കുഞ്ഞനിയന് സ്‌നേഹചുംബനം നല്‍കി അപ്പുക്കുട്ടന്‍

കുഞ്ഞനിയന് സ്‌നേഹചുംബനം നല്‍കി അപ്പുക്കുട്ടന്‍

തനിക്കും അമ്പിളി ദേവിക്കും ആദ്യത്തെ കണ്‍മണിയായി ആണ്‍കുഞ്ഞ് ജനിച്ച വിശേഷം ആദിത്യന്‍ ജയന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത് കഴിഞ്ഞ ദിവസമാണ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷനിമിഷങ്ങളിലൂടെയാണ് താരദമ്പതികള്‍ കടന്നു പോകുന്നത്. ഇപ്പോഴിതാ, അമ്പിളിയുടെ മൂത്ത മകന്‍ അപ്പു കുഞ്ഞനിയന് ഉമ്മ കൊടുക്കുന്ന ചിത്രം ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതും വൈറലാകുന്നു. ജനുവരി 25 നായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്. സീത എന്ന സീരിയലില്‍ ഭാര്യാ-ഭര്‍ത്താക്കന്‍മാരായി ഇരുവരും അഭിനയിച്ച് കൊണ്ടിരിക്കവേയായിരുന്നു വിവാഹം.

Read More

ഷെഹ്ലയുടെ മരണത്തില്‍ രോഷം കൊണ്ട് നാദിര്‍ഷ

ഷെഹ്ലയുടെ മരണത്തില്‍ രോഷം കൊണ്ട് നാദിര്‍ഷ

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ക്ലാസ്മുറിയില്‍ പാമ്പുകടിച്ചു മരിച്ച സംഭവത്തില്‍ അധ്യാപകരുടെ അനാസ്ഥയില്‍ രോഷം കൊണ്ട് നാദിര്‍ഷ. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഈ അധ്യാപകര്‍ സഹിക്കുമോയെന്നും നാദിര്‍ഷ ചോദിക്കുന്നു. കുട്ടിയുടെ പിതാവ് വരട്ടെയെന്നു പറഞ്ഞ് കാത്തിരുന്ന ഒരു മണിക്കൂറിന് ആ അധ്യാപകന്‍ കണക്കു പറഞ്ഞേ ഈ ഭൂമി വിടൂവെന്നും നാദിര്‍ഷ പ്രതികരിക്കുന്നു. ലഭിക്കേണ്ട സമയത്തു വിദഗ്ധ ചികിത്സ ലഭിക്കാതെയാണ് ഷെഹ്ല മരിച്ചത് എന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നാദിര്‍ഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പര്‍ണരൂപം അവള്‍ക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലില്‍ ഒരു മുള്ളു കൊണ്ടാല്‍ ഇവര്‍ സഹിക്കുമോ?? ഒരുപാട് സങ്കടം…. സോഷ്യല്‍ മീഡിയയില്‍ പുതിയ വാര്‍ത്തകളും കേസുകളും വരും… വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാര്‍ത്തയും കുറച്ചു കഴിയുമ്പോള്‍ അപ്രത്യക്ഷമാകും…മറക്കും. പക്ഷെ…

Read More

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ചികിത്സ ലഭിക്കുന്നത് ഏതൊക്കെ ആശുപത്രികളില്‍? സമഗ്ര വിവരങ്ങള്‍

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ചികിത്സ ലഭിക്കുന്നത് ഏതൊക്കെ ആശുപത്രികളില്‍? സമഗ്ര വിവരങ്ങള്‍

പാമ്പുകടിയേറ്റാല്‍ ആന്റിവെനം ചികിത്സ ലഭിക്കുന്നത് ഏതൊക്കെ ആശുപത്രികളില്‍? സമഗ്ര വിവരങ്ങള്‍ പാമ്പു കടിയേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ പാമ്പുകടിയേറ്റാല്‍ വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിയാന്‍ മുറിവുകളുടെ രീതി നോക്കുക. വിഷപ്പാമ്പുകള്‍ കടിച്ചാല്‍ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങള്‍ കാണാം. കടിച്ച പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് രണ്ട് അടയാളങ്ങളും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടിരിക്കും. പാമ്പിന്റെ മറ്റ് പല്ലുകളും പതിഞ്ഞേക്കാമെങ്കിലും വിഷപ്പല്ലുകള്‍ മാത്രമാണ് സൂചിക്കുത്തുപോലെ കാണപ്പെടുന്നത്. വിഷപ്പാമ്പാണെങ്കില്‍ കടിച്ച ഭാഗത്ത് വിഷം കലര്‍ന്നിട്ടുണ്ടെങ്കില്‍ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളില്‍ക്കടന്ന വിഷത്തിന്റെ അളവ് എന്നവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം. ഇതൊക്കെയാണെങ്കിലും ഒരിക്കലും പാമ്പിനെ പിടിക്കാനായി പോകേണ്ട കാര്യമില്ല. വിഷമുള്ള പാമ്പാണോ അല്ലയോ എന്നറിഞ്ഞില്ലെങ്കിലും കുഴപ്പമില്ല, ഹോസ്പിറ്റലില്‍ അതു കണ്ടു പിടിക്കാം. പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത് പാമ്പുകടിയേറ്റാല്‍ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുക എന്നതാണ്.കടിയേറ്റവര്‍ ഭയന്ന് ഓടരുത്.വിഷം പെട്ടെന്ന് ശരീരത്തിലാകെ വ്യാപിക്കാന്‍…

Read More

നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്

നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്

നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ഉടന്‍ ആരംങിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത് നാരായണ്‍. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒമ്പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി നടപ്പിലാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. ആട്രിയ കണ്‍വെര്‍ജന്‍സ് ടെക്‌നോളജീസുുമായി (ആക്റ്റ്) ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക. 100 കോടിയാണ് പദ്ധതി ചിലവായി കണക്കാക്കുന്നത്. ബംഗളുരു നിവാസികള്‍ക്ക് ഇതുവഴി ദിവസേന ഒരു മണിക്കൂര്‍ ഇന്റര്‍നെറ്റ് സൗജന്യമായി ഉപയോഗിക്കാം.  

Read More

ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് എങ്ങനെ കൃത്യമായി ഷുഗര്‍ പരിശോധിച്ചറിയാം?

ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് എങ്ങനെ കൃത്യമായി ഷുഗര്‍ പരിശോധിച്ചറിയാം?

വീട്ടില്‍ നിന്നും രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്നതിന് എന്തൊക്കെ ഉപകരണങ്ങള്‍ വേണം എന്നു നോക്കാം ഗ്ലൂക്കോമീറ്റര്‍ ഗ്ലൂക്കോമീറ്ററിന് യോജിച്ച സ്ട്രിപ്പുകള്‍ ലാന്‍സെറ്റ് അല്ലെങ്കില്‍ നേരിയ സൂചികള്‍ പഞ്ഞി സ്പിരിറ്റ് ഗ്ലൂക്കോമീറ്റര്‍ സ്ട്രിപ്പിന്റെ അറ്റത്തുള്ള ഒരുതുള്ളി ചോരയിലെ ഗ്ലൂക്കോസിന്റെ അളവിനെ തിരിച്ചറിയുന്നതിനുള്ള ബാറ്ററിയിലോടുന്ന ചെറിയൊരു ഇലക്ട്രോണിക് ഉപകരണമാണിത്. രാസപദാര്‍ത്ഥം ഉള്ള ഗ്ലൂക്കോസ് സ്ട്രിപ്പിനെ കയറ്റിവെക്കാനുള്ള ഒരു സ്ലോട്ടും അതിലുണ്ട്. 750 രൂപ മുതല്‍ 3000 രൂപവരെ വിലയുള്ളവയുണ്ട്. സ്ട്രിപ്പ് നന്നായി ചിലവുള്ളവര്‍ക്ക് മെഷീന്‍ ഫ്രീ കൊടുക്കുന്ന കംബനികളുമുണ്ട്. കൂടിയ ഇനം മെഷിനുകളില്‍ ഡാറ്റ ശേഖരിച്ചു വയ്ക്കാനും കഴിഞ്ഞ പതിനഞ്ചു ദിവസത്തെ ശരാശരി നല്‍കാനും, ഗ്ലൂക്കോസിന്റെ അളവ് അപകടകരമായി കൂടുകയോ കുറയുകയോ ചെയ്താല്‍ ബീപ് അടിക്കാനും, കംപ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യാനും ഒക്കെ സംവിധാനം ഉണ്ട്. വാങ്ങുമ്പോള്‍ കോഡിങ്ങ് വേണ്ടാത്ത തരം മെഷിന്‍ വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ വേറെ ബാച്ച് നമ്പര്‍ ഉള്ള…

Read More

വണ്‍പ്ലസില്‍ വിവരച്ചോര്‍ച്ച

വണ്‍പ്ലസില്‍ വിവരച്ചോര്‍ച്ച

വണ്‍പ്ലസില്‍ വീണ്ടും വിവരച്ചോര്‍ച്ച. വണ്‍പ്ലസ് വെബ്‌സൈറ്റ് ഉപയോക്താക്കളുടെ ഓര്‍ഡര്‍ വിവരങ്ങള്‍ ഒരു ‘അനധികൃത കക്ഷിക്ക്’ ലഭിച്ചുവെന്ന് വണ്‍പ്ലസ് പ്രസ്താവനയില്‍ അറിയിച്ചു. ഇക്കാര്യം ബാധിക്കപ്പെട്ട ഉപയോക്താക്കളെ കമ്പനി അറിയിക്കുന്നുണ്ട്. ഉപയോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ഷിപ്പിങ് മേല്‍വിലാസം എന്നിവയാണ് ചോര്‍ന്നത്. എന്നാല്‍ ചോര്‍ത്തിയവര്‍ക്ക് ഉപയോക്താക്കളുടെ പേമെന്റ് വിവരങ്ങളും പാസ് വേഡുകളും, അക്കൗണ്ട് വിവരങ്ങളും ലഭിച്ചിട്ടില്ലെന്ന് കമ്പനി പറഞ്ഞു. എത്രപേരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വണ്‍പ്ലസ് വെളിപ്പെടുത്തിയില്ല. കഴിഞ്ഞയാഴ്ചയാണ് ചോര്‍ച്ച കണ്ടെത്തിയത്. ഉടന്‍തന്നെ വെബ്‌സൈറ്റില്‍ പരിശോധന നടത്തുകയും വിവരച്ചോര്‍ച്ചയ്ക്കിടയാക്കിയ പഴുതുകളെല്ലാം കണ്ടെത്തുകയും ചെയ്തു. ഉടന്‍ തന്നെ പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇത് രണ്ടാം തവണയാണ് വണ്‍പ്ലസില്‍ വിവരച്ചോര്‍ച്ചയുണ്ടാവുന്നത്. 2018 ജനുവരിയില്‍ ഉപയോക്താക്കളുടെ ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ അടക്കം ചോര്‍ന്നിരുന്നു. അന്ന് 40,000 ഉപയോക്താക്കളെയാണ് വിവരചോര്‍ച്ച ബാധിച്ചത്.  

Read More

വിവോ യു20 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു; സവിശേഷതകള്‍

വിവോ യു20 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു; സവിശേഷതകള്‍

വിവോയുടെ യു സീരീസില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചു. വിവോ യു20. മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറക്കിയ വിവോയുടെ യു10 സ്മാര്‍ട്‌ഫോണില്‍ നിന്നും പ്രകടമായ ചില മാറ്റങ്ങളോടെയാണ് പുതിയ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും ഇര ഫോണുകളും തമ്മില്‍ നിരവധി സമാനതകളുമുണ്ട്. രൂപകല്‍പന, റാം, സ്റ്റോറേജ് എന്നിവയിലെല്ലാം ഇരുഫോണുകളും സമാനത പുലര്‍ത്തുന്നു. എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ കാര്യമായ മാറ്റങ്ങളാണ് യു20 യില്‍ ഉള്ളത്. പുതിയ സെന്‍സറുകളും പ്രൊസസര്‍ ചിപ്പും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു. സവിശേഷതകള്‍ വിവോ യു20 സ്മാര്‍ട്‌ഫോണില്‍ 6.51 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന്. ക്വാല്‍കോമിന്റെ മിഡ് റേഞ്ച് പ്രൊസസറായ സ്‌നാപ്ഡ്രാഗണ്‍ 675 ചിപ്പ് ആണിതില്‍ ഉപയോഗിച്ചിട്ടുള്ളത്. ആറ് ജിബി റാമില്‍ 64 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് ഫോണിനുണ്ട്. ആന്‍ഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് 9 ആണ് ഫോണിലുള്ളത്. 4000 എംഎഎച്ച് ആണ് ബാറ്ററി. 18…

Read More

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ജല്ലിക്കട്ട് ഇന്ന് പ്രദര്‍ശിപ്പിക്കും

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ജല്ലിക്കട്ട് ഇന്ന് പ്രദര്‍ശിപ്പിക്കും

അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനംചെയ്ത ‘ജല്ലിക്കട്ട്’ ഇന്നുപ്രദര്‍ശിപ്പിക്കും. ടി. അരുണ്‍കുമാറിന്റെ രചനയില്‍ നോവിന്‍ വാസുദേവ് സംവിധാനം ചെയ്ത ‘ഇരവിലും പകലിലും ഒടിയന്‍’ എന്ന ഡോക്യുമന്ററി ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. റെട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ജോണ്‍ എബ്രഹാം സംവിധാനംചെയ്ത ‘അഗ്രഹാരത്തിലെ കഴുതൈ’ എന്ന ചിത്രവും ഇന്നു പ്രദര്‍ശനത്തിനെത്തും.  

Read More