കൊഴുപ്പ് അടിസ്ഥാനമാക്കിയുള്ള പോഷകങ്ങള്‍ സന്തുലിതമായ അനുപാതങ്ങളില്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥമാണ് മുട്ട. അമ്മിഞ്ഞപ്പാലിന് ശേഷം ലോകം കണ്ട കംപ്ലീറ്റ് ഫുഡ്. ഒമ്പത് അവശ്യ അമിനോ അമ്ലങ്ങള്‍, 11 ക്രിട്ടിക്കല്‍ ധാതുക്കള്‍, വിറ്റാമിന്‍ A, B, D, E, എന്നിവയും ഹൃദ്രോഗ ബാധയില്‍ നിന്നും രക്ത ധമനികളുടെ ക്ഷതങ്ങളില്‍ നിന്നും രക്ഷ നല്കുന്ന അരകിടോണിക് അമ്ലം, ഒമേഗ 3 കൊഴുപ്പകള്‍, ലെസിതിന് എന്നിവയുടെയും കലവറയാണ് ഓരോ മുട്ടയും. എന്നാല്‍ 200-250mg കൊളെസ്ട്രോള്‍ അടങ്ങിയിട്ടുണ്ടെന്ന വസ്തുതയാണ് ഇവയ്ക്കു വില്ലന്‍ പരിവേഷം നല്‍കുന്നത്. ശ്രദ്ധിക്കേണ്ട വസ്തുത, ഈ കൊളെസ്ട്രോള്‍ സമൃദ്ധി സൃഷ്ടിച്ചേക്കാവുന്ന ദൂഷ്യ ഫലങ്ങള്‍ മറികടക്കാനാവശ്യമായ അപൂരിത കൊഴുപ്പമ്ലങ്ങളും മറ്റു ഘടകങ്ങളും മുട്ടയില്‍ പ്രകൃത്യാ ഒരുക്കിയിട്ടുണ്ട് എന്നതാണ്. ശരീരത്തില്‍ കൊളെസ്ട്രോള്‍ ലഭ്യമാകുന്നത് രണ്ടു തരത്തിലാണ്.. ആന്തരികമായി ഉല്പാദിപ്പിക്കപ്പെടുന്നവയും (endogenous cholesterol-by liver, kidney, testes, ovary, intestine etc.), ഭക്ഷണത്തിലൂടെ ലഭിക്കുന്നതും…
Read MoreDay: November 21, 2019
മൃഗങ്ങളില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെ…
ഇടിയും മിന്നലുമൊക്കെയായി മറ്റൊരു തുലാവര്‍ഷക്കാലം എത്തിയിരിക്കുകയാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും സമ്മര്‍ദങ്ങളും പശു അടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. തുലാവര്‍ഷകാലത്ത് പശുപരിപാലനത്തില്‍ ശ്രദ്ധിക്കാന്‍ ഏറെയുണ്ട്. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ ശരീരസമ്മര്‍ദത്തിനും പ്രതിരോധശേഷി കുറയുന്നതിനും കാരണമാവും. ഒപ്പം തണുപ്പുള്ളതും നനവാര്‍ന്നതുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ അനുകൂല സാഹചര്യമൊരുക്കും. കുരലടപ്പന്, കുളമ്പുരോഗം തുടങ്ങിയ ബാക്ടീരിയ- വൈറല്‍ രോഗങ്ങള്‍, ബബീസിയോസിസ്, തൈലേറിയോസിസ് തുടങ്ങിയ പ്രോട്ടോസോവ, റിക്കറ്റ്സിയല്‍ രോഗങ്ങള്‍ പിടിപെടാന്‍ ഈയവസരത്തില്‍ സാധ്യതയേറെയാണ്. തീറ്റമടുപ്പ്, പനി, പാല് ഉത്പാദനക്കുറവ്, വയറിളക്കം, വിളര്‍ച്ച, ശ്വാസതടസ്സവും മൂക്കൊലിപ്പും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ പശുക്കള്‍ക്ക് ലഭ്യമാക്കണം.മഴയുള്ളപ്പോഴും കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കണം. ഇവയെ മഴചാറ്റലേല്‍ക്കാതെ തൊഴുത്തില്‍ പാര്‍പ്പിക്കണം. കന്നുകാലികളില്‍ ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത മനുഷ്യരേക്കാള്‍ കൂടുതലാണ്. ഇടിമിന്നലുള്ളപ്പോള്‍ കന്നുകാലികളെ തൊഴുത്തില്‍തന്നെ പാര്‍പ്പിക്കണം. തുലാവര്‍ഷകാലത്ത് അകിടുവീക്കത്തിനുള്ള സാധ്യതയും കൂടുതലാണ്. ഇത് തടയാന്‍ അകിടിലുണ്ടാവുന്ന…
Read Moreഅമ്പിളി ദേവിക്കും ആദിത്യനും ആണ്‍കുഞ്ഞ് .
നടന് ആദിത്യനും അമ്പിളിദേവിയും ഇക്കഴിഞ്ഞ ജനുവരി 25നാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കൊറ്റംകുളങ്ങര അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ടുമാസങ്ങള്‍ക്കിപ്പുറം അമ്പിളി ഗര്‍ഭിണിയായ സന്തോഷം താരകുടുംബം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്പിളി ഒരു അമ്മയായ വിവരമാണ് എത്തിയിരിക്കുന്നത്. കാത്തിരുന്ന കുഞ്ഞതിഥി എത്തിയതോടെ കുടുംബം ഏറെ സന്തോഷത്തിലാണ് ഇപ്പോള്‍. ഞങ്ങള്‍ക്ക് ഒരു ആണ്കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു, എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്അമ്മേടെ നക്ഷത്രം ഈശ്വരനോടും പ്രാര്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി
Read Moreസ്വീകരണമുറിയില്‍ സ്ഫടികഭരണിയില്‍ ഓടിക്കളിക്കുന്ന സ്വര്‍ണമത്സ്യത്തെ ഇനി പൂന്തോട്ടത്തില്‍ വിരിയിച്ചാലോ?
സ്വീകരണമുറിയില്‍ സ്ഫടികഭരണിയില്‍ ഓടിക്കളിക്കുന്ന സ്വര്‍ണമത്സ്യം വീടിന്റെ അകത്തളങ്ങള്‍ക്ക് അലങ്കാരമാണ്. ആതിഥേയനും അതിഥിക്കും കണ്ണിന് കുളുര്‍മയേകുന്ന സ്വര്‍ണ മത്സ്യങ്ങള്‍ ഒരുമിച്ച് പൂന്തോട്ടത്തില്‍ വളര്ന്നുനിന്നലോ?, അതെ സ്വര്‍ണമത്സ്യത്തിന്റെ രൂപത്തില്‍ കുലകളായി വിടര്‍ന്നു നില്‍ക്കുന്നത് ഗോള്‍ഡ് ഫിഷ് എന്ന് വിളിക്കപ്പെടുന്ന കൊളംനിയ ഗ്ലോറിയസ് എന്ന ചെടിയാണ്.നീണ്ടുരുണ്ട തണ്ടില്‍ ഇടതിങ്ങിവളരുന്ന, മെഴുകുപുരട്ടി മിനുസമാക്കിയതുപോലെയുള്ള ഇലകള്‍. ഇലകളുടെ നിറം നല്ല കടും പച്ച. ദീര്‍ഘായുസ്സുള്ള പൂച്ചെടി ഇതുകൊണ്ടൊക്കെ നമ്മുടെ പൂന്തോട്ടത്തിന് മിഴിവു നല്‍കുന്നതാണ് ഗോള്‍ഡ്ഫിഷ്. അകത്തളങ്ങളെ അലങ്കരിക്കാനും ഇത് ഉപയോഗിക്കാം. ഡോള്‍ഫിന്‍ പ്ലാന്റ് എന്നും ഈ ചെടിയെ വിളിച്ചു വരുന്നുണ്ട്.പ്രകൃതംസാധാരണയായി മരത്തിലോ മറ്റേതെങ്കിലും പ്രതലത്തിലോ പറ്റിപ്പിടിച്ചു വളരുന്നതാണിത്. എന്നാല്‍ പരാന്നഭോജിയല്ല തന്റെ ചുറ്റുവട്ടത്തുനിന്നും വളര്‍ച്ചയ്ക്കാവശ്യമായ പോഷകവും ഊര്‍ജവും വെള്ളവും ആഗിരണം ചെയ്യുന്നതാണിതിന്റെ രീതി. നില്‍ക്കാനുള്ള ഒരിടമായി മാത്രമേ ഗോള്‍ഡ്ഫിഷ് പ്രതലത്തെ കാണൂ.നടുന്നരീതിപൂന്തോട്ടങ്ങളിലെ ചുവരുകളിലും മരത്തിലും മരപ്പലകയിലും മാത്രമല്ല അലങ്കാരച്ചട്ടികളിലും ഇവയെ വളര്‍ത്തിയെടുക്കാം. തണ്ട് മുറിച്ചുനട്ടാണ്…
Read Moreഡയറി ഫാം നടത്താനും കൃഷിക്കും ഇനി മൊബൈല്‍ ആപ്പുകള്‍
കൃഷി, മൃഗസംരക്ഷണമേഖലകളില്‍ കര്‍ഷകമിത്രങ്ങളായ ഒട്ടേറെ മൊബൈല്‍ ആപ്പുകള്‍ ഇന്ന് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. കൃഷിവിവരങ്ങള്‍, വാര്‍ത്തകള്‍, ഉപദേശങ്ങള്‍, ശാസ്ത്രീയപരിപാലന രീതികള്‍, രോഗപ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകള്‍ ഒരൊറ്റ ക്ലിക്കിലൂടെ കര്ഷകന് ലഭ്യമാവും.’ഡയറി മാനേജര്‍’ദേശീയ മൃഗഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും ദേശീയ ക്ഷീരവികസന ഇന്‍സ്റ്റിറ്റ്യൂട്ടും കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ തയ്യാറാക്കിയ മൊബൈല്‍ ആപ്പുകളില്‍ ഒന്നാണ് ‘IVRI-Dairy Manager’ ആപ്പ്. ശാസ്ത്രീയ പരിപാലനമുറകള്‍, പാലുത്പാദന രീതികള്‍ തുടങ്ങി വിവിധ വിഷയങ്ങളെ സംബന്ധിച്ച് നൂതനവും ശാസ്ത്രീയവുമായ വിവരങ്ങള്‍ക്കൊപ്പം പ്രായോഗിക പരിശീലനത്തിന് സഹായിക്കുന്നവിധത്തില്‍ വീഡിയോകളും ഇതിലുണ്ട്.ഐ.വി.ആര്.ഐ.ദേശീയ മൃഗഗവേഷണ സ്ഥാപനം രൂപകല്പന ചെയ്ത മറ്റൊരു ആപ്പാണ് ‘IVRI-Artificial Insemination’ (IVRI AI)്. പശുക്കളിലെയും എരുമകളിലെയും കൃത്രിമ ബീജദാനവുമായി ബന്ധപ്പെട്ട ഏറ്റവും നൂതനവിവരങ്ങള്‍, വീഡിയോകള്‍ എന്നിവയെല്ലാം ഇതിലുണ്ട്.കാല്‍വിങ് ബുക്ക്കൃത്രിമ ബീജധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്താവുന്ന ആപ്പാണ് ‘Calving Calculator’. കൃത്രിമ ബീജധാനം നടത്തിയ തീയതി നല്കിയാല്…
Read Moreറിലയന്‍സ് ജിയോ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും
ഭാരതി എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ റിലയന്‍സ് ജിയോയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ടെലികോം താരിഫ് പുനര്‍നിര്‍ണയത്തിനായുള്ള കണ്സള്ട്ടേഷന് നടപടികള്‍ തുടങ്ങാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരെ പോലെ സര്‍ക്കാരിനൊപ്പം നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് റിലയന്‍സ് ജിയോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വോഡഫോണ്‍ ഐഡിയയേയും എയര്‍ടെലിനേയും പോലെ ജിയോയും താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയാണ് ഇത്. താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കേണ്ടി വന്നാലും അത് ഡാറ്റാ ഉപഭോഗത്തെ ബാധിക്കാത്ത വിധത്തിലുള്ളതായിരിക്കുമെന്നും പ്ലാനുകള്‍ക്കൊപ്പമുള്ള ഡാറ്റാ അനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും ജിയോ പറഞ്ഞു. ജിയോ നല്കുന്ന കണക്കുകളനുസരിച്ച് രാജ്യത്തെ ഉപയോക്താക്കള്‍ പ്രതിമാസം 600 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ട്. താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചാലും ഈ ഡേറ്റാ ഉപഭോഗത്തില്‍ കുറവുവരുത്താതെ നോക്കാനാണ് ജിയോ ശ്രമിക്കുന്നത്. ട്രായ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ജിയോ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ എയര്‍ടെലും, വോഡഫോണും അങ്ങനെയല്ല ട്രായ്…
Read Moreവെള്ളിക്കറുപ്പന് പാഞ്ഞെത്തി കൊക്കിനെ റാഞ്ചുന്നു…ചിത്രങ്ങള്‍
വെള്ളിക്കറുപ്പന് (Booted Eagle) ചിറകുകള് വിരിച്ച് പാഞ്ഞെത്തി. വയലില്‍ ഇരതേടിയിരുന്ന ഒരു കൊക്കിനെ റാഞ്ചി. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രക്രിയ കഴിഞ്ഞപ്പോള്‍ വയലില്‍ കാത്തിരുന്ന മനോജ് കനകാംബരന് എന്ന വന്യജീവി ഫോട്ടോഗ്രാഫര്‍ അത് ക്യാമറയില്‍ പകര്‍ത്തി. തൃശൂരിലെ അടാട്ട് കോള്‍ നിലങ്ങളിലാണ് ദേശാടന പക്ഷിയായ വെള്ളിക്കറുപ്പന് എത്തിയത്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്ന വെള്ളിക്കറുപ്പനെ കേരളത്തില്‍ പലയിടങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലും മറ്റും ശൈത്യം കഴിയുമ്പോള്‍ പക്ഷി തിരിച്ചുപോകും. കൊക്കിനെ റാഞ്ചിയശേഷം തന്റെ കാലുകള്‍ക്കിടയില്‍ വെച്ച് ഞെരിച്ചു ശ്വാസം മുട്ടിച്ചുകൊന്നു. അതിനുശേഷം അതിനെ കാലില്‍ തൂക്കിയെടുത്ത് പറന്നകന്നു. ചിറകുകള് വിടര്‍ത്തിയാല്‍ വലിപ്പം 120 സെന്റിമീറ്റര്‍ ഉണ്ടാകും. സ്വന്തം തൂക്കത്തിന്റെ അഞ്ച് ഇരട്ടിയോളമുള്ള ഇരകളെ കാലുകള്‍കൊണ്ട് പൊക്കിയെടുക്കാന്‍ വെള്ളിക്കറുപ്പന് കഴിയും. ഇനി മെല്ലെ കൊക്കിനെ കൊത്തിത്തിന്നും.
Read Moreവോഡഫോണ്‍ ഐഡിയയും എയര്‍ടെലും താരിഫ് നിരക്ക് വര്‍ധിപ്പിക്കുന്നു
ഇന്ത്യന്‍ വിപണിയില്‍ ശക്തമായ മത്സരവും സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വന്‍തുക കുടിശ്ശികയായി വന്നതിനേയും തുടര്‍ന്ന് ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ മൊബൈല്‍ഫോണ്‍ കോള്‍, ഡാറ്റാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങുന്നു. ഡിസംബര്‍ ഒന്ന് മുതല്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് കമ്പനികളുടെ ഔദ്യോഗിക പ്രഖ്യാപനം. വോഡഫോണ്‍ ഐഡിയയാണ് താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കുകയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ എയര്‍ടെലും രംഗത്തുവരികയായിരുന്നു. എന്നാല്‍ നിരക്ക് വര്‍ധനവ് ഏത് രീതിയിലായിരിക്കുമെന്ന് ഇരു കമ്പനികളും വ്യക്തമാക്കിയില്ല. സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് തങ്ങള്‍ക്ക് 50,921 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വോഡഫോണ്‍ ഐഡിയയുടെ വെളിപ്പെടുത്തല്‍. എയര്‍ടെലിന് 23,045 കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് കമ്പനികള്‍ താരിഫ് വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ ഡേറ്റയില്ലാതെ 24 രൂപയിലാണ് വോഡഫോണ്‍ ഐഡിയയുടെ താരിഫ് പ്ലാനുകള്‍ ആരംഭിക്കുന്നത്. 33 രൂപ മുതലാണ് ഡേറ്റയോടുകൂടിയുള്ള…
Read Moreടാറ്റ നിര്‍മിക്കാന്‍ ഇനി ആള്‍ത്തുള വൃത്തിയാക്കുന്ന റോബോട്ട്
ആള്‍ത്തുള വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ട് ഇനി ടാറ്റ നിര്‍മിക്കും. റോബോട്ടിന്റെ വന്‍തോതിലുള്ള നിര്‍മാണത്തിന് കേരള സ്റ്റാര്‍ട്ടപ്പ്മിഷന്റെ മേല്‍നോട്ടത്തിലുള്ള ജെന്റോബോട്ടിക്സ് ഇന്നവേഷന്സും ടാറ്റാ മോട്ടോഴ്സിന്റെ സഹസ്ഥാപനമായ ടാറ്റാ ബ്രബോയും ധാരണയായി. ആള്‍ത്തുളകള്‍ വൃത്തിയാക്കാന്‍ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെന്റോബോട്ടിക്സ്. സാമൂഹിക പ്രശ്നങ്ങള്‍ക്ക് റോബോട്ടിക്സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015-ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെന്റോബോട്ടിക്സ് സ്ഥാപിച്ചത്. ആള്‍ത്തുളകള്‍ വൃത്തിയാക്കാന്‍ മനുഷ്യരെ ഉപയോഗിക്കുന്ന രീതി 2020-ഓടെ ഇന്ത്യയില്‍ അവസാനിപ്പിക്കാനാണ് സ്ഥാപനം ഊന്നല്‍ നല്‍കുന്നത്. ഇതിനായി ‘മിഷന്റോബോഹോള്‍’ എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെന്റോബോട്ടിക്സ്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റോബോട്ട് ഉത്പാദക കമ്പനിയായ ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്രബോ റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ്. ബാന്‍ഡിക്കൂട്ട് എന്ന റോബോട്ട്.
Read Moreഇരുമ്പുരുക്കാന്‍ പുതിയ വിദ്യ
വ്യാവസായിക രംഗത്ത് വലിയ വഴിത്തിരിവാകുന്ന കണ്ടെത്തലുമായി ബില്‍ഗേറ്റ്സിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്, ഹീലിയോജെന്‍. നിര്‍മിത ബുദ്ധിയുടെ പിന്തുണയോടെ ഒരു കണ്ണാടിപ്പാടം ഉപയോഗിച്ച് സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് 1000 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപം നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് ഹീലിയോജെനിന്റെ കണ്ടെത്തല്‍. സൂര്യന്റെ ഉപരിതലത്തിലുള്ള ചൂടിന്റെ നാലിലൊന്ന് താപം സൃഷ്ടിക്കാന്‍ സാധിക്കുന്ന ഒരു സോളാര്‍ അവന് ഹീലിയോജെന്‍ നിര്‍മിച്ചു. സിമന്റ് നിര്‍മാണം, ഇരുമ്പുരുക്ക് വ്യവസായം, ഗ്ലാസ് ഉള്‍പ്പടെ ഉയര്‍ന്ന താപോര്‍ജം ആവശ്യമായി വരുന്ന വ്യാവസായിക പ്രക്രിയകളില്‍ ഉപയോഗിക്കാന്‍ വേണ്ട താപം സൗരോര്‍ജം ഉപയോഗിച്ച് സൃഷ്ടിക്കുന്നത് ഇത് ആദ്യമാണ്. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പരിസ്ഥിതി മലിനീകരണമില്ലാത്ത കാര്‍ബണ്‍ മുക്ത ഊര്‍ജം വ്യാവസായിക അടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കും. ബില്‍ ഗേറ്റ്സിനെ കൂടാതെ ലോസ് ഏഞ്ചല്‍സ് ടൈംസ് ഉടമ പാട്രിക് സൂണ്‍-ഷിയോങും ഹീലിയോജെനിന് സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത്…
Read More