മെസിക്ക് 2019ലും ഗോളുകളില്‍ അര്‍ദ്ധ സെഞ്ച്വറി

മെസിക്ക് 2019ലും ഗോളുകളില്‍ അര്‍ദ്ധ സെഞ്ച്വറി

2019ലും 50 ഗോള്‍ നേട്ടം പൂര്‍ത്തിയാക്കി ലയണല്‍ മെസി. ക്ലബിനും രാജ്യത്തിനുമായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അമ്പത് ഗോളുകള്‍ തുടര്‍ച്ചയായി ആറാം വര്‍ഷമാണ് സ്വന്തമാക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ ഒമ്പതിലും മെസി അമ്പതു കടന്നിരുന്നു. ലാ ലിഗയില്‍ ആല്‍വേസിനെതിരെ 4-1ന് ആധികാരിക ജയത്തോടെ ബാഴ്സലോണ പോയിന്റ് ടേബിളില്‍ ഒന്നാമതെത്തിയിരുന്നു. മെസിക്ക് പുറമേ സുവാരസും ഗ്രീസ്മാനും വിദാലും ബാഴ്സക്കായി ഗോളുകള്‍ നേടിയത്. ഇതോടെ രണ്ടാംസ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ ബാഴ്സക്ക് മൂന്ന് പോയിന്റ് മുന്‍തൂക്കമായി. അഞ്ച് ഗോള്‍ മുന്‍തൂക്കമുള്ള ബാഴ്സലോണയെ മറികടന്ന് ഈ വര്‍ഷം ഒന്നാമതെത്തണമെങ്കില്‍ അത്ലറ്റികോ ബില്‍ബാവോക്കെതിരെ ഇന്ന് 6-0ത്തിന് റയല്‍ ജയിക്കണം. ഈവര്‍ഷം മെസി നേടിയ അമ്പതില്‍ 45ഉം ബാഴ്സലോണക്കുവേണ്ടിയുള്ളതായിരുന്നു. ഈ പതിറ്റാണ്ടില്‍ 2013ല്‍ ഒഴികെ എല്ലാ വര്‍ഷവും അമ്പതിലേറെ ഗോളുകള്‍ നേടാന്‍ മെസിക്ക് കഴിഞ്ഞിട്ടുണ്ട്. 2012ല്‍ നേടിയ 91 ഗോളുകളാണ് കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍. തൊട്ടടുത്തവര്‍ഷം…

Read More

2019ലെ കിംഗ് കോഹ്ലിയോ രോഹിത്തോ..കണക്കുകള്‍ നോക്കു

2019ലെ കിംഗ് കോഹ്ലിയോ രോഹിത്തോ..കണക്കുകള്‍ നോക്കു

പോയവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആസ്വദിച്ച ബാറ്റിംങ് മത്സരമായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും തമ്മില്‍ നടന്നത്. ഇരുവരും മൂന്ന് ഫോര്‍മാറ്റുകളിലുമായി അടിച്ചുകൂട്ടിയത് 2400ലേറെ റണ്‍സാണ്. പരസ്പരം റണ്‍സുകളിലുള്ള വ്യത്യാസമാകട്ടെ വെറും 13 റണ്‍സിന്റേയും! ഈ ശത്രുത ഇനിയും തുടരണേ എന്ന് മാത്രമായിരിക്കും ഓരോ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടേയും ആഗ്രഹം. കാരണം അത്രയും വീറോടെയാണ് രോഹിത്ത് ശര്‍മ്മയും വിരാട് കോലിയും റണ്‍സടിച്ചുകൂട്ടിയത്. 2016ന് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലുമായി കൂടുതല്‍ റണ്‍സ് അടിക്കുന്നതിന്റെ റെക്കോഡ് കോലി ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. 2595(2016), 2818(2017), 2735(2018) എന്നിങ്ങനെയായിരുന്നു കോലിയുടെ റെക്കോഡ് റണ്‍ നേട്ടം. 2019ലെ അവസാന ഏകദിനത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍ കലണ്ടര്‍ വര്‍ഷത്തില്‍ നേടിയതിന്റെ റെക്കോഡ് രോഹിത് ശര്‍മ്മയുടെ പേരിലായിരുന്നു. ഒമ്പത് റണ്‍സിന്റെ മുന്‍തൂക്കത്തിനൊപ്പം രോഹിത്ത് കട്ടക്കില്‍…

Read More

മരുഭൂമിയില്‍ കാര്‍ പറപ്പിച്ച് ദുല്‍ഖര്‍! വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

മരുഭൂമിയില്‍ കാര്‍ പറപ്പിച്ച് ദുല്‍ഖര്‍! വിഡിയോ ഏറ്റെടുത്ത് ആരാധകര്‍

വാഹനങ്ങളോടും ഡ്രൈവിങ്ങിനോടുമുള്ള യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ കമ്പം പ്രശസ്തമാണ്. പുതിയ വാഹനങ്ങള്‍ സ്വന്തമാക്കുന്നതിലും ഡ്രൈവ് ചെയ്യുന്നതിലും കുഞ്ഞിക്കയ്ക്ക് വലിയ താല്‍പര്യമാണ്. സ്വന്തമായി ഒരു വലിയ വാഹന ശേഖരവും ഡിക്യുവിന് ഉണ്ട്. ഇപ്പോഴിതാ, മരുഭൂമിയില്‍ കാര്‍ പറപ്പിക്കുന്ന ദുല്‍ഖറിന്റെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്റെ പുതിയ ചിത്രം കുറുപ്പിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ദുബായില്‍ വച്ചാണ് ദുല്‍ഖര്‍ മരുഭൂമിയില്‍ ഡ്രൈവ് ചെയ്തത്.   കുഞ്ഞിക്ക ഇഷ്ടം <3 <3 Posted by Priya Vanitha on Tuesday, December 10, 2019

Read More

ചുട്ടെടുത്ത വെളുത്തുള്ളി ചമ്മന്തി

ചുട്ടെടുത്ത വെളുത്തുള്ളി ചമ്മന്തി

വെളുത്തുള്ളി ( ചെറുത് )  10 എണ്ണം വറ്റല്‍മുളക് – 3-4 തേങ്ങാ 1 കപ്പ് പുളി – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം വെളുത്തുള്ളി മുഴുവനോടെ തീയില്‍ ചൂട്ടെടുക്കുക. കരിഞ്ഞു പോവാതെ ശ്രദ്ധിക്കാം ഇതേപോലെ വറ്റല്‍മുളകും ചുട്ടെടുക്കുക.. ഇനി വെളുത്തുള്ളി അല്ലികള്‍ ഓരോന്നായി തൊലി നീക്കി പുറത്തെടുക്കുക… തേങ്ങയും മുളകും പുളിയും വെളുത്തുള്ളിയും ഉപ്പും കൂടെ വെള്ളം ചേര്‍ക്കാതെ അരച്ചെടുക്കുക. .

Read More

ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്ത് ബുദ്ധിമുട്ടിക്കേണ്ട; ജിമെയിലില്‍ ഇനി മെയിലുകള്‍ അറ്റാച്ച് ചെയ്യാം

ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്ത് ബുദ്ധിമുട്ടിക്കേണ്ട; ജിമെയിലില്‍ ഇനി മെയിലുകള്‍ അറ്റാച്ച് ചെയ്യാം

ഒരാള്‍ക്ക് തന്നെ ഒരുപാട് ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്യേണ്ടി വരും ചിലപ്പോള്‍. പ്രത്യേകിച്ചും ഓഫീസുകളില്‍. നിങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്ന ഓരോ ഇമെയിലും പ്രത്യേകം ഇമെയിലുകളായാണ് സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സിലെത്തുക. ഒരു ദിവസം നിരവധി ഇമെയിലുകള്‍ ലഭിക്കുന്നയാള്‍ക്ക് നിങ്ങള്‍ ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ തിരഞ്ഞ് കണ്ടുപിടിക്കുക പ്രയാസമാണ്. ഫോര്‍വേഡ് സന്ദേശങ്ങള്‍കൊണ്ട് ഇന്‍ബോക്‌സ് നിറയാതിരിക്കാന്‍ ഒരു പോംവഴിയുമായി എത്തിയിരിക്കുകയാണ് ജിമെയില്‍. ഒരു ഇമെയിലില്‍ നിങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇമെയിലുകളെല്ലാം അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഇതുവഴി ഒന്നിലധികം ഇമെയിലുകള്‍ ഫോര്‍വേഡ് ചെയ്യുന്നതിന് പകരം ഒറ്റ ഇമെയില്‍ അയച്ചാല്‍ മതി. ഇതിനായി നിങ്ങള്‍ ജിമെയിലില്‍ കംപോസ് വിന്‍ഡോ തുറന്നതിന് ശേഷം ഫോര്‍വേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇമെയിലുകള്‍ അതിലേക്ക് വലിച്ചിട്ടാല്‍ മതി. അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്യേണ്ട ഇമെയിലുകള്‍ ഓരോന്നായി തിരഞ്ഞെടുത്ത് മുകളിലെ ഓവര്‍ ഫ്‌ളോ മെനുവില്‍ നിന്നും ‘ഫോര്‍വേഡ് ആസ് അറ്റാച്ച്‌മെന്റ്’ എന്നത്…

Read More

ചായയ്ക്കൊപ്പം രുചിയേറും മുറുക്കുണ്ടാക്കിയാലോ

ചായയ്ക്കൊപ്പം രുചിയേറും മുറുക്കുണ്ടാക്കിയാലോ

മൈദ – 500 ഗ്രാം തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത് ജീരകം – ഒന്നര ടീസ്പൂണ്‍ കറുത്ത എള്ള് – ഒന്നര ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കഴുകി ഉണക്കിയ ഒരു പുതിയ തുണിയില്‍ മൈദ ഇട്ട് ലൂസായി ഒന്ന് കെട്ടി അപ്പച്ചെമ്പില്‍ വച്ച് 10- 15 മിനിട്ട് ആവി കയറ്റിയെടുക്കണം. മൈദയുടെ പശ മാറിക്കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. ആവിയില്‍ വെച്ച മൈദ ഒരു കട്ട പോലെ ആയിട്ടുണ്ടാകും. ആ മൈദ കട്ടയുടച്ച് അരിച്ചെടുക്കണം. അതിലേക്ക് പാകത്തിന് ഉപ്പ്, തേങ്ങാപ്പാല്‍, ജീരകം, എള്ള് ഇവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കണം. സേവനാഴിയില്‍ മുറുക്കിന്റെ അച്ചിട്ട് എണ്ണ തടവിയ വാഴയിലയിലേക്ക് മുറുക്കിന്റെ ആകൃതിയില്‍ ആക്കിയെടുത്ത് നന്നായി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. മാവില്‍ അല്‍പം മുളകുപൊടി കൂടി ചേര്‍ത്ത് എരിവുള്ള മുറുക്കും തയ്യാറാക്കാവുന്നതാണ്.

Read More

കൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങ

കൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങ

‘ആനവായില്‍ അമ്പഴങ്ങ’യെന്നത് നാം പണ്ടുമുതലേ കേട്ടുവരുന്ന ഒരു പഴംചൊല്ലാണ്. ആവശ്യമുള്ളതിലും വളരെ കുറച്ചുമാത്രമേയുള്ളൂ എന്നതിനെ കാണിക്കാനാണ് ഈ പ്രയോഗം. ആഫ്രിക്കന്‍ സ്വദേശിയാണെങ്കിലും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടുവന്നിരുന്ന ഒരു കായ്‌ച്ചെടിയാണ് അമ്പഴം. ഇംഗ്ലീഷില്‍ ഹോഗ്പ്ലം എന്നുവിളിക്കുന്ന അമ്പഴത്തിന്റെ ശാസ്ത്രീയനാമം സ്‌പോണ്ടിയാസ് പിന്നേറ്റയെന്നതാണ്. സ്‌പോണ്ടിയാസ് മാഞ്ചിഫെറ എന്ന വകഭേദവും ഇതിലുണ്ട്. സാധാരണയായി നാടന്‍ അമ്പഴത്തിന്റെ വിത്തുകള്‍ നട്ടാണ് മുളപ്പിച്ചെടുക്കാറ് എന്നാല്‍ കൊമ്പില്‍ വേരുപിടിപ്പിച്ചും ഇതിനെ വളര്‍ത്തിയെടുക്കാം. പലതരം അമ്പഴം നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന അമ്പഴം അത്യാവശ്യം പൊക്കം വെക്കുന്ന ഒരു ചെറിയ മരത്തിന്റെ തരം തന്നെയാണ്. അല്പം മധുരം കലര്‍ന്ന ഒരു പുളിയാണ് അതിന്റെ സ്വാദ്. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കായകള്‍ ഉണ്ടാകുന്നതും നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ഇലകൊഴിച്ച് മാര്‍ച്ച് മാസത്തില്‍ പുഷ്പിക്കുന്നവയുമുണ്ട്. നിന്നുതിരിയാന്‍ ഇടമില്ലാത്ത വീടുകളിലും ഫ്‌ളാറ്റുകളിലും ചട്ടിയിലും ചാക്കിലും വരെ വെച്ചുപിടിപ്പിക്കാവുന്ന മധുര അമ്പഴമാണ് ഇപ്പോള്‍ നഴ്‌സറികളിലെ…

Read More

പഞ്ചസാരയ്ക്ക് പകരമായി ഇവരെ പരീക്ഷിക്കാം

പഞ്ചസാരയ്ക്ക് പകരമായി ഇവരെ പരീക്ഷിക്കാം

തേന്‍ തികച്ചും പ്രകൃതിദത്തമായ ഒന്നാണ് ‘തേന്‍’… തേനീച്ചക്കോളനികളെ നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രധാന പങ്കുവഹിക്കുന്ന പുഷ്പങ്ങളുടെ ‘അമൃതി’ല്‍ നിന്ന് തേനീച്ച ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത മധുരമുള്ള ദ്രാവകമാണ് തേന്‍. ഓരോ തേനീച്ചയും ജീവിതകാലത്ത് ശരാശരി അര ടീസ്പൂണ്‍ തേന്‍ ഉണ്ടാക്കും. ഓരോ വര്‍ഷവും ഉത്പാദിപ്പിക്കുന്ന തേന്‍ കണക്കിലെടുക്കുമ്പോള്‍, അത് ധാരാളം തേനീച്ചകളുടേതാണ്! തേനീച്ച (ആപ്പിസ് മെല്ലിഫെറ) അതിന്റെ വായ ഉപയോഗിച്ച് പുഷ്പങ്ങളില്‍ നിന്ന് അമൃത് ശേഖരിക്കുന്നു. തേനീച്ചയുടെ ഉമിനീരിലെ എന്‍സൈമുകള്‍ ഒരു രാസപ്രവര്‍ത്തനത്തിന് കാരണമാകുന്നു, അത് അമൃതിനെ തേന്‍ ആക്കി മാറ്റുന്നു, അത് തേനീച്ച, കൂട്ടില്‍ നിക്ഷേപിക്കുന്നു. തേനിന്റെ ഘടനയും സ്വാദും തേനീച്ചകള്‍ ഏത് പൂക്കളില്‍ നിന്നാണത് ശേഖരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. തേനില്‍ 80 ശതമാനം പ്രകൃതിദത്ത പഞ്ചസാരയും 18 ശതമാനം വെള്ളവും 2 ശതമാനം ധാതുക്കള്‍, വിറ്റാമിന്‍, പൂമ്പൊടി, പ്രോട്ടീന്‍ എന്നിവയും അടങ്ങിയിരിക്കുന്നു. തേനിന്റെ 70 ശതമാനം പ്രകൃതിദത്ത…

Read More

ആകാംഷ നിറച്ച് ‘മൈ സാന്റാ’ ട്രെയിലര്‍

ആകാംഷ നിറച്ച് ‘മൈ സാന്റാ’ ട്രെയിലര്‍

കൗതുകം നിറച്ച് ‘മൈ സാന്റാ’ ട്രെയിലര്‍ എത്തി. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഫാമിലിഫണ്‍ എന്റര്‍ടെയ്‌നറാകും എന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നു. ട്രെയിലറില്‍ ഒരു സാന്റാക്ലോസിന്റെ ഗെറ്റപ്പിലാണ് ദിലീപ്. കുട്ടികളെ കൂടി മുന്നില്‍ കണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. https://youtu.be/BzsGuBDkEXg

Read More

തൂവല്‍ ഭംഗി കോര്‍ത്ത് ജാന്‍വി! തകര്‍പ്പന്‍ ഫോട്ടോഷൂട്ട് വൈറല്‍

തൂവല്‍ ഭംഗി കോര്‍ത്ത് ജാന്‍വി! തകര്‍പ്പന്‍ ഫോട്ടോഷൂട്ട് വൈറല്‍

വൈറലായി ജാന്‍വി കപൂറിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്. തൂവെളള നിറമുളള, തൂവല്‍ ഡിസൈനിലുളള വസ്ത്രമാണ് ജാന്‍വി ധരിച്ചിരിക്കുന്നത്. വസ്ത്രത്തിനു അനുയോജ്യമായ കമ്മലും ഹെയര്‍ സ്റ്റെലും കൂടിയായപ്പോള്‍ തകര്‍പ്പന്‍ ലുക്കിലാണ് താരം. താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവ് ബോണി കപൂറിന്റെയും മകളായ ജാന്‍വി ഇപ്പോള്‍ ബോളിവുഡിലെ തിരക്കുള്ള യുവനായികയാണ്. 2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അരങ്ങേറിയത്. ‘റൂഫി അഫ്‌സ’, ‘ഗുജ്ജന്‍ സക്‌സേന’, ‘ദോസ്താന 2’ തുടങ്ങിയവയാണ് ജാന്‍വിയുടെ പുതിയ സിനിമകള്‍. View this post on Instagram Frostyyyy 🐣☁️🧚‍♀️🥶❄️🌨 A post shared by Janhvi Kapoor (@janhvikapoor) on Dec 9, 2019 at 9:33pm PST View this post on Instagram 🧚‍♀️❄️ A post shared by Janhvi Kapoor (@janhvikapoor) on…

Read More