ഹിന്ദിയില് സംസാരിച്ചാല്‍ മതി…ആരാധകനുമറുപടിയുമായി താപ്സി

ഹിന്ദിയില് സംസാരിച്ചാല്‍ മതി…ആരാധകനുമറുപടിയുമായി താപ്സി

ഹിന്ദി നമ്മുടെ ദേശീയഭാഷ ആണെന്നും ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയില്‍ മാത്രം സംസാരിക്കണം എന്ന് പറഞ്ഞയാള്‍ക്കു മറുപടിയുമായി താപ്‌സി പന്നു. ഗോവയില്‍ നടക്കുന്ന അമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വര്‍സേഷന്‍ സെഷനില്‍ നടി അതിഥിയായി എത്തിയപ്പോഴാണ് സംഭവം. ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദിയില്‍ മാത്രം സംസാരിക്കണം എന്നായിരുന്നു ഒരാള്‍ താപ്‌സിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇവിടെ ഇരിക്കുന്നവരില്‍ പലര്‍ക്കും ഹിന്ദി അറിയില്ലെന്നും അവരുടെ വികാരത്തെ കൂടെ തനിക്കു മാനിക്കണം എന്നും താപ്‌സി പറഞ്ഞു. ‘ഞാന്‍ ജനിച്ചതും വളര്‍ന്നതും ഡല്‍ഹിയില്‍ ആണ്. അതുകൊണ്ടു ഹിന്ദി എനിക്ക് അറിയാം. എന്നാല്‍ ഇവിടെ ഇരിക്കുന്നവരില്‍ പലര്‍ക്കും ഹിന്ദി അറിയണം എന്നില്ല. മാത്രമല്ല ഞാന്‍ ഒരു ബോളിവുഡ് നടി മാത്രം അല്ല തെന്നിന്ത്യന്‍ നടി കൂടിയാണ്. എനിക്ക് എല്ലാവരുടെയും വികാരത്തെ മാനിക്കണം -തപ്‌സി പറഞ്ഞു  

Read More

ഇടിച്ചക്ക തോരന്‍ തയ്യാറാക്കാം

ഇടിച്ചക്ക തോരന്‍ തയ്യാറാക്കാം

ഇളയ ചക്ക: 1, തേങ്ങ: 1 പച്ചമുളക്: 2 ചുവന്നുള്ളി: 5 കറിവേപ്പില: 2 ഞെട്ട് ഉപ്പ്: പാകത്തിന് ചക്ക തൊലിചെത്തി കഷ്ണങ്ങളാക്കി പാകത്തിന് വെള്ളത്തില്‍ പുഴുങ്ങി ചതക്കുക. തേങ്ങ ചിരകി പച്ചമുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും കൂട്ടി ചതച്ചൊതുക്കി ചക്കയിലിട്ട് ഒന്നുകൂടി ചൂടാക്കി ഉപയോഗിക്കാം.

Read More

ജിഞ്ചര്‍ ഹല്‍വ കഴിച്ചിട്ടുണ്ടോ..തയ്യാറാക്കാം

ജിഞ്ചര്‍ ഹല്‍വ കഴിച്ചിട്ടുണ്ടോ..തയ്യാറാക്കാം

ഇഞ്ചി…………………………100ഗ്രാം ഗോതമ്പുമാവു്……………..250ഗ്രാം കരിപ്പട്ടി……………………..500ഗ്രാം കശുവണ്ടിപ്പരിപ്പു്…………50ഗ്രാം നെയ്യ്………………………….100ഗ്രാം. ഇഞ്ചി തൊലി കളഞ്ഞു് അരച്ചെടുത്തതതും ഗോതമ്പുമാവും വെള്ളം ചേര്‍ത്തു ദോശപ്പരുവത്തില്‍ കലക്കുക. കരിപ്പട്ടി ഉരുക്കി അരിച്ചെടുക്കുക.ഇതില്‍ കലക്കിയമാവുചേര്‍ത്തു് അടുപ്പില്‍ വെച്ചിളക്കുക. മാവു കുറുകി വരുമ്പോള്‍ നെയ്യ് ചേര്‍ത്തിളക്കുക. ഉരുളിയില്‍ നിന്നും വിട്ടുപോരുന്ന പരുവത്തില്‍ പരന്നപാത്രത്തില്‍ നെയ്യ് പുരട്ടി അതില്‍ ഒഴിച്ചു നിരത്തിയെടുക്കുക. ആറിയശേഷം മുറിച്ചു് ഉപയോഗിക്കാം. കടപാട് : https://www.facebook.com/venugopal.ts

Read More

വെജിറ്റബില്‍ പുലാവ് തയ്യാറാക്കാം

വെജിറ്റബില്‍ പുലാവ് തയ്യാറാക്കാം

100 ഗ്രാം വെണ്ണ ചൂടായ പാനില്‍ ഇട്ടു പട്ട ഇല-1 , ഗ്രാമ്പു , ഏലക്ക , പട്ട , പെരുംജീരകം ഇവ വഴറ്റുക . പാകമായാല്‍ 1 കപ്പ് സവാള ചെരുതായരിഞ്ഞത് ചേര്‍ത്ത് വഴറ്റുക .അതിലേക്കു1 കപ്പ് ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക അതിലേക്കു 1 കപ്പ് ബീന്‍സ് ചെറുതായരിഞ്ഞത് ചേര്‍ത്ത് വഴറ്റുക , പിന്നീട് 1 കപ്പ് കാരറ്റ് ചെറുതായരിഞ്ഞത് ചേര്‍ത്ത് ഇളക്കുക എല്ലാം വഴന്നു കഴിഞ്ഞാല്‍ 20 മിനിട്ട് വെള്ളത്തില്‍ കുതിര്‍ത്ത 3 കപ്പ് ബസുമതി അരി വെള്ളം വാര്‍ന്നെടുത്തത് ഇതിലെക്കിടുക . അരി പൊട്ടിപ്പോകാതെ വളരെ പതിയെ 2 മിനിട്ട് നേരം എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക . ആവശ്യത്തിനു ഉപ്പും വേണമെങ്കില്‍ അല്പം മഞ്ഞള്‍ പൊടിയും ചേര്‍ത്തിളക്കി 3 1/2 – 3 3/4 കപ്പ് തിളച്ച വെള്ളം…

Read More

പ്രസവത്തിനിടയ്ക്ക് കരയില്ലെന്ന് ഞാന്‍ വാക്കു കൊടുത്തതാണ്..കരച്ചിലു പൊട്ടിയപ്പോഴും കടിച്ചമര്‍ത്തി

പ്രസവത്തിനിടയ്ക്ക് കരയില്ലെന്ന് ഞാന്‍ വാക്കു കൊടുത്തതാണ്..കരച്ചിലു പൊട്ടിയപ്പോഴും കടിച്ചമര്‍ത്തി

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഗര്‍ഭകാലത്ത് ഉണ്ടാകുന്ന പ്രമേഹം കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിക്കുന്നത്. പോരാത്തതിന് തൈറോയ്ഡും സെര്‍വിക്‌സ് ഷോര്‍ട്ട് പോലുള്ള ബുദ്ധിമുട്ടുകളും കൂടിയാകുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത വിധം ആശങ്കകളും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുവന്ന അനുഭവം വിവരിക്കുകയാണ് രേഖ രഘുനാഥ് എന്ന യുവതി. രേഖ രഘുനാഥ് എഴുതിയ കുറിപ്പ് വായിക്കാം; രണ്ടാമതൊരു കുഞ്ഞ് എന്നതു ഒരുമിച്ചെടുത്തൊരു തീരുമാനമായിരുന്നെങ്കിലും കുറച്ചേറെ അത് ഏകപക്ഷീയമായിരുന്നു. തനിച്ചു വളര്‍ന്നു പോയതിന്റെ എല്ലാ കുഴപ്പങ്ങളും കൈയിലുള്ള ഒരാളുടെ വിഷമങ്ങളും സങ്കീര്‍ണ്ണതകളും പ്രശ്‌നങ്ങളും കാര്യകാരണ സഹിതം വിവരിച്ചു തന്നപ്പോള്‍ ആ അതിസുന്ദരമായ കാര്യത്തിനു ഞാന്‍ ഏറെ സന്തോഷത്തോടെ തയാറാകുകയായിരുന്നു. ആദ്യത്തെ മൂന്നുമാസം വരെ വലിയ അലോസരങ്ങളില്ലാതെ കടന്നുപോയെങ്കിലും പരിശോധനയില്‍ തൈറോയിഡ് ഉണ്ടെന്ന് കണ്ടതും മരുന്ന് കഴിക്കേണ്ടി വന്നതുമായിരുന്നു തുടക്കം. പിന്നീട് കാലത്തെഴുന്നേല്‍ക്കുക, പല്ലു തേക്കുക, എലെക്ട്രോസ്‌കിന്‍ എടുത്തു വിഴുങ്ങുക എന്നതായി ദിനചര്യ. രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധിക്കണമെന്ന ഡോക്ടറുടെ…

Read More

ഗരം മസാല വീട്ടില്‍ തയ്യാറാക്കാം

ഗരം മസാല വീട്ടില്‍ തയ്യാറാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ :- ഏലയ്ക്ക:- 20 എണ്ണം തക്കോലം:- 1 എണ്ണം (നക്ഷത്ര പൂവ് , star Anise ) ജാതി കുരു :- ഒരെണ്ണത്തിന്റെ പകുതി കറുവ പട്ട:- ഒരിഞ്ച് നീളത്തില്‍ 2 കഷണം പെരും ജീരകം:- 2 ടേബിള്‍ സ്പൂണ്‍ ഗ്രാമ്പൂ :- 2 ടേബിള്‍ സ്പൂണ്‍ ഉണ്ടാക്കുന്ന വിധം :- എല്ലാ സാധനങ്ങളും കുറഞ്ഞ തീയില്‍ 3-4 മിനിറ്റ് നേരം തുടര്‍ച്ചയായി ഇളക്കി കൊണ്ട് ചൂടാക്കി എടുക്കുക . സ്റ്റവ് ഓഫ് ആക്കിയതിന് ശേഷം ചൂട് ആറുന്നത് വരെ തുറന്നു വെയ്ക്കുക അതിനു ശേഷം മിക്‌സിയില്‍ നന്നായി പൊടിച്ചു എടുക്കുക

Read More

അമ്മയെ എങ്ങനെ കാണാനാണ് ഇഷ്ടം’ ? ആര്യയുടെ മകളുടെ മറുപടി വീഡിയോ

അമ്മയെ എങ്ങനെ കാണാനാണ് ഇഷ്ടം’ ? ആര്യയുടെ മകളുടെ മറുപടി വീഡിയോ

മലയാളത്തിന്റെ പ്രിയനടിയും അവതാരകയുമാണ് ആര്യ. മിനിസ്‌ക്രീനിലെ മികച്ച പ്രകടനമാണ് താരത്തെ ബിഗ് സ്‌ക്രീനില്‍ എത്തിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുക പതിവാണ്. ഇപ്പോഴിതാ, മകള്‍ക്കൊപ്പം ഉള്ള ആര്യയുടെ ഒരു ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയാണ് വൈറല്‍. സിംഗിള്‍ പേരന്റാണ് താനെന്ന് താരം നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. മകളുടെ സന്തോഷത്തിന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും താരം വ്യക്തമാക്കിയിരുന്നു. മകളുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് ചോദിച്ചായിരുന്നു ലൈവില്‍ ആരാധകര്‍ എത്തിയത്. മമ്മയോട് എത്ര ഇഷ്ടമുണ്ടെന്ന് ചോദിച്ചപ്പോള്‍ ആയിരമെന്നായിരുന്നു മറുപടി. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് മകള്‍ കൂടുതലും സംസാരിച്ചത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ അതില്‍ കംഫര്‍ട്ടാണെന്നായിരുന്നു താരം പറഞ്ഞത്. ഇതിനിടയിലാണ് രസികന്‍ ചോദ്യവുമായി മറ്റൊരാള്‍ എത്തിയത്. അമ്മയെ എങ്ങനെ കാണാനാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ മേക്കപ്പിട്ട് കാണാനാണ് താല്‍പര്യമെന്നായിരുന്നു അറോയ പറഞ്ഞത്.

Read More

വീണ്ടും ചിലങ്കയണിഞ്ഞ് മഞ്ജു

വീണ്ടും ചിലങ്കയണിഞ്ഞ് മഞ്ജു

സിനിമയുടെ തിരക്കുകള്‍ക്കിടയിലും നൃത്തത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നു മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍. ഇപ്പോഴിതാ മഞ്ജു വീണ്ടും ഒരു വലിയ സദസ്സിനു മുന്നില്‍ ചിലങ്കയണിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ബഹ്‌റിനില്‍ വച്ചു നടന്ന കേരളീയ സമാജത്തിന്റെ പരിപാടിയിലായിരുന്നു മഞ്ജുവിന്റെ നൃത്തം. പരിപാടിയില്‍ കുച്ചിപ്പുടി അവതരിപ്പിക്കുന്ന തന്റെ ചിത്രങ്ങള്‍ താരം ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചു. സിനിമയുടെ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിനായി മഞ്ജു സമയം കണ്ടെത്താറുണ്ട്. പതിനാലുവര്‍ഷത്തോളം സിനിമയില്‍ നിന്നു മാറിനിന്ന മഞ്ജുവിന്റെ തിരിച്ചുവരവും നൃത്തവേദിയിലൂടെയായിരുന്നു. ‘കുഞ്ഞാലി മരക്കാര്‍’, ‘ജാക്ക് ആന്‍ഡ് ജില്‍’, ‘കയറ്റം’, റോഷന്‍ ‘പ്രതി പൂവന്‍കോഴി’ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മഞ്ജുവിന്റെ ചിത്രങ്ങള്‍. https://m.facebook.com/story.php?story_fbid=1173325936208399&id=110402842500719

Read More

നിറവയറില്‍ നിക്കിയും ഉര്‍വശിയും

നിറവയറില്‍ നിക്കിയും ഉര്‍വശിയും

കൗതുകവും ചിരിയുമൊളിപ്പിച്ച് ഒമര്‍ ലുലു ചിത്രം ധമാക്കയുടെ പുതിയ പോസ്റ്റര്‍. ഗര്‍ഭിണികളായ രണ്ട് സ്ത്രീകഥാപാത്രങ്ങളും, നായകന്മാരും ഉള്‍പ്പെട്ട പുതിയ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നിറവയറില്‍ നിക്കി ഗല്‍റാണിയെയും ഉര്‍വശിയെയും പോസ്റ്ററില്‍ കാണാം. മുകേഷ്, അരുണ്‍ കുമാര്‍ എന്നിവരും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ബാലതാരമായി പ്രേക്ഷഹൃദയങ്ങളില്‍ ഇടംപിടിച്ച അരുണ്‍ കുമാറാണ് ചിത്രത്തിലെ നായകന്‍. മലയാളിയുടെ പ്രിയ ജോഡിയായിരുന്ന മുകേഷും ഉര്‍വശിയും വീണ്ടും ഒന്നിക്കുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ ഇരുപതിനു പുറത്തിറങ്ങുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നറാണ്.

Read More

തലമുടി പറ്റെ വെട്ടി വെല്ലുവിളിച്ച് ഷെയിന്‍

തലമുടി പറ്റെ വെട്ടി വെല്ലുവിളിച്ച് ഷെയിന്‍

വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും കൊഴുപ്പിച്ച് ഷെയിന്‍ നിഗം. സിനിമയുട ചിത്രീകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരമെന്ന ആക്ഷേപങ്ങള്‍ക്കിടെ മുടിയും താടിയും പറ്റെ വെട്ടിയാണ് ഷെയിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമാ ടീമിനെ ഒന്നടങ്കം ഷെയിനിന്റെ പ്രവര്‍ത്തി അമ്പരപ്പിലാഴ്ത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മ അസോസിയേഷനും നിര്‍മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ വെയില്‍ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ന്‍ ഉറപ്പുനല്‍കിയിരുന്നു. അത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയില്‍ താരം ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് താടിയും മുടിയും മുറിച്ച് ഷെയിനിന്റെ പ്രതിഷേധം. സംവിധായകന്‍ മാനിസകമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചാണ് ഷെയ്ന്‍ സെറ്റില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. ”സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ 24 ദിവസം വേണ്ടി വരും. വെയില്‍ എന്ന സിനിമയ്ക്ക് എന്നോട് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും…

Read More