പാര്‍വതി സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; സംവിധായകനെതിരെ കേസ്

പാര്‍വതി സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചു; സംവിധായകനെതിരെ കേസ്

ചലച്ചിത്ര നടി പാര്‍വതി തിരുവോത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചതിന് അഭിഭാഷകനും സംവിധായകനുമായ എറണാകുളം സ്വദേശി കിഷോറിനെതിരേ കേസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്. മെസഞ്ചര്‍ വഴി തന്നെക്കുറിച്ച് മോശമായ വിവരങ്ങള്‍ പിതാവിനും സഹോദരനും കൈമാറിയെന്നും ഫെയ്‌സ്ബുക്ക് വഴി അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പരാതി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി എലത്തൂര്‍ പൊലീസ് കൈമാറിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ സമകാലിക മലയാളം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക

Read More

പിയാനോ വായിച്ച് അല്ലി, വിഡിയോ കാണാം

പിയാനോ വായിച്ച് അല്ലി, വിഡിയോ കാണാം

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവും പ്രിയങ്കരിയാണ് നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃത എന്ന അല്ലി. അതുകൊണ്ടുതന്നെ അല്ലിയുടെ വിശേഷങ്ങളറിയാന്‍ ഏറെ താത്പര്യമാണ് ആരാധകര്‍ക്ക്. മകളുടെ പിറന്നാളും യാത്രകളും പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അല്ലി പിയാനോ വായിക്കുന്ന വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രിയം നേടുന്നത്. സുപ്രിയയാണ് മകളുടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പിയാനോ വായിക്കുന്നതിനൊപ്പം ഒരു ഇംഗ്ലീഷ് പാട്ട് പാടുന്നുമുണ്ട്. അല്ലിയുടെ മുഖം വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ഇതാദ്യമായാണ് മകളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു വിഡിയോ പുറത്തുവിടുന്നത്. View this post on Instagram Mamma’s baby! #BuddingMusician#ChiefTroubleMakerAtHome#Mamma&Ally#MusicalTales😊😊#WednesdayVibes😀🧿 A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Nov 19, 2019 at 9:28pm PST

Read More

‘ഞാന്‍ ആരുടെയും അടിമയല്ല; എന്നിലെ കലാകാരന് സഹിക്കുന്നതിലുമപ്പുറം’; ഷെയ്ന്‍

‘ഞാന്‍ ആരുടെയും അടിമയല്ല; എന്നിലെ കലാകാരന് സഹിക്കുന്നതിലുമപ്പുറം’; ഷെയ്ന്‍

വെയില്‍ സിനിമാ പ്രവര്‍ത്തകരുമായുള്ള പ്രശ്നത്തില്‍ അമ്മ ഇടപെടണമെന്ന് നടന്‍ ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും തന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ആത്മാഭിമാനം പണയപ്പെടുത്തി മുന്നോട്ട് പോകാനാവില്ലെന്നും സംഘടന ആവശ്യപ്പെട്ടതനുസരിച്ചാണ് ചിത്രവുമായി സഹകരിച്ചതെന്നും ഷെയ്ന്‍ പറഞ്ഞു. സംവിധായകന്‍ ശരത് തന്റെ മനസാന്നിധ്യം ഇല്ലാതാക്കുന്നു. ഒരു കലാകാരന് സഹിക്കാവുന്നതല്ല സംവിധായകന്റെ പ്രവര്‍ത്തിയെന്നും ഷെയ്ന്‍ പറയുന്നു. ഷെയ്നിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തില്‍ കൊണ്ടുനിര്‍ത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക് ശേഷം വെയില്‍ എന്ന ഈ സിനിമയുടെ കഥ കേള്‍പ്പിക്കാന്‍ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകള്‍ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളില്‍ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി…

Read More

വിവാഹത്തിന്   മാലയും കമ്മലും മാത്രമല്ല നെറ്റിച്ചുട്ടി വരെ തക്കാളി കൊണ്ട്

വിവാഹത്തിന്   മാലയും കമ്മലും മാത്രമല്ല നെറ്റിച്ചുട്ടി വരെ തക്കാളി കൊണ്ട്

സ്വര്‍ണത്തിന് പകരം തക്കാളി കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ച് വിവാഹപന്തലില്‍ എത്തിയ യുവതിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിനിയാണ് തക്കാളി ആഭരണങ്ങള്‍ അണിഞ്ഞ് വിവാഹിതയായത്. സ്വര്‍ണ നിറത്തിലുള്ള വിവാഹവേഷം ധരിച്ചെത്തിയ യുവതി കമ്മലും മാലയും വളയും അടക്കം തക്കാളി കൊണ്ടുള്ളവയാണ് അണിഞ്ഞത്. നെറ്റിച്ചുട്ടിയും തക്കാളികൊണ്ടുതന്നെ. മാധ്യമപ്രവര്‍ത്തകയായ നൈല ഇനയാത് പങ്കുവച്ച വിഡിയോയാണ് ട്വിറ്ററിലടക്കം ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു പ്രാദേശിക മാധ്യമത്തിനു വധു നല്‍കുന്ന അഭിമുഖമാണ് വിഡിയോയില്‍. സ്വര്‍ണവില കൂടുന്നതിനൊപ്പം തക്കാളിയുടെയും വില കൂടുകയാണെന്ന് ഓര്‍മ്മപ്പെടുത്താനായിരുന്നു യുവതിയുടെ ഈ പ്രവര്‍ത്തി. ‘സ്വര്‍ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന് സ്വര്‍ണത്തിനു പകരം തക്കാളി ഉപയോഗിക്കാന്‍ തീരുമാനിച്ചു”, വിവാഹവേദിയില്‍ ഇരുന്ന് മാധ്യമപ്രവര്‍ത്തകനോട് യുവതി പറഞ്ഞു. കിലോയ്ക്ക് 300 രൂപ നിരക്കിലാണ് പാക്കിസ്ഥാനില്‍ തക്കാളി വില്‍ക്കുന്നത്. 200 രൂപയാണ് ഇവയുടെ ഹോള്‍സെയില്‍ വില.എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹം യഥാര്‍ഥമല്ലെന്നും…

Read More

നിദ ഫാത്തിമ: മനുഷ്യത്വത്തിന് വേണ്ടി ഉയരുന്ന കുഞ്ഞുകൈകള്‍; നാളെയുടെ പ്രതീക്ഷ

നിദ ഫാത്തിമ: മനുഷ്യത്വത്തിന് വേണ്ടി ഉയരുന്ന കുഞ്ഞുകൈകള്‍; നാളെയുടെ പ്രതീക്ഷ

‘കല്ലു കുത്തിയതായാലും ആണി കുത്തിയതായാലും ഒന്ന് ആശുപത്രിയില്‍ എത്തിച്ചുകൂടേ…? ‘ ഷെഹല ഷെറിന്റെ സഹപാഠിയായ ഏഴാംക്ലാസുകാരി കഴിഞ്ഞ ദിവസം ചോദിച്ച ഈ ചോദ്യത്തിന് ഒരു വാളിന്റെ മൂര്‍ച്ചയുണ്ട്, ആ വാള്‍ ആഴ്ന്നിറങ്ങുന്നത് മനസാക്ഷിയുള്ള ഓരോ മലയാളിയുടെയും നെഞ്ചകത്തേക്കും…ഷെഹലയുടെ കൂട്ടുകാരി നിദ ഫാത്തിമയാണ് അധ്യാപകരുടെ മനുഷ്യത്വ രഹിതമായ പ്രവൃത്തിയെപ്പറ്റി പൊതുസമൂഹത്തിന് മുന്നില്‍ വീറോടെ വിളിച്ചു പറഞ്ഞത്. കരുത്തുറ്റ ശബ്ദത്തില്‍ കൃത്യതയോടെ സംസാരിച്ച് നിദയെ നാളെയുടെ പ്രതീക്ഷയായാണ് സാമൂഹ്യ മാധ്യമങ്ങള്‍ ഒന്നടങ്കം വാഴ്ത്തുന്നത്. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുട പഴയൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയ ഈ കൊച്ചു പോരാളിയ്ക്ക് കയ്യടിക്കുന്നത്. പല പ്രൊഫൈലുകളുടെയും കവര്‍ ഫോട്ടോയായി നിദയുടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രം മാറിക്കഴിഞ്ഞു. ഫോട്ടോഗ്രാഫറായ ജോണ്‍സണ്‍ പട്ടവയല്‍ പകര്‍ത്തിയ ചിത്രമാണിത്. മൈസൂര്‍ബത്തേരി ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് എതിരെ വയനാട് ഒന്നടങ്കം തെരുവിലിറങ്ങിയ ദിവസങ്ങളിലൊന്നില്‍ ജോണ്‍സണ്‍ പകര്‍ത്തിയ ചിത്രമാണിത്….

Read More

കരടിയുടെ അഹങ്കാരം കണ്ടാല്‍ തോന്നും സ്വന്തം വണ്ടിയാണെന്ന്…(വീഡിയോ)

കരടിയുടെ അഹങ്കാരം കണ്ടാല്‍ തോന്നും സ്വന്തം വണ്ടിയാണെന്ന്…(വീഡിയോ)

കാറിന്റെ വാതില്‍ തുറന്ന് മൃഗം പരിശോധന നടത്തി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൗതുകം തോന്നാം. സര്‍ക്കസിലും മറ്റുമായിരിക്കും എന്നാകും ആദ്യം മനസ്സിലേക്ക് ഓടിയെത്തുക. ഇപ്പോഴിതാ കരടി കാറിന്റെ വാതില്‍ തുറന്ന് പരിശോധന നടത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടിലാണ് നടുക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. നവംബര്‍ 16ന് പുലര്‍ച്ചെ 1.14നാണ് പുറത്തിട്ടിരിക്കുന്ന കാറിനു സമീപം കൂറ്റന്‍ കരടിയെത്തിയത്. കാറിന്റെ വാതില്‍ തുറന്ന് അകത്തു കടക്കുന്ന കരടിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ സാധിക്കും. ഏറെനേരം കാറിനുള്ളില്‍ ചെലവഴിച്ച ശേഷമാണ് കരടി പുറത്തിറങ്ങിയത്. രാവിലെ ഉറക്കമുണര്‍ന്ന ഉടമ ആദം കണ്ടത് കാറിന്റെ ഡോര്‍ തുറന്നു കിടക്കുന്നതാണ്. ഇതെങ്ങനെ സംഭവിച്ചുവെന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാറിനുള്ളില്‍ കയറുന്ന കരടിയുടെ ദൃശ്യങ്ങള്‍ കണ്ടത്. കാറിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് പരിശോധിക്കാനാകും കരടിയെത്തിയതെന്നാണ് ആദത്തിന്റെ നിഗമനം. കാറിനുള്ളില്‍ കയറി…

Read More

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി; വീഡിയോ

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി; വീഡിയോ

യുവനടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മലയാളത്തിലും തമിഴിലും ശ്രദ്ധേ നേടിയ നടിയാണ് രസ്‌ന. ‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന സിനിമയില്‍ നായികയായ രസ്‌ന പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നീ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

Read More

മുടി തഴച്ചുവളരാന്‍ ഹെയര്‍ മാസ്‌കുകള്‍!

മുടി തഴച്ചുവളരാന്‍ ഹെയര്‍ മാസ്‌കുകള്‍!

നീണ്ട പനങ്കുല പോലെയുള്ള മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്.എന്നാല്‍ ഇത് കിട്ടാന്‍ അത്ര എളുപ്പമല്ല.മുടിയുടെ അറ്റം പിളരുന്നതും മുടികൊഴിച്ചിലും താരനുമൊക്കെ മുടിയുടെ ആരോഗ്യം നശിപ്പിക്കുന്നു. എന്നാല്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍ മാസ്‌കുകള്‍ കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. അവയെന്തൊക്കെയെന്നു നോക്കാം. . ആവണക്കെണ്ണ ആവണക്കെണ്ണയുടെ ഔഷധഗുണങ്ങളെ പറ്റി പറയേണ്ടതില്ലല്ലോ. മുടിയുടെ സംരക്ഷണത്തിന് ഒരു മടിയും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് ആവണക്കെണ്ണ.രണ്ട് ടേബിള്‍ സ്പൂണ്‍ ആവണക്കെണ്ണ ഒരു മുട്ടയുടെ വെള്ള എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് ഇത് മുടിയില്‍ തേച്ച് പിടിപ്പിക്കുക. മസ്സാജ് ചെയ്ത ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് മുടിക്ക് നല്ല ബലവും ആരോഗ്യവും നല്‍കി മുടി വളര്‍ച്ചക്ക് സഹായിക്കുന്നു. . പഴം ഞെട്ടാന്‍ വരട്ടെ, പഴം മുടിവളര്‍ച്ചയ്ക്കു വളരെയധികം സഹായിക്കുന്ന ഒന്നാണ്. നന്നായിപഴുത്ത പഴം, ഒരു ടേബിള്‍…

Read More

കൊലുസിന്റെ മണിനാദം!

കൊലുസിന്റെ മണിനാദം!

പണ്ട് കാലം തൊട്ടേ വെള്ളികൊലുസുകള്‍ അണിയുന്നതിനോടായിരുന്നു എല്ലാവര്‍ക്കും പ്രിയം. നല്ലൊരു ഊര്‍ജ വാഹക ലോഹമാണല്ലോ വെള്ളി. അതുകൊണ്ടു തന്നെ അവ ശരീരത്തിലെ ഊര്‍ജ്ജനിലയെയും വളരെയധികം സ്വാധീനിച്ചിരുന്നു. ഇടക്കാലത്തു സ്വര്‍ണകൊലുസുകള്‍ ട്രെന്‍ഡ് ആയെങ്കിലും ഇവ ധരിക്കുന്നതിനെ മുത്തശ്ശിമാര്‍ എതിര്‍ത്തിരുന്നു. സ്വര്‍ണം ലക്ഷ്മീദേവി ആണല്ലോ. സ്വര്‍ണാഭരണങ്ങള്‍ കാലില്‍ അണിയുന്നത് ദേവിയെ അപമാനിക്കുന്നതിന് തുല്യമാണത്രെ. അതുപോലെ തന്നെ ശബ്ദമില്ലാത്ത കൊലുസുകള്‍ ധരിക്കരുതെന്നും പണ്ടുള്ളവര്‍ പറഞ്ഞിരുന്നു. കൊലുസിന്റെ നാദം പോസിറ്റീവ് എനര്‍ജി കൊണ്ടുവരുമത്രെ. പുരാണങ്ങളിലും പദസരങ്ങലെ കുറിച്ച് പരാമര്‍ശമുണ്ട്. രാവണന്‍ അപഹരിച്ച സീതാദേവിയെ തിരിച്ചറിയാന്‍ രാമലക്ഷ്മണന്മാരെ സഹായിച്ചത് സീതയുടെ നഷ്ടപ്പെട്ട പാദസരങ്ങള്‍ ആണെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ 12 കൊല്ലമേ ആയുള്ളൂ സ്വര്‍ണവും വെള്ളിയുമല്ലാതെ ഫാന്‍സി പാദസരങ്ങള്‍ വിപണിയില്‍ ഇറങ്ങിയിട്ട്. വെള്ളിയിലും സ്റ്റീലിലും നിര്‍മിച്ച കമ്പികള്‍ കൊണ്ട് മുത്തുകള്‍ കോര്‍ത്തിണക്കിയ കൊലുസുകള്‍ ആയിരുന്നു അന്നത്തെ താരം.വെള്ളിയുടെ വിലയില്‍ പൊടുന്നനെ ഉണ്ടായ കുതിച്ചു കയറ്റം കൊണ്ടാവാം…

Read More

കുഞ്ഞിന്റെ വിരല്‍ കുടി എങ്ങനെ മാറ്റാം?

കുഞ്ഞിന്റെ വിരല്‍ കുടി എങ്ങനെ മാറ്റാം?

മിക്ക കുഞ്ഞുങ്ങളിലും കാണുന്ന ഒരു ശീലമാണ് വിരല്‍കുടി. പലപ്പോഴും ശിശുക്കള്‍ അവര്‍ ജനിക്കുന്നതിനു മുമ്പ് തന്നെ സ്വഭാവികമായി തള്ളവിരല്‍ കുടിക്കുന്നത് കാണാം. എന്നാല്‍ കുഞ്ഞ് അല്‍പം വലുതായിട്ടും ഈ ശീലം തുടരുന്നത് നല്ലതല്ല. എങ്ങനെ ഈ ശീലം മാറ്റാം?? എന്തുകൊണ്ടാണ് ശിശുക്കള്‍ ഇത് ചെയ്യുന്നത് ? കുഞ്ഞിന് പാല് കുടിക്കാന്‍തോന്നുമ്പോഴും, ഉറക്കം വരുമ്പോഴും, കുഞ്ഞായാലും അസ്വസ്ഥയും പേടിയും കാണും, ഈ അവസ്ഥയില്‍ വിരല്‍ കുടി ഒരു സാധാരണ ശീലമാണ്. കുഞ്ഞിന് ഇത് ആശ്വാസവും സമാധാനവും നല്‍കും. എന്നാല്‍ ശൈശവ കാലത്തില്‍ നിന്ന് ഒരു മൂന്നു വയസ്സ് പ്രായമായിട്ടും കുട്ടി ഈ ശീലം തുടരുന്നുണ്ടെങ്കില്‍, അമ്മമാര്‍ കുട്ടിയുടെ ഈ ശീലം ഒഴിവാക്കാന്‍ ചില നടപടികള്‍ എടുകേണ്ട സമയമായി. എന്ത് സംഭവിക്കുo ? വിരല്‍ കുടി അധികമായാല്‍, അണ്ണാക്കിലെ കോശഘടനങ്ങളെ ബാധിക്കുകയും, കുഞ്ഞുങ്ങളുടെ പല്ലുകളുടെ വളര്‍ച്ചയിലും, ദന്ത പ്രശ്‌നങ്ങള്‍ക്കും കാരണമാകാം….

Read More