മൈലേജ് കൂട്ടി പുതിയ ‘ജീത്തോ പ്ലസ്’

മൈലേജ് കൂട്ടി പുതിയ ‘ജീത്തോ പ്ലസ്’

ജീത്തോ മിനി ട്രക്കിന്റെ പുതിയ ജീത്തോ പ്ലസ് വേരിയന്റ് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കി. 3.47 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈ എക്‌സ്‌ഷോറൂം വില. മൂന്ന് വര്‍ഷം അല്ലെങ്കില്‍ 72000 കിലോമീറ്റര്‍ വാറണ്ടിയാണ് ജീത്തോ പ്ലസിന് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 7.4 ഫീറ്റ് നീളത്തോടെ റഗുലര്‍ ജീത്തോയെക്കാള്‍ നീളമേറിയ ഡക്കാണ് ജീത്തോ പ്ലസിനുള്ളത്. 715 കിലോഗ്രാമാണ് ഭാരവാഹക ശേഷി. 3876 എംഎം നീളവും 1498 എംം വീതിയും 1750 എംഎം ഉയരവും 2500 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 10.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 625 സിസി സിംഗിള്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3600 ആര്‍പിഎമ്മില്‍ 16 ബിഎച്ച്പി പവറും 1200-2200 ആര്‍പിഎമ്മില്‍ 38 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 4 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്‍മോഡലിനെക്കാള്‍ മൈലേജും വാഹനത്തില്‍ ലഭിക്കും. 29.1 കിലോമീറ്ററ്റാണ് മൈലേജ്. 2015ലാണ്…

Read More

വിദേശനിര്‍മിത ഹെല്‍മെറ്റുകള്‍ വിപണിയിലേക്ക്

വിദേശനിര്‍മിത ഹെല്‍മെറ്റുകള്‍ വിപണിയിലേക്ക്

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിര്‍മിക്കുന്ന ഹെല്‍മെറ്റുകള്‍ കേരളത്തില്‍ വിപണി പിടിച്ചുതുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളിലെ ഇ.സി.ഇ., അമേരിക്കയിലെ എഫ്.എം.വി.എസ്.എസ്. സര്‍ട്ടിഫിക്കേഷനുകളുള്ള വിലകൂടിയ ഇനങ്ങളാണ് യുവാക്കള്‍ അന്വേഷിച്ചെത്തുന്നത്. അതിവേഗമുള്ള, ശേഷികൂടിയ ഇരുചക്രവാഹനങ്ങളുപയോഗിക്കുന്നവരാണ് ഭംഗിയുള്ളതും സുരക്ഷ ഉറപ്പാക്കുന്നതുമായ വിദേശ ഇനങ്ങള്‍ ചോദിച്ചെത്തുന്നത്. 80 ശതമാനത്തിലേറെ ആവശ്യപ്പെടുന്നത് യൂറോപ്യന്‍ ഇനങ്ങളാണെന്ന് വ്യാപാരികള്‍ പറയുന്നു. ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇനങ്ങള്‍ 800 രൂപ മുതല്‍ ലഭിക്കുമ്പോള്‍ വിദേശ ഇനങ്ങളുടെ വില 4000 മുതലാണ്. 25,000 രൂപവരെയുള്ളവയുണ്ട്. ഇതേവിലയുള്ള ഇന്ത്യന്‍ ഹെല്‍മെറ്റും വിപണിയിലുണ്ട്. വിലകൂടിയ ഇന്ത്യന്‍ ഇനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്.പെട്ടെന്ന് കേടാകാതെയും പോറല്‍ വീഴാതെയും ചില്ലിന് മങ്ങലേല്‍ക്കാതെയും പരിരക്ഷിക്കുന്ന സംവിധാനം വിദേശ ഹെല്‍മെറ്റിലുണ്ട്. ഏറെ നാള്‍ ഉപയോഗിക്കാനാകും. കൂടുതല്‍ ആവശ്യക്കാരെത്തുന്നത് കുട്ടികളുെട ഹെല്‍മെറ്റിനാണ്. എന്നാല്‍, ഇതുവേണ്ടത്ര കിട്ടാനുമില്ല. ആവശ്യക്കാര്‍ കൂടിയതോടെ ഇത്തരം ഹെല്‍മെറ്റ് ആവശ്യപ്പെട്ട് വില്‍പ്പനക്കാര്‍ നിര്‍മാണക്കമ്പനിയെ സമീപിച്ചു തുടങ്ങി. 850 മുതല്‍ 3000 രൂപ വരെയാണ്…

Read More

ബെന്‍സിന്റെ പരീക്ഷണാത്മക സുരക്ഷാ വാഹനം ഇന്ത്യയില്‍

ബെന്‍സിന്റെ പരീക്ഷണാത്മക സുരക്ഷാ വാഹനം ഇന്ത്യയില്‍

ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ പരീക്ഷണാത്മക സുരക്ഷാ വാഹനം ESF 2019 ഇന്ത്യയില്‍ അവതരിപ്പിച്ചു. കേന്ദ്ര ഗതാഗത ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ഈ വര്‍ഷത്തെ സേഫ് റോഡ് സമ്മിറ്റിന്റെ രണ്ടാം എഡിഷനിലാണ് ESF 2019 പ്രദര്‍ശിപ്പിച്ചത്. അമ്പരപ്പിക്കുന്ന ടെക്‌നോളജിയും ഫീച്ചേഴ്‌സും ചേര്‍ന്നതാണ് ഈ പരീക്ഷണാത്മകത സുരക്ഷാ വാഹനം. പുതിയ ബെന്‍സ് ജിഎല്‍ഇ എസ്.യു.വിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ വാഹനത്തിന്റെ നിര്‍മാണം. കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലായിരുന്നു ഈ മോഡല്‍ ബെന്‍സ് ആദ്യമായി അവതരിപ്പിച്ചത്. ഓട്ടോമാറ്റഡ് ഡ്രൈവിങ് സംവിധാനത്തോടെയുള്ള ഒരു പൂര്‍ണ ഗവേഷണ വാഹനമാണിത്. പ്ലഗ് ഇന്‍ ഹൈബ്രിഡാണ് ഇതിലെ പവര്‍ട്രെയ്ന്‍. മുന്നിലുള്ള ഏത് അപകടവും ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വാഹനത്തിന് സാധിക്കും. റോഡിലുള്ള മറ്റു യാത്രക്കാരുടെ സുരക്ഷയ്ക്കും ബെന്‍സ് അതീവ പ്രധാന്യം നല്‍കുന്നുണ്ട്. അഡ്വാന്‍സ്ഡ് റെസ്‌ട്രെയന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍…

Read More

നാണക്കേടില്‍ ടെസ്ല മേധാവി…ഒറ്റ ഏറില്‍ പൊട്ടിത്തകര്‍ന്ന് ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ; (വീഡിയോ)

നാണക്കേടില്‍ ടെസ്ല മേധാവി…ഒറ്റ ഏറില്‍ പൊട്ടിത്തകര്‍ന്ന് ബുള്ളറ്റ് പ്രൂഫ് വിന്‍ഡോ; (വീഡിയോ)

ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എന്ന് അവകാശവാദവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് വേദിയില്‍ പ്രദര്‍ശിപ്പിച്ച സൈബര് ട്രക്കിന്റെ വിന്‍ഡോ ഗ്ലാസ് ഒറ്റ ഏറില്‍ പൊട്ടിച്ചിതറി. അതും നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ച്. ലജ്ജാകരമായ ഇങ്ങനെയൊരു നിമിഷം മറ്റേതെങ്കിലും കമ്പനിയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് അറിയില്ല. വിചിത്രമായ രൂപകല്‍പനയില്‍ ഇലോണ്‍ മസ്‌ക് അവതരിപ്പിച്ച സൈബര്‍ ട്രക്ക് രൂപം കൊണ്ട് തന്നെ ആളുകളെ അമ്പരപ്പിക്കുന്നതാണ്. ഇതിന്റെ ലോഹ നിര്‍മിത ബോഡിയും യാത്രക്കാര്‍ക്ക് സമ്പൂര്‍ണ സമ്പൂര്‍ണ സംരക്ഷണം നല്‍കുമെന്നണ് കമ്പനി പറയുന്നത്. സൈബര്‍ ട്രക്കിന്റെ ഡോറില്‍ ചുറ്റിക കൊണ്ട് അടിച്ചുള്ള പ്രദര്‍ശനം വിജയകരമായിരുന്നു. ചുറ്റിക കൊണ്ടടടിയേറ്റിട്ടും നേരിയ അടയാളം പോലും ഡോറില്‍ ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് ആര്‍മര്‍ ഗ്ലാസ് എന്ന വിളിപ്പേരിലുള്ള സൈബര്‍ ട്രക്കിന്റെ വിന്‍ഡോ ഗ്ലാസിന്റെ ബല പരീക്ഷണം അരങ്ങേറിയത്. പോളിമര്‍ പാളിയോടുകൂടിയ അള്‍ട്രാ സ്‌ട്രോങ് ഗ്ലാസിന് കനത്ത ആഘാതത്തെ താങ്ങാന്‍…

Read More

പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടം സിനിമയാകുന്നു

പോലീസ് കസ്റ്റഡിയില്‍ മരിച്ച ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടം സിനിമയാകുന്നു

കേരളം കണ്ട എറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നായിരുന്നു പ്രഭാവതിയമ്മ എന്ന സ്ത്രിയുടേത്. തിരുവന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മൂന്നാം മുറയ്ക്കു വിധേയനായി കൊല്ലപ്പെട്ട ഉദയകുമാറിന്റെ അമ്മ. 2005 സെപ്തംബര്‍ 27ന് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയത്. പിന്നീട് ഉദയകുമാര്‍ ഉരുട്ടിക്കൊലകേസ് എന്ന പേരില്‍ ഈ കേസ് കേരളത്തിലകെ കോളിളക്കം സൃഷ്ടിച്ചു. തന്റെ മകന് നീതി കിട്ടാന്‍ വേണ്ടി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ പോരാട്ടത്തിന്റെ പേരില്‍. 13 വര്‍ഷം നീണ്ട നിയമ യുദ്ധമായിരുന്നു പ്രഭാവതിയമ്മയുടേത്. പ്രഭാവതിയമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. മലയാളത്തിലല്ല, മറാത്തിയില്‍. കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് മാധ്യമങ്ങളിലൂടെ അറിഞ്ഞ സംവിധായകന്‍ ആനന്ദ് മഹാദേവനാണ് ഈ ചിത്രത്തിന്റെ സ്രാഷ്ടാവ്. മായി ഘാട്ട് ക്രൈം നമ്പര്‍. 103/2005എന്ന പേരില്‍. ചലച്ചിത്ര…

Read More

ഓറഞ്ച് ചമന്തി

ഓറഞ്ച് ചമന്തി

ആവശ്യമായ സാധനങ്ങള്‍ :- ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞത് – 1 എണ്ണം ഉഴുന്ന് – 2 ടേബിള്‍ സ്പൂണ്‍ ഉണക്ക മുളക് – 5 എണ്ണം പുളി – കുറച്ച് എണ്ണ – കുറച്ച് ഉണ്ടാക്കുന്ന വിധം:- പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ഉഴുന്നും മുളകും വഴറ്റി എടുക്കുക ഏകദേശം ഒരു ബ്രൌണ്‍ നിറം ആകുമ്പോള്‍ ഓറഞ്ച് തൊലിയും ഇട്ടു വഴറ്റുക എന്നിട്ട് ഉപ്പും പുളിയും ചേര്‍ത്ത് നല്ലവണ്ണം അരച്ച് എടുക്കുക .തേങ്ങ ആവശ്യമെങ്കില്‍ തേങ്ങ ചേര്‍ത്തും അരച്ചെടുക്കാം

Read More

മുരിങ്ങാക്കായ തോരന്‍ തയ്യാറാക്കാം

മുരിങ്ങാക്കായ തോരന്‍ തയ്യാറാക്കാം

മുരിങ്ങാക്കായ: 10 പച്ചമുളക്: 2 ചുവന്നുള്ളി: 5 തേങ്ങ: 1 മുറി കറിവേപ്പില: 2 ഞെട്ട് ഉപ്പ് : പാകത്തിന് മുരിങ്ങാക്കായ നെടുകെ പൊളിച്ച് ഉള്ളിലെ കഴമ്പ് അടര്‍ത്തിയെടുക്കുക. തേങ്ങ ചിരകി പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില, ഉപ്പ് എന്നിവയോടൊപ്പം ചതച്ച് മുരിങ്ങാക്കായയില്‍ ചേര്‍ത്ത് അടുപ്പത്തുവെച്ച് വേവിച്ച് ഉപയോഗിക്കാം.

Read More

ചൈനീസ് വെജ്: ന്യൂഡില്‍സ്

ചൈനീസ് വെജ്: ന്യൂഡില്‍സ്

ആവശ്യമായ സാധനങ്ങള്‍ : 1. വെജ് ന്യൂഡില്‍ 250gm (ന്യൂഡില്‍ മാത്രമായി വാങ്ങാന്‍ കിട്ടും , മാഗി അല്ല ,, വലിയ പാക്കറ്റ് മസാല ഇല്ലാത്തതു വാങ്ങുക) 2. കാരറ്റ് 1 ഇഞ്ച് നീളത്തില്‍ കനം കുറച്ച് ഡയഗനല്‍ ആയി അരിഞ്ഞത്കാബേജ് 1 ഇഞ്ച് നീളത്തില്‍ ചെറുതായി അരിഞ്ഞത് ഒരു പിടി , ബീന്‍സ് 10 എണ്ണം 1 ഇഞ്ച് നീളത്തില്‍ കാണാം കുറച്ച് ഡയഗനല്‍ ആയി അരിഞ്ഞത് ,കാപ്‌സികം 1 ഇഞ്ച് നീളത്തില്‍ കനം കുറച്ച് ഡയഗനല്‍ ആയി അരിഞ്ഞത് 1 എണ്ണം , സവാള 1 എണ്ണം നീളത്തില്‍ കനം കുറച്ച് അരിഞ്ഞത് 3. മല്ലിപൊടി 1 ടേബിള്‍ സ്പൂണ്‍ , മുളകുപൊടി 2 ടീ സ്പൂണ്‍ , ഗരം മസാല 2 ടീ സ്പൂണ്‍ , ഉപ്പ് ആവശ്യത്തിന് 4. സോയ സോസ്…

Read More