സുപ്രിയ അല്ലാതെ മറ്റൊരാളും എന്നെ അങ്ങനെ കണ്ടിട്ടില്ല

സുപ്രിയ അല്ലാതെ മറ്റൊരാളും എന്നെ അങ്ങനെ കണ്ടിട്ടില്ല

മക്കളുടെ തീരുമാനത്തിനും സന്തോഷത്തിനും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് താനെന്ന് മല്ലിക സുകുമാരന്‍ വളരെ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് സിനിമയില്‍ അഭിനയിക്കണമെന്ന് ഇളയ മകനായ പൃഥ്വിരാജ് പറഞ്ഞപ്പോള്‍ ആ തീരുമാനത്തിലെ നിശ്ചയദാര്‍ഡ്യത്തെ കുറിച്ച് മാത്രമായിരുന്നു ആ അമ്മ ചിന്തിച്ചത്. അമ്മയുടെ പിന്തുണ കാരണമാണ് താന്‍ സിനിമയിലെത്തിയതെന്ന് പിന്നീട് മകനും പറഞ്ഞിരുന്നു. ജോലി മാത്രമല്ല ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും മക്കള്‍ക്ക് പരമാവധി സ്വാതന്ത്ര്യമായിരുന്നു അവര്‍ നല്‍കിയത്. ഇഷ്ടപ്പെട്ടയാളെ കണ്ടുമുട്ടിയാല്‍ അതേക്കുറിച്ച് അറിയിക്കണമെന്നും മല്ലിക മക്കളോട് പറഞ്ഞിരുന്നു. അമ്മയെ വിളിക്കുന്നതിനായി ലൊക്കേഷനിലേക്ക് പോയപ്പോഴായിരുന്നു ഇന്ദ്രജിത്ത് പൂര്‍ണ്ണിമയെ പരിചയപ്പെട്ടത്. അന്നത്തെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു. ബിബിസിയിലെ മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോന്‍ ജോലി സംബന്ധമായാണ് ആദ്യം പൃഥ്വിരാജിനെ പരിചയപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു ഇരുവരും. യാത്ര ചെയ്യാനുള്ള താല്‍പര്യവും പുസ്തകവായനയും സിനിമയോടുള്ള ഇഷ്ടവുമൊക്കെയായിരുന്നു…

Read More

‘നിറഞ്ഞ കണ്ണുകളോടെ സീമചേച്ചി എന്നെ കെട്ടിപ്പിടിച്ചു

‘നിറഞ്ഞ കണ്ണുകളോടെ സീമചേച്ചി എന്നെ കെട്ടിപ്പിടിച്ചു

‘മാന്‍ഹോള്‍’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധയാര്‍ജ്ജിച്ച വിധു വിന്‍സന്റ് ഒരുക്കുന്ന പുതിയ ചിത്രം സ്റ്റാന്‍ഡ് അപ്പ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ പഴയകാല നടി സീമ ഒരു ശക്തമായ സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ കഥാപാത്രത്തിനായി സീമയെ ബന്ധപ്പെട്ടപ്പോഴുണ്ടായ സംഭവം വിവരിക്കുകയാണ് വിധു വിന്‍സെന്റ് ഇപ്പോള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിധു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ചില ചിത്രങ്ങളും വിധു വിന്‍സെന്റ് പങ്കുവെച്ചിട്ടുണ്ട്. സീമചേച്ചിയെ കുറിച്ച് പറയുമ്പോ അനുബന്ധം എന്ന സിനിമയാണ് ഓര്‍മ്മ വരുന്നത് എന്ന് കുറിച്ചുകൊണ്ടാണ് വിധുവിന്റെ കുറിപ്പ് തുടങ്ങുന്നത് അന്ന് താന്‍ ആറാം ക്ലാസ്സിലാണ് പഠിക്കുന്നതെന്നും സിനിമ കണ്ടു കഴിഞ്ഞ് വന്നിട്ട് സങ്കടം സഹിക്കാതെ കുറേ കരഞ്ഞുവെന്നും വിധു ഓര്‍മ്മിച്ചു. ഇനിയും കരഞ്ഞാല്‍ അടി തരുമെന്ന പപ്പായുടെ ഭീഷണിയുടെ പുറത്താണ് കരച്ചില്‍ നിര്‍ത്തിയതെന്നും വിധു വിന്‍സെന്റ് കുറിച്ചിരിക്കുന്നു. ഗള്‍ഫില്‍ നിന്ന് മാമന്‍ ആദ്യമായി കൊണ്ടുവന്ന…

Read More

ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്ന രണ്ടു സ്ത്രീകളെ കുറിച്ച് വിനീത് ശ്രീനിവാസന്‍

ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്ന രണ്ടു സ്ത്രീകളെ കുറിച്ച് വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജീവിതത്തില്‍ ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്ന രണ്ടു സ്ത്രീകളെ കുറിച്ചായിരുന്നു വിനീത് ശ്രീനിവാസന്റെ കുറിപ്പ്. രോഹിണി പ്രണാബ് & ഹെലന്‍ പോള്‍ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്‍ ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്ന രണ്ടു സ്ത്രീകള്‍ എന്ന തലക്കെട്ടോടെ ആരാധകരുമായി പങ്കുവെച്ചത്. തിര എന്ന ഹിറ്റ് ചിത്രത്തില്‍ നടി ശോഭന അവതരിപ്പിച്ച കഥാപാത്രമാണ് രോഹിണി പ്രണാബ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ 2013 നവംബര്‍ 14ന് തീയേറ്ററുകളിലെത്തിയ ഒരു ത്രില്ലര്‍ ചലച്ചിത്രമായിരുന്നു തിര. ശോഭന, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നത്. രാകേഷ് മാന്തോടിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം മുന്‍ നിര താരങ്ങളുടെ അഭിനയമികവു കൊണ്ടും സംവിധാനമികവു കൊണ്ടും ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. ശോഭന അവതരിപ്പിച്ച…

Read More

‘എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’; മൂത്തോന്‍ കണ്ട പാര്‍വതിയുടെ അമ്മ പറഞ്ഞത്

‘എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും’; മൂത്തോന്‍ കണ്ട പാര്‍വതിയുടെ അമ്മ പറഞ്ഞത്

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ തീയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് അകത്തും പുറത്തും നിന്നുള്ളവരില്‍ നിന്നും മൂത്തോന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ സിനിമയെ പറ്റിയുള്ള അഭിപ്രായവുമായി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും എന്നാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് മൂത്തോന്‍ രണ്ടാമത്തെ തവണയും കണ്ടതെന്നും. എന്താണ് അച്ഛനും അമ്മയും ചിത്രത്തെ കുറിച്ച് പറയുകയെന്ന് സംശയം ഉണ്ടായിരുന്നുവെന്നും പാര്‍വതി കുറിച്ചു. പക്ഷെ അവര്‍ കൂടുതല്‍ സമയവും നിശബ്ദമായിരുന്നുവെന്നും ഞാന്‍ കൂടുതല്‍ ചോദിച്ചതുമില്ലെന്നും പാര്‍വതി പറയുന്നു. രാവിലെ എണീറ്റപ്പോള്‍ അമ്മയിരുന്ന് ചിന്തിക്കുന്നതാണ് കണ്ടതെന്നും എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോള്‍ മനമസ് നിറയെ അക്ബറും അമീറും എന്നായിരുന്നു അമ്മ തന്നോട് പറഞ്ഞതെന്നും പാര്‍വതി ട്വീറ്റ് ചെയ്തിരിക്കുന്നു….

Read More

ധോണി വെള്ളച്ചാട്ടത്തില്‍ ക്യാമറയുമായി മുങ്ങി നീന്തി ഉല്ലസിച്ച് ടൊവിനോ

ധോണി വെള്ളച്ചാട്ടത്തില്‍ ക്യാമറയുമായി മുങ്ങി നീന്തി ഉല്ലസിച്ച് ടൊവിനോ

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്. അഭിനയം പാഷനായി കാണുന്ന താരത്തിന്റേതായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങളെല്ലാം തന്നെ വിജയം കൊയ്യുകയാണ്. അതിനിടെ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം താരം യാത്രകള്‍ നടത്താറുണ്ട്. കുടുംബമായും തനിച്ചും യാത്രകള്‍ നടത്തുന്ന താരം ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ ഒറ്റയ്ക്കൊരു യാത്ര നടത്തുകയാണ് താരം. പാലക്കാടുള്ള ധോണി വെള്ളച്ചാട്ടത്തിലേക്കാണ് ഇത്തവണ താരം പോയിരിക്കുന്നത്. ഇവിടെ വെച്ച് താരം പകര്‍ത്തിയ ചിത്രവും വീഡിയോകളും ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. ധോണി വെള്ളച്ചാട്ടത്തിനടുത്ത് ക്യാമറയുമായി മുങ്ങി നീന്തുന്നതിന്റെ വീഡിയോ താരം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. വെള്ളത്തിനടിയിലെ കാഴ്ചകള്‍ കൂടിയുള്ളതിനാല്‍ ഈ വീഡിയോ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. പാലക്കാട്ടെ കരിംപുഴയിലെ പ്രശസ്തമായ ധോണി വെള്ളച്ചാട്ടത്തില്‍ സുന്ദരമായ നിമിഷങ്ങള്‍ നുകരുകയാണ് പ്രിയതാരം ഇപ്പോള്‍. അടുത്തിടെ താരം യുകെ, ആംസ്റ്റര്‍ഡാം, യുഎസ്എ, കാനഡ, തുര്‍ക്കി, ചൈന, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലെല്ലാം കുടുംബവുമൊത്ത് യാത്ര…

Read More

നന്നായി ഉറങ്ങിക്കൊളൂ; തടി കുറയും

നന്നായി ഉറങ്ങിക്കൊളൂ; തടി കുറയും

ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്നതാണ് നല്ല ഉറക്കം. നന്നായി ഉറങ്ങുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വിശപ്പ് അമിതമായി ഉണ്ടാകുന്നത് ഉറക്കകുറവ് മൂലമാണ്. ഗ്രെലിന്‍, ലെപ്റ്റിന്‍ ന്നെീ ഹോര്‍മോണുകളില്‍ ഉറക്കത്തിനുള്ള പങ്ക് കാരണമാണ് ഉറക്കം ശരീരഭാരത്തെ ബാധിക്കുന്നത്. വിശപ്പിന്റെ സിഗ്‌നലുകള്‍ തലച്ചോറിന് നല്‍കുന്ന ഹോര്‍മോണാണ് ഗ്രെലിന്‍. ലെപ്റ്റിനാണ് വിശപ്പ് മാറി എന്നതിന് സിഗ്‌നല്‍ കൊടുക്കുന്ന ഹോര്‍മോണ്‍. ആറ് മണിക്കൂറില്‍ കുറവാണ് ഉറങ്ങുന്നതെങ്കില്‍ ലെപ്റ്റിന്റെ അളവ് കുറയുകയും ഗ്രെലിന്റെ അളവ് കൂട്ടുകയും ചെയ്യും. ഇത് വിശപ്പ് കൂട്ടുന്നതിനാല്‍ അമിതഭാരത്തിലേക്ക് നമ്മെ നയിക്കുന്നത്. ലഘുഭക്ഷണമാണ് അത്താഴത്തിന് നല്ലത്, നല്ല ദഹനം ഉറക്കത്തിന് അത്യാവശ്യമാണ്

Read More

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും ഈ പാനിയങ്ങള്‍

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും ഈ പാനിയങ്ങള്‍

ഇക്കാലത്ത് ശരീരത്തിലേക്ക് എവിടെനിന്നെല്ലാമാണ് വിഷവസ്ഥുകള്‍ പ്രവേശിക്കുക എന്ന് പറയാകില്ല. അന്തരീഷവും കഴിക്കുന്ന ഭക്ഷണവും അങ്ങനെ സര്‍വതും വിഷമയമാണ്. ഇവയെ പുറം തള്ളിയില്ല എങ്കില്‍ അതിവേഗം നമ്മുടെ ശരീരം മാരക രോഗങ്ങള്‍ക്ക് അടിമപ്പെടും. എന്നല്‍ ഭക്ഷണത്തിലൂടെയും അല്ലാതെയും നമ്മുടെ ശരീരത്തിലെത്തുന്ന വിഷാംശം പുറത്തുകളയാന്‍  പാരമ്പര്യമായി തന്നെ നമുക്ക് ചില പാനിയങ്ങള്‍ ഉണ്ട്. കല്ലുപ്പും കായവും ജീരകവും ചേര്‍ത്ത മോരാണ് ഇതില്‍ ആദ്യം. അമിതായ ആഹാരമോ മദ്യമോ എല്ലാം ശരീരത്തില്‍ എത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ പാനിയത്തിന് സാധിക്കും. ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അളവ് ക്രമികരിച്ച് ജലാംശം നിന്നിര്‍ത്താന്‍ ഈ പാനിയത്തിന് കഴിവുണ്ട്. ഉറക്കമില്ലായ്മകും ഈ പാനിയമൊരു ഉത്തമ പരിഹാരമാണ്. കരിമ്പ് ജ്യൂസ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. കരിമ്പ് ജ്യൂസ് മികച്ച ഒരു ഡീടോക്‌സ് ആണ്. ശരീരത്തിലെ വിഷാംശം ഇത് പുറംതള്ളും. ഗ്ലൈസെമിക് ഇന്‍ഡക്‌സ് വളരെ കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പോലും കരിമ്പ്…

Read More

പല്ല് തേക്കാതെ ഇക്കാര്യം ചെയ്താല്‍ പലതുണ്ട് ഗുണം !

പല്ല് തേക്കാതെ ഇക്കാര്യം ചെയ്താല്‍ പലതുണ്ട് ഗുണം !

പല്ലു തേക്കുന്നതിന് മുമ്പ് തന്നെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറേ ഹാനികരമാണ് എന്നായിരുന്നു ഇതുവരെ ഉള്ള ധാരണ. എന്നാല്‍ ഇത് ശരിയല്ലെന്നാണ് പുതിയ പഠനം പറയുന്നത്. ഉറക്കമുണര്‍ന്ന് പല്ലു തേക്കുന്നതിന് മുമ്പ് വെറും വയറ്റിലുള്ള വെള്ളം കുടി നിരവധിയായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പല്ലു തേക്കാതിരിക്കുമ്പോള്‍ രാത്രിയില്‍ വായില്‍ ഉത്പാദിക്കപ്പെടുന്ന ചില ആല്‍ക്കലൈന്‍ മിനറല്‍സ് വയറ്റില്‍ ചെന്നാല്‍ മാത്രമേ ഈ ഒറ്റമൂലി പ്രാവര്‍ത്തികമാവൂ. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് നല്ലതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ രാവിലെ വെള്ളം കുടിച്ചു കഴിഞ്ഞ് ഏകദേശം അരമണിക്കൂറിനു ശേഷമേ ഭക്ഷണം കഴിച്ച് തുടങ്ങാവൂ. ദിവസേന 4 ഗ്ലാസ്സ് വെള്ളം വീതം കുടിച്ചു തുടങ്ങാവുന്നതാണ്. പത്തു ദിവസം തുടര്‍ച്ചയായി ഇതാവര്‍ത്തിച്ചാല്‍ ഗ്യാസ് സംബന്ധമായ പല അസുഖങ്ങള്‍ക്കും മലബന്ധത്തിനും പരിഹാരമാണ്. മുപ്പതു ദിവസത്തോളം തുടരുകയാണെങ്കില്‍ പ്രമേഹവും ബിപി യും നിയന്ത്രിക്കാമെന്നും പഠനത്തില്‍ പറയുന്നു.

Read More

മൈലാഞ്ചി മൊഞ്ച് ആരോഗ്യത്തന് സൂപ്പര്‍

മൈലാഞ്ചി മൊഞ്ച് ആരോഗ്യത്തന് സൂപ്പര്‍

ഇന്ത്യയില്‍ പൊതുവെ മെഹന്ദി എന്ന പേരിലാണ് മൈലാഞ്ചി അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള ഒരു സസ്യമാണിത്. ചര്‍മ്മത്തില്‍ ചിത്രങ്ങള്‍ വരയ്ക്കാനും തലമുടിയുടെ നരച്ച നിറം മാറ്റാനുമാണ് പൊതുവെ ആള്‍ക്കാര്‍ മൈലാഞ്ചി ഉപയോഗിക്കുന്നത്. ഒട്ടേറെ ആരോഗ്യ, ഔഷധഗുണങ്ങളുള്ള മൈലാഞ്ചിയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. മൈലാഞ്ചിയുടെ ഇലയുടെ പേസ്റ്റും, ഇലയും, പൊടിയും ഏറെ ഉപയോഗങ്ങളുള്ളതാണ്. ശരീരത്തിന് തണുപ്പ് നല്കാന്‍ കഴിയുന്ന ഘടകങ്ങള്‍ മൈലാഞ്ചിയിലുണ്ട്. അമിതമായ ചൂടുകൊണ്ടുണ്ടാകുന്ന കുരുക്കളെ തടയാന്‍ മൈലാഞ്ചി ഉപയോഗിക്കാം. മൈലാഞ്ചി ഇല അരച്ച് തിണര്‍ത്ത ഭാഗങ്ങളില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക. തുടര്‍ന്ന് ഇത് കഴുകിക്കളയുക. ഇത് കുറച്ച് ദിവസം ആവര്‍ത്തിച്ചാല്‍ കുരുക്കള്‍ ഇല്ലാതെയാകും. മിക്കവാറും എല്ലാ വിധത്തിലുമുള്ള കേശസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മികച്ച പരിഹാരമാണ് മൈലാഞ്ചി. പൊടിയായോ, പേസ്റ്റായോ ഇത് ഉപയോഗിക്കാം. ആഴ്ചയില്‍ ഒരു തവണ വീതം മൈലാഞ്ചിപ്പൊടി തലയില്‍ തേച്ചാല്‍ താരനെ തുരത്തുകയും, മുടിക്ക് മൃദുത്വവും, തിളക്കവും…

Read More

ഫേസ്വാഷ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

ഫേസ്വാഷ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

യാത്ര ചെയ്യുമ്പോഴും മറ്റും മുഖം ഫ്രഷാകാന്‍ സഹായിക്കുന്നതാണ് ഫേസ്വാഷുകള്‍. സോപ്പ് കൊണ്ടു നടക്കാനുളള ബുദ്ധിമുട്ടു പരിഹരിച്ചത് ട്യൂബില്‍ അവതരിപ്പിച്ച ഈ ലിക്വിഡ് സോപ്പാണ്. യാത്രകളിലെ ഉപകാരവസ്തു എന്നതു മാത്രമല്ല സോപ്പിനു പകരക്കാരന്‍ എന്ന സ്ഥാനക്കയറ്റവും ഇന്ന് ഫേസ്വാഷുകള്‍ക്ക് സ്വന്തം. ഫേസ്വാഷുകള്‍ ദിവസവും ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ദിവസം മൂന്ന് തവണയില്‍ കൂടുതല്‍ വേണ്ട. എണ്ണമയമുളള ചര്‍മം, വരണ്ട ചര്‍മം എന്നിങ്ങനെ ചര്‍മത്തിന്റെ സ്വഭാവം അനുസരിച്ച് പലതരത്തിലുളള ഫേസ്വാഷുകള്‍ ലഭിക്കും. ഏതു ചര്‍മത്തിനു യോജിച്ചതാണെന്ന് ഫേസ്വാഷിന്റെ ട്യൂബില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ജെല്‍ രൂപത്തിലും ഫോം രൂപത്തിലും ഫേസ്വാഷ് ഉണ്ട്. രണ്ടും നല്ലതാണെങ്കിലും ഫോം രൂപത്തിലുളളതാണ് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. ഇവയാണ് ചര്‍മവുമായി കൂടുതല്‍ യോജിക്കുന്നതും. സൂഗന്ധം കൂടുതലുളളത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവയില്‍ അലര്‍ജിക്കു സാധ്യതയുളള രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. മുഖം കഴുകിയിട്ടു വേണം ഫേസ്വാഷ് പുരട്ടാന്‍. മുകളിലേക്ക് വളരെ മൃദുവായി മസാജ്…

Read More