വിളക്കിലെ കരി നെറ്റിയില്‍ തൊടാറുണ്ടോ…ഇക്കാര്യങ്ങള്‍ അറിയുക

വിളക്കിലെ കരി നെറ്റിയില്‍ തൊടാറുണ്ടോ…ഇക്കാര്യങ്ങള്‍ അറിയുക

ക്ഷേത്രത്തില്‍ കത്തിയിരിക്കുന്ന വിളക്കിലെ കരി ചില ഭക്തര്‍ നെറ്റിയില്‍ തൊടുന്നതായി കാണാറുണ്ട്. ഇതു തികച്ചും അരുതാത്ത കാര്യവും ഏറെ ദോഷങ്ങള്‍ വരുത്തി വെക്കുന്നതും ആണ്. കേട്ടറിവിലെ ഒരു പഴമൊഴി പറഞ്ഞാല്‍ ‘വിളക്കിലെ കരി നാണം കെടുത്തും’ എന്നാണ്. വിളക്കിലെ കരി തൊട്ടാല്‍ നാണക്കേട് എന്നാണ് പണ്ട് മുതലെ ഉള്ള വിശ്വാസം. എന്നാല്‍ നാണക്കേട് മാത്രമല്ല ‘ജീവിതം മുഴുവന്‍ അഭിമാനക്ഷതവും നിത്യദുഖവും കഷ്ടതയും നിറഞ്ഞ് കറുത്തുപോകും’ എന്ന് കുന്തി ദേവിയുടെ കഥ നമ്മെ പഠിപ്പിക്കുന്നു. കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്. വസുദേവരും പൃഥയും യാദവ വംശജനായ ശൂരസേനമഹാരാജാവിന്റെ മക്കളാണ്. ശൂരസേനന്റെ സഹോദരിയുടെ പുത്രനാണ് കുന്തീഭോജന്‍. കുന്തീഭോജന് മക്കള്‍ ഇല്ലാതിരുന്നതിനാല്‍ പൃഥയെ ശൂരസേനന്‍ കുന്തീഭോജന് ദത്ത് നല്‍കി അങ്ങനെ പൃഥ കുന്തീഭോജനപുത്രി കുന്തിയായിതീര്‍ന്നു. കുന്തീഭോജന്റെ കൊട്ടാരത്തില്‍ വരുന്ന ബ്രാഹ്മണരെ ശുശ്രൂഷിക്കുക എന്നതായിരുന്നു കുന്തിയുടെ ജോലി.അവര്‍ക്ക് ആവശ്യമുള്ള പൂജാദ്ര്യവ്യങ്ങള്‍ നല്‍കുക…

Read More

ശംഖിനെകുറിച്ച് ചില കാര്യങ്ങള്‍ അറിയാം

ശംഖിനെകുറിച്ച് ചില കാര്യങ്ങള്‍ അറിയാം

1.ശംഖില്‍ നിന്ന് പുറപ്പെടുന്ന ധ്വനി ഏത്? ഓംകാരം 2. ശംഖ് ഏതെല്ലാം സന്ദര്‍ഭങ്ങളിലാണ് നാദസ്വരൂപമായി ഉപയോഗിക്കുന്നത്? ക്ഷേത്രാചാരങ്ങള്‍, സംഗീത സദസ്സ് , യുദ്ധരംഗം 3. രണ്ടായി തരം തിരിച്ചിരിക്കുന്ന ശംഖിന്റെ പേരുകള്‍ ഏതെല്ലാം? വലം പിരി ശംഖ്, ഇടം പിരി ശംഖ് 4.വലംപിരി ശംഖിന്റെ സ്വരൂപം ഏത്? വിഷ്ണു സ്വരൂപം 5. ഇടംപിരി ശംഖിന്റെ സ്വരൂപം ഏത്? ദേവി സ്വരൂപം 6. ഏത് ദേവിയുടെ കയ്യിലാണ് ശംഖ് ആയുധമായി മാറുന്നത്? ദുര്‍ഗ്ഗാദേവിയുടെ 7. ഉടഞ്ഞുപോയ ശംഖ് എന്ത് ചെയ്യണം? ജലത്തിലൊഴുക്കണം 8.ശംഖ് നാദം മുഴക്കാത്ത ക്ഷേത്രം ഏത്? ഇക്കരകൊട്ടിയൂര്‍ ക്ഷേത്രം 9. ശംഖ് തീര്‍ത്ഥം സേവിക്കുന്നതിലൂടെ ഉണ്ടാകുന്ന ഗുണം എന്ത്? രക്തശുദ്ധി 10.പൂജയ്ക്ക് ഉപയോഗിക്കുന്ന ശംഖ് ഏതാണ്? ഇടംപിരി ശംഖ് 11.മഹാവിഷ്ണുവിന്റെ ശംഖിന്റെ പേരെന്ത്? പാഞ്ചജന്യം 12. യുധിഷ്ഠിരന്റെ ശംഖിന്റെ പേര് എന്ത്? അനന്തവിജയം 13.ഭീമന്റെ ശംഖിന്…

Read More

എന്തുകൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണമെന്നു പറയുന്നത്…

എന്തുകൊണ്ട് എല്ലാ വീട്ടിലും തുളസി തറ വേണമെന്നു പറയുന്നത്…

ചെവിക്കു പിറകില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ തയ്യാറായത് വെറുതെയല്ല.മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണ ശക്തിയുള്ള സ്ഥലം ചെവിക്കു പിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും അവര്‍ അങ്ങനെ ചെയ്തിരുന്നതും. പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത് നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്. തുളസിച്ചെടിയുടെ സമീപത്ത് അശുദ്ധമായി പ്രവേശിക്കാന്‍ പാടില്ല. സന്ധ്യയ്ക്കും ഏകാദശിക്കും ചൊവ്വ, വെള്ളി ദിവസങ്ങളിലും തുളസിപ്പൂ പറിക്കാന്‍ പാടില്ലെന്നും വിധിയുണ്ട്…

Read More

മഞ്ജുവിനൊപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്കൊപ്പം ഈ താരപുത്രിയും (വിഡിയോ)

മഞ്ജുവിനൊപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്കൊപ്പം ഈ താരപുത്രിയും (വിഡിയോ)

കോളജ് കുട്ടികള്‍ക്കൊപ്പം സ്റ്റേജില്‍ നൃത്തം ചെയ്യുന്ന മഞ്ജു വാര്യരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം ഏറെ വൈറലായിരുന്നു. പ്രണയവര്‍ണങ്ങള്‍ എന്ന ചിത്രത്തിലെ സുരേഷ് ഗോപിയും മഞ്ജുവും ഒന്നിച്ച ‘കണ്ണാടിക്കൂടും കൂട്ടി’ എന്ന ഗാനത്തിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റേജില്‍ മഞ്ജു ചുവടുവച്ചത്.തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥിനികള്‍ക്കൊപ്പമായിരുന്നു മഞ്ജുവും നൃത്തം ചെയ്തത്. സിനിമയിലെ ചുവടുകള്‍ നേരില്‍ കണ്ടതിന്റെ കൗതുകമായിരുന്നു ഒപ്പം നൃത്തം ചെയ്ത കുട്ടികള്‍ക്ക്. എന്നാല്‍ ഇക്കൂട്ടത്തില്‍ ഒരു താരപുത്രിയും സ്റ്റേജില്‍ ഉണ്ടായിരുന്നു. നടി ബിന്ദു പണിക്കരുടെ മകള്‍ അരുന്ധതിയായിരുന്നു അത്. കോളജിലെ നൃത്തസംഘത്തിലെ അംഗമാണ് കല്ല്യാണി എന്ന് വിളിക്കുന്ന അരുന്ധതിയും. നൃത്തം ചെയ്തതിന് ശേഷം സ്റ്റേജില്‍ വച്ച് മഞ്ജു കല്ല്യാണിയെ കെട്ടിപിടിക്കുന്നുമുണ്ട്.

Read More

എയര്‍പോര്‍ട്ടില്‍വച്ച് ദീപികയെ ഡാന്‍സ് പഠിപ്പിച്ച് കാര്‍ത്തിക…വിഡിയോ കാണാം

എയര്‍പോര്‍ട്ടില്‍വച്ച് ദീപികയെ ഡാന്‍സ് പഠിപ്പിച്ച് കാര്‍ത്തിക…വിഡിയോ കാണാം

ഇന്ന് രാവിലെ മുംബൈ എയര്‍പ്പോര്‍ട്ടിലെത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒന്ന് ഞെട്ടി. തങ്ങളുടെ പ്രിയതാരങ്ങളുടെ നൃത്തം നേരില്‍ കണ്ടായിരുന്നു ഈ ഞെട്ടല്‍. നടി ദീപിക പദുക്കോണും നടന്‍ കാര്‍ത്തിക് ആര്യനും ചേര്‍ന്നാണ് വിമാനത്താവളത്തിലെത്തിയവരെ കൗതുകകരമായ രംഗങ്ങള്‍ക്ക് സാക്ഷികളാക്കിയത്. കാര്‍ത്തിക്കിന്റെ ഏറ്റവും പുതിയ ചിത്ത്രതിലെ ‘ദീമേ ദീമേ…’ എന്ന ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ദീപികയ്ക്ക് ചുവടുകള്‍ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു കാര്‍ത്തിക്. നിമിഷങ്ങള്‍ക്കകം സെറ്റപ് പഠിച്ചെടുത്ത ദീപിക പാട്ടിനൊപ്പം നിഷ്പ്രയാസം ചുവടുവയ്ക്കുന്നതും വിഡിയോകളില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം ദീപികയുടെയും കാര്‍ത്തിക്കിന്റെയും നൃത്തം വൈറലായിക്കഴിഞ്ഞു. View this post on Instagram #deepikapadukone #kartikaaryan snapped at airport #airportdiaries #airportvideo #viralbhayani @viralbhayani A post shared by Bollywood Pap (@bollywoodpap) on Nov 30, 2019 at 8:59pm PST നൃത്തം ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ കാര്‍ത്തിക് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ…

Read More

മാമാങ്കത്തിന് എന്താണ് സംഭവിച്ചത് ; കുറിപ്പ്

മാമാങ്കത്തിന് എന്താണ് സംഭവിച്ചത് ; കുറിപ്പ്

മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നതിനപ്പുറം മാമാങ്കം വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. യുവനടന്‍ ധ്രുവന്‍, സംവിധായകന്‍ സജീവ് പിള്ള ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകരെ പുറത്താക്കിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പിന്നീട് വധ ഭീഷണിയും കേസുമൊക്കെയായി വന്‍ വിവാദങ്ങളുണ്ടായി. സംവിധായകന്റേയും നിര്‍മാതാവിന്റേയും ഭാഗം പിടിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവെച്ചു. ഇപ്പോള്‍ മാമാങ്കത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ഫിനാന്‍സ് കണ്‍ട്രോളര്‍ ഗോപകുമാര്‍. മാമാങ്കത്തിന്റെ തിരക്കഥയുമായി ആദ്യ സംവിധായകന്‍ സജീവ് പിള്ള വന്നതുമുതല്‍ ഉണ്ടായ കാര്യങ്ങള്‍ ഗോപകുമാര്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. കൂടാതെ ധ്രുവനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗോപകുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം മുന്‍പ് മാമാങ്കം പ്രതിസന്ധിയിലായപ്പോളും സിനിമയുമായി ബന്ധപ്പെട്ട് പല വ്യാജ വാര്‍ത്തകളും ആരോപണങ്ങളും ഉയര്‍ന്നപ്പോളും ഒരു തുറന്നു പറച്ചിലിന് പല തവണ മുതിര്‍ന്നതാണ്, എന്നാല്‍ പക്വത കാണിക്കണമെന്നും…

Read More

ഏഴ് മണിക്കൂറില്‍ കുറവാണോ ഉറക്കം? പ്രശ്‌നമാണ്

ഏഴ് മണിക്കൂറില്‍ കുറവാണോ ഉറക്കം? പ്രശ്‌നമാണ്

ഉറക്കം കുറവാണ്, മതിയായ ഉറക്കം കിട്ടിയില്ല എന്നെല്ലാമുള്ള പരാതികള്‍ പലരും പറയാറുണ്ട്. മാറിവരുന്ന ജോലിയുടെ സ്വഭാവം, ദിവസേനയുള്ള യാത്രകള്‍, മാനസിക സംഘര്‍ഷം, ആഹാരരീതി ഇവയെല്ലാം നിങ്ങളുടെ ഉറക്കത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. പക്ഷേ, എന്ത് കാരണം കൊണ്ടാണെങ്കിലും ദിവസത്തില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരെ കാത്ത് ഒരു മോശം വാര്‍ത്തയാണ് വൈദ്യലോകത്ത് നിന്ന് കേള്‍ക്കുന്നത്. കുറച്ച് ഉറങ്ങുന്നവര്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം. രാത്രിയില്‍ ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ലോവര്‍ ബ്ലഡ് പ്രഷര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ആളുകളുടെ ഹൃദയധമനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. എക്സ്പിരിമെന്റല്‍ ഫിസിയോളജി ജേണലില്‍ ഇതുസംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ഉറക്കക്കുറവ് ശരീരത്തിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നാണ് അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളാര്‍ഡിലെ പ്രഫസര്‍ ക്രിസ്റ്റഫര്‍ ഡിസൂസ പറയുന്നത്. 44നും 62നും ഇടയില്‍ പ്രായമുള്ള…

Read More

സീ ഫുഡ് ഇഷ്ടമാണോ? ഗുണങ്ങളേറെ

സീ ഫുഡ് ഇഷ്ടമാണോ? ഗുണങ്ങളേറെ

ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികള്‍ക്ക് സീ ഫുഡിനോടുള്ള ഇഷ്ടം ഒന്ന് വേറെത്തന്നെയാണ്. മിക്ക ആളുകളും ദിവസും മത്സ്യം കഴിക്കുന്ന ശീലക്കാരാണ്. ഈ ശീലം വളരെ നല്ലതാണെന്ന് അറിഞ്ഞ് കൊണ്ടുതന്നെയാണ് നമ്മള്‍ മത്സ്യം കഴിക്കുന്നതും. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആവശ്യത്തിലധികം അടങ്ങിയ സീഫുഡുകള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും. സീ ഫുഡില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഡി നിങ്ങള്‍ക്ക് കാല്‍സ്യം പ്രധാനം ചെയ്യും. അത് സന്ധികളുടെ വളര്‍ച്ചയെ സഹായിക്കുന്നത് വഴി ആമവാതം പോലുളള രോഗങ്ങള്‍ വരാതെ സംരക്ഷിക്കും. സന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ കാരണം. സീ ഫുഡ് കഴിക്കുന്നതിലൂടെ ഇത്തരം രോഗങ്ങളെ തടയാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് സാല്‍മണ്‍. അതിനാല്‍ സാല്‍മണ്‍ ഫിഷ് ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ പ്രശ്നമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ് സാല്‍മണ്‍ ഫിഷ്….

Read More

മകളോടൊപ്പമുള്ള ‘ഫണ്‍ ടൈം’ പങ്കുവച്ച് ദുല്‍ഖര്‍

മകളോടൊപ്പമുള്ള ‘ഫണ്‍ ടൈം’ പങ്കുവച്ച് ദുല്‍ഖര്‍

പ്രേക്ഷകരുടെ പ്രിയങ്കരിയായ താരപുത്രിയാണ് ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്‍. മമ്മൂട്ടിയോടും ദുല്‍ഖറിനോടുമുള്ള ഇഷ്ടം താര കുടുംബത്തിലെ ഇളമുറക്കാരിയായ മറിയത്തോടും പ്രേക്ഷകര്‍ക്കുണ്ട്. മറിയത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുക. ഇപ്പോഴിതാ മകളുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം വൈറലാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ബോളുകള്‍ക്കിടയില്‍ ഇരിക്കുന്ന മറിയം ഇരു കൈയ്യിലും ബോള്‍ പിടിച്ച് മുഖം കാണാത്ത തരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. View this post on Instagram M & ms There’s a Marie in there somewhere #papamarieplaytime #lovesdisappearing #hideandseekwithM #wheresmybabyat #findmepapa #myideaofbliss #sigh A post shared by Dulquer Salmaan (@dqsalmaan) on Nov 28, 2019 at 7:29pm…

Read More

തീന്‍മേശയിലെ ഈ മര്യാദകള്‍ മറക്കരുത്

തീന്‍മേശയിലെ ഈ മര്യാദകള്‍ മറക്കരുത്

തീന്‍മേശയില്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെ പ്രധാനപ്പെട്ടതുമാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണെങ്കിലും ഹോട്ടലിലാണെങ്കിലും എന്തിനേറെ പറയുന്നു ഡേറ്റിങ് ടേബിളിലാണെങ്കിലും ഈ മര്യാദകള്‍ പാലിക്കേണ്ടതുണ്ട്. അപരിചിതരോടൊപ്പം, തൊഴിലിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം, ഔദ്യോഗികവും അനൗദ്യോഗിവുമായ സാഹചര്യങ്ങളില്‍ തീന്‍മേശ മര്യാദകള്‍ കൃത്യമായി പാലിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടും. ഈ മര്യാദകള്‍ പാലിക്കാത്തപ്പോള്‍ ഒപ്പം ഭക്ഷണം കഴിക്കുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാം. അതില്‍ ചിലത് ഇങ്ങനെ. . സ്ത്രീയായാലും പുരുഷനായാലും ഭക്ഷണം കഴിക്കാന്‍ ഇരിക്കാനായി തീന്‍മേശയുടെ ഇടതുവശത്തുകൂടികയറുക. കഴിച്ചതിനുശേഷം വലതുവശത്തുകൂടി വേണം ഇറങ്ങാന്‍. . ഒപ്പം സ്ത്രീകള്‍ ഉണ്ടെങ്കില്‍ ആദ്യം അവരെ ഇരിക്കാന്‍ അനുവദിക്കുക. . നിങ്ങളുടെ കുട്ടികള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും പക്ഷേ മറ്റുള്ളവര്‍ക്ക് അങ്ങനെയാകണമെന്നില്ല. അതുകൊണ്ട് തന്നെ പുറത്തുപോയി ഭക്ഷണം കഴിക്കുമ്പോള്‍ കുട്ടികള്‍ മറ്റുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ബഹളം വയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എപ്പോഴും നിങ്ങള്‍ക്കൊപ്പം ഇരുത്തി ഭക്ഷണം നല്‍കുന്നത് തന്നെയാണ്…

Read More