വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് സൂക്ഷിച്ച് പേരിടുക; അല്ലെങ്കില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം

വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് സൂക്ഷിച്ച് പേരിടുക; അല്ലെങ്കില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ കര്‍ശന നിലപാടുമായി വാട്‌സാപ്പ്. നിയമവിരുദ്ധമായ പേരുകള്‍ ഉപയോഗിക്കുന്ന ഗ്രൂപ്പുകളേയും ഗ്രൂപ്പ് അംഗങ്ങളേയും വാട്‌സാപ്പ് ബ്ലോക്ക് ചെയ്യുന്നു. Mowe11 ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇയാള്‍ അംഗമായിരുന്ന സര്‍വകലാശാല വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര് അംഗങ്ങളില്‍ ഒരാള്‍ മാറ്റി. അത് പക്ഷെ നിയമവിരുദ്ധമായ ഒന്നായിരുന്നു. ഇതോടെ ആ ഗ്രൂപ്പ് അംഗങ്ങളെല്ലാം വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്യപ്പെട്ടുവെന്ന് റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു. വാട്‌സാപ്പിനെ ബന്ധപ്പെട്ടുവെങ്കിലും നിയമലംഘനം നടത്തിയതിനാലാണ് വിലക്ക് നേരിട്ടത് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ ആരോ ഒരാള്‍ പേര് മാറ്റിയതിന്റെ പേരിലാണ് ഗ്രൂപ്പ് അംഗങ്ങളെയെല്ലാം വാട്‌സാപ്പ് വിലക്കിയത്. ertrec89 എന്ന റെഡ്ഡിറ്റ് ഉപയോക്താവും സമാനമായ തന്റെ അനുഭവം വെളിപ്പെടുത്തി. അംഗങ്ങളില്‍ ഒരാള്‍ മറ്റുള്ളവരെ പേടിപ്പിക്കാനായി ഗ്രൂപ്പിന്റെ പേര് മോശപ്പെട്ട ഒന്നാക്കി മാറ്റിയതിനെ തുടര്‍ന്ന് 50 അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പിലെ അംഗങ്ങളെയെല്ലാം വാട്‌സാപ്പ് നിരോധിച്ചു. ഒരു മിനിറ്റിന് ശേഷം പേര്…

Read More

മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികൊണ്ട് ഒരു ഉഗ്രന്‍ ഐഡിയ

മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികൊണ്ട് ഒരു ഉഗ്രന്‍ ഐഡിയ

നമ്മുടെ വീട്ടില്‍ സാധാരണ കാണുന്ന മിനറല്‍ വാട്ടറിന്റെ ഒഴിഞ്ഞ കുപ്പികള്‍ എന്താണു ചെയ്യാറുള്ളത്? അതിനു യാതൊരു ഉപയോഗവും ഇല്ലെന്നു കരുതി ഉപേക്ഷിക്കുകയാണല്ലോ നാം പതിവായി ചെയ്യാറുള്ളത്. എന്നാല്‍ ഈ ഉപയോഗശൂന്യമായ കുപ്പികള്‍ കൊണ്ട് ഒരുപാടു ഗുണങ്ങളുള്ള വസ്തുക്കള്‍ നമുക്ക് വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്നതാണ്. എന്തെങ്കിലും ഗുണപ്രദമായ കാര്യങ്ങള്‍ അവ ഉപയോഗിച്ച് ചെയ്തില്ലെങ്കില്‍ ഈ കുപ്പികള്‍ നമ്മുടെ വീട്ടിലും പറമ്പിലും കുന്നുകൂടി കിടക്കുകയും മാത്രമല്ല കൊതുകുകളും മറ്റും അവയിലുള്ള വെള്ളത്തില്‍ കടന്നുകൂടി പെറ്റുപെരുകി ഒരുപാടു രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അവയെ കത്തിച്ചു കളഞ്ഞാല്‍ പരിസര മലിനീകരണത്തിനു കാരണമാവുകയും ചെയ്യും എന്നാല്‍ ഈ ഒഴിഞ്ഞ കുപ്പികള്‍ കൊണ്ട് എന്തെല്ലാം ഉപയോഗപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ ചെയ്യാന്‍ സാധിക്കുമെന്നു നിങ്ങള്‍ക്ക് അറിയാമോ? ഈ രീതികളില്‍ നിന്ന് നമുക്ക് യോജിച്ച പല ഓര്‍ഗനൈസേഴ്‌സും ഉണ്ടാക്കാന്‍ സാധിക്കും. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സോപ്പിലെ…

Read More

96-ലെ ജാനുവാകേണ്ടിയിരുന്നത് മഞ്ജു; ആ വാക്കുകള്‍ ഞെട്ടിച്ചു…മഞ്ജു

96-ലെ ജാനുവാകേണ്ടിയിരുന്നത് മഞ്ജു; ആ വാക്കുകള്‍ ഞെട്ടിച്ചു…മഞ്ജു

പോയ വര്‍ഷത്തെ തമിഴ് സിനിമകളില്‍ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമായിരുന്നു പ്രണയവും വിരഹവും പ്രമേയമാക്കിയ 96. റാം, ജാനു എന്നീ പ്രണയജോഡികളുടെ കഥ പറഞ്ഞ ചിത്രവും അതിലെ ഗാനങ്ങളും നിരൂപക പ്രശംസ നേടിയിരുന്നു. ഒപ്പം നഷ്ടപ്രണയത്തിന്റെ ആര്‍ദ്രത അതിമനോഹരമായി കൈകാര്യം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് തൃഷയെയും വിജയ് സേതുപതിയെയും ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ചിത്രത്തിലെ ജാനുവായി സംവിധായകന്‍ പ്രേംകുമാര്‍ ആദ്യം മനസില്‍ കണ്ടിരുന്നത് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യരെയായിരുന്നു. മഞ്ജു തന്നെയാണ് ഫില്‍മി ബീറ്റ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജുവും ഇക്കാര്യം അറിയുന്നത് ഈയിടെയാണ്. അടുത്തിടെ ദുബായില്‍ ഒരു അവാര്‍ഡദാന ചടങ്ങിന് പോയപ്പോഴാണ് തന്നോട് 96-ന്റെ സംവിധായകന്‍ പ്രേം ഇക്കാര്യം വെളിപ്പെടുത്തിയതെന്നും പ്രേമിന്റെ വാക്കുകള്‍ തന്നെ ഞെട്ടിച്ചെന്നും മഞ്ജു പറയുന്നു. മഞ്ജുവിന്റെ വാക്കുകള്‍ ദുബായില്‍ ഒരു അവാര്‍ഡ്ദാന ചടങ്ങിനായി എത്തിയതായിരുന്നു ഞാന്‍….

Read More

പുതുതലമുറയില്‍ മദ്യപാനം പുകവലി ഒന്നുമില്ലാത്ത ഒരാളെ കണ്ടിട്ടുണ്ടെങ്കില്‍ അതു കുഞ്ചാക്കോബോബനാണ്’

പുതുതലമുറയില്‍ മദ്യപാനം പുകവലി ഒന്നുമില്ലാത്ത ഒരാളെ കണ്ടിട്ടുണ്ടെങ്കില്‍ അതു കുഞ്ചാക്കോബോബനാണ്’

സിനിമയില്‍, പുതിയ തലമുറക്കാരില്‍ മദ്യപിക്കാത്ത, പുക വലിക്കാത്ത ഒരാളെ കണ്ടിട്ടുണ്ടെങ്കില്‍ അത് കുഞ്ചാക്കോബോബനാമെന്ന് നടന്‍ സലിംകുമാര്‍. ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ അതിഥിയായെത്തി വേദിയില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സലിംകുമാറിന്റെ വാക്കുകള്‍ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയില്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. ചാക്കോച്ചന്‍ എസ് ബി കോളേജില്‍ നിന്നും പഠിച്ചിറങ്ങിയതാണ്. ഒരിക്കല്‍ ഒരു കൂട്ടര്‍ മയക്കുമരുന്നിനെതിരെ സത്യപ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചിരുന്നു. അവരോടു ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. കാരണം ഞാന്‍ സിഗരറ്റു വലിക്കും. മയക്കുമരുന്നല്ലെങ്കിലും അതുപോലെയാണത്. ഞാന്‍ പറഞ്ഞു- ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ ജഗദീഷിനെ വിളിക്കൂ. അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയൊക്കെയാണ് എനിക്ക് നിര്‍ദേശിക്കാനുണ്ടായിരുന്നത്. പ്രേം നസീര്‍ സാറിനെക്കുറിച്ച് എനിക്കത്ര അറിയില്ല. എന്നാലും പറഞ്ഞു കേട്ടിടത്തോളം അദ്ദേഹവും നല്ല മനുഷ്യനാണെന്നാണ് ഞാന്‍…

Read More

മരട് വിഷയം സിനിമയാകുന്നു

മരട് വിഷയം സിനിമയാകുന്നു

മരട് വിഷയം സിനിമ ആകുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരട് 357 എന്ന് പേരിട്ടു. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു മരട് ഫ്‌ളാറ്റൊഴിപ്പിക്കല്‍. മരടിലെ അനധികൃതനിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റുകള്‍ ഒഴിപ്പിക്കലും മറ്റുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പള്ളത്താണ്. ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. കണ്ണന്‍ താമരക്കുളം ദിനേശ് പള്ളത്ത് കൂട്ടുകെട്ടില്‍ പിറന്ന പട്ടാഭിരാമനും സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെ ആയിരുന്നു. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വ്വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്ക്‌സ്, പശ്ചാത്തല സംഗീതം സാനന്ദ് ജോര്‍ജ്, കലാസംവിധാനം സഹസ് ബാല പ്രൊഡക്ഷന്‍…

Read More

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു

ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിഞ്ഞു

അമ്പത് തികഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്നചടങ്ങില്‍ അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്. സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് സൂപ്പര്‍താരം രജനീകാന്ത് ഏറ്റുവാങ്ങി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംബന്ധിച്ചു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്‍. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ടിന് സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം ശങ്കര്‍ മഹാദേവന്‍ നയിച്ച സംഗീതവിരുന്ന് അരങ്ങേറി. ഇറ്റാലിയന്‍ സംവിധായകന്‍ ഗോരന്‍ പാസ്‌കല്‍ജെവികിന്റെ ഡെസ്‌പൈറ്റ് ദി ഫോഗാണ് ഉദ്ഘാടനചിത്രം. ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രമായി ഗുജറാത്തി സംവിധായകന്‍ അഭിഷേക് ഷായുടെ ഹെല്ലാരോ വ്യാഴാഴ്ച പ്രദര്‍ശിപ്പിക്കും. കശ്മീരില്‍ നിന്നുള്ള നൂറയാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. ആഷിഷ് പാണ്ഡയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നിന്നുള്ള മനു…

Read More

ഷെയ്ന്‍ ചിത്രം ഖല്‍ബിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഷെയ്ന്‍ ചിത്രം ഖല്‍ബിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

ഇടി, മോഹന്‍ലാല്‍ എന്നീ സിനിമകള്‍ക്കു ശേഷം സാജിദ് യഹിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഖല്‍ബ്. ഷെയ്ന്‍ നിഗം നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നടന്‍മാരായ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. സാജിദും സുഹൈല്‍ കോയയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. സന്ധ്യാ സമയത്തെ കടല്‍ക്കരയുടെ ഭംഗിയെ അതേപടി ഒപ്പിയെടുത്ത് ഡിസൈന്‍ ചെയ്തിരിക്കുന്ന പോസ്റ്ററില്‍ ഷെയ്ന്‍ തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. (മുഖം വ്യക്തമല്ല) ‘നിന്നില്‍ തുടങ്ങി നിന്നില്‍ ഒടുങ്ങാന്‍ ഒരുങ്ങുന്ന എന്റെ ഖല്‍ബിന്റെ മിടിപ്പുകള്‍’ എന്ന വരികളും പോസ്റ്ററിലുണ്ട്. തന്റെ പുതിയ ചിത്രം സിനിമ പൂര്‍ത്തീകരിക്കാന്‍ ഉടനീളം കൂട്ടുനിന്ന വാപ്പയ്ക്കു വേണ്ടിയാണെന്നും രണ്ടു കൊല്ലത്തെ അധ്വാനമാണ് ഖല്‍ബെന്നും സാജിദ് പറയുന്നു. മനുഷ്യബന്ധങ്ങളുടെ, പ്രണയത്തിന്റെ, സൗഹൃദത്തിന്റെയൊക്കെ കഥയാണ് ഖല്‍ബ് എന്നും സാജിദ് പറയുന്നു. സാജിദ് യാഹിയയുടെ…

Read More

കൈ നനയാതെ വെറും 5 മിനിട്ടില്‍ ഇടിയപ്പം തയ്യാറാക്കാം.: വീഡിയോ

കൈ നനയാതെ വെറും 5 മിനിട്ടില്‍ ഇടിയപ്പം തയ്യാറാക്കാം.: വീഡിയോ

ഭക്ഷണ പ്രേമികളുടെ ഇഷ്ട ഭക്ഷണമാണ് ഇടിയപ്പം . പല നിറത്തിലും പല രുചിയിലുമുള്ള ഇടിയപ്പം വിഭവങ്ങള്‍ ലഭ്യമാണ്. അത് കൊണ്ട് തന്നെ കടകളില്‍ നിന്നാണ് പലരും രുചികരമായ ഇടിയപ്പം കഴിക്കുന്നത് . നിങ്ങള്‍ വെറൈറ്റി ഇഷ്ടപ്പെടുന്നരാണെങ്കില്‍ ഒന്ന് മനസ് വെച്ചാല്‍ വ്യത്യസ്ത രുചിയില്‍ ഒരു അടിപൊളി ഇടിയപ്പം ഈസിയായി നമ്മുക്ക് വീട്ടില്‍ ഉണ്ടാകാവുന്നതേയുള്ളു . അത് എങ്ങനെ ഉണ്ടാക്കണം എന്ന് അറിയുന്നതിനായി വീഡിയോ കണ്ട് നോക്കൂ.

Read More

ഇഡ്ഡലി ശരിയാകുന്നില്ലേ ..നല്ല നാടന്‍ സോഫ്റ്റ് & ടേസ്റ്റി ഇഡ്ഡലി ഉ്ണ്ടാക്കാന്‍

ഇഡ്ഡലി ശരിയാകുന്നില്ലേ ..നല്ല നാടന്‍ സോഫ്റ്റ് & ടേസ്റ്റി ഇഡ്ഡലി ഉ്ണ്ടാക്കാന്‍

കല്ലു പോലെയുള്ള ഇഡ്ഡലി കഴിക്കാന്‍ ആണോ അതോ സോഫ്റ്റ് ആയിട്ടുള്ള ഇഡ്ഡലി കഴിക്കാന്‍ ആണോ നിങ്ങള്‍ക്ക് ഇഷ്ടം…? എല്ലാവര്‍ക്കും സോഫ്റ്റ് ആയിട്ടുള്ള കഴിക്കാനായിരിക്കും ഇഷ്ടം.. പക്ഷേ ഉണ്ടാക്കി വരുമ്പോള്‍ എന്തു കൊണ്ടോ അത് കല്ലായി പോകുന്ന പ്രശ്‌നം ഉണ്ടെങ്കില്‍ താഴെ പറയുന്ന രീതിയില്‍ ഒന്നു പരീക്ഷിച്ചു നോക്കുക… ആദ്യം തന്നെ ഒരു പാത്രത്തില്‍ പച്ചരി രണ്ട് കപ്പ് ഇട്ട് അതു കുത്തിരാനുള്ള വെള്ളമൊഴിച്ചു മാറ്റിവയ്ക്കുക, ശേഷം 2 കപ്പ് പച്ചരക്ക് ഒരു കപ്പ് ഉഴുന്ന് എന്ന രീതിയില്‍ ഉഴുന്ന് എടുത്ത് വേറൊരു പാത്രത്തില്‍ ഇട്ട് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഉലുവയും ചേര്‍ത്ത് കൊടുക്കൂ എന്നിട്ട് ഇത് കുതിരാന്‍ ഉള്ള വെള്ളമൊഴിച്ചു മാറ്റിവയ്ക്കുക നാലോ അഞ്ചോ മണിക്കൂറിനു ശേഷം മാത്രമേ ഇത് എടുത്ത് അരക്കാന്‍ പാടുകയുള്ളു.. ഇനി രണ്ടും വേറെ വേറെയായി അരച്ചെടുക്കുക, ആദ്യം ഉഴുന്നും ഉലുവയും…

Read More

പഴയ ടി ഷര്‍ട്ട് കൊണ്ട് മോപ്പ് ഉണ്ടാക്കാം (വീഡിയോ)

പഴയ ടി ഷര്‍ട്ട് കൊണ്ട് മോപ്പ് ഉണ്ടാക്കാം (വീഡിയോ)

നമ്മളെല്ലാവരും തന്നെ നമ്മുടെ എല്ലാം വീടുകള്‍ നന്നായി വൃത്തിയാക്കി വെക്കുവാന്‍ ശ്രദ്ധിക്കാറുണ്ട്. ക്ലീനിങ് പൊതുവേ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടാതെ പണ്ടത്തെപ്പോലെ ഇപ്പോള്‍ എളുപ്പം വീട്ടുജോലിക്കാരെ കിട്ടുവാന്‍ ബുദ്ധിമുട്ടുമാണ് മാത്രമല്ല, നല്ല പൈസയും കൊടുക്കേണ്ടിവരും. പണ്ട് നമ്മള്‍ തറയിലിരുന്ന് ആണല്ലോ നിലം തുടക്കാറുള്ളത്. എന്നാല്‍ മുട്ടുവേദനയും കാലുകഴപ്പും ഉള്ളവര്‍ക്ക് ഇത് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നു പറയേണ്ടതില്ലല്ലോ. കൂടാതെ നല്ല തടിച്ച ദേഹം ഉള്ളവര്‍ക്ക് ആണെങ്കില്‍ ഒന്നും പറയുകയും വേണ്ട. അതിനാല്‍ തന്നെ നാം മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പുതിയ രീതിയിലുള്ള മോപ്പ് കൊണ്ട് നിലം തുടക്കാനും മറ്റും നല്ല എളുപ്പമാണ് എങ്കിലും അവ വേഗം കേടുവരുവാന്‍ സാധ്യതയുണ്ട്. മാത്രമല്ല ഇടയ്ക്കിടെ വാങ്ങിക്കുക എന്നുവെച്ചാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. അങ്ങനെയാണെങ്കില്‍ ഈ മോപ്പ് വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കുവാന്‍ സാധിക്കുമെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയും?…

Read More