രക്ത ദാനം.. ഈ വനിതകളുടെ മഹാദാനം

രക്ത ദാനം.. ഈ വനിതകളുടെ മഹാദാനം

BDK ഏറനാട് താലൂക്ക് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളെജ് ബ്ലഡ് ബാങ്കും സംയുക്തമായി നടത്തുന്ന 101 ദിന വനിത രക്തദാന ക്യാബയ്ന്‍ പെരിന്തല്‍മണ്ണ സബ്കളക്ട്രര്‍ ശ്രീമതി. അഞ്ജു IAS ഉദ്ഘാടനം നിര്‍വഹിച്ചു. ഈ രക്തദാന ക്യാബയ്‌ന് തുടക്കം കുറിച്ച് കൊണ്ട് പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കില്‍ സന്ധ്യാജയന്‍ , ഫാത്തിമുത്ത് എന്നിവര്‍ രക്തം ദാനം ചെയ്തു. ഈ ചടങില്‍ BDK ജില്ലാ പ്രസിഡന്റ് കെ ജയന്‍ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിച്ചു BDK ഏറനാട് താലൂക്ക് പ്രസിഡന്റ് സുനില്‍ അറവങ്കര, സെക്രട്ടറി അജിത് പൂക്കോട്ടൂര്‍, ട്രഷറര്‍ അബു അരീക്കോട്, BDK പെരിന്തല്‍മണ്ണ താലൂക്ക് പ്രസിഡന്റ് ഗിരീഷ്, സെക്രട്ടറി ബിപിന്‍, ട്രഷറര്‍ ഷിഹാബ്, BDK മലപ്പുറം ജില്ലാ ജില്ലാ കേഡിനെറ്റര്‍ മാരായ ഷബീബ് പെരിന്തല്‍മണ്ണ, സാദിക്ക് തൂത,ഷഫീക്ക് അമ്മിണിക്കാട്,ഷമീര്‍ താഴെക്കോട്,നിയാസ് മങ്കട, അബീദലി മങ്കട,വിശ്വന്‍ മങ്കട,അനുരാഗ് പാലോട്,ഷിബിന്‍ പാലോട്,ഷംസുദ്ധിന്‍ മങ്കട, അരുണ്‍…

Read More

മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നം.. വിനയന്‍

മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നം.. വിനയന്‍

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഇടപെട്ടാല്‍ അരമണിക്കൂര്‍ കൊണ്ട് ഷെയ്നേ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്ന് സംവിധായകന്‍ വിനയന്‍. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ലാല്‍ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്‌നം തീരാനും സഹായകമാകട്ടെ.. പ്രിയപ്പെട്ട ഷെയ്ന്‍ ന്യൂജന്‍ ചിന്തകളെല്ലാം നല്ലതു തന്നെ പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറായ പ്രേം നസീറിന്റെ ജീവചരിത്രോം.. അതേപോലെ മമ്മൂട്ടിയും മോഹന്‍ ലാലും ഈ നിലയില്‍ എത്താനെടുത്ത ത്യാഗോം പ്രൊഫഷനോടുള്ള ഡെഡിക്കേഷനുമൊക്കെ ഷെയ്ന്‍ ഒന്നു പഠിക്കുന്നതു നല്ലതാണ്. ഷെയ്ന്‍ നിഗം തെറ്റു തിരുത്തണം. മുടിവെട്ടല്‍ പ്രതിഷേധമൊക്കെ നിര്‍ത്തി മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കണം. ‘ജീവിതമാര്‍ഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പണ്ട് ഒരു സൂപ്പര്‍താരത്തില്‍ നിന്ന് തനിക്കുണ്ടായ അനുഭവവും കുറിപ്പില്‍ വിനയന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതമാർഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ…

Read More

നടി ഭാമ വിവാഹിതയാകുന്നു

നടി ഭാമ വിവാഹിതയാകുന്നു

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ കടന്നുവന്ന്, പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ് ഭാമ. നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ ഭാമ, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ഭാമയ്ക്ക് വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 2016 ല്‍ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുടേതി അവസാനം പുറത്തുവന്ന മലയാള ചിത്രം. നടി ഭാമ വിവാഹിതയാകാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ബിസിനസ്സുകാരനായ അരുണാണ് വരന്‍. പ്രണയവിവാഹമല്ല, വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണ് ഇതെന്നും ഭാമ പറയുന്നു.

Read More

വീടിനകത്ത് പുള്ളിപ്പുലി ; നടുങ്ങി വിറച്ച് വീട്ടുകാര്‍

വീടിനകത്ത് പുള്ളിപ്പുലി ; നടുങ്ങി വിറച്ച് വീട്ടുകാര്‍

അത്താഴത്തിന് അപ്രതീക്ഷിതമായി വീട്ടിലേക്ക് കയറിയെത്തിയ അതിഥിയെ കണ്ട ഞെട്ടല്‍ വിട്ടുമാറാതെ ഒരു കുടുംബം. മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലാണ് സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നുവന്ന അതിഥി മറ്റാരുമല്ല സാക്ഷാല്‍ പുള്ളിപ്പുലിയായിരുന്നു. വീട്ടിലുള്ളവര്‍ അത്താഴം കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു, പുള്ളിപ്പുലിയുടെ വരവ്. പുറത്തു നിന്ന വളര്‍ത്തുനായയെ പിന്തുടര്‍ന്നാണ് പുള്ളിപ്പുലി വീടിനുള്ളിലേക്ക് എത്തിയത്. പേടിച്ചരണ്ട വീട്ടുകാര്‍ പെട്ടെന്നു തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതിലടച്ചു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരേയും വന്യമൃഗ സംരക്ഷണ പ്രവര്‍ത്തക സംഘടനയായ എസ് ഒഎസ് അധികൃതരേയും വിവരമറിയിച്ചു. അവര്‍ എത്തിയപ്പോഴേക്കും വീടിനു ചുറ്റം പുലിയെ കാണാന്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു പുള്ളിപ്പുലി. മയക്കുവെടി വച്ച ശേഷമാണ് പുള്ളിപ്പുലിയെ പിടികൂടിയത്. മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് പുള്ളിപ്പുലിയെ കൂട്ടിനുള്ളിലാക്കിയത്. പുലിയെ പിന്നീട് വിദഗ്ധ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം നാലു വയസ്സോളം…

Read More

മീനിനെ ആഹാരമാക്കി സ്രാവുകള്‍; അവയെ ജീവനോടെ അകത്താക്കി മറ്റൊരു ‘അപകടകാരി’; വീഡിയോ കാണാം

മീനിനെ ആഹാരമാക്കി സ്രാവുകള്‍; അവയെ ജീവനോടെ അകത്താക്കി മറ്റൊരു ‘അപകടകാരി’; വീഡിയോ കാണാം

കടല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ഓടിയെത്തുക രഹസ്യങ്ങളും കൗതുകങ്ങളും നിറഞ്ഞ ഒരിടം എന്നാണ്. കടലിനിടയിലെ രഹസ്യങ്ങള്‍ തേടിയുളള യാത്രകളുടെ നിരവധി വീഡിയോകള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആഴക്കടലിലെ മരുഭൂമി പോലുള്ള മേഖലകളില്‍ ജീവിക്കുന്ന ജീവികളെ കുറിച്ചുള്ള അപൂര്‍വ ദൃശ്യമാണ് റോബോട്ടിനെ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനിടെ ഗവേഷകര്‍ക്കു ലഭിച്ചത്. കടലിനടിയില്‍ ഏതാണ്ട് 450 മീറ്റര്‍ ആഴത്തിലാണ് ഈ വിചിത്ര സംഭവം. സൗത്ത് കാരലൈനയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ആഴക്കടല്‍ പര്യവേക്ഷണത്തിലായിരുന്നു ഗവേഷക സംഘം. കടലിനടയില്‍ ചത്തടിഞ്ഞ ഒരു മത്സ്യത്തെ ഭക്ഷണമാക്കാന്‍ ഈ മേഖലയിലെ ജീവികള്‍ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങളാണ് റോബോട്ടിന്റെ ക്യാമറയില്‍ പതിഞ്ഞത്. രണ്ടര മീറ്ററില്‍ അധികം നീളമുള്ള മത്സ്യങ്ങളെ ഭക്ഷണമാക്കുന്ന ചെറു മീനുകളെ തുരത്തി സ്രാവുകള്‍ ആധിപത്യം സ്ഥാപിക്കുന്നതാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്.ഏതാണ്ട് 1 മീറ്റര്‍ വരെ നീളമുള്ള സ്രാവുകള്‍ കൂട്ടത്തോടെയാണ് ചത്ത മത്സ്യത്തെ കടിച്ച് കീറുന്നത്. ഇങ്ങനെ…

Read More

പുകവലി ശീലമാക്കിയവര്‍ ഈ വീഡിയോ ഒന്നു കാണുക

പുകവലി ശീലമാക്കിയവര്‍ ഈ വീഡിയോ ഒന്നു കാണുക

ശ്വാസകോശം സ്പോഞ്ച് പോലെയെന്ന മുന്നറിയിപ്പ് കാണാത്തവരുണ്ടാകില്ല. എന്നാല്‍ പുകവലിക്കാരന്റെ ശ്വാസകോശത്തില്‍ അടിഞ്ഞുകൂടുന്ന കറ പുറത്തെടുത്താല്‍ ഇത്രയും ഉണ്ടാകുെമന്നും പരസ്യത്തില്‍ കാണുമ്പോള്‍ മനസിലാക്കാത്തവര്‍ ഈ ദൃശ്യങ്ങള്‍ കാണണം. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പുകവലിയുടെ ദോഷം വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടത്. 30 വര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ മരിച്ച ഒരാളുടെ ശ്വാസകോശമാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റ് സ്ഥിരമായി ഉപയോഗിക്കുന്ന ആളായിരുന്നു ഇയാള്‍. ഒന്നിലധികം ശ്വാസകോശം തകരാറുകളുമായി അമ്പത്തിരണ്ടാം വയസിലാണ് ഇയാള്‍ മരിക്കുന്നത്. ചാര്‍ക്കോള്‍ നിറത്തിലായ അവസ്ഥയിലായിരുന്നു ഇയാളുടെ ശ്വാസകോശം. സാധാരണ ഒരാളുടെ ശ്വാസകോശത്തിന്റെ നിറം പിങ്ക് ആയിരിക്കുമ്പോഴാണ് ഈ അവസ്ഥ. പുകവലിക്ക് എതിരെ ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല പരസ്യം ഇതാവുമെന്ന നിരീക്ഷണത്തിലാണ് ഡോക്ടര്‍മാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. നിങ്ങള്‍ക്ക് ഇനിയും പുകവലിക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യത്തോടെയാണ് വീഡിയോ ആശുപത്രി അധികൃതര്‍ പങ്കുവച്ചത്….

Read More

മൂത്രത്തിലെ അണുബാധ തടയാം

മൂത്രത്തിലെ അണുബാധ തടയാം

മൂത്രനാളിയിലെ അണുബാധ നിങ്ങള്‍ക്ക് നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍, വേദന എന്നതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് നന്നായി അറിയാമായിരിക്കുമല്ലോ? ഈ മാരകമായ അണുബാധ വീട്ടില്‍ തന്നെ പരിഹരിക്കാന്‍ സഹായിക്കുന്ന ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം! മൂത്രത്തിലെ അണുബാധ എങ്ങനെ ഒഴിവാക്കാം? മൂത്രമൊഴിക്കുമ്പോള്‍ മൂത്രാശയത്തില്‍ പുകച്ചില്‍ അനുഭവപ്പെടുന്നതായി തോന്നുന്നുണ്ടോ? നിങ്ങള്‍ക്ക് മൂത്രശങ്ക നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയോ, നിങ്ങളുടെ യോനിയിലോ വൃഷ്ണത്തിലോ അസ്വസ്ഥ അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ മൂത്രനാളിയിലെ അണുബാധ നിങ്ങളെ ബാധിച്ചിരിക്കുവാന്‍ നല്ല സാധ്യതയുണ്ട്. മൂത്രാശയത്തില്‍ നിന്ന് വൃക്കയിലേക്ക് വേഗം പടരാന്‍ സാധ്യതയുള്ള ഈ അണുബാധ ചിലപ്പോള്‍ വൃക്കയെ തകരാറിലാക്കുകയും ജീവന് തന്നെ ഭീഷണിയും ആയേക്കാവുന്ന അവസ്ഥയാണ്. സാധാരണയായി ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഉപയോഗിച്ചാണ് ഈ അണുബാധ ശമിപ്പിക്കുന്നതെങ്കിലും, അടുത്ത കാലത്തായി വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇത്തരം ആന്റിബയോട്ടിക്ക് മരുന്നുകള്‍ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ്. അതിനാല്‍, മൂത്രനാളിയിലെ അണുബാധ അല്ലെങ്കില്‍ യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ (UTI)…

Read More

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്‌ലാസ്‌കില്‍ നിന്നും ദുര്‍ഗന്ധം അകറ്റാം

കുട്ടികള്‍ വെള്ളം കുടിക്കുന്ന ഫ്‌ലാസ്‌കില്‍ നിന്നും ദുര്‍ഗന്ധം അകറ്റാം

പലപ്പോഴും പലരേയും അലട്ടുന്ന ഒന്നാണ് ഫ്‌ലാസ്‌കിലെ ഇത്തരം ദുര്‍ഗന്ധം. ഫ്‌ലാസ്‌ക് കുറേ കാലം ഉപയോഗിക്കുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. വലിയ വില കൊടുത്ത് വാങ്ങിയ ഫ്‌ലാസ്‌ക് കുറച്ച് ഉപയോഗിച്ച ശേഷം ദുര്‍ഗന്ധം കാരണം ഒഴിവാക്കേണ്ടി വരുന്നത് വിഷമകരമാണ്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഈ അവസ്ഥയ്ക്ക് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. ടീ ബാഗ്: ടീ ബാഗ് കൊണ്ട് വളരെ വേഗത്തില്‍ ഫ്‌ലാസ്‌കിലെ ദുര്‍ഗന്ധം ഇല്ലാതെയാക്കാന്‍ സാധിക്കും. എങ്ങനെയാണെന്ന് നമുക്ക് നോക്കാം. ടീ ബാഗ് എടുത്ത് നല്ലത് പോലെ തിളപ്പിച്ച വെള്ളത്തിലിടുക. ഈ വെള്ളം ദുര്‍ഗന്ധമുള്ള ഫ്‌ലാസ്‌കില്‍ ഒഴിച്ചു വെക്കുക. ഇത് നിങ്ങളുടെ ഫ്‌ലാസ്‌കിലെ ദുര്‍ഗന്ധത്തിന് പരിഹാരം നല്‍കിയേക്കും. വളരെ പെട്ടെന്ന് തന്നെ വീട്ടില്‍ ചെയ്യാവുന്ന ഒരു പരിഹാര മാര്‍ഗമാണ് ഇത്. ദുര്‍ഗന്ധം ഉണ്ട് എന്നു കരുതി ഫ്‌ലാസ്‌ക് ഒഴിവാക്കുന്നതിന് പകരം ടീ ബാഗ് എടുത്ത് തിളച്ചിച്ച വെള്ളച്ചിലിട്ട്…

Read More

നവജാത ശിശുവിന് മുല ഊട്ടുമ്പോള്‍ ശ്രദ്ധിക്കുക

നവജാത ശിശുവിന് മുല ഊട്ടുമ്പോള്‍ ശ്രദ്ധിക്കുക

കുഞ്ഞുങ്ങളുടെ ഭക്ഷണരീതിയെത്തെക്കുറിച്ചു നവജാത ശിശുക്കളുടെ മാതാപിതാക്കന്മാര്‍ ആകുലപ്പെടുക സാധാരണമാണ്. എപ്പോളൊക്കെ, എത്രത്തോളം മുലയൂട്ടണം എന്നുള്ളതാവും സാധാരണ ഗതിയില്‍ പുത്തന്‍ അമ്മമാരുടെ സംശയം. ചില അടിസ്ഥാന വിവരങ്ങള്‍ ആദ്യ മാസം ആദ്യ ദിവസം നിങ്ങളുടെ കുഞ്ഞിനെ കുറച്ചു സമയം മാത്രമേ മുലയൂട്ടാവൂ, സാധാരണ ഗതിയില്‍ രണ്ടു പ്രാവശ്യം വരെ ആവാം. എന്നാല്‍ ആദ്യ ആഴ്ചയിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ 8 തവണയോളം പാലുകൊടുക്കേണ്ടതുണ്ട്. അതായത് ഏകദേശം 60 മുതല്‍ 120 മില്ലി പാല്‍. നവജാതശിശുക്കളെ മുലയൂട്ടാന്‍ 40 മിനിട്ടോളം ആവശ്യമാണ്. എന്നാല്‍ പ്രായമാകുംതോറും ഇത് 15 – 20 മിനിറ്റിലേക്ക് ചുരുങ്ങുന്നു. 1-4 മാസങ്ങള്‍ നിങ്ങളുടെ കുഞ്ഞ് ഈ പ്രായത്തില്‍ ആണെങ്കില്‍ 2 – 3 മണിക്കൂര്‍ ഇടവേളകളില്‍ 120 – 210 മില്ലി പാല്‍ നല്‍കണം. ഇത് മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ആണ് കേട്ടോ! ഫോര്‍മുലമില്‍ക്ക് നല്‍കുന്ന കുഞ്ഞുങ്ങള്‍ക്ക്…

Read More

ഗര്‍ഭകാലത്തെ ഗ്യാസ് ട്രബിളിന് പരിഹാരം

ഗര്‍ഭകാലത്തെ ഗ്യാസ് ട്രബിളിന് പരിഹാരം

ഗര്‍ഭകാലത്തെ അസുഖങ്ങളില്‍ പെടുന്നവയാണ് ഇതും അതുകൊണ്ട് അതിനെ അത്ര ഗൗരവമായി കാണേണ്ട ആവശ്യം ഇല്ല. പ്രൊജസ്റ്റീറോണ്‍ എന്ന ഹോര്‍മോണ്‍ കാരണം ഉണ്ടാവുന്നതാണ് അസിഡിറ്റി പോലുള്ള ബുദ്ധിമുട്ടുകള്‍. ഗര്‍ഭാവസ്ഥയില്‍ വയറിലെ മസ്സില്‍സ് വികസിക്കാന്‍ വേണ്ടിയാണു ഈ ഹോര്‍മോണ്‍ നമ്മുടെ ശരീരം ഉല്‍പ്പാദിപ്പിക്കുന്നത്. ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി ചവച്ചരച്ചു മെല്ലെ കഴിക്കുകയും, പഴവര്‍ഗങ്ങള്‍ കുറച്ചു കുറക്കുകയും ഒക്കെ ചെയ്താല്‍ ഈ പ്രെശ്നം ഒരു പരിധിവരെ ഒഴിവാക്കാന്‍ കഴിയും. താഴെ പറയുന്ന കുറച്ചു ഭക്ഷണങ്ങള്‍ ശീലം ആക്കിയാല്‍ ഗ്യാസിന്റെ ഉപദ്രവം കുറച്ചൊക്കെ മാറ്റിനിര്‍ത്താവുന്നതാണ് ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക ദിവസത്തില്‍ പറ്റാവുന്നത്ര വെള്ളം കുടിക്കുക. കുടിക്കുമ്പോള്‍ മെല്ലെ ഓരോ കവിളുകള്‍ ആയി കൊടിക്കുക അല്ലെങ്കില്‍ വയറ്റില്‍ ഗ്യാസ് രൂപപ്പെടും. പച്ചവെള്ളം മാത്രം കുടിക്കണം എന്നില്ല, ഇടക്ക് കാപ്പിയോ ചായയോ അല്ലെങ്കില്‍ വീട്ടില്‍ ജ്യൂസ് അടിച്ചു കുടിക്കുകയും ഒക്കെ ചെയ്യാവുന്നതാണ്. എന്ത് കുടിക്കുമ്പോഴും…

Read More