജി വേരിയന്റുകളും ഗാലക്‌സി എസ്11ഇ യുടെ 4ജി വേരിയന്റും ഇതില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. ഗാലക്‌സി എസ് 11 പ്ലസിന്റെ മുഖ്യ സവിശേഷത അതിന്റെ അഞ്ച് ക്യമാറകള്‍ തന്നെയായിരിക്കുമെന്ന് ലെറ്റ്‌സ്‌ഗൊഡിജിറ്റല്‍ വെബ്‌സൈറ്റ് പറയുന്നു. ഈ അഞ്ച് ക്യാമറ സെന്‍സറുകളില്‍ ഒന്നിന്റെ പേര് ‘ബ്രൈറ്റ് നൈറ്റ്’ ക്യാമറ സെന്‍സര്‍ എന്നായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍ നല്‍കിയ ഒരു പേറ്റന്റ് രേഖയെ അടിസ്ഥാനമാക്കിയാണ് ലെറ്റ്‌സ്‌ഗോ ഡിജിറ്റലിന്റെ റിപ്പോര്‍ട്ട്. സ്മാര്‍ട് ഫോണുകളിലും ടാബ് ലെറ്റുകളിലും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ ബ്രൈറ്റ് നൈറ്റ് ക്യാമറ സെന്‍സറിന് വേണ്ടിയുള്ളതാണ് ഈ പേറ്റന്റ് അപേക്ഷ. കുറഞ്ഞ വെളിച്ചത്തില്‍ വ്യക്തതയുള്ള ചിത്രങ്ങള്‍…

Read More

ചരക്കു വാഹനങ്ങള്‍ക്കും പഴയ സ്വകാര്യബസുകള്‍ക്കും ഫെബ്രുവരി മുതല്‍ ജി.പി.എസ്. നിര്‍ബന്ധം

ചരക്കു വാഹനങ്ങള്‍ക്കും പഴയ സ്വകാര്യബസുകള്‍ക്കും ഫെബ്രുവരി മുതല്‍ ജി.പി.എസ്. നിര്‍ബന്ധം

സംസ്ഥാനത്തെ പഴയ സ്വകാര്യബസുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും 2020 ഫ്രെബുവരി മുതല്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നിര്‍ബന്ധമാക്കി. സ്വകാര്യബസുകള്‍ ഫെബ്രുവരി 14-ന് മുമ്പും ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ 29-ന് മുമ്പും ജി.പി.എസ്. ഘടിപ്പിക്കണം. 16,000 സ്വകാര്യബസുകള്‍ക്ക് ഇവ സജ്ജീകരിക്കേണ്ടിവരും. സര്‍ക്കാര്‍ അംഗീകൃത ജി.പി.എസ്. ഉപകരണങ്ങളാണ് വെക്കേണ്ടത്. ഇതോടെ സ്വകാര്യബസുകളുടെ പൂര്‍ണസമയ യാത്രാവിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന് ലഭിക്കും. റൂട്ട് റദ്ദാക്കുന്നതും സമയംപാലിക്കാത്തും ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ത്തന്നെ കണ്ടെത്താനാകും. വേഗവും തിരിച്ചറിയാം. വേഗപ്പൂട്ട് വിച്ഛേദിച്ചാലും ജി.പി.എസ്. വേര്‍പെടുത്തിയാലും വിവരം ലഭിക്കും. സ്ത്രീകളുടെ സുരക്ഷയ്ക്ക് പാനിക്ക് ബട്ടണ്‍ സംവിധാനവുമുണ്ട്. ഇതമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിക്കും. ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടുന്ന കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങള്‍ 2019 ഡിസംബര്‍ 31-ന് മുമ്പ് ജി.പി.എസ് ഘടിപ്പിക്കണം. 13 സീറ്റില്‍ കൂടുതലുള്ള കോണ്‍ട്രാക്റ്റ് കാരേജുകള്‍ക്ക് ഈ നിബന്ധന ബാധകമാണ്. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ജി.പി.എസ്. ഘടിപ്പിക്കേണ്ട…

Read More

ഇന്നുമുതല്‍ പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധം

ഇന്നുമുതല്‍ പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധം

ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഞായറാഴ്ചമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും. ഹെല്‍മെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയുണ്ടാകും. പിന്നിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിട്ടില്ലെങ്കില്‍ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പരിശോധന കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ വ്യാപകമായി പിഴചുമത്തിയേക്കില്ല. താക്കീതുനല്‍കി വിട്ടയയ്ക്കാനാണ് വാക്കാലുള്ള നിര്‍ദേശം. ഘട്ടംഘട്ടമായി പിഴചുമത്തല്‍ കര്‍ശനമാക്കും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്. കേന്ദ്രമോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് ഒരുമാസം എടുക്കേണ്ട കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചതോടെ ഹെല്‍മെറ്റ് പരിശോധനയും അധികം വൈകാതെ കര്‍ശനമാക്കിയേക്കുമെന്നാണ് സൂചന.  

Read More

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധം

വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധം

പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കണമെന്ന വ്യവസ്ഥ കേന്ദ്രസര്‍ക്കാര്‍ കര്‍ശനമാക്കി. വാഹനം രജിസ്റ്റര്‍ചെയ്യുന്ന ദിവസംതന്നെ ‘വാഹന്‍’ വെബ്‌സൈറ്റില്‍നിന്ന് സ്ഥിരം രജിസ്‌ട്രേഷന്‍നമ്പര്‍ അനുവദിക്കുന്നുണ്ട്. ഈ നമ്പര്‍ രേഖപ്പെടുത്തിയുള്ള അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കേണ്ടത് വാഹന നിര്‍മാതാവാണ്. ഇതില്‍ വീഴ്ചവരുത്തിയാല്‍ വാഹനംവിറ്റ ഡീലര്‍മാര്‍ക്കുള്ള സേവനങ്ങള്‍ തടയും. വാഹനനിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ അംഗീകൃത ഏജന്‍സികളാണ് ഇപ്പോള്‍ നമ്പര്‍പ്ലേറ്റുകള്‍ നല്‍കുന്നത്. പല വാഹനനിര്‍മാതാക്കളും ഒരേ ഏജന്‍സിയെ ഏല്‍പ്പിച്ചതിനാല്‍ നമ്പര്‍ബോര്‍ഡ് തയാറാക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട്. റദ്ദാക്കപ്പെട്ട താത്കാലിക രജിസ്‌ട്രേഷന്‍ നമ്പരുകളുമായി നിരത്തുകളില്‍ ഓടുന്ന വാഹനങ്ങള്‍ വര്‍ധിച്ചതോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്. ഏപ്രില്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കേണ്ടത്. അതിനുമുമ്പുള്ള വാഹനങ്ങള്‍ക്ക് നിലവിലെ നമ്പര്‍പ്ലേറ്റുതന്നെ ഉപയോഗിക്കാം.  

Read More

പാവയ്ക്ക, കോളിഫ്ളവര്‍, കറിവേപ്പില’,കാബേജ്,മല്ലിയില ഇവ ഉപയോഗിക്കും മുമ്പ് ഈ കാര്യം അറിഞ്ഞിരിക്കുക

പാവയ്ക്ക, കോളിഫ്ളവര്‍, കറിവേപ്പില’,കാബേജ്,മല്ലിയില ഇവ ഉപയോഗിക്കും മുമ്പ് ഈ കാര്യം അറിഞ്ഞിരിക്കുക

കടകളില്‍ നിന്നു വാങ്ങുന്ന പച്ചക്കറികളില്‍ എല്ലാംതന്നെ വിഷാംശം ഉണ്ടാകും. എന്നുകരുതി പച്ചക്കറി ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കാനും കഴിയില്ല. വീട്ടില്‍ ഒരു അടുക്കളത്തോട്ടമുണ്ടായിരിക്കു എന്നതു തന്നെയാണ് ഇതിന് മികച്ചപരിഹാരം. ഇതിന് സാധിക്കാത്തവര്‍ കടയില്‍ നിന്നു വാങ്ങുന്ന പച്ചക്കറികള്‍ ഉപയോഗിക്കും മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. പാവയ്ക്ക, കാബേജ്, കോളിഫ്‌ളവര്‍, മല്ലിയില, കറിവേപ്പില എന്നിവയില്‍ വിഷാംശം ഉയര്‍ന്ന അളവില്‍ ഉണ്ടാകും അതുകൊണ്ടുതന്നെ പാചകം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശുദ്ധജലത്തില്‍ മാത്രം കഴുകിയാല്‍ മതി എന്നു വിചാരിക്കരുത്. പകരം പാകം ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇവ ഉപ്പു വെള്ളത്തില്‍ ഇട്ടു വയ്ക്കണം. പച്ചക്കറികള്‍ കഴുകാനായി ഉപ്പ്, മഞ്ഞള്‍ വിനാഗിരി എന്നിവ ഉപയോഗിക്കാം. 700 മില്ലി ശുദ്ധവെള്ളത്തില്‍ രണ്ട് നുള്ള് മഞ്ഞള്‍പ്പൊടി, ചെറിയ സ്പൂണ്‍ ഉപ്പ്, ചെറിയ സ്പൂണ്‍ വിനാഗരി എന്നിവയില്‍ ഏതെങ്കിലും ചേര്‍ത്ത് ഒരു മണിക്കൂര്‍ മുക്കി വച്ചശേഷം ഉപയോഗിക്കുക….

Read More

ആമസോണ്‍ കാടുകള്‍ നാശത്തിലേക്ക്

ആമസോണ്‍ കാടുകള്‍ നാശത്തിലേക്ക്

ലോകത്തിന്റെ ശ്വാസകോശമെന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ അതിവേഗത്തില്‍ തുടച്ചുനീക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. 2018 ഓഗസ്റ്റ് മുതല്‍ 2019 ജൂലായ് വരെ മാത്രം പതിനായിരത്തിലേറെ ചതുരശ്രകിലോമീറ്റര്‍ വനം നശിച്ചതായി ബ്രസീല്‍ ബഹിരാകാശ ഏജന്‍സിയായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് (ഐ.എന്‍.പി.ഇ.) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 12 മാസംകൊണ്ട് 10,100 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ മരങ്ങള്‍ പൂര്‍ണമായും ഇല്ലാതായി. പത്തുവര്‍ഷത്തെ ഏറ്റവുംകൂടിയ വനനശീകരണനിരക്കാണിത്. 2008-ല്‍ 12,287 ചതുരശ്രകിലോമീറ്റര്‍ പ്രദേശത്തെ വനം നശിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 7033 ചതുരശ്രകിലോമീറ്ററായിരുന്നു. ഈവര്‍ഷം കണക്കാക്കിയിരുന്ന വനനശീകരണത്തിന്റെ തോതിനെക്കാള്‍ 43 ശതമാനം കൂടുതലാണിത്. ഒരാഴ്ചമുമ്പ് പുറത്തുവിട്ട കണക്കില്‍ 9762 ചതുരശ്രകിലോമീറ്റര്‍ വനം നശിച്ചുവെന്നായിരുന്നു കണക്ക്. ഒറ്റയാഴ്ചകൊണ്ടാണ് ഇത് പതിനായിരം കടന്നത്. ഈവര്‍ഷം ആമസോണിലുണ്ടായ കാട്ടുതീ വലിയൊരുപ്രദേശത്തെ മഴക്കാടുകളെ അപ്പാടെ വിഴുങ്ങിയിരുന്നു. മേഖലയില്‍ കാര്‍ഷികവൃത്തിയും ഖനനവും പ്രോത്സാഹിപ്പിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്കുനേരെ ഇതില്‍ ആഗോളതലത്തില്‍നിന്ന് വന്‍ പ്രതിഷേധവുമുയര്‍ന്നു. ആമസോണ്‍…

Read More

അടുക്കളയില്‍ പരീക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

അടുക്കളയില്‍ പരീക്ഷിക്കാന്‍ ചില നുറുങ്ങുകള്‍

അടുക്കളയിലെ തിരക്കിട്ട ജോലിയില്‍ അല്‍പ്പം നുറുങ്ങുകള്‍ കൂടെയുണ്ടെങ്കില്‍ പണികള്‍ പിന്നെ എളുപ്പമായി. പാചകം എളുപ്പമാക്കാനുള്ള നുറുങ്ങുകള്‍ പരിചയപ്പെടാം അച്ചാര്‍ ഇട്ടുവെച്ച കുപ്പി ഇടയ്ക്കിടെ വെയിലത്ത് വെച്ചാല്‍ പൂപ്പല്‍ പിടിക്കില്ല മീന്‍ കറി തയ്യാറാക്കി ഒന്നു ചൂടാറിയ ശേഷം വാട്ടിയ വാഴയിലെ കൊണ്ട് വായ് ഭാഗം കെട്ടി വെച്ചാല്‍ മീന്‍ കറിക്ക് രുചി കൂടും നല്ല പഴുത്ത തക്കാളി ഉപയോഗിച്ചാല്‍ കറിക്ക് സ്വാദ് ലഭിക്കും ഉള്ളി വാങ്ങിയ ശേഷം കുറച്ച് നേരം വെയിലത്ത് വെച്ചാല്‍ പെട്ടെന്ന് നാശമാവില്ല. ചൂടുപാലില്‍ ഉപ്പും നാരങ്ങനീരും ചേര്‍ത്താല്‍ നല്ല കട്ടിത്തെര് എളുപ്പത്തില്‍ തയ്യാറാക്കാം രസം തയ്യാറാക്കുമ്പോള്‍ നല്ല പഴുത്ത തക്കാളി അരച്ച് ചേര്‍ത്താല്‍ നല്ല കൊഴുപ്പും രുചിയും കിട്ടും

Read More

ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം

ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം

ആവശ്യമായ സാധനങ്ങള്‍ ബീറ്റ്‌റൂട്ട് : മൂന്ന് എണ്ണം ഉപ്പ്, മുളകുപൊടി,വെളിച്ചെണ്ണ : ആവശ്യത്തിന് തയാറാക്കുന്ന വിധം ബീറ്റ്‌റൂട്ട് കനംകുറച്ച് അരിയുക. വട്ടത്തിലോ നീളത്തിലോ അരിയാം. ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക. എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടിയും ഉപയോഗിക്കാം ഇനി ഇത് ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്‌തോളൂ. കിടിലന്‍ ബീറ്റ്‌റൂട്ട് ചിപ്‌സ് തയാര്‍.  

Read More

സ്ത്രീകളിലെ അമിതവിയര്‍പ്പിനു പിന്നിലെ കാരണങ്ങള്‍

സ്ത്രീകളിലെ അമിതവിയര്‍പ്പിനു പിന്നിലെ കാരണങ്ങള്‍

അമിതവിയര്‍പ്പിനു പല കാരണങ്ങളുണ്ട്. അവ മനസ്സിലാക്കി ചികിത്സ േതടുക . ആര്‍ത്തവവിരാമത്തോടെ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അമിതവിയര്‍പ്പ് ഉണ്ടാക്കാം. രാത്രി സമയത്താണ് കൂടുതലും. േഹാര്‍മോണ്‍ വ്യതിയാനം കാരണം ഗര്‍ഭിണികളിലും അമിതവിയര്‍പ്പ് വരാം. . തൈറോയ്ഡ് ഗ്രന്ഥിയുെട പ്രവര്‍ത്തനം അമിതമാകുമ്പോള്‍ ശരീരത്തിനു ചൂടും കൂടുതല്‍ വിയര്‍പ്പും അനുഭവപ്പെടാം. പ്രവര്‍ത്തനം കുറയുമ്പോള്‍ ശരീരോഷ്മാവ് കുറഞ്ഞ്, വരള്‍ച്ച ഉണ്ടാകാം. . പ്രമേഹരോഗികളില്‍ മരുന്നുകളുടയോ ഇന്‍സുലിന്റെയോ ഫലമായി ഗ്ലൂക്കോസ്‌കുറഞ്ഞാല്‍ അമിതവിയര്‍പ്പ് ഉണ്ടാകാം. . വിരളമായിട്ടുള്ള കാര്‍ഡിനോയ്ഡ് ട്യൂമറുകള്‍, ലിംഫോമ, ലൂക്കീമിയ തുടങ്ങിയ രക്താര്‍ബുദങ്ങളിലും അമിതവിയര്‍പ്പ് വരാം  

Read More

ജാന്‍വിയുടെ പുതിയ ചിത്രം വൈറല്‍

ജാന്‍വിയുടെ പുതിയ ചിത്രം വൈറല്‍

അന്തരിച്ച നടി ശ്രീദേവിയുടെ മകളും ബോളിവുഡിലെ യുവനിര നായികയുമാണ് ജാന്‍വി കപൂര്‍. സിനിമയില്‍ സജീവമാകും മുന്‍പ് തന്നെ വാര്‍ത്തകളില്‍ താരമായിരുന്നു ജാന്‍വി. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലാകുന്നു. ബാത്‌റോബ് ധരിച്ചുള്ള തന്റെ ചിത്രമാണ് ജാന്‍വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് ഇതിനോടകം ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ജാന്‍വിക്ക് പിന്നാലെ താരത്തിന്റെ അനിയത്തി ഖുശിയും അഭിനയരംഗത്തേക്കു കടക്കുവാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍. View this post on Instagram Um can I just show up in my bathrobe A post shared by Janhvi Kapoor (@janhvikapoor) on Nov 25, 2019 at 11:29pm PST

Read More