ആലിയയും രണ്‍ബീറും വിവാഹിതരാവുന്നു

ആലിയയും രണ്‍ബീറും വിവാഹിതരാവുന്നു

ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രണയത്തിലാണെന്ന വാര്‍ത്ത വരാന്‍ തുടങ്ങിയിട്ട് നാളുകളായി. താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ദീപിക പദുക്കോണ്‍. ആലിയയുടേയും രണ്‍ബീറിന്റേയും വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് താരം തുറന്നു പറഞ്ഞത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും വിവാഹിതരാകുന്നതായി ദീപിക വ്യക്തമാക്കിയത്. ആലിയയുടെ സാന്നിധ്യത്തിലായിരുന്നു വെളിപ്പെടുത്തല്‍. പാര്‍വതി, വിജയ് സേതുപതി, വിജയ് ദേവരക്കൊണ്ട, ആയുഷ്മാന്‍ ഖുറാന, രണ്‍വീര്‍ സിങ് തുടങ്ങിയവരും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഇന്ത്യന്‍ സിനിമയില്‍നിന്ന് ഉപദേശം സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ള താരം ഏതാണെന്ന് അവതാരക ചോദിച്ചു. അതിന് ഉത്തരമായി വിജയ് ദേവരക്കൊണ്ട തനിക്ക് ദീപികയോടും ആലിയയോടുമുള്ള ക്രഷിനെക്കുറിച്ച് പറഞ്ഞു. ‘എനിക്ക് ഇവര്‍ രണ്ടു പേരെയും ഇഷ്ടമാണ്. പക്ഷേ ദീപികയുടെ വിവാഹം കഴിഞ്ഞു.’ എന്നാണ് വിജയ് പറഞ്ഞത്. ഇതിന് മറുപടിയായാണ് ആലിയ വിവാഹിതയാവുകയാണെന്ന് ദീപിക…

Read More

’55 സിനിമകളിലെ എന്റെ നായകന്‍ – മോഹന്‍ലാലിനൊപ്പം ശോഭനയുടെ സെല്‍ഫി

’55 സിനിമകളിലെ എന്റെ നായകന്‍ – മോഹന്‍ലാലിനൊപ്പം ശോഭനയുടെ സെല്‍ഫി

55 സിനിമകളില്‍ തന്റെ നായകനായി അഭിനയിച്ച മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുത്ത് നടി ശോഭന. അടുത്തിടെ തെന്നിന്ത്യന്‍ താരം ചിരഞ്ജീവിയുടെ വീട്ടില്‍ വച്ച് നടന്ന 80കളിലെ താരങ്ങളുടെ സംഗമ വേളയിലാണ് ശോഭന മോഹന്‍ലാലിനൊപ്പം സെല്‍ഫിയെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ അവര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റും ചെയ്തു. സെല്‍ഫി പങ്കുവച്ച് ശോഭന ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു. ’36 വര്‍ഷമായുള്ള സുഹൃത്ത്.. 55 സിനിമകളിലെ എന്റെ നായകന്‍.. ശ്രീ മോഹന്‍ലാല്‍’. 80കളുടെ അവസാനത്തിലും 90കളിലും മലയാളത്തിന്റെ ഭാഗ്യ ജോഡികളായി തിളങ്ങിയിരുന്ന നായകനെയും നായികയെയും വീണ്ടുമൊന്നിച്ചൊരു ഫ്രെയയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചഭിനയിച്ചത്.   View this post on Instagram Friend of 36 years and leading man of 55 films ! Sri Mohanlal ! A post…

Read More

മൊബൈല്‍ കമ്പ്യൂട്ടര്‍ ഉപയോഗം പതിവാണോ? എങ്കില്‍ പെന്‍സില്‍ പുഷ് അപ്പ് മറക്കണ്ട

മൊബൈല്‍ കമ്പ്യൂട്ടര്‍ ഉപയോഗം പതിവാണോ? എങ്കില്‍ പെന്‍സില്‍ പുഷ് അപ്പ് മറക്കണ്ട

ദിവസത്തിന്റെ ഭൂരിഭാഗവും സ്മാര്‍ട്ട്ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ച് തീര്‍ക്കുമ്പോള്‍ കണ്ണിന്റെ ആരോഗ്യത്തെ മറന്നുപോകരുത്. ദീര്‍ഘനേരം കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ചിലവഴിക്കുന്നവര്‍ കുറച്ചു സമയം കണ്ണിന്റെ വ്യായാമങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നതും നല്ലതാണ്. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയവയുടെ അമിത ഉപയോഗം അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോള്‍ ഇരുകണ്ണുകളും ഒരുമിച്ച് പ്രവര്‍ത്തിക്കാതെ വരികയും കാഴ്ച അവ്യക്തമാവുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. തലവേദന, കണ്ണുകള്‍ക്ക് ആയാസം, വസ്തുക്കളെ രണ്ടായി കാണല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്റെ തുടക്കമാണ്. എന്നാല്‍ ഈ അവസ്ഥയെ മറികടക്കാന്‍ പെന്‍സില്‍ പുഷ് അപ്പ് ഏറെ പ്രയോജനകരമാണ്. സൗകര്യപ്രദമായ വിധത്തില്‍ എവിടെയെങ്കിലും നില്‍ക്കുക. ഒരു പെന്‍സില്‍ കൈയിലെടുത്ത് അതിന്റെ അഗ്രഭാഗം മൂക്കിന് മുന്നിലായി കൈയുടെ നീളത്തില്‍ നീട്ടിപ്പിടിക്കുക. പെന്‍സിലിന്റെ അഗ്രഭാഗത്തേക്ക് ഫോക്കസ് ചെയ്യുക. തുടര്‍ന്ന് പതുക്കെ പെന്‍സില്‍ മൂക്കിനടുത്തേക്ക് കൊണ്ടുവരണം. അവ്യക്തമായ രണ്ടായോ കാണാന്‍ തുടങ്ങിയാല്‍ പിന്നെ പെന്‍സില്‍ ചലിപ്പിക്കരുത്. ആ പൊസിഷനില്‍ അല്‍പസമയം…

Read More

മാനിനെ ചാടി പിടിച്ച് പെരുമ്പാമ്പ്, ‘ഇടിമിന്നലിന്റെ വേഗത’, വീഡിയോ കാണാം

മാനിനെ ചാടി പിടിച്ച് പെരുമ്പാമ്പ്, ‘ഇടിമിന്നലിന്റെ വേഗത’, വീഡിയോ കാണാം

ഇരകളെ പിടിക്കാന്‍ മൃഗങ്ങള്‍ പല തന്ത്രങ്ങളും പയറ്റാറുണ്ട്. ഒച്ചയും അനക്കവും ഉണ്ടാക്കാതെ പതുങ്ങി നടന്നാണ് പുലി ഇരകളെ പിടികൂടുന്നത്. വെളളം കുടിക്കാന്‍ തടാകത്തിലിറങ്ങിയ മാനുകളിലൊന്നിനെ കൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ വനമേഖലയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. കലക്കവെള്ളമായതിനാല്‍ പെരുമ്പാമ്പ് മാന്‍കൂട്ടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഞൊടിയിടയില്‍ പെരുമ്പാമ്പ് മാനിനെ വിഴുങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്. ദാഹിച്ചെത്തി വെള്ളം കുടിക്കാനൊരുങ്ങിയപ്പോഴേക്കും വെള്ളത്തില്‍ എന്തോ അനക്കം ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ ചുറ്റിലും നോക്കിയിട്ടും ഒന്നും കാണാതിരുന്നതോടെ വീണ്ടും വെള്ളം കുടിക്കാന്‍ മാന്‍കൂട്ടം തല താഴ്ത്തി. തല വെള്ളത്തിലേക്ക് മുട്ടിച്ചതും പാമ്പ് വരിഞ്ഞു മുറുക്കി. പെരുമ്പാമ്പിന്റെ പിടിയിലകപ്പെട്ട മാനെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ മാന്‍കൂട്ടം ഓടി രക്ഷപ്പെടുന്നതും വിഡിയോയില്‍ കാണാം. 50മില്ലി സെക്കന്‍ഡ് മാത്രമാണ് ഇരയെ പിടിക്കാന്‍ പെരുമ്പാമ്പ് എടുത്തതെന്ന് സുശാന്ത നന്ദ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയില്‍…

Read More